ഇന്ന് അവസാന ഏകദിനം, ഇന്ത്യക്ക് വിജയം നിർബന്ധം

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. പരമ്പര നഷ്ടപ്പെടാതിരിക്കണം എങ്കിൽ ഇന്ത്യക്ക് ഇന്ന് ജയിക്കേണ്ടതുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ശ്രീലങ്ക 1-0ന് മുന്നിൽ ആണ്. പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ ആവുകയും രണ്ടാം മത്സരം ഇന്ത്യ തോൽക്കുകയും ആയിരുന്നു.

ഇന്ന് വിജയിച്ചില്ല എങ്കിൽ ഗംഭീറിന് താൻ പരിശീലകനായുള്ള ആദ്യ ഏകദിന പരമ്പരയാകും നഷ്ടമാകുന്നത്. ഇന്ത്യക്ക് ഈ പരമ്പരയിൽ അവരുടെ ബാറ്റർമാരുടെ ഫോം ആണ് പ്രധാന പ്രശ്നമായത്. രോഹിത് ശർമ്മയല്ലാതെ ഇന്ത്യൻ ബാറ്റർമാർ ആരും ഫോമിൽ അല്ല. ഇന്ന് ഇന്ത്യ ആദ്യ ഇലവനിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്‌.

പരാഗ്, പന്ത് എന്നിവർ ആദ്യ ഇലവനിൽ എത്തിയേക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മത്സരം ജിയോ ടിവിയിലും സോണി നെറ്റ്വർക്കിലും തത്സമയം കാണാം.

ഇന്ത്യൻ ഹോക്കി ടീമിന് ഫൈനൽ ഉറപ്പിക്കാൻ ആയില്ല, ഇനി വെങ്കല മെഡലിനായി പോരാടാം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഫൈനൽ ഉറപ്പിക്കാൻ ആയില്ല. ഇന്ന് നടന്ന സെമി ഫൈനലിൽ ലോക ചാമ്പ്യന്മാരായ ജർമ്മനിയോട് ഇന്ത്യ തോറ്റു. ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ജർമ്മനിയുടെ വിജയം. ഇനി ഇന്ത്യ വെങ്കല മെഡലിനായി പോരാടും.

ഇന്ന് മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. അവർ ആദ്യ ക്വാർട്ടറിൽ പെനാൾട്ടി കോർണറിലൂടെ മുന്നിൽ എത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ആയിരുന്നു ഇന്ത്യക്ക് ആയി ഗോൾ അടിച്ചത്. ഹർമൻപ്രീതിന്റെ ഈ ഒളിമ്പിക്സിലെ എട്ടാം ഗോളിയിരുന്നു ഇത്.

രണ്ടാം ക്വാർട്ടറിൽ തുടക്കത്തിൽ തന്നെ ജർമ്മനി തിരിച്ചടിച്ചു. ഒരു പെനാൾട്ടി കോർണറിലൂടെ ഗോൺസാലോ പെലറ്റ് അവർക്ക് സമനില നൽകി. സ്കോർ 1-1. രണ്ടാം ക്വാർട്ടറിൽ 3 മിനുട്ട് ശേഷിക്കെ ഒരു പെനാൾട്ടി സ്ട്രോക്കിലൂടെ ജർമ്മനി ലീഡ് എടുത്തു. 2-1.

മൂന്നാം ക്വാർട്ടറിൽ ഇന്ത്യ തിരിച്ചടിച്ചു. പെനാൾട്ടി കോർണറിൽ നിന്ന് സുഖ്ജീത് സിംഗ് ആണ് ഇന്ത്യക്ക് ആയി രണ്ടാം ഗോൾ അടിച്ചത്‌. സ്കോർ 2-2.

ശ്രീജേഷ്

മൂന്നാം ക്വാർട്ടർ അവസാനിക്കുമ്പോൽ സ്കോർ 2-2 എന്ന് തുടർന്നു‌. അവസാന ക്വാർട്ടറിൽ ജർമ്മനി അവരുടെ മൂന്നാം പെനാൾട്ടി കോർണറിലൂടെ മൂന്നാം ഗോളിന് അടുത്തെത്തി. സഞ്ജയുടെ മികച്ച ബ്ലോക്കാണ് ഇന്ത്യയെ രക്ഷിച്ചത്.

