U23 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിം പ്രഖ്യാപിച്ചു, 3 മലയാളികൾ ടീമിൽ

2023 സെപ്റ്റംബർ 6 മുതൽ 12 വരെ ചൈനയിലെ ഡാലിയനിൽ നടക്കുന്ന AFC U23 ഏഷ്യൻ കപ്പ്™ ഖത്തർ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള 23 അംഗ ടീമിനെ ഇന്ത്യൻ U-23 പുരുഷ ടീം ഹെഡ് കോച്ച് ക്ലിഫോർഡ് മിറാൻഡ പ്രഖ്യാപിച്ചു. മൂന്ന് മലയാളി താരങ്ങൾ ടീമിൽ ഇടം നേടി. ഗോകുലം കേരള താരം സൗരവ്, കേരള ബ്ലാസ്റ്റേഴ്സ് താരം വിബിൻ മോഹനൻ, ഹൈദരാബാദ് താരം റബീഹ് എന്നിവർ ആണ് ടീമിൽ ഉള്ള മലയാളി താരങ്ങൾ.

എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പിലേക്കുള്ള തങ്ങളുടെ കന്നി യോഗ്യത തേടുന്ന ഇന്ത്യ, ഗ്രൂപ്പ് ജിയിൽ മാലിദ്വീപ് (സെപ്റ്റംബർ 6), ആതിഥേയരായ ചൈന പിആർ (സെപ്റ്റംബർ 9), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (സെപ്റ്റംബർ 12) എന്നിവരെ നേരിടും.

11 ഗ്രൂപ്പ് ജേതാക്കളും മികച്ച നാല് രണ്ടാം സ്ഥാനക്കാരായ ടീമുകളും AFC U23 ഏഷ്യൻ കപ്പ്™ ഖത്തർ 2024-ന് യോഗ്യത നേടും, ഇത് പുരുഷന്മാരുടെ ഒളിമ്പിക് ഫുട്ബോൾ ടൂർണമെന്റ് 2024-ന്റെ യോഗ്യതാ മത്സരവും കൂടിയാണ്.

India’s 23-member squad for the AFC U23 Asian Cup™ Qatar 2024 Qualifiers:

Goalkeepers: Hrithik Tiwari, Prabhsukhan Singh Gill, Arsh Anwer Shaikh.

Defenders: Narender Gahlot, Hormipam Ruivah, Bikash Yumnam, Sanjeev Stalin, Sumit Rathi, Jitendra Singh, Abdul Rabeeh.

Midfielders: Thoiba Singh Moirangthem, Lalrinliana Hnamte, Jiteshwor Singh Yumkhaibam, Ayush Dev Chhetri, Vibin Mohanan, Brison Deuben Fernandes, Amarjit Singh Kiyam.

Forwards: Sourav K, Parthib Gogoi, Rohit Danu, Ninthoinganba Meetei Khumanthem, Sivasakthi Narayanan (C), Suhail Ahmad Bhat.

Head Coach: Clifford Miranda.

ഗ്രീസിലെ പരിശീലനം കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിബിൻ മോഹനൻ മടങ്ങിയെത്തി

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം വിബിൻ മോഹനൻ ഗ്രീസിൽ നിന്ന് മടങ്ങിയെത്തി. ഒരു മാസത്തോളം നീണ്ടു നിന്ന പരിശീലനം കഴിഞ്ഞ് മടങ്ങി എത്തിയ വിബിൻ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ക്യാമ്പിൽ ചേർന്നു. ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് OFI ക്രീറ്റിന് ഒപ്പം ആയിരുന്നു താരം ഒരു മാസം ചിലവഴിച്ചത്. ഡച്ച് ഫസ്റ്റ് ഡിവിഷൻ ക്ലബായ എസ് സി ഹീരെന്വെനെതിരെ സബ്ബായി കളത്തിൽ ഇറങ്ങാനും വിബിനായി.

OFI ക്രീറ്റ് ഗ്രീസിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ്. അവർക്ക് ഒപ്പം പ്രീ-സീസണിൽ പങ്കെടുത്തത് താരത്തിന്റെ വളർച്ചയിൽ പ്രധാനമാകും. വിബിൻ ക്രീറ്റിന്റെ ഫസ്റ്റ് ടീമിനൊപ്പം ആണ് ഇത്രയും ദിവസം പരിശീലനം നടത്തിയത്.

കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിനായുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ഇനി ഒരാഴ്ച മാത്രമെ ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തിനായുള്ളൂ. അടുത്ത ദിവസങ്ങളിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിനായുള്ള തങ്ങളുടെ ടീം പ്രഖ്യാപിക്കും.

കേരള ബ്ലാസ്റ്റേഴ്സ് താരം വിബിൻ മോഹനന് ഗ്രീസിൽ അരങ്ങേറ്റം

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം വിബിൻ മോഹനൻ ഗ്രീസിൽ തന്റെ അരങ്ങേറ്റം നടത്തി. താരം ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് OFI ക്രീറ്റിന് ഒപ്പം ഇന്നലെ പ്രീസീസൺ മത്സരത്തിൽ ഇറങ്ങി. ഇന്നെ ക്രീറ്റ് ഡച്ച് ഫസ്റ്റ് ഡിവിഷൻ ക്ലബായ എസ് സി ഹീരെന്വെനെ ആയിരുന്നു നേരിട്ടത്ത്. മത്സരത്തിന്റെ 77ആം മിനുട്ടിൽ സബ്ബായാണ് വിബിൻ കളത്തിൽ ഇറങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് മത്സരത്തിന് സാക്ഷിയായി.

ഒരു മാസത്തെ പരിശീലനത്തിനായാണ് വിബിൻ എത്തിയത്. OFI ക്രീറ്റ് ഗ്രീസിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ്. അവർക്ക് ഒപ്പം പ്രീ-സീസണിൽ മത്സരങ്ങളിൽ ഇനിയും വിബിന് കളിക്കാൻ ആകും‌. വിബിൻ ഇപ്പോൾ ക്രീറ്റിന്റെ ഫസ്റ്റ് ടീമിനൊപ്പം ആൺ പരിശീലനം നടത്തുന്നത്‌‌.20-കാരൻ ഗ്രീക്ക് ടീമിനൊപ്പം ഒരു മാസം പരിശീലനം നടത്തും.

കേരള ബ്ലാസ്റ്റേഴ്സ് യുവതാരം വിബിൻ മോഹനൻ ഗ്രീസിലേക്ക്

കേരള ബ്ലാസ്റ്റേഴ്സ് യുവതാര വിബിൻ മോഹനൻ ഗ്രീസിലേക്ക്. താരം ഗ്രീസിലേക്ക് യാത്ര തിരിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബ് OFI ക്രീറ്റിന് ഒപ്പം ഒരു മാസത്തെ പരിശീലനത്തിനായാണ് വിബിൻ പോകുന്നത്‌, OFI ക്രീറ്റ് ഗ്രീസിലെ പ്രധാന ക്ലബ്ബുകളിലൊന്നാണ്.

അവർക്ക് ഒപ്പം പ്രീ-സീസണിൽ പങ്കെടുക്കാനും അവരുടെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താനും പരിശീലന മത്സരങ്ങൾ കളിക്കാനുൻ വിബിന് അവസരം ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി വിബിന്റെ തീരുമാനത്തെ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നതായി ക്ലബ് അറിയിച്ചു.

20-കാരൻ ഗ്രീക്ക് ടീമിനൊപ്പം ഒരു മാസം പരിശീലനം നടത്തും. ക്ലബിന്റെ നെതർലാൻഡ്സിലേക്കുള്ള പ്രീസീസൺ യാത്രയിൽ വിബിനും ഉണ്ടാകും. 2 ആഴ്ച നീണ്ടു നിക്ക്കുന്ന യാത്രയിൽ അവർ ഡച്ച് ഫസ്റ്റ് ഡിവിഷൻ ടീമുകൾക്കെതിരെ മത്സരങ്ങൾ കളിക്കും.

“വിബിനിലുള്ള ഞങ്ങളുടെ വിശ്വാസത്തിന്റെ സൂചനയാണ് ഈ നീക്കം, കേരള ബ്ലാസ്റ്റേഴ്സിലെ പ്രതിഭകൾ പ്രോത്സാഹിപ്പിക്കപ്പെടുമെന്നതിന്റെ സൂചനയാണ്.” കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബിന്റെ സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു.

Exit mobile version