വാര്‍ണറെ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി, സണ്‍റൈസേഴ്സിന് തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സും തമ്മിലുള്ള മത്സരത്തില്‍ സണ്‍റൈസേഴ്സിന് തിരിച്ചടി. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച സണ്‍റൈസേഴ്സിന് പത്തോവര്‍ പിന്നിടുമ്പോള്‍ ടീം 61 റണ്‍സാണ് നേടിയത്. ജോണി ബൈര്‍സ്റ്റോയെ(5) പാറ്റ് കമ്മിന്‍സ് വീഴ്ത്തിയപ്പോള്‍ 36 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയതോട് കൂടി സണ്‍റൈസേഴ്സ് പ്രതിസന്ധിയിലാകുകയായിരുന്നു.

മനീഷ് പാണ്ടേ 19 റണ്‍സ് നേടി സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ പ്രതീക്ഷയായി നിലകൊള്ളുകയാണ്.

വരുണ്‍ ചക്രവര്‍ത്തിയുടെ അരങ്ങേറ്റം കുളമാക്കി സുനില്‍ നരൈന്‍

തന്റെ നൂറാം മത്സരത്തില്‍ അധികമന്നും ശ്രദ്ധ പിടിച്ച് പറ്റുവാന്‍ സുനില്‍ നരൈനു സാധിച്ചില്ലെങ്കിലും ഒരു അരങ്ങേറ്റക്കാരന്റെ ആത്മവിശ്വാസത്തെ തകര്‍ത്തെറിയുവാന്‍ താരത്തിനു സാധിച്ചും. അതും തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തന്റെ സ്പിന്‍ മന്ത്രജാലം പുറത്തെടുത്ത് ബാറ്റ്സ്മാന്മാരെ വെള്ളം കുടിച്ച വരുണ്‍ ചക്രവര്‍ത്തിയുടെ ആത്മവിശ്വാസത്തെ.

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ 4 ഓവറില്‍ നിന്ന് 28 റണ്‍സ് വഴങ്ങിയതായിരുന്നു കളിച്ച പത്ത് മത്സരങ്ങളില്‍ വരുണ്‍ ചക്രവര്‍ത്തി വിട്ട് നല്‍കിയ ഏറ്റവും അധികം റണ്‍സ്. എന്നാല്‍ ഇന്നത്തെ മത്സരത്തില്‍ കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ രണ്ടാം ഓവര്‍ എറിയുവാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെ ആദ്യ ഓവറില്‍ കൊല്‍ക്കത്ത നേടിയത് 25 റണ്‍സാണ്. ഇതില്‍ 24 റണ്‍സും നേടിയത് സുനില്‍ നരൈനും. ഇതില്‍ മൂന്നാം പന്തില്‍ ഒരു റിട്ടേണ്‍ ക്യാച്ച് അവസരവും നാലാം പന്തില്‍ ഫീല്‍ഡറുടെ പിഴവ് മൂലം ബൗണ്ടറി കടന്നതാണെന്നതും നമ്മള്‍ കണക്കാക്കേണ്ടതുണ്ട്.

എന്നാല്‍ ആദ്യ ഓവറിലെ തിരിച്ചടിയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തുവാന്‍ ചക്രവര്‍ത്തിയ്ക്ക് സാധിച്ചിരുന്നു. രണ്ടാം ഓവറില്‍ 9 റണ്‍സാണ് വരുണിന്റെ ഓവറില്‍ നിന്ന് കൊല്‍ക്കത്ത നേടിയത്. 63 റണ്‍സ് നേടിയ നിതീഷ് റാണയെ പുറത്താക്കിയ വരുണ്‍ ആ ഓവറില്‍ ഒരു റണ്‍സ് മാത്രമേ വിട്ട് നല്‍കിയുള്ളു. ആദ്യ ഓവറില്‍ 25 റണ്‍സ് വഴങ്ങിയെങ്കിലും അടുത്ത രണ്ടോവറില്‍ നിന്ന് പത്ത് റണ്‍സ് മാത്രം വഴങ്ങി അധികം കേട് പറ്റാത്തെ തന്റെ ആദ്യ മത്സരം അവസാനിപ്പിക്കുവാന്‍ വരുണിനായി.