ഇതിന്‌ ശേഷം ശ്രീജേഷിന്റെ രണ്ട് മികച്ച സേവുകൾ കളി 2-2 എന്ന് നിർത്തി. മത്സരം അവസാനിക്കാൻ ആറ് മിനുട്ട് മാത്രം ശേഷിക്കെ ജർമ്മനി മൂന്നാം ഗോൾ കണ്ടെത്തി. ഇന്ത്യ അവസാന രണ്ട് മിനുട്ടുകൾ ഗോൾ കീപ്പർ ഇല്ലാതെ കളിച്ചു എങ്കിലും ഇന്ത്യക്ക് ഗോൾ കണ്ടെത്താൻ ആയില്ല.

ഇനി ഫൈനലിൽ നെതർലന്റ്സിനെ ആകും ജർമ്മനി നേരിടുക. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ ഇന്ത്യ സ്പെയിനെയും നേരിടും.

വിനേഷ് ഫൊഗാട്ട് വീണ്ടും!! വിജയിച്ച് സെമി ഫൈനലിലേക്ക് മുന്നേറി

പാരീസ് 2024 ഒളിമ്പിക്സ് 2024ൽ ഇന്ത്യൻ താരം വിനേഷ് ഫൊഗാട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടി. ക്വാർട്ടറിൽ ഉക്രൈൻ താരം ഒക്സനയെ ആണ് വിനേഷ് 7-5നാണ് പരാജയപ്പെടുത്തിയത്. 2 ടേക്ക് ഡൗൺ കിട്ടിയതോടെ അനായാസം 4-0ന് മുന്നിൽ എത്താൻ ഫോഗാട്ടിന് ആയി. ഉക്രെയിൻ താരം പൊരുതി എങ്കിലും സമയം ഫൊഗാട്ടിന് ഒപ്പം ആയിരുന്നു. ഫൊഗാട്ട് വിജയവും സെമിയും ഉറപ്പിച്ചു.

ഒളിമ്പിക്സിലെ ഒന്നാം സീഡായ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റെസ്ലറായി കണക്കാക്കപ്പെടുന്ന ജപ്പാന്റെ യുയി സുസാകിയെ ആണ് വിനേഷ് ഫോഗട് 50kg വിഭാഗത്തിൽ ആദ്യ തോൽപ്പിച്ചത്‌.

തോൽപ്പിക്കാൻ അത്ര സുസാകിയെ പ്രയാസമുള്ള താരത്തെ 3-2 എന്ന സ്കോറിനാണ് വിനേഷ് തോൽപ്പിച്ചത്‌. സുസാകിയുടെ കരിയറിലെ നാലാമത്തെ തോൽവി മാത്രമാണിത്. ടോക്കിയോ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റ് ആയിരുന്നു സുസാകി. ഇന്റർ നാഷണൽ ഇവന്റിലെ സുസാകിയുടെ ആദ്യ പരാജയം.

ഇനി സെമി ഫൈനലും ജയിച്ച് സ്വർണ്ണത്തിനായി പോരാടുക ആകും വിനേഷിന്റെ ലക്ഷ്യം.

വീണ്ടും മെഡൽ അവസരം നഷ്ടപ്പെടുത്തി ലക്ഷ്യ സെൻ!! നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടാം

പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ വെങ്കല മെഡൽ നഷ്ടപ്പെടുത്തി. ഇന്ന് നടന്ന മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ മലേഷ്യയുടെ ലി സി ജിയയോട് ആണ് ലക്ഷ്യ സെൻ തോറ്റത്. 21-13, 21-16, 21-11 എന്നായിരുന്നു സ്കോർ.

ലക്ഷ്യ സെൻ

ഒളിമ്പിക്സിൽ പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറാനുള്ള അവസരമാണ് ഇതോടെ ലക്ഷ്യ സെന്നിന് നഷ്ടമായത്. ഇന്നലെ സെമി പോരാട്ടത്തിൽ വിക്ടർ ആക്സൽസെന്നിനെതായ തോൽവിയുടെ നിരാശയുടെ തുടർച്ചയായി ഈ തോൽവി.

ആദ്യ ഗെയിമിൽ തുടക്കം മുതൽ ലക്ഷ്യ സെൻ ആധിപത്യം പുലർത്തി. 21-13ന് ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിലും ലക്ഷ്യ നന്നായി തുടങ്ങി. 8-3ന്റെ ലീഡിൽ നിന്ന് ലക്ഷ്യ സെൻ 12-8ന് പിറകിലേക്ക് പോയി. 9 തുടർ പോയിന്റുകൾ ആണ് മലേഷ്യൻ താരം നേടിയത്. 12-8 എന്ന സ്കോറിൽ നിന്ന് ലക്ഷ്യസെൻ തിരിച്ചുവരവ് തുടങ്ങി. എന്നാൽ അവസാനം 21-16ന് സി ജിയ ലീ ഗെയിം സ്വന്തമാക്കി‌.

