പൊരുതി, എങ്കിലും മനു ഭാകർ മൂന്നാം മെഡൽ എന്ന സ്വപ്നത്തിൽ എത്തിയില്ല!!

ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകർ പാരീസ് ഒളിമ്പിക്സിൽ 25 മീറ്റർ പിസ്റ്റൽ ഇനത്തിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തും . ഇന്ന് 25 മീറ്റർ പിസ്റ്റൾ റാപിഡിൽ ആണ് നിർഭാഗ്യം കാരണം മനു ഭാകറിന് മെഡൽ നഷ്ടമായത്. ഒരു ഒളിമ്പിക്സിൽ മൂന്ന് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കാൻ മനു ഭാകറിന് ആയില്ല. ഇന്ന് ഫൈനലിൽ ആദ്യ സീരീസിൽ മനു ഭാകർ പിറകിൽ പോയി. എങ്കിലും അടുത്ത രണ്ട് സീസണിലും മികച്ച പ്രകടനം നടത്തി മനുഭാകർ രണ്ടാം സ്ഥാനത്തേക്ക് എത്തി.

മനു ഭാകർ

നാലാം സീരീസിൽ മനു ഭാകർ പിറകോട്ട് പോയി.എന്നാൽ അടുത്ത സീരീസിൽ അഞ്ചിൽ അഞ്ചും നേടി മനു 18 പോയിന്റിൽ എത്തി. മൂന്നാം സ്ഥാനത്തേക്ക് കയറി. മനു 22 പോയിന്റുമായി അടുത്ത സീരീസിൽ രണ്ടാമത് എത്തി. അടുത്ത സീരീസിൽ 5-ൽ നാല് അടിച്ച് മനുഭാകർ ഒന്നാമതുള്ള യാങ് ജിനുമായി അടുത്തു.

അടുത്ത സീരീസിൽ മനു ഭാകറും എ വി മാജോറും മൂന്നാം സ്ഥാനത്തിനായി ഷൂട്ടൗട്ടിൽ എത്തി. അഞ്ചിൽ മൂന്നെണ്ണം മാത്രമെ മനു ഭാകറിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയുള്ളൂ. മനു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ചരിത്രം നേട്ടമായ മൂന്ന് മെഡലിൽ എത്താൻ മനുവിനായില്ല.

നേരത്തെ യോഗ്യത റൗണ്ടിൽ 590 പോയിന്റുമായി മനു ഭാകർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.

മനു ഭാകർ ഇതിനകം 10 മീറ്റർ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യക്ക് ആയി പാരീസിൽ മെഡൽ നേടി നൽകിയിരുന്നു‌. .

ചരിത്രം കുറിച്ച് ലക്ഷ്യ സെൻ!! ഒളിമ്പിക്സ് ബാഡ്മിന്റൺ സെമി ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് പുരുഷ ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ ചരിത്രം കുറിച്ചു. ഇന്ന് ക്വാർട്ടർ ഫൈനലിൽ തായ്പെയ് താരം ചൗവിനെ തോൽപ്പിച്ച് കൊണ്ട് സെമിയിൽ എത്തി. ഒളിംപിക്സ് ബാഡ്മിന്റൺ സെമി ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമായി ലക്ഷ്യ സെൻ ഇതോടെ മാറി. 19-21, 21-15, 21-12 എന്ന സ്കോറിനായിരുന്നു വിജയം.

ഇന്ന് ആദ്യ ഗെയിമിൽ ഒരു ഘട്ടത്തിൽ നാലു പോയിന്റിന് പിറകിൽ ആയിരുന്ന ലക്ഷ്യസെൻ ശക്തമായി തിരിച്ചുവന്നു. പക്ഷെ അവസാനം 21-19ന് ചൗ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ ഇരുവരും ഒപ്പത്തിനൊപ്പം ആണ് നീങ്ങിയത്. സെറ്റിലെ ഇടവേളയ്ക്ക് ശേഷം ലക്ഷ്യ മുന്നോട്ട് നീങ്ങി. 21-15ന് ലക്ഷ്യ സെൻ ഗെയിം സ്വന്തമാക്കി. കളി ഡിസൈഡറിലേക്ക് നീങ്ങി.

മൂന്നാം ഗെയിമിൽ ആധിപത്യം തുടക്കത്തിൽ തന്നെ നേടാൻ ലക്ഷ്യ സെന്നിനായി.

