കളി മികവിന് അംഗീകാരം! വിഷ്ണു പി വി ഈസ്റ്റ് ബംഗാളിൽ 2028വരെ തുടരും

മലയാളി യുവതാരം വിഷ്ണു പിവി ഈസ്റ്റ് ബംഗാളിൽ തുടരും. താരം 2028 വരെ നീണ്ടു നിൽക്കുന്ന പുതിയ കരാറിൽ ഒപ്പുവെച്ചതായി കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാൾ സ്ഥിരീകരിച്ചു‌. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരമാണ് വിഷ്ണു. ഐ എസെല്ലിൽ 4 ഗോളും 3 അസിസ്റ്റും വിഷ്ണു സംഭാവന ചെയ്തു.

കാസർഗോഡ് സ്വദേശിയായ വിഷ്ണു മുമ്പ് മുത്തൂറ്റ് എഫ് എക്ക് വേണ്ടി കളിച്ചിരുന്നു. അവിടെ നിന്ന് 2023ൽ ആണ് ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. ഇതുവരെ ഈസ്റ്റ് ബംഗാളിനായി 40ൽ അധികം മത്സരങ്ങൾ കളിച്ചു.

കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെട്ടു. ‌മലയാളി താരം വിഷ്ണുവും ഹിജാസിയും നേടിയ ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. കേരള ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ആണ് ഗോൾ നേടിയത്.

ഈസ്റ്റ് ബംഗാൾ തന്നെ ആയിരുന്നു കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. തുടക്കത്തിൽ ദിമിത്രിയോസിന്റെ ഒരു നല്ല ഷോട്ട് മനോഹരമായി സച്ചിൻ തടഞ്ഞു. പക്ഷെ അധിക സമയം ഈസ്റ്റ് ബംഗാളിനെ തടഞ്ഞു നിർത്താൻ ബ്ലാസ്റ്റേഴ്സിനായില്ല.

20ആം മിനുട്ടിൽ മലയാളി താരം വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്ത. സച്ചിന് മുകളിലൂടെ പന്ത് വലയിലേക്ക് വിഷ്ണു തൊടുക്കുക ആയിരുന്നു. കോറോ ആ ഷോട്ട് ലൈനിൽ വെച്ച് സേവ് ചെയ്യാൻ ശ്രമിച്ചെങ്കിലും യുവതാരത്തിന് അതിനായില്ല.

ഇതിനു ശേഷം ക്ലൈറ്റൺ സിൽവക്ക് ഒരു നല്ല അവസരം ശ്രമിച്ചെങ്കിലും സച്ചിന്റെ സേവ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തു. 37ആം മിനുറ്റിൽ സെലിസിന്റെ ഒരു ലോംഗ് റേഞ്ചർ പോസ്റ്റിൽ തട്ടിയും മടങ്ങി.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പെപ്രയെ കളത്തിൽ ഇറക്കി കൂടുതൽ അറ്റാക്കിലേക്ക് മാറി. എന്നാൽ ഫൈനൽ തേഡിൽ നല്ല പാസുകൾ വരാത്തത് ബ്ലാസ്റ്റേഴ്സിനെ സമനില ഗോളിൽ നിന്ന് അകറ്റി. മത്സരത്തിന്റെ 72ആം മിനുറ്റിൽ ഹിജാസിയുടെ ഹെഡർ ഈസ്റ്റ് ബംഗാളിന്റെ ലീഡ് ഇരട്ടിയാക്കി.

84ആം മിനുറ്റിൽ ഡാനിഷ് ഫറൂഖിന്റെ മികച്ച ഫിനിഷ് കേരള ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷ നൽകി. പക്ഷെ സമനില ഗോൾ നേടാൻ സന്ദർശകർക്ക് ആയില്ല.

ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഈസ്റ്റ് ബംഗാൾ 17 പോയിന്റുമായി 11ആം സ്ഥാനത്തും നിൽക്കുന്നു.

ഈസ്റ്റ് ബംഗാളിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയിൽ പിറകിൽ!!

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ 1-0ന് പിറകിൽ നിൽക്കുകയാണ്. കൊൽക്കത്തയിൽ ആദ്യ പകുതിയിൽ ഇന്ന് ആതിഥേയരുടെ മികച്ച പ്രകടനമാണ് കാണാൻ ആയത്.

ഈസ്റ്റ് ബംഗാൾ തന്നെ ആയിരുന്നു കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. തുടക്കത്തിൽ ദിമിത്രിയോസിന്റെ ഒരു നല്ല ഷോട്ട് മനോഹരമായി സച്ചിൻ തടഞ്ഞു. പക്ഷെ അധിക സമയം ഈസ്റ്റ് ബംഗാളിനെ തടഞ്ഞു നിർത്താൻ ബ്ലാസ്റ്റേഴ്സിനായില്ല.

20ആം മിനുട്ടിൽ മലയാളി താരം വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്ത. സച്ചിന് മുകളിലൂടെ പന്ത് വലയിലേക്ക് വിഷ്ണു തൊടുക്കുക ആയിരുന്നു. കോറോ ആ ഷോട്ട് ലൈനിൽ വെച്ച് സേവ് ചെയ്യാൻ ശ്രമിച്ചെങ്കിലും യുവതാരത്തിന് അതിനായില്ല.

