വിക്ടർ ഗ്യോകെറസ് ആഴ്‌സണലിൽ തിയറി ഒൻറിയുടെ 14 നമ്പർ ജേഴ്‌സി ധരിക്കും

സ്പോർട്ടിങ് ലിസ്ബണിന്റെ സ്വീഡിഷ് മുന്നേറ്റനിര താരം വിക്ടർ ഗ്യോകെറസിനെ സ്വന്തമാക്കുന്ന കാര്യത്തിൽ പൂർണ ധാരണയിൽ എത്തി ആഴ്‌സണൽ. ഏതാണ്ട് 64 മില്യൺ യൂറോ ആണ് ആഴ്‌സണൽ 27 കാരനായ താരത്തിന് മുടക്കുന്നത് എന്നാണ് സൂചന. താരത്തിന് മെഡിക്കലിൽ പങ്കെടുക്കാനുള്ള അനുമതി സ്പോർട്ടിങ് നൽകി. നാളെ താരം മെഡിക്കൽ പൂർത്തിയാക്കും എന്നാണ് റിപ്പോർട്ട്.

ഇതിനു ശേഷം താരം 5 വർഷത്തെ കരാറിൽ ആഴ്‌സണലിൽ ഒപ്പ് വെക്കും. ഇതിഹാസ ആഴ്‌സണൽ താരം തിയറി ഒൻറിയുടെ വിഖ്യാതമായ 14 നമ്പർ ജേഴ്‌സി ആവും വിക്ടർ ഗ്യോകെറസ് ആഴ്‌സണലിൽ ധരിക്കുക എന്നാണ് റിപ്പോർട്ട്. 1999 ൽ ആഴ്‌സണലിൽ എത്തിയ ഒൻറി 14 നമ്പർ അണിഞ്ഞതോടെ ആഴ്‌സണൽ ചരിത്രത്തിൽ വലിയ സ്ഥാനം ആണ് ഈ ജേഴ്‌സി നമ്പറിന് ലഭിച്ചത്. തുടർന്ന് വന്നവരിൽ ഒബമയാങ്, തിയോ വാൽകോട്ട് എന്നിവരും ഈ ജേഴ്‌സി നമ്പർ അണിഞ്ഞു. ഒൻറി ആഴ്‌സണലിൽ കാണിച്ച മാജിക് ഗ്യോകെറസിന് ആവർത്തിക്കാൻ ആവുമോ എന്നു കാത്തിരുന്നു കാണാം.

തിയറി ഒൻറിയുടെ റെക്കോർഡിന് ഒപ്പമെത്തി ബുകയോ സാക

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ അഞ്ചു മത്സരങ്ങളിൽ ഗോളിന് അസിസ്റ്റ് നൽകുന്ന രണ്ടാമത്തെ മാത്രം താരമായി ആഴ്‌സണലിന്റെ ഇംഗ്ലീഷ് താരം ബുകയോ സാക. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കോർണറിലൂടെ ഗബ്രിയേലിന്റെ ഗോളിന് വഴി ഒരുക്കിയ സാക ഇത് വരെയുള്ള 5 മത്സരങ്ങളിൽ ഒരു അസിസ്റ്റ് എങ്കിലും നേടിയിട്ടുണ്ട്.

ബുകയോ സാക

ഇതിനു മുമ്പ് 2004-2005 സീസണിൽ ആഴ്‌സണൽ ഇതിഹാസം തിയറി ഒൻറി മാത്രമാണ് ആദ്യ അഞ്ചു കളികളിലും ഒരു അസിസ്റ്റ് എങ്കിലും പ്രീമിയർ ലീഗിൽ നൽകുന്ന താരം. ക്യാപ്റ്റൻ ആയി മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ടീമിനെ നയിച്ച ബുകയോ സാക കരിയറിലെ 115 മത്തെ ഗോൾ/അസിസ്റ്റ് ആണ് ഇന്ന് കുറിച്ചത്.