മൂന്നാം ഗെയിമിൽ ലക്ഷ്യ സെൻ തീർത്തും പരാജിതനെ പോലെയാണ് കളിച്ചത്‌. തുടക്കത്തിൽ തന്നെ പോയിന്റുകൾ നഷ്ടപ്പെടുത്തി. 9-2ന് ലീ മുന്നിലെത്തി. ലക്ഷ്യ സെൻ പൊരുതി നോക്കി എങ്കിലും കാര്യം ഉണ്ടായില്ല.‌ 21-10ന് ജയിച്ച് മലേഷ്യ വെങ്കലം സ്വന്തമാക്കി‌.

ഇന്ത്യൻ സ്‌കീറ്റ് മിക്‌സഡ് ടീമിന് വെങ്കലം നേടാൻ ആയില്ല, ചൈനയോട് തോറ്റ് നാലാം സ്ഥാനത്ത്

അനന്ത്‌ജീത് സിംഗ് നറുക്കയും മഹേശ്വരി ചൗഹാനും അടങ്ങുന്ന ഇന്ത്യൻ സ്‌കീറ്റ് മിക്‌സഡ് ടീം ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നഷ്ടം. വെങ്കല മെഡൽ പോരിക് ചൈനയോട് ആണ് ഇന്ത്യ തോറ്റത്. ഒളിമ്പിക്സ് ചരിത്രത്തിൽ ഇതാദ്യമായായിരുന്നു ഇന്ത്യ ഷോട്ട് ഗൺ മിക്‌സഡ് ടീം ഇനത്തിൽ മെഡൽ പോരാട്ടത്തിന് യോഗ്യത നേടുന്നത്.

വെങ്കല പോരാട്ടത്തിൽ ചൈനക്ക് എതിരെ 44-43 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്‌. ഇന്ത്യ 5 ഷോട്ടുകൾ നഷ്ടപ്പെടുത്തിയപ്പോൾ ചൈന നാലെണ്ണം മാത്രമെ നഷ്ടപ്പെടുത്തിയുള്ളൂ. നേരത്തെ യോഗ്യതാ റൗണ്ടിൽ മഹേശ്വരി ചൗഹാൻ 74 പോയിൻ്റ് സംഭാവന ചെയ്‌തപ്പോൾ 72 പോയിൻ്റുമായി അനന്ത്‌ജീത് സിംഗ് നറുക്കയും മികച്ച പ്രകടനം നടത്തി നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക ആയിരുന്നു.

കളി മറന്ന് ഇന്ത്യ!! ശ്രീലങ്കയ്ക്ക് എതിരെ 32 റൺസിന്റെ പരാജയം

ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് പരാജയം. ശ്രീലങ്ക 32 റൺസിന്റെ വിജയമാണ് നേടിയത്. ശ്രീലങ്ക ഉയർത്തി 241 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ഇന്ന് 208 റൺസ് എടുക്കാനെ ആയുള്ളൂ. ഇന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ നല്ല തുടക്കം ഇന്ത്യക്ക് നൽകിയെങ്കിലും പിന്നീട് ഇന്ത്യൻ ബാറ്റിങ് തകരുകയായിരുന്നു.

ഇന്ന് ഇന്ത്യക്ക് എതിരെ 6 വിക്കറ്റ് നേടിയ ശ്രീലങ്കൻ താരം വാൻഡെർസെ

രോഹിത് ശർമ്മയും ഗില്ലുൻ ചേർന്ന് 97 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തു. രോഹിത് 44 പന്തിൽ നിന്ന് 64 റൺസ് എടുത്താണ് പുറത്തായത്‌. രോഹിത് പുറത്തായതോടെ ഇന്ത്യ തകരാൻ തുടങ്ങി. ഒന്നിനു പിറകെ ഒന്നായി വാൻഡെർസെ വിക്കറ്റും വീഴ്ത്താൻ തുടങ്ങി. 35 റൺസ് എടുത്ത് ഗിൽ, റൺ ഒന്നും എടുക്കാതെ ദൂബെ, 14 റൺസ് എടുത്ത് കോഹ്ലി, 7 റൺസ് എടുത്ത് ശ്രേയസ് അയ്യർ, റൺ ഒന്നും എടുക്കാതെ രാഹുൽ എന്നിവർ വാൻഡെർസെയുടെ പന്തിൽ പുറത്തായി.