ഇതിനു ശേഷം ക്ലൈറ്റൺ സിൽവക്ക് ഒരു നല്ല അവസരം ശ്രമിച്ചെങ്കിലും സച്ചിന്റെ സേവ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തു. 37ആം മിനുറ്റിൽ സെലിസിന്റെ ഒരു ലോംഗ് റേഞ്ചർ പോസ്റ്റിൽ തട്ടിയും മടങ്ങി.

ISL-ലെ ഡിസംബറിലെ മികച്ച യുവതാരമായി പി വി വിഷ്ണു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഡിസംബറിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം മലയാളി താരം പിവി വിഷ്ണുവിന്. സമീപ കാലത്തെ മികച്ച പ്രകടനങ്ങൾ ആണ് വിഷ്ണുവിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ഡിസംബറിൽ ഈസ്റ്റ് ബംഗാളിനായി രണ്ട് ഗോളുകളും ഒരു അസിസ്റ്റും വിഷ്ണു സംഭാവന ചെയ്തിരുന്നു.

ഈ സീസണിൽ എമേർജിംഗ് പ്ലെയർ ഓഫ് ദ മന്ത് അവാർഡ് നേടുന്ന ആദ്യത്തെ ഈസ്റ്റ് ബംഗാൾ താരമാണ് വിഷ്ണു മാറി. നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുടെ നിക്‌സണെയും എഫ്‌സി ഗോവയുടെ ബ്രിസൺ ഫെർണാണ്ടസിനേയും ആണ് വിഷ്ണു ഈ പുരസ്കാരത്തിനായുള്ള പോരിൽ പിറകിൽ ആക്കിയത്.

ഡിസംബറിൽ പഞ്ചാബിന് എതിരെ വിഷ്ണു ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്തിരുന്നു. ചെന്നൈയിന് എതിരെയും താരം സ്കോർ ചെയ്തു. 23കാരനായ വിഷ്ണു കാസർഗോഡ് സ്വദേശിയാണ്.

മലയാളി താരം വിഷ്ണുവിന് ഗോളും അസിസ്റ്റും, ഈസ്റ്റ് ബംഗാളിന്റെ തകർപ്പൻ തിരിച്ചുവരവ്

ഇന്ത്യൻ സൂപ്പർ ലീഗിൽ മലയാളി താരം വിഷ്ണു പി വിയുടെ മികവിൽ ഈസ്റ്റ് ബംഗാളിന് വിജയം. ഇന്ന് നടന്ന ഹോം മത്സരത്തിൽ പഞ്ചാബ് എഫ് സിയെ നേരിട്ട ഈസ്റ്റ് ബംഗാൾ 4-2 എന്ന സ്കോറിനാണ് വിജയിച്ചത്. തുടക്കത്തിൽ 2 ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം.

പി വിഷ്ണു തന്റെ ഗോൾ ആഘോഷിക്കുന്നു

21ആം മിനുട്ടിൽ ആസ്മിർ സുൽജികിലൂടെ പഞ്ചാബ് ലീഡ് എടുത്തു. 39ആം മിനുട്ടിൽ എസെക്വൽ വിദാൽ ലീഡ് ഇരട്ടിയാക്കി. ഈസ്റ്റ് ബംഗാൾ ആദ്യ പകുതി 2-0 പിറകിൽ അവസാനിപ്പിച്ചു. പക്ഷെ രണ്ടാം പകുതിയിൽ അവർക്ക് തിരിച്ചടിക്കാൻ ആയി. 46ആം മിനുട്ടിൽ മഹെറിലൂടെ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ വന്നു.

പിന്നാലെ 54ആം മിനുട്ടിൽ വിഷ്ണുവിന്റെ ഗോളിലൂടെ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചു. 60ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലുമെത്തി. 64ആം മിനുട്ടിൽ ലുംഗ്ഡിം ചുവപ്പ് കണ്ടതോടെ പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചു.

65ആം മിനുട്ടിൽ വിഷ്ണുവിന്റെ അസിസ്റ്റിൽ നിന്ന് ഡേവിഡ് ഗോൾ നേടിയതോടെ ഈസ്റ്റ് ബംഗാൾ വിജയം പൂർത്തിയാക്കി. 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 10 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 11ആം സ്ഥാനത്താണ്. പഞ്ചാബ് 18 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

മലയാളി താരം വിഷ്ണുവിന് ഗോൾ! ഈസ്റ്റ് ബംഗാൾ ചെന്നൈയിനെ തോൽപ്പിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ചെന്നൈയിനെ പരാജയപ്പെടുത്തി. ചെന്നൈയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ഈസ്റ്റ് ബംഗാൾ വിജയിച്ചത്. മലയാളി താരം വിഷ്ണു ഇന്ന് ഗോളുമായി തിളങ്ങി.