തിയറി ഒൻറി ഫ്രാൻസ് U21 പരിശീലക സ്ഥാനം രാജിവെച്ചു

ഫ്രാൻസ് യുവടീമുകളുടെ പരിശീലക സ്ഥാനത്ത് നിന്ന് തിയറി ഒൻറി രാജിവെച്ചു. പാരീസിൽ അടുത്തിടെ സമാപിച്ച ഒളിമ്പിക് ഗെയിംസിൽ ഫ്രാൻസിബ്ദ് ഫൈനലിലേക്ക് എത്തിക്കാൻ തിയറി ഒൻറിക്ക് ആയിരുന്നു. ഒൻറി വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജിവെക്കുന്നത്.

ഒരു വർഷം മുമ്പ് നിയമിതനായ ഹെൻറി, ഫ്രാൻസ് U21 ടീമിനെയും ഒളിമ്പിക്സിൽ ഫ്രാൻസ് U23 ടീമിനെയും നയിച്ചിട്ടുണ്ട്. ഒളിമ്പിക്സ് ഫൈനലിൽ സ്‌പെയിനിനോട് ആയിരുന്നു ഫ്രാൻസ് പരാജയപ്പെട്ടത്. മുൻ എഎസ് മൊണാക്കോ പരിശീലകൻ വീണ്ടും ക്ലബ് ഫുട്ബോളിലേക്ക് തിരികെ വരാൻ സാധ്യതയുണ്ട്.

വരാനെയെ സ്വന്തമാക്കാനായി ഇറ്റാലിയൻ ക്ലബ് കോമോ

ഫ്രഞ്ച് ഡിഫൻഡർ വരാനെയെ സ്വന്തമാക്കാൻ സീരി ക്ലബായ കോമോയുടെ ശ്രമം. റാഫേൽ വരാനെ ക്ലബുമായുള്ള ചർച്ചകൾക്ക് ആയി ഇറ്റലിയിൽ എത്തിയിട്ടുണ്ട്. മുൻ സ്പാനിഷ് താരം ഫാബ്രിഗാസിനും മുൻ ഫ്രഞ്ച് താരം തിയറി ഒൻറിക്കും ഓഹരിയുള്ള ക്ലബാണ് കോമോ. നേരത്തെ ഇന്റർ മയാമിയും വരാനെക്ക് ആയി അന്വേഷണങ്ങൾ നടത്തിയിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ആയിരുന്ന വരാനെ സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. അവസാന രണ്ട് സീസണായി യുണൈറ്റഡിനൊപ്പം ആയിരുന്നു വരാനെ. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകളും ഇപ്പോൾ രംഗത്ത് ഉണ്ട് എങ്കിലും താരം സൗദിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല.

തിയറി ഓൻറി ഫ്രാൻസ് U21 ടീമിന്റെ പരിശീലകനാകും

മുൻ ആഴ്സണൽ ഇതിഹാസം തിയറി ഓൻറി ഫ്രാൻസ് U21 ടീമിന്റെ മാനേജരായി ചുമതലയേൽക്കും എന്ന് റിപ്പോർട്ട്. ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ (FFF) മുൻ സ്‌ട്രൈക്കറെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി Le Parisien റിപ്പോർട്ട് ചെയ്യുന്നു. സിൽവെൻ റിപോൾ പുറത്തായതിനെ തുടർന്ന് U21 ഫ്രാൻസ് ടീം പരിശീലകൻ ഇല്ലാതെ നിൽക്കുകയാണ്. പരിശീലക റോളിൽ മടങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഹെൻറി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരിയിൽ അമേരിക്കൻ ദേശീയ ടീമിന്റെ പരിശീലകനാകാൻ ഹെൻറി ചർച്ചകൾ നടത്തിയിരുന്നു എങ്കിലും അത് വിജയിച്ചിരുന്നില്ല. അവസാനം അദ്ദേഹം ബെൽജിയം ദേശീയ ടീമിന്റെ സഹപരിശീലകനായാണ് പ്രവർത്തിച്ചത്.

