വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ്! യൂറോപ്പ ലീഗിൽ പ്ലേ ഓഫ് പോരാട്ടം ഒഴിവാക്കി

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. ഇന്ന് എവേ മത്സരത്തിൽ റൊമാനിയൻ ക്ലബായ എഫ് സി എസ് ബിയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളികളുടെ വിജയം നേടി.

മത്സരത്തിന്റെ 60ആം മിനുറ്റിൽ ഡിയേഗോ ഡാലോട്ടിലൂ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തത്. മൈനുവിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. അധികം വൈകാതെ 68ആം മിനുറ്റിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഇത്തവണ ഗർനാചോയുടെ പാസിൽ നിന്ന് മൈനൂ ആണ് ഗോൾ നേടിയത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 18 പോയിന്റുമായി ലീഗ് ഘട്ടവ് മൂന്നാമത് ഫിനിഷ് ചെയ്തു. ആദ്യ എട്ടിൽ ആയത് കൊണ്ട് യുണൈറ്റഡിന് പ്ലേ ഓഫ് കളിക്കേണ്ടതില്ല. എഫ് സി എസ് ബി 14 പോയിന്റുമായി 11ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അവർക്ക് പ്ലേ ഓഫ് കളിക്കേണ്ടതുണ്ട്.

വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് റോമ

യൂറോപ്പ ലീഗിൽ വിജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് എ എസ് റോമ. ഇന്ന് റോമിൽ വെച്ച് ഷെറിഫിനെ നേരിട്ട ജോസെയുടെ റോമ എതിരില്ലാത്ത 3 ഗോളുകളുടെ വിജയം നേടി. തുടക്കത്തിൽ 11ആം മിനുട്ടിൽ തന്നെ റോമ ലീഡിൽ എത്തി. സെലസ്കിയുടെ അസിസ്റ്റിൽ നിന്ന് ലുകാകു ആണ് റോമക്ക് ലീഡ് നൽകിയത്.

32ആം മിനുട്ടിൽ സെലസ്കിയുടെ രണ്ടാം അസിസ്റ്റിൽ നിന്ന് ബലേട്ടിയിലൂടെ റോമ ലീഡ് ഇരട്ടിയാക്കി. ഇത് മതിയായി അവർക്ക് വിജയം ഉറപ്പിക്കാൻ‌. അവസാനം നികോളോ പിസ്ലിയിലൂടെ റോമ വിജയം പൂർത്തിയാക്കി. റോമ ആറ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു. സ്ലാവിയ പ്രാഹെ ആണ് ഗ്രൂപ്പ് ജിയിൽ ഒന്നാമത് ഫിനിഷ് ചെയ്തത്.

സെവിയ്യ വീണ്ടും യൂറോപ്പ ലീഗ് ഫൈനലിൽ, യുവന്റസിനെ പുറത്താക്കി

യൂറോപ്പ ലീഗ് സെവിയ്യയുടെ സ്വന്തം ടൂർണമെന്റ് തന്നെ. അവർ ഒരിക്കൽ കൂടെ യൂറോപ്പ ലീഗ് ഫൈനലിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് നടന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ 2-1ന് യുവന്റസിനെ തോൽപ്പിച്ചതോടെയാണ് സെവിയ്യ ഫൈനൽ ഉറപ്പിച്ചത്‌. ആദ്യ പാദം 1-1 എന്നായിരുന്നു അവസാനിച്ചത്. അഗ്രിഗേറ്റ് സ്കോർ 3-2ന് സെവിയ്യ വിജയിച്ചു‌. സെവിയ്യയുടെ ഏഴാം യൂറോപ്പ ലീഗ് ഫൈനൽ ആണിത്‌.

ഇന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ വ്ലാഹോവിചിന്റെ ഗോളിലൂടെ യുവന്റസ് ആയിരുന്നു ലീഡ് എടുത്തത്. 71ആം മിനുട്ടിൽ സുസോയിലൂടെ അവർ തിരിച്ചടിച്ചു. സ്കോർ 1-1. തുടർന്ന് കളി എക്സ്ട്രാ ടൈമിൽ എത്തി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ലമേലയിലൂടെ സെവിയ്യക്ക് ലീഡ് നൽകിയ ഗോൾ. ഈ ഗോൾ വിജയ ഗോളായും മാറി.