അമ്പെയ്ത്തിൽ മെഡൽ നേടാനായില്ല, എങ്കിലും അഭിമാനകരമായ പോരാട്ടം കാഴ്ചവെച്ച് ഇന്ത്യ

പാരിസ് ഒളിമ്പിക്സ് അമ്പെയ്ത്തിന്റെ മിക്സഡ് ടീം ഇവന്റിൽ ഇന്ത്യൻ സഖ്യം ആയ അങ്കിത-ധീരജ് സഖ്യത്തിന് നിരാശ. അമേരിക്കയ്ക്ക് എതിരായ വെങ്കല മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടു. 6-2 എന്ന സ്കോറിന് വിജയിച്ചാണ് അമേരിക്ക മെഡൽ നേടിയത്. ചരിത്രത്തിൽ ആദ്യമായി അമ്പെയ്ത്തിൽ മെഡൽ നേടാനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടമായത്.

അമേരിക്കയ്ക്ക് എതിരായ വെങ്കല മെഡൽ മത്സരത്തിൽ ഇന്ത്യക്ക് അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. ആദ്യ സെറ്റ് 38-37ന് പരാജയപ്പെട്ടു. രണ്ടാം സെറ്റ് 37-35നും അമേരിക്ക വിജയിച്ചു. രണ്ടാം സെറ്റിൽ ശക്തമായി ഇന്ത്യൻ സഖ്യം തിരികെ വന്നു. 38-33ന് സെറ്റ് സ്വന്തമാക്കി. സ്കോർ 2-4 എന്നായി. അവസാന സെറ്റിൽ പക്ഷെ ഈ പ്രകടനം തുടരാൻ ഇന്ത്യക്ക് ആയില്ല. 6-2ന് അമേരിക്ക ജയിച്ച് മെഡൽ ഉറപ്പിച്ചു.

നേരത്തെ സെമിയിൽ കൊറിയൻ സഖ്യത്തോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വെങ്കല മാച്ചിലേക്ക് വന്നത്. അങ്കിത ഭകത് – ധീരജ് ബൊമ്മദേവര കൂട്ടുകെട്ട് ഈ മെഡൽ നേട്ടത്തോടെ പുതിയ ചരിത്രം കുറിച്ചു. ക്വാർട്ടറിൽ ഇന്ന് സ്പെയിനിനെതിരെ 5-3 വിജയത്തോടെയാണ് ഇവര്‍ സെമിയിൽ കടന്നത്. നേരത്തെ ഇന്തോനേഷ്യയ്ക്കെതിരെ 5-1ന്റെ വിജയവും അവർ നേടിയിരുന്നു.

ഇന്ത്യയുടെ പാരീസ് ഒളിമ്പിക്സിലെ നാലാം മെഡൽ ആണിത്. നേരത്തെ ഷൂട്ടിംഗിൽ ഇന്ത്യ മൂന്ന് മെഡൽ നേടിയിരുന്നു. കഴിഞ്ഞ ഒളിമ്പിക്സിലെ 7 മെഡൽ എന്ന നേട്ടത്തിലേക്ക് ഇന്ത്യ ഇപ്പോൾ അടുക്കുകയാണ്.

52 വർഷത്തിനു ശേഷം ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചു!

പാരീസ് ഒളിമ്പിക്സ് ഹോക്കി ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ അവസാനത്തെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചു. നീണ്ടകാലത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യ ഓസ്ട്രേലിയയെ ഒളിമ്പിക്സിൽ തോൽപ്പിക്കുന്നത്. അവസാനമായി 1972ലാണ് ഇന്ത്യ ഓസ്ട്രേലിയയെ ഒളിമ്പിക്സിൽ തോൽപ്പിക്കുന്നത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് പ്രവേശിച്ചു.

ഇന്ന് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. മികച്ച പ്രകടനമാണ് ഇന്ത്യ ഇന്ന് കാഴ്ചവച്ചത്. തുടക്കത്തിൽ 2-0ന് മുന്നിലെത്താൻ ഇന്ത്യക്കായി. ആദ്യ ക്വാർട്ടറിൽ അഭിഷേകിന്റെ സ്ട്രൈക്കിലൂടെ ലീഡ് എടുത്തത്. ഈ ഗോൾ നേടി മിനിറ്റുകൾക്കകം ക്യാപ്റ്റൻ ഹർമൻ പ്രീതിത് ഇന്ത്യക്കായി രണ്ടാം ഗോൾ നേടി. പെനാൽറ്റി കോർണറിൽ നിന്നായിരുന്നു ക്യാപ്റ്റന്റെ ഗോൾ.