2018ൽ ഹെൻറി മൊണാക്കോ ടീമിനെ പരിശീലിപ്പിച്ചിരുന്നു. എന്നാൽ ഹെൻറിക്ക് കീഴിൽ ക്ലബ് അവരുടെ മോശം പ്രകടനം തുടർന്നതോടെ, മൂന്ന് മാസത്തിന് ശേഷം മൊണാക്കോ ഹെൻറിയെ പുറത്താക്കി. 2020ൽ  MLS ടീമായ മോൺട്രിയലിന്റെ മുഖ്യ പരിശീലകനായി ഹെൻറി പ്രവർത്തിച്ചു. ആ സീസണിൽ ഫ്രഞ്ചുകാരൻ കനേഡിയൻ ക്ലബിനെ അവരുടെ ആദ്യ പ്ലേ ഓഫ് മത്സരത്തിലേക്ക് നയിച്ചു. കുടുംബ കാരണങ്ങളാൽ 2021 ഫെബ്രുവരിയിൽ മോൺട്രിയൽ വിടുകയായിരുന്നു.

ഒൻറിയെ മറികടന്നു ജിറൂദ്, ഫ്രാൻസിന് ആയി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി

ഫ്രാൻസിന് ആയി അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ഒളിവർ ജിറൂദ്. പോളണ്ടിനു എതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ആദ്യ പകുതിയിൽ എംബപ്പെയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയതോടെ ആണ് താരം റെക്കോർഡ് കുറിച്ചത്. ഇതോടെ ഫ്രാൻസിന് ആയി ജിറൂദ് നേടിയ ഗോളുകൾ 52 ആയി.

ഇതിഹാസതാരം തിയറി ഒൻറിയെ ആണ് 36 കാരനായ ജിറൂദ് 117 മത്തെ മത്സരത്തിൽ ഈ ഗോളോടെ മറികടന്നത്. ഈ ലോകകപ്പിൽ ജിറൂദ് നേടുന്ന മൂന്നാം ഗോൾ കൂടിയായിരുന്നു ഇത്. 2018 ലോകകപ്പിൽ ഫ്രാൻസ് ലോകകിരീടം നേടിയപ്പോൾ ഒരു ഗോൾ പോലും നേടാതിരുന്ന ജിറൂദ് പക്ഷെ ഈ ലോകകപ്പിൽ മൂന്നു ഗോളോടെ ടോപ്പ് സ്‌കോറർ പട്ടികയിൽ ആണ് ഉള്ളത്.

ഫ്രാൻസിന് ആയുള്ള ഗോൾ വേട്ടയിൽ സാക്ഷാൽ തിയറി ഒൻറിക്ക് ഒപ്പമെത്തി ഒളിവർ ജിറൂദ്

ഫ്രാൻസിന്റെ എക്കാലത്തെയും മഹത്തായ ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡിനു ഒളിവർ ജിറൂദിന് ഇനി ഒരു ഗോൾ മാത്രം മതി. ഇന്നു ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരായ 4-1 ന്റെ വിജയത്തിൽ ഇരട്ടഗോളുകൾ നേടിയ ഒളിവർ ജിറൂദ് ഒൻറിയുടെ 51 ഗോളുകൾ എന്ന റെക്കോർഡിന് ഒപ്പമെത്തി. 123 മത്സരങ്ങളിൽ 51 ഗോളുകൾ നേടിയ ഒൻറിയുടെ റെക്കോർഡിനു ഒപ്പം ഇന്ന് ജിറൂദ് എത്തുക ആയിരുന്നു.

കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസ് കിരീടം നേടാൻ നിർണായക പങ്ക് വഹിച്ചു എങ്കിലും ഒരു ഗോൾ പോലും നേടാൻ ആവാത്ത നിരാശ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ തീർത്തു. ഇരട്ടഗോളുകൾ കണ്ടത്തി റെക്കോർഡ് നേട്ടത്തിന് ഒപ്പവും താരം എത്തി. 115 മത്സരങ്ങളിൽ നിന്നാണ് താരം 51 ഗോളുകളിൽ എത്തിയത്. ലോകകപ്പിൽ തന്നെ ഇതിഹാസതാരത്തിന്റെ റെക്കോർഡ് തകർക്കാൻ ആവും എ.സി മിലാൻ താരത്തിന്റെ ശ്രമം.

Exit mobile version