Picsart 24 12 15 09 49 39 338

ട്രാവിസ് ഹെഡിനും സ്മിത്തിനും അർധ സെഞ്ച്വറി, ഓസ്ട്രേലിയ ശക്തമായ നിലയിൽ

ഗാബ ടെസ്റ്റിൽ രണ്ട ദിനം ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് മുന്നേറുന്നു. മഴ മാറി നിന്ന രണ്ടാം ദിനം രണ്ടാം സെഷനിൽ നിൽക്കെ ഓസ്ട്രേലിയ 191-3 എന്ന നിലയിൽ ആണുള്ളത്. ട്രാവിസ് ഹെഡും സ്മിത്തും മികച്ച നിലയിൽ ബാറ്റു ചെയ്ത് ഓസ്ട്രേലിയയെ നല്ല സ്കോറിലേക്ക് കൊണ്ടു പോവുകയാണ്.

ഇന്ന് തുടക്കത്തിൽ ബുമ്ര രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഓപ്പണർമാരായ ഖവാജയും (9) മക്സ്വീനിയും (21) ബുമ്രയുടെ പന്തിൽ പുറത്തായി. ലബുഷാനെയെ 12 റൺസ് എടുത്ത് നിൽക്കെ നിതീഷ് റെഡ്ഡിയും പുറത്താക്കി.

ഇതിനു ശേഷം ഒരുമിച്ച ഹെഡും സ്മിത്തും അനായാസം ബാറ്റു ചെയ്തു. സ്മിത്ത് 50* റൺസുമായും ട്രാവിസ് ഹെഡ് 74* റൺസുമായും ക്രീസിൽ നിൽക്കുന്നു. സ്മിത്ത് ഫോമിലേക്ക് ഉയർന്നത് ഇന്ത്യക്ക് കൂടുതൽ ആശങ്കകൾ നൽകും.

Exit mobile version