അശ്വിന്‍ തന്നെ വിളിച്ചു, കിംഗ്സ് ഇലവനിലേക്ക് സ്വാഗതം ചെയ്തു: വരുണ്‍ ചക്രവര്‍ത്തി

ഐപിഎല്‍ ലേലത്തിലെ താരമായി മാറിയ വരുണ്‍ ചക്രവര്‍ത്തി തന്നെ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ അനുമോദനം അറിയിക്കുവാന്‍ വിളിച്ചുവെന്നും ടീമിലേക്ക് സ്വാഗതം ചെയ്തുവെന്നും അറിയിച്ചു. ഐപിഎല്‍ 2019ലേക്കുള്ള താര ലേലത്തില്‍ ജയ്ദേവ് ഉനഡ്കടുമായി ഏറ്റവും മൂല്യമേറിയ താരമായി മാറുകയായിരുന്നു വരുണ്‍ ചക്രവര്‍ത്തി. തമിഴ്നാട് പ്രീമിയര്‍ ലീഗാണ് തനിക്ക് ഇത്തരം ഒരു അവസരം ഒരുക്കിതന്നതെന്നും താരം അഭിപ്രായപ്പെട്ടു.

തന്റെ സംസ്ഥാനത്തുകാരന്‍ അശ്വിന്‍ നായകനായുള്ള ടീമിന്റെ ഡ്രെസ്സിംഗ് റൂമില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് താനെന്നാണ് വരുണ്‍ പങ്കുവെച്ചത്. അശ്വിന്‍ വിളിച്ചിട്ട് തന്റെ അഭിമാന നിമിഷത്തില്‍ സന്തോഷമുണ്ടെന്നും ഉടന്‍ കാണാമെന്നും കിംഗ്സ് ഇലവനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് തന്നെ ഫോണില്‍ വിളിച്ച് അറിയിച്ചതെന്നാണ് വരുണ്‍ പറഞ്ഞത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റും കളിച്ച് ഏറെ പരിചയ സമ്പത്ത് കൈവരിച്ച താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. അദ്ദേഹത്തില്‍ നിന്ന് തനിക്ക് ഏറെ പഠിക്കാനാകുെന്നും വരുണ്‍ ചക്രവര്‍ത്തി പറഞ്ഞു.

ഐപിഎല്‍ ലേലത്തിലെ ‘ചക്രവര്‍ത്തിയെ’ കുറിച്ച് ഹര്‍ഭജന്‍ സിംഗ് പറയുന്നത്

തന്റെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന്റെ 42 തവണ മടങ്ങുള്ള വിലയ്ക്കാണ് വരുണ്‍ ചക്രവര്‍ത്തിയെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. 8.4 കോടി രൂപയ്ക്ക് ഐപിഎല്‍ ലേലത്തിലെ ഏറ്റവും അധികം വിലയുള്ള താരമായി മാറിയ വരുണിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് പറയുന്നത് ഇങ്ങനെയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെയും നെറ്റ്സിലെ സാന്നിധ്യമായിരുന്ന വരുണിനെ താന്‍ ചെന്നൈയുടെ നെറ്റ്സില്‍ അടുത്ത് വീക്ഷിച്ചിട്ടുണ്ടെന്നും താരം ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്നുമാണ് ഹര്‍ഭജന്‍ പറയുന്നത്. സെലക്ടര്‍മാര്‍ താരത്തിന്മേല്‍ ശ്രദ്ധ പതിപ്പിക്കണമെന്നുമാണ് ഹര്‍ഭജന്‍ തന്റെ ട്വീറ്റില്‍ സൂചിപ്പിച്ചത്.

Exit mobile version