44 റൺസുമായി അക്സർ പട്ടേൽ പൊരുതി എങ്കിലും പിന്തുണ കിട്ടിയില്ല. 14 റൺസ് എടുത്ത വാഷിങ്ടൻ സുന്ദർ കൂടെ പുറത്തായതോടെ കളി വാലറ്റത്തിലേക്ക് പോയി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 240-9 റൺസ് എടുത്തു. ഇന്ന് ഇന്ത്യ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയെങ്കിലും പിന്നീട് ശ്രീലങ്ക തിരികെ വന്നു. 40 റൺസ് എടുത്ത അഷിക ഫെർണാണ്ടൊയും 30 റൺസ് എടുറ്റ്യ്ത കുശാൽ മെൻഡിസും ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.

ക്യാപ്റ്റൻ അസലങ്ക 25 റൺസും വെല്ലലാഗെ 39 റൺസും എടുത്ത് മികച്ച സംഭാവന നൽകി. അവസാനം കമിന്ദു മെൻഡിസും ധനഞ്ചയയും ചേർന്ന് ശ്രീലങ്കയെ 240ലേക്ക് അടുപ്പിച്ചു. കമിന്ദു മെൻഡിസ് 40 റൺസും ധനഞ്ചയ 15 റൺസും എടുത്തു.

ഇന്ത്യക്ക് ആയി വാഷിങ്ടൺ സുന്ദർ 3 വിക്കറ്റും കുൽദീപ് യാദവ് 2 വിക്കറ്റും വീഴ്ത്തി. ഇന്നത്തെ ജയത്തോടെ ശ്രീലങ്ക പരമ്പരയിൽ 1-0ന് മുന്നിൽ എത്തി. ആദ്യ ഏകദിനം സമനിലയിൽ അവസാനിച്ചിരുന്നു.

ഇന്ത്യക്ക് എതിരെ പൊരുതാവുന്ന സ്കോർ ഉയർത്തി ശ്രീലങ്ക

ഇന്ത്യക്ക് എതിരായ രണ്ടാം ഏകദിനത്തിൽ പൊരുതാനുള്ള റൺസ് നേടി ശ്രീലങ്ക. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 240-9 റൺസ് എടുത്തു. ഇന്ന് ഇന്ത്യ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടിയെങ്കിലും പിന്നീട് ശ്രീലങ്ക തിരികെ വന്നു. 40 റൺസ് എടുത്ത അഷിക ഫെർണാണ്ടൊയും 30 റൺസ് എടുറ്റ്യ്ത കുശാൽ മെൻഡിസും ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു.

ക്യാപ്റ്റൻ അസലങ്ക 25 റൺസും വെല്ലലാഗെ 39 റൺസും എടുത്ത് മികച്ച സംഭാവന നൽകി. അവസാനം കമിന്ദു മെൻഡിസും ധനഞ്ചയയും ചേർന്ന് ശ്രീലങ്കയെ 240ലേക്ക് അടുപ്പിച്ചു. കമിന്ദു മെൻഡിസ് 40 റൺസും ധനഞ്ചയ 15 റൺസും എടുത്തു.

ഇന്ത്യക്ക് ആയി വാഷിങ്ടൺ സുന്ദർ 3 വിക്കറ്റും കുൽദീപ് യാദവ് 2 വിക്കറ്റും വീഴ്ത്തി.

പാരീസ് ഒളിമ്പിക്സ്, ലോവ്ലിന ക്വാർട്ടറിൽ വീണു

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ആയിരുന്ന ലോവ്ലിന സെമി ഫൈനൽ കാണാതെ പുറത്ത്. ഇന്ന് നടന്ന 75 കിലോഗ്രാം വനിതാ ബോക്സിംഗ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ചൈനയുടെ ലി ക്വിയാൻ ആയിരുന്നു ലോവ്ലിനയുടെ എതിരാളി. 1-4 എന്ന വിധിക്ക് ആണ് ലൊവ്ലിന പരാജയപ്പെട്ടത്.

ലോവ്ലിന

നോർവേയുടെ സുന്നിവ ഹോഫ്‌സ്റ്റാഡിനെ തോൽപ്പിച്ച് ആയിരുന്നു ലോവ്‌ലിന ബോർഗോഹെയ്ൻ 75 കിലോഗ്രാം വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്. ലോവ്ലിനയുടെ രണ്ടാം ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നമാണ് ഇതോടെ നഷ്ടമായത്.