ലെവർകൂസനെ തോൽപ്പിച്ച് ഫൈനൽ ഉറപ്പിച്ച റോമയാകും സെവിയ്യയുടെ ഫൈനലിലെ എതിരാളികൾ.

അവസാന നിമിഷ സമനിലയിൽ യുവന്റസ് രക്ഷപ്പെട്ടു

യൂറോപ്പ ലീഗിൽ ഒരു നല്ല പ്രകടനം കൂടെ നടത്തി സ്പാനിഷ് ക്ലബ് സെവിയ്യ. ഇന്ന് ടൂറിനിൽ നടന്ന യൂറോപ്പ സെമിഫൈനൽ ആദ്യ പാദത്തിൽ യുവന്റസിനെ ഞെട്ടിക്കാനും സമനിലയിൽ തളക്കാനും സെവിയ്യക്ക് ആയി. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ ചെന്ന് 1-0ന്റെ വിജയം വിയ്യറയൽ ഇന്ന് സ്വന്തമാക്കുമായിരുന്നു. എന്നാൽ അവസാന നിമിഷത്തെ സമനില ഗോൾ അവരെ വിജയത്തിൽ നിന്ന് തടഞ്ഞു.

ഇന്ന് മത്സരം ആരംഭിച്ച് 26ആം മിനുട്ടിൽ സെവിയ്യ ഗോൾ നേടി. ഒകാമ്പസിന്റെ അസിസ്റ്റിൽ നിന്ന് അൽ നസീരി ആണ് സെവിയ്യയുടെ ഗോൾ നേടിയത്. 90 മിനുട്ട് പൊരുതിയിട്ടും ഈ ഗോളിന് മറുപടി നൽകാൻ യുവന്റസിന് ആയില്ല. 97ആം മിനുട്ടിൽ പോൾ പോഗ്ബയുടെ അസിസ്റ്റിൽ നിന്ന് ഫെഡെറികോ ഗെറ്റി ആണ് സമനില ഗോൾ നേടിയത്. ഇനി അടുത്ത ആഴ്ച സ്പെയിനിൽ വെച്ച് രണ്ടാം പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടും.

യൂറോപ്പ ലീഗിൽ തീപാറും, ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ

യൂറോപ്പ ലീഗിന്റെ നോക്കൗട്ട് പ്ലേ ഓഫിൽ യൂറോപ്യൻ ഫുട്ബോളിലെ രണ്ട് വലിയ ക്ലബുകൾ നേർക്കുനേർ. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പാനിഷ് ക്ലബായ ബാഴ്സലോണയും ആണ് നേർക്കുനേർ വരുന്നത്. യവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത് ആയാണ് ബാഴ്സലോണ യൂറോപ്പ ലീഗ് നോക്കൗട്ടിലേക്ക് എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആകട്ടെ യൂറോപ്പ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാമത് ഫിനിഷ് ചെയ്തത് കൊണ്ടാണ് പ്ലേ ഓഫ് കളിക്കേണ്ടു വരുന്നത്.

ഫെബ്രുവരിയിൽ ആകും മത്സരങ്ങൾ നടക്കുക. ഈ പ്ലേ ഓഫ് റൗണ്ട് ജയിച്ചാൽ മാത്രമെ ടീമുകൾക്ക് പ്രീക്വാർട്ടറിലേക്ക് എത്താൻ ആവുകയുള്ളൂ. സെവിയ്യ പി എസ് വി പോരാട്ടം, അയാക്സ് യൂണിയൻ ബെർലിൻ പോരാട്ടം സാൽസ്ബർഗ് റോമ പോരാട്ടവും യൂറോപ്പ പ്ലേ ഓഫ് ഘട്ടത്തിൽ ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകും.

പ്ലേ ഓഫ് ഫിക്സ്ചർ;

🇪🇸 Barcelona – M. United 🏴󠁧󠁢󠁥󠁮󠁧󠁿
🇮🇹 Juventus – Nantes 🇫🇷
🇵🇹 Sporting – Midtjylland 🇩🇰
🇺🇦 Shakhtar Donetsk – Rennes 🇫🇷
🇳🇱Ajax – Union Berlin 🇩🇪
🇩🇪 Bayer Leverkusen – Monaco 🇫🇷
🇪🇸 Sevilla – PSV 🇳🇱
🇦🇹 Salzburg – Roma 🇮🇹

ജയിച്ചിട്ടും മഗ്വയറിനെ സ്ട്രൈക്കറായി ഇറക്കിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒന്നാം സ്ഥാനം ഇല്ല

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനം ആഗ്രഹിച്ച് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ. ഇന്ന് സോഡിഡാനിനെതിരെ യുണൈറ്റഡ് 1-0ന് ജയിച്ചു എങ്കിലും ഒന്നാം സ്ഥാനം ഗോൾ ഡിഫറൻസിൽ യുണൈറ്റഡിന് നഷ്ടമായി.

