ലോക 18ാം നമ്പര്‍ താരത്തോട് കീഴടങ്ങി സൈന, തോല്‍വി മൂന്ന് ഗെയിം പോരാട്ടത്തിന് ശേഷം

തായ്‍ലാന്‍ഡ് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‍വാലിന് തോല്‍വി. വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായ സൈന ഇന്ന് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ ജപ്പാന്റെ സയാക തകാഹാഷിയോട് കീഴടങ്ങുകയായിരുന്നു. ആദ്യ ഗെയിം വിജയിച്ചുവെങ്കിലും സൈന പിന്നീടുള്ള രണ്ട് ഗെയിമിലും പിന്നില്‍ പോയി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.

സ്കോര്‍: 21-16, 11-21, 14-21

തായ്‍ലാന്‍ഡ് ഓപ്പണ്‍: കിഡംബിയും കശ്യപും പുറത്ത്

തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ പുറത്തായി ഇന്ത്യന്‍ താരങ്ങള്‍. ഇന്നത്തെ മത്സരങ്ങളില്‍ ശ്രീകാന്ത് കിഡംബി ലോക 32ാം നമ്പര്‍ താരം ഖോസിറ്റ് ഫെട്പ്രാഡാബിനോട് 21-11, 16-21, 12-21 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. ആദ്യ ഗെയിം വിജയിച്ച ശേഷമാണ് കിഡംബിയുടെ തോല്‍വി. അതേ സമയം പാരുപ്പള്ളി കശ്യപ് നേരിട്ടുള്ള ഗെയിമില്‍ ലോക മൂന്നാം റാങ്കുകാരനായ ചൗ ടിയന്‍ ചെന്നിനോട് 9-21, 14-21 എന്ന സ്കോറിന് അടിയറവ് പറഞ്ഞു.

ഫൈനലില്‍ തോല്‍വി, സിന്ധു തായ്‍ലാന്‍ഡ് ഓപ്പണ്‍ റണ്ണറപ്പ്

തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടമെന്ന സിന്ധുവിന്റെ സ്വപ്നങ്ങള്‍ക്ക് ഫൈനലില്‍ തിരിച്ചടി. ഇന്ന് നടന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. സ്കോര്‍: 15-21, 18-21. മത്സരം 50 മിനുട്ടാണ് നീണ്ട് നിന്നത്.

ഇതിനു മുമ്പ് നടന്ന മലേഷ്യ, ഇന്തോനേഷ്യ ടൂര്‍ണ്ണമെന്റുകളിലും സിന്ധുവിനു മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൂന്ന് ഗെയിം പോരാട്ടത്തില്‍ ജയം, പിവി സിന്ധു തായ്‍ലാന്‍ഡ് ഓപ്പണ്‍ ഫൈനലില്‍

ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയെ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടക്കി ഇന്ത്യയുടെ പിവി സിന്ധു തായ്‍ലാന്‍ഡ് ഓപ്പണ്‍ ഫൈനലില്‍. നാളെ ജപ്പാന്റെ നൊസോക്കി ഒക്കുഹാരയാണ് സിന്ധുവിന്റെ ഫൈനല്‍ എതിരാളി. 23-21, 16-21, 21-9 എന്ന സ്കോറിനു 29ാം നമ്പര്‍ താരം ഗ്രിഗോറിയെ സിന്ധു ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സിന്ധു സെമിയില്‍

മലേഷ്യയുടെ സോണിയ ചിയയെ താ‍യ്‍ലാന്‍‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കീഴടക്കി ഇന്ത്യയുടെ പിവി സിന്ധു. ഇതോടെ ടൂര്‍ണ്ണമെന്റിലെ സെമിയില്‍ സിന്ധു എത്തുകയായിരുന്നു. തായ്‍ലാന്‍ഡ് ഓപ്പണിലെ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ സാന്നിധ്യമാണ് പിവി സിന്ധു. ഇന്നത്തെ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് മലേഷ്യന്‍ താരത്തെ സിന്ധു കെട്ടുകെട്ടിച്ചത്.

36 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-17, 21-13 എന്ന സ്കോറിനായിരുന്നു താരത്തിന്റെ വിജയം. ലോക റാങ്കിംഗില്‍ 35ാം നമ്പര്‍ താരമാണ് സോണിയ ചിയ. സെമിയില്‍ ലോക റാങ്കിംഗില്‍ 29ാം നമ്പര്‍ താരം ഇന്തോനേഷ്യന്‍ താരം ഗ്രിഗോറിയ മരിസ്കയാണ് സിന്ധുവിന്റെ എതിരാളി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അനായാസ ജയം സ്വന്തമാക്കി സിന്ധു ക്വാര്‍ട്ടറില്‍

തായ്‍ലാന്‍ഡ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ ജയം നേടി പിവി സിന്ധു. ഇന്ന് പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായപ്പോള്‍ ആശ്വാസമേകിയ ഫലമായി മാറുകയാണ് വനിത വിഭാഗത്തില്‍ നിന്നുള്ള ഈ ഫലം. 37 മിനുട്ട് പോരാട്ടത്തില്‍ ഹോങ്കോംഗിന്റെ പുയി യിന്‍ യിപിനെയാണ് സിന്ധു അടിയറവു പറയിച്ചത്.

സ്കോര്‍: 21-16, 21-14.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രണോയ്‍യ്ക്ക് പിന്നാലെ കശ്യപിനു മടക്കം

തായ്‍ലാന്‍ഡ് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടി രണ്ടാം റൗണ്ടില്‍ പുറത്ത്. എച്ച് എസ് പ്രണോയ്‍യുടെ തോല്‍വിയ്ക്ക് പിന്നാലെ പാരുപള്ളി കശ്യപും തന്റെ പ്രീക്വാര്‍ട്ടര്‍ മത്സരം പരാജയപ്പെട്ട് പുറത്തായി. ഒരു മണിക്കൂര്‍ എട്ട് മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് കശ്യപിന്റെ തോല്‍വി.

മൂന്ന് ഗെയിം പോരാട്ടത്തില്‍ രണ്ടാം ഗെയിം മാത്രമാണ് കശ്യപിനു നേടാനായതെങ്കിലും ഇരു താരങ്ങളും മൂന്ന് ഗെയിമിലും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. സ്കോര്‍ 18-21, 21-18, 19-21. ജപ്പാന്റെ കെന്റ് സുനേയാമയാണ് കശ്യപിനെ പരാജയപ്പെടുത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇന്തോനേഷ്യ താരത്തിനോട് തോറ്റ് പ്രണോയ് പുറത്ത്

തായ്‍ലാന്‍ഡ് ഓപ്പണ്‍ രണ്ടാം റൗണ്ടില്‍ തോല്‍വിയേറ്റു വാങ്ങി എച്ച്എസ് പ്രണോയ്. ഇന്ന് നടന്ന മത്സരത്തില്‍ ഇന്തോനേഷ്യയുടെ സോണി ഡ്വി കുന്‍കോറോയോടാണ് പ്രണോയ്‍യുടെ തോല്‍വി. നേരിട്ടുള്ള ഗെയിമുകളിലാണ് താരത്തിന്റെ പരാജയം.

35 മിനുട്ട് നീണ്ട് മത്സരത്തില്‍ 18-21, 14-21 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version