ശ്രീജേഷ് ഹീറോ!! 10 പേരുമായി പൊരുതി ഇന്ത്യൻ ഹോക്കി ടീം സെമി ഫൈനലിൽ

പാരീസിൽ സെമി ഫൈനൽ ഉറപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം. പാരീസ് ഒളിമ്പിക്സ് ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ന് ബ്രിട്ടണെ നേരിട്ട ഇന്ത്യ ഷൂട്ടൗട്ടിലൂടെ 4-2 എന്ന സ്കോറിനാണ് ആണ് വിജയിച്ചത്. നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ഇന്ന് ഒരു ചുവപ്പ് കാർഡ് കിട്ടിയതിനാൽ മൂന്ന് ക്വാർട്ടറോളം ഇന്ത്യ 10 പേരുമായാണ് കളിക്കേണ്ടി വന്നത്. മലയാളി ഗോൾ കീപ്പർ ശ്രീജേഷിന്റെ മികവിലായിരുന്നു ഇന്ത്യയുടെ വിജയം.

ഹോക്കി ഇന്ത്യ

ഇന്ന് ബ്രിട്ടണ് എതിരെ ഇന്ത്യ ഡിഫൻസീവ് മോഡിലാണ് മത്സരം ആരംഭിച്ചത്. ആദ്യ ക്വാർട്ടറിൽ ശ്രീജേഷിന്റെ മികച്ച സേവുകൾ ഇന്ത്യയെ രക്ഷിച്ചു. ഇന്ത്യക്ക് കിട്ടിയ മൂന്ന് പെനാൾട്ടി കോർണറുകൾ മുതലെടുക്കാൻ ഇന്ത്യക്ക് ആയില്ല. സ്കോർ ഗോൾ രഹിതമായി തുടർന്നു‌.

രണ്ടാം ക്വാർട്ടറിൽ ഇന്ത്യൻ താരം രോഹിദാസ് ചുവപ്പ് കാർഡ് കണ്ടതോടെ ഇന്ത്യ 10 പേരായി ചുരുങ്ങി. എന്നാലും ഇന്ത്യ പതറിയില്ല. പെനാൾട്ടി കോർണറിലൂടെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇന്ത്യക്ക് ലീഡ് നൽകി. അദ്ദേഹത്തിന്റെ ഈ ഒളിമ്പിക്സിലെ ഏഴാം ഗോളായിരുന്നു ഇത്‌.

രോഹിദാസിന് റെഡ് കാർഡ് ലഭിച്ച ഫൗൾ

പക്ഷെ ഈ ലീഡ് അധികം നീണ്ടു നിന്നില്ല. ലീ മോർടണിലൂടെ ബ്രിട്ടൺ സമനില കണ്ടെത്തി. രണ്ടാം ക്വാർട്ടർ അവസാനിക്കുമ്പോൾ സ്കോർ 1-1. മൂന്നാം ക്വാർട്ടറിൽ ശ്രീജേഷിന്റെ മികച്ച സേവുകൾ ഇന്ത്യയെ സമനിലയിൽ നിർത്തി. അവസാന ക്വാർട്ടറിൽ കളി അവസാനിക്കാൻ നാലു മിനുട്ട് മാത്രം ശേഷിക്കെ ശ്രീജേഷിന്റെ വൻ സേവ് ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി.

കളി ഷൂട്ടോഫിൽ എത്തിക്കാൻ ഇന്ത്യക്ക് ആയി. ബ്രിട്ടന്റെ ആദ്യ രണ്ട് കിക്കുകളും അവർ ലക്ഷ്യത്തിൽ എത്തിച്ചു. ഇന്ത്യക്ക് ആയി ഹർമൻപ്രീതും സുഭ്ജീതും ലക്ഷ്യം കണ്ടു. സ്കോർ 2-2. ബ്രിട്ടൺ അവരുടെ മൂന്നാം കിക്ക് നഷ്ടപ്പെടുത്തി. ലലിത് ഇന്ത്യയുടെ മൂന്നാം കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു‌. ഇന്ത്യ 3-2ന് മുന്നിൽ. ബ്രിട്ടന്റെ നാലാം കിക്കും ശ്രീജേഷ് തടഞ്ഞു. അടുത്ത കിക്ക് ലക്ഷ്യത്തിൽ. ഇന്ത്യ സെമി ഫൈനലിൽ.

രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് എതിരെ ശ്രീലങ്കയ്ക്ക് ടോസ്

ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ശ്രീലങ്ക ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഒന്നുമില്ല. ആദ്യ ഏകദിനം സമനിലയിൽ പിരിഞ്ഞിരുന്നു.