മത്സരത്തിന്റെ 54ആം മിനുട്ടിൽ ആയിരുന്നു വിഷ്ണുവിന്റെ ഗോൾ. ഷോട്ട് റേഞ്ചിൽ നിന്ന് ഒരു വലം കാലൻ ഷോട്ടിലൂടെ വിഷ്ണു വല കണ്ടെത്തുക ആയിരുന്നു. 84ആം മിനുട്ടിൽ ജീക്സൺ രണ്ടാം ഗോൾ നേടിയതോടെ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിച്ചു.

ഈ വിജയം ഈസ്റ്റ് ബംഗാളിന്റെ സീസണിലെ രണ്ടാം വിജയമാണ്. 7 പോയിന്റുമായി അവർ 11ആം സ്ഥാനത്ത് നിൽക്കുന്നു. 12 പോയിന്റുള്ള ചെന്നൈയിൻ ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.

മലയാളി താരങ്ങളുടെ ഗോളിൽ കൊൽക്കത്ത ഡർബി ജയിച്ച് ഈസ്റ്റ് ബംഗാൾ

കൊൽക്കത്ത ഡർബിൽ മലയാളികളുടെ ഗോളിന്റെ ബലത്തിൽ ഈസ്റ്റ് ബംഗാൾ മോഹൻ ബഗാനെ പരാജയപ്പെടുത്തി. ഇന്ന് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാളിന്റെ വിജയം. ഇന്ന് ഈസ്റ്റ് ബംഗാളി രണ്ടു ഗോളുകളും നേടിയത് മലയാളി താരങ്ങളാണ്.

മത്സരത്തിന്റെ 51 മിനിറ്റിൽ വിഷ്ണു ആയിരുന്നു കളിയിലെ ആദ്യ ഗോൾ നേടിയത്. ഇതിനുശേഷം 65ആം മിനിറ്റിൽ ഒരു ക്ലോസ് റേഞ്ച് ഫിനിഷിലൂടെ ജെസിൻ ഈസ്റ്റ് ബംഗാളിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന നിമിഷം സുഹൈൽ ഭട്ട് ആണ് മോഹൻ ബഗാന് വേണ്ടി ആശ്വാസ ഗോൾ നേടിയത്. മത്സരത്തിൽ വിഷ്ണു പി വി പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യൻ U23 ഫുട്ബോൾ ടീം പ്രഖ്യാപിച്ചു!! 5 മലയാളി യുവതാരങ്ങൾ ടീമിൽ

മലേഷ്യൻ പര്യടനത്തിനായി പോകുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിൽ 5 മലയാളികൾ. ഇന്ന് പ്രഖ്യാപിച്ച ടീമിലാണ് അഞ്ച് മലയാളി യുവതാരങ്ങൾ ഇടം നേടിയത്. ലക്ഷദ്വീപ് സ്വദേശിയായ ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് ഐമൻ, കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരം വിബിൻ മോഹനൻ, ജംഷദ്പൂർ എഫ് സിക്ക് ആയി കളിക്കുന്ന മുഹമ്മദ് സനാൻ, ഈസ്റ്റ് ബംഗാൾ താരം വിഷ്ണു, ഹൈദരാബാദ് എഫ് സി താരം റബീഹ് എന്നിവരാണ് ടീമിൽ ഇടം നേടിയ മലയാളികൾ.

മാർച്ച് 22, 25 തീയതികളിൽ മലേഷ്യ U23 യ്‌ക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങൾ ആണ് ഇന്ത്യ ഈ പര്യടനത്തിൽ കളിക്കുക.

മുൻ ഇന്ത്യൻ ഇൻ്റർനാഷണലും നിലവിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അസിസ്റ്റൻ്റ് കോച്ചുമായ നൗഷാദ് മൂസയെ ഇന്ത്യ U23 പുരുഷ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു. നോയൽ വിൽസൺ സഹപരിശീലകനും ദീപങ്കർ ചൗധരി ഗോൾകീപ്പർ കോച്ചുമാണ്.

ക്യാമ്പ് മാർച്ച് 15 ന് ന്യൂഡൽഹിയിൽ ആരംഭിക്കും, തുടർന്ന് 23 കളിക്കാരുടെ അന്തിമ സ്ക്വാഡ് മാർച്ച് 20 ന് ക്വാലാലംപൂരിലേക്ക് പോകും.

List of 26 probables for India U23 men’s team camp:

Goalkeepers: Arsh Anwer Shaikh, Prabhsukhan Singh Gill, Vishal Yadav

Defenders: Bikash Yumnam, Chingambam Shivaldo Singh, Hormipam Ruivah, Narender, Robin Yadav, Sandip Mandi

Midfielders: Abhishek Suryavanshi, Brison Fernandes, Mark Zothanpuia, Mohammed Aimen, Phijam Sanathoi Meetei, Thoiba Singh Moirangthem, Vibin Mohanan

Forwards: Abdul Rabeeh, Gurkirat Singh, Irfan Yadwad, Isak Vanlalruatfela, Khumanthem Ninthoinganba Meetei, Mohammed Sanan, Parthib Sundar Gogoi, Samir Murmu, Sivasakthi Narayanan, Vishnu Puthiya Valappill

Head coach: Naushad Moosa

Exit mobile version