Picsart 24 10 07 02 45 54 735

ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തിയത് പുനർജന്മം പോലെ – വരുൺ ചക്രവർത്തി

സ്പിന്നർ വരുൺ ചക്രവർത്തി മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തിയത് പുനർജന്മം പോലെ ആണെന്ന് വരുൺ ചക്രവർത്തി. ബംഗ്ലാദേശിന് എതിരെ 3/31 എന്ന മികച്ച സ്പെൽ എറിയാൻ വരുൺ ചക്രവർത്തിക്ക് ആയിരുന്നു.

“നീണ്ട മൂന്ന് വർഷങ്ങൾക്ക് ശേഷം, ഇത് തീർച്ചയായും എനിക്ക് വൈകാരികമായിരുന്നു. ഇന്ത്യൻ ജേഴ്സിയിൽ തിരിച്ചെത്തിയതിൽ സന്തോഷം തോന്നുന്നു. ഇതൊരു പുനർജന്മമായി തോന്നുന്നു,” ജിയോ സിനിമയ്ക്ക് നൽകിയ മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിൽ ചക്രവർത്തി പറഞ്ഞു.

ഓഫ് സ്പിന്നർ ആർ അശ്വിൻ്റെ സഹായത്തിന് ചക്രവർത്തി നന്ദി പറഞ്ഞു, “ടിഎൻപിഎൽ സമയത്ത് അശ്വിൻ ഭായിക്കൊപ്പം പ്രവർത്തിച്ചത് എനിക്ക് നന്നായി ഉപകരിച്ചു. ഞങ്ങൾ ചാമ്പ്യൻഷിപ്പും നേടി, അത് എനിക്ക് ആത്മവിശ്വാസം നൽകി. ഈ പരമ്പരയ്ക്കുള്ള മികച്ച തയ്യാറെടുപ്പായിരുന്നു അത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version