Head

ഓസ്ട്രേലിയക്ക് 8 വിക്കറ്റ് നഷ്ടം, ലീഡ് 150 കടന്നു

പിങ്ക് ബോൾ ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്ട്രേലിയ മികച്ച നിലയിൽ. മത്സരം രണ്ടാം ദിനം ഡിന്നറിന് പിരിയുമ്പോൾ ഓസ്ട്രേലിയ 332/8 എന്ന നിലയിൽ ആണ്‌. അവർ ഇപ്പോൾ 152 റൺസ് മുന്നിലാണ്. ഈ സെഷനിൽ ഓസ്ട്രേലിയക്ക് 4 വിക്കറ്റുകൾ ആണ് നഷ്ടമായത്.

86-1 എന്ന നിലയിൽ കളി പുനരാരംഭിച്ച ഓസ്ട്രേലിയക്ക് മ്ക്സ്വീനിയെയും സ്മിത്തിനെയും പെട്ടെന്ന് നഷ്ടമായി. ഇരുവരെയും ബുമ്ര ആണ് പുറത്താക്കിയത്. മക്സ്വീനി 39 റൺസ് എടുത്തപ്പോൾ സ്മിത്ത് 2 റൺസ് മാത്രമെ എടുത്തുള്ളൂ.

ഇതിനു ശേഷം ലബുഷാാനെയും ട്രാവിസ് ഹെഡും ചേർന്ന് അനായാസം ഇന്ത്യൻ ബൗളർമാരെ നേരിട്ടു. ലബുഷാനെ 126 പന്തിൽ നിന്ന് 64 റൺസുമായി നിതീഷ് റെഡ്ഡിയുടെ പന്തിൽ പുറത്തായി.

രണ്ടാം സെഷനിൽ കൂടുതൽ അറ്റാക്കിലേക്ക് മാറിയ ട്രാവിസ് ഹെഡ് ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. 111 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ ട്രാവിസ് ഹെഡ് 141 പന്തിൽ നിന്ന് 140 റൺസ് എടുത്താണ് പുറത്തായത്. സിറാജ് ആണ് ഹെഡിനെ പുറത്താക്കിയത്.

15 റൺസ് എടുത്ത അലക്സ് കാരിയെയും സിറാജ് തന്നെ പുറത്താക്കി. 9 റൺസ് എടുത്ത മിച്ചൽ മാർഷ് അശ്വിന്റെ പന്തിലും പുറത്തായി. ഡിന്നർ ബ്രേക്കിന് തൊട്ടു മുമ്പ് ബുമ്ര കമ്മിൻസിനെ പുറത്താക്കി‌.

Exit mobile version