ലിയ തഹുഹുവിനും കേന്ദ്ര കരാര്‍ ഇല്ല

ആമി സാത്തെര്‍ത്ത്‍വൈറ്റിന് പിന്നാലെ ലിയ തഹുഹുവിനും കേന്ദ്ര കരാര്‍ നൽകാതെ ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ്. 2022-23 കേന്ദ്ര കരാര്‍ പട്ടികയിൽ യുവ താരങ്ങള്‍ക്ക് പ്രാമുഖ്യം നൽകുവാനായാണ് ബോര്‍ഡ് വെറ്ററന്‍ പേസര്‍ തഹുഹുവിനും ആമി സാത്തെര്‍ത്ത്‍വൈറ്റിനെയും കേന്ദ്ര കരാറിൽ നിന്ന് ഒഴിവാക്കിയത്.

ഫ്രാന്‍സസ് മക്കേ, ലെഹ് കാസ്പെര്‍ക്ക് എന്നിവര്‍ക്കും കേന്ദ്ര കരാര്‍ ബോര്‍ഡ് നൽകിയില്ല. 17 അംഗ കരാര്‍ പട്ടികയിൽ ആറ് പുതുമുഖ താരങ്ങള്‍ക്കാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് അവസരം നൽകിയിരിക്കുന്നത്.

തായ്‍ലാന്‍ഡിനെതിരെ കൂറ്റന്‍ വിജയവുമായി ന്യൂസിലാണ്ട്

വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരങ്ങളില്‍ ന്യൂസിലാണ്ടിന് 81 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 194/4 എന്ന വലിയ സ്കോര്‍ നേടിയ ശേഷം തായ്‍ലാന്‍ഡിനെ 113/8 എന്ന സ്കോറില്‍ എറിഞ്ഞൊതുക്കിയാണ് 81 റണ്‍സ് വിജയം നേടിയത്. സൂസി ബെയ്റ്റ്സും അമേലിയ കെറും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ന്യൂസിലാണ്ടിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്.

ബെയ്റ്റ്സ് 47 പന്തില്‍ നിന്ന് 78 റണ്‍സും അമേലിയ കെര്‍ 54 റണ്‍സും നേടിയപ്പോള്‍ മാഡി ഗ്രീന്‍ 34 റണ്‍സ് നേടി. തായ്‍ലാന്‍ഡിനായി ചാനിഡ സുതിറുവാംഗ് 2 വിക്കറ്റ് നേടി.

ബാറ്റിംഗിലും ചാനിഡയാണ് തായ്‍ലാന്‍ഡിനായി തിളങ്ങിയത്. താരം 36 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ സോര്‍നാരിന്‍ ടിപ്പോച്ച് 21 റണ്‍സ് നേടി. ന്യൂസിലാണ്ട് ബൗളിംഗ് നിരയില്‍ ലെയ്ഗ് കാസ്പെറെക്, ലിയ തഹുഹു എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.

മികച്ച തുടക്കത്തിനു ശേഷം തകര്‍ന്ന് ഇന്ത്യ, ആദ്യ ടി20യില്‍ പരാജയം

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടി20 മത്സരത്തില്‍ പരാജയം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്ന് ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടമായപ്പോള്‍ ഇന്ത്യയുടെ റണ്ണൊഴുക്ക് നഷ്ടമാവുകയും ഇന്ത്യ 23 റണ്‍സ് തോല്‍വിയിലേക്ക് വീഴുകയുമായിരുന്നു. 160 റണ്‍സ് വിജയം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് പ്രിയ പൂനിയയെ തുടക്കത്തില്‍ നഷ്ടമായെങ്കിലും സ്മൃതി മന്ഥാന-ജെമീമ റോഡ്രിഗസ് കൂട്ടുകെട്ട് 98 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്.

തന്റെ ഏറ്റവും വേഗതയേറിയ ടി20 അര്‍ദ്ധ ശതകം തികച്ച ശേഷം പുറത്തായ സ്മൃതിയ്ക്ക്(58) തൊട്ടുപിന്നാലെ ജെമീമയും(39) പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ലിയ തഹാഹുവും അമേലിയ കെറും ഇന്ത്യയെ വരിഞ്ഞു മുറുക്കി വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ പൊരുതി നോക്കി. 17 റണ്‍സ് നേടി താരവും പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 19.1 ഓവറില്‍ ഇന്ത്യ 136 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു . ലിയ തഹുഹു മൂന്ന് വിക്കറ്റും അമേലിയ കെര്‍ രണ്ട് വിക്കറ്റുമാണ് നേടിയത്. ലെയ്ഗ് കാസ്പെറെക്കിനു രണ്ട് വിക്കറ്റ് ലഭിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനു വേണ്ടി സോഫി ഡിവൈന്‍ 62 റണ്‍സ് നേടിയപ്പോള്‍ ആമി സാറ്റെര്‍ത്‍വൈറ്റ്(33), കേറ്റി മാര്‍ട്ടിന്‍(27*) എന്നിവരും തിളങ്ങി. 4 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് ന്യൂസിലാണ്ട് നേടിയത്.

ഇന്ത്യയ്ക്കെതിരെ ആശ്വാസ ജയവുമായി ന്യൂസിലാണ്ട് വനിതകള്‍

പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ന്യൂസിലാണ്ടിനു ആശ്വാസ ജയം. ഇന്ന് മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 149 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 29.2 ഓവറില്‍ വിജയം കുറിച്ച് ന്യൂസിലാണ്ട് പരമ്പരയിലെ ആശ്വാസ ജയം കണ്ടെത്തി. 52 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ബാറ്റിംഗില്‍ തിളങ്ങിയത്. ഹര്‍മ്മന്‍പ്രീത് കൗര്‍ 24 റണ്‍സ് നേടി. 44 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ട് ആയത്. ന്യൂസിലാണ്ടിനായി അന്ന പീറ്റേര്‍സണ്‍ നാലും ലിയ തഹാഹു മൂന്നും വിക്കറ്റ് നേടി. അമേലിയ കെറിനു രണ്ട് വിക്കറ്റും ലഭിച്ചു.

ന്യൂസിലാണ്ടിനായി സൂസി ബെയ്റ്റ്സ്, ആമി സാറ്റെര്‍ത്‍വൈയ്റ്റ് എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. സൂസി 57 റണ്‍സ് നേടി പുറത്തായപ്പോള്‍ ആമി 66 റണ്‍സുമായി വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു. 30 ഓവറിനുള്ളിലാണ് ന്യൂസിലാണ്ട് എ്ട്ട വിക്കറ്റ് വിജയം ഉറപ്പിച്ചത്.

Exit mobile version