Picsart 22 12 27 21 54 40 876

ടോണി ക്രൂസ് വിരമിക്കാൻ സാധ്യത

റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ് ഈ സീസൺ അവസാനത്തോടെ വിരമിക്കാൻ സാധ്യത എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡിലെ കരാർ അവസാനിക്കാൻ ഇരിക്കെ ഇതുവരെ റയലും ക്രൂസും തമ്മിൽ കരാർ ധാരണ ആയിട്ടില്ല. റയൽ മാഡ്രിഡ് തന്റെ അവസാന ക്ലബ് ആയിരിക്കും എന്ന് ക്രൂസ് നേരത്തെ പറഞ്ഞിരുന്നു. 33കാരനായ താരത്തിന് ഒരു വർഷത്തെ കരാർ കൂടെ നൽകാൻ റയൽ മാഡ്രിഡ് ആഗ്രഹിക്കുന്നുണ്ട്.

ക്രൂസ് കരാർ പുതുക്കാൻ സമ്മതിക്കുന്നില്ല എങ്കിൽ അദ്ദേഹം ഈ സീസൺ അവസാനത്തോടെ വിരമിക്കും എന്നാകും അർത്ഥം. ക്രൂസ് റയൽ മാഡ്രിഡിൽ തന്നെ വിരമിക്കും എന്നും അത് ഈ സീസൺ അവസാനമോ അടുത്ത സീസണിലോ നടക്കും എന്ന് സ്പാനിഷ് മാധ്യമം ആയ മാഴ്സ റിപ്പോർട്ട് ചെയ്തിരുന്നു.

2014ൽ ആയിരുന്നു ക്രൂസ് റയൽ മാഡ്രിഡിൽ എത്തിയത്. റയലിനൊപ്പം നിരവധി കിരീടങ്ങൾ താരം നേടി. നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലാലിഗ കിരീടവും ഉൾപ്പെടെ 17 കിരീടങ്ങൾ താരം റയൽ മാഡ്രിഡിൽ സ്വന്തമാക്കി.

Exit mobile version