ഇന്ന് സ്പെയിനിൽ എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചുരുങ്ങിയത് രണ്ട് ഗോൾ മാർജിനിൽ എങ്കിലും റയൽ സോസിഡാഡിനെ തോൽപ്പിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ ലക്ഷ്യത്തോടെയാണ് യുണൈറ്റഡ് സോസിഡാഡിനെ നേരിട്ടത്. തുടക്കത്തിൽ അവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡ് പ്രയാസപ്പെട്ടു എങ്കിലും മത്സരത്തിന്റെ 17ആം മിനുട്ടിൽ യുണൈറ്റഡ് ലീഡ് എടുത്തു.

18കാരനായ ഗർനാചോ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലീഡ് നൽകിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പാസ് സ്വീകരിച്ച് ഇടതു വിങ്ങിലൂടെ കുതിച്ച യുവതാരം മനീഹരമായ ഫിനിഷിലൂടെ ആണ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചത്. താരത്തിന്റെ യുണൈറ്റഡ് സീനിയർ കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്.

ഇതിനു ശേഷം ഇരുടീമുകളും അറ്റാക്ക് ചെയ്തു തന്നെ കളിച്ചെങ്കിലും ഗോൾ അകന്നു നിന്നു. ഡി ഹിയയുടെ മികച്ച ഡബിൾ സേവും കളിയിൽ കാണാൻ ആയി. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടാം ഗോളിനായുള്ള ശ്രമങ്ങൾ ഫലം കാണാതെ ആയതോടെ അവർ ഹാരി മഗ്വയറെ റൊണാൾഡോക്ക് ഒപ്പം സ്ട്രൈക്കറായി കളിക്കുന്നതും കാണാൻ ആയി. ആ വ്യത്യസ്തമായ ടെൻ ഹാഗ് ടാക്ടിക്സും ഫലം കണ്ടില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡും റയൽ സോസിഡാഡും 15 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു. മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് സോസിഡാഡിനെ ഒന്നാം സ്ഥാനത്ത് നിർത്തി. യുണൈറ്റഡിന് ഇനി നോക്കൗട്ട് റൗണ്ട് ഫിക്സ്ചർ പ്രയാസകരമാകും.

ഒന്നാം സ്ഥാനം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്പെയിനിൽ

യൂറോപ്പ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിടും. സ്പെയിനിൽ സോസിഡാഡിന്റെ ഹോം ഗ്രൗണ്ടിൽ ആയിരിക്കും മത്സരം നടക്കുക. ഇപ്പോൾ ഗ്രൂപ്പിൽ റയൽ സോസിഡാഡാണ് ഒന്നാമത് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതും. ഇരു ടീമുകളും അടുത്ത റൗണ്ടിലേക്ക് കടക്കും എന്ന് ഉറപ്പായിട്ടുണ്ട്. എന്നാലും കാര്യങ്ങൾ എളുപ്പമാക്കാൻ ഇരുവർക്കും ഗ്രൂപ്പിലെ ഒന്നാം സ്ഥാനം തന്നെ നേടേണ്ടതുണ്ട്.

നേരത്തെ ഓൾഡ് ട്രാഫോർഡിൽ വെച്ച് ഒരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സോസിഡാഡ് 1-0ന് ജയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് അതിനെക്കാൾ വലിയ സ്കോറിൽ ജയിച്ചാൽ മാത്രമേ യുണൈറ്റഡിന് ഒന്നാമത് ഫിനിഷ് ചെയ്യാൻ ആവുകയുള്ളൂ. സോസിഡാഡിന് 15 പോയിന്റും യുണൈറ്റഡിനു 12 പോയിന്റുമാണ് ഉള്ളത്.

ഇന്ന് 11.15നാണ് മത്സരം നടക്കുക. മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായ ലൈനപ്പ് തന്നെ ഇന്ന് അണിനിരത്തും. കളി തത്സമയം സോണി നെറ്റ്വർക്കിൽ കാണാം.

Exit mobile version