India Playing XI: Rohit Sharma (c), Shubman Gill, Virat Kohli, Shreyas Iyer, KL Rahul(w), Shivam Dube, Washington Sundar, Axar Patel, Kuldeep Yadav, Mohammed Siraj, Arshdeep Singh

Sri Lanka (Playing XI): Pathum Nissanka, Avishka Fernando, Kusal Mendis(w), Sadeera Samarawickrama, Charith Asalanka(c), Kamindu Mendis, Janith Liyanage, Dunith Wellalage, Akila Dananjaya, Asitha Fernando, Jeffrey Vandersay

ഇന്ന് ഇന്ത്യ ശ്രീലങ്ക രണ്ടാം ഏകദിനം

ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങും. ആദ്യ ഏകദിന മത്സരം വിജയിക്കാൻ ആകാതിരുന്ന ഇന്ത്യക്ക് ഇന്ന് വിജയിച്ചാലെ പരമ്പര വിജയ പ്രതീക്ഷ കാത്തു സൂക്ഷിക്കാൻ ആവുകയുള്ളൂ. ആദ്യ മത്സരത്തിൽ ഇന്ത്യയും ശ്രീലങ്കയും സമനിലയിൽ ആണ് പിരിഞ്ഞത്. വിജയിക്കാമായിരുന്ന മത്സരം ഇന്ത്യ കൈവിടുക ആയിരുന്നു.

ഇന്ന് കൂടുതൽ മെച്ചപ്പെട്ട പ്രകടനം ഇന്ത്യയിൽ നിന്ന് പ്രതീക്ഷിക്കുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഫോമിൽ ആകും ഇന്ത്യയുടെ പ്രതീക്ഷ. ഇന്ത്യ ഇന്ന് റിഷഭ് പന്തിനെ ആദ്യ ഇലവനിലേക്ക് തിരികെ കൊണ്ടുവരാൻ സാധ്യതയുണ്ട്.

ഇന്ന് ഉച്ചക്ക് 2.30നാണ് മത്സരം ആരംഭിക്കുന്നത്‌. കളി സോണി നെറ്റ്വർക്കിൽ തത്സമയം കാണാം.

നിശാന്ത് ദേവ് ക്വാർട്ടർ ഫൈനലിൽ വീണു, വീണ്ടും ഇന്ത്യക്ക് മെഡൽ നഷ്ടം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ നാലാം മെഡലിനായുള്ള കാത്തിരിപ്പ് തുടരും. ബോക്സർ നിശാന്ത് ദേവ് ക്വാർട്ടറിൽ പരാജയപ്പെട്ടതോടെ ഒരു മെഡൽ കൂടെ ഇന്ത്യക്ക് കയ്യെത്തും ദൂരത്തിൽ നഷ്ടമായി. 71 കിലോഗ്രാം വിഭാഗത്തിൽ പുരുഷ ബോക്സിംഗിൽ ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങിയ നിശാന്ത് ദേവ് രണ്ടാം സീഡായ വെർദെ ആൽവരസിനോട് ആണ് സ്പ്ലിറ്റ് ഡിസിഷനിൽ പരാജയപ്പെട്ടത്.

നിശാന്ത് ദേവ്

മെക്സിക്കൻ താരത്തിന് എതിരെ വേഗതയാർന്ന തുടക്കമാണ് നിശാന്ത് നടത്തിയത്. ആദ്യ റൗണ്ടിൽ നിശാന്ത് 4-1ന്റെ അനുകൂല കാർഡ് നേടി. രണ്ടാം റൗണ്ടിൽ ഡിഫൻസിലേക്ക് നീങ്ങിയ നിശാന്തിന് തിരിച്ചടിയായി. 3-2ന് മെക്സിക്കൻ താരം രണ്ടാം റൗണ്ട് നേടി എങ്കിലും നിശാന്ത് പ്രതീക്ഷ കാത്തു. അവസാനം വിധി വന്നപ്പോൾ നിശാന്ത് പരാജയപ്പെട്ടു.

23കാരനായ നിശാന്ത് ദേവ് മുമ്പ് ഉസ്ബെക്കിസ്ഥാനിലെ താഷ്കെൻ്റിൽ നടന്ന IBA പുരുഷന്മാരുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 71 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. താരത്തിന്റെ ആദ്യ ഒളിമ്പിക്സ് ആണ് ഇത്.

Exit mobile version