തോമസ് ക്രെഗിലൂടെ ഓസ്ട്രേലിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഇന്ത്യ പതറിയില്ല. മൂന്നാം ക്വാർട്ടറിൽ ഹർമൻൽരീത് ഒരു പെനാൽറ്റി സ്ട്രോക്ക് ലക്ഷ്യത്തിലെത്തിച്ചതോടെ ഇന്ത്യ 3-1ന് മുന്നിലെത്തി. 5 മിനുട്ട് മാത്രം ബാക്കി നിൽക്കെ ഒരു പെനാൾട്ടി സ്ട്രോക്കിലൂടെ ഓസ്ട്രേലിയ തിരിച്ചടിച്ചു. ഗോവേർസ് ആണ് ലക്ഷ്യം കണ്ടത്. സ്കോർ 3-2. സമ്മർദ്ദം ഉയർന്നെങ്കിലും ഉന്ത്യക്ക് വിജയം ഉറപ്പിക്കാൻ ആയി.

അവസാനം പൊരുതി ശ്രീലങ്ക, ഇന്ത്യക്ക് 231 വിജയലക്ഷ്യം

ശ്രീലങ്കയെ ആദ്യ ഏകദിനത്തിൽ 230 റണ്ണിന് പിടിച്ചു നിർത്തി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് 50 ഓവറിൽ 230 റൺസ് എടുക്കാൻ ആയി. സ്ലോ പിച്ചിൽ ഇന്ത്യൻ സ്പിന്നിനു മുന്നിൽ ശ്രീലങ്ക തുടക്കത്തിൽ തകരുക ആയിരുന്നു. അർധ സെഞ്ച്വറി നേടിയ നിസങ്കയും വല്ലലെഗെയും ആണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്. വല്ലെലാഗെ റൺസ് 66 എടുത്ത് ടോപ് സ്കോറർ ആയി.

അക്സർ പട്ടേൽ ഇന്ന് ഇന്ത്യക്ക് ആയി രണ്ടു വിക്കറ്റുകൾ നേടി

വനിന്ദു ഹസരങ്ക 24 റൺസും നിസങ്ക 56 റൺസും എടുത്തു സ്കോർ 200 കടക്കാൻ സഹായിച്ചു. ഇന്ത്യക്ക് ആയി എല്ലാവരും നന്നായി ബൗൾ ചെയ്തു. അക്സർ പട്ടേൽ 2 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, അർഷ്ദീപ്, കുൽദീപ്, ശിവം ദൂബെ, വാഷിംഗ്ടൺ സുന്ദർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യ ഈ ലക്ഷ്യം അനായാസം മറികടക്കാൻ ആകും എന്നാകും പ്രതീക്ഷിക്കുന്നത്.

വീണ്ടും മനു ഭാകർ മെഡലിന് അടുത്ത്, അത്ഭുത പ്രകടനവുമായി ഫൈനലിൽ എത്തി

ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാകർ ഒരു മെഡലിലേക്ക് കൂടെ അടുക്കുകയാണ്‌. ഇന്ന് 25 മീറ്റർ പിസ്റ്റൾ റാപിഡിൽ മനു ഭാകർ ഫൈനലിന് യോഗ്യത നേടി. അത്ഭുതകരമായ പ്രകടനം യോഗ്യത റൗണ്ടിൽ കാഴ്ചവെച്ച മനു ഭാകർ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യോഗ്യത റൗണ്ടിലെ ആദ്യ 8 സ്ഥാനക്കാർക്ക് ആണ് ഫൈനലിൽ എത്താൻ ആവുക. 590 പോയിന്റുമായാണ് മനു ഭാകർ യോഗ്യത റൗണ്ടിൽ ഫിനിഷ് ചെയ്തത്.

മനു ഭാകർ ഇതിനകം തന്നെ രണ്ട് മെഡലുകൾ ഷൂട്ടിംഗിൽ നേടി

ഇന്ത്യയുടെ മറ്റൊരു ഷൂട്ടർ ആയ ഇഷ സിംഗ് ഇതേ ഇനത്തിൽ 18ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇഷയ്ക്ക് ഫൈനലിന് യോഗ്യത നേടാൻ ആയില്ല. മനു ഭാകർ ഇതിനകം 10 മീറ്റർ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യക്ക് ആയി പാരീസിൽ മെഡൽ നേടി നൽകിയിരുന്നു‌. നാളെ ഉച്ചയ്ക്ക് 1 മണിക്ക് ആകും ഫൈനൽ നടക്കുക.

ആദ്യ ഏകദിനം, ഇന്ത്യക്ക് എതിരെ ടോസ് വിജയിച്ച് ശ്രീലങ്ക

ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് എടുക്കാൻ തീരുമാനിച്ചു. രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത് ശർമ്മ, കോഹ്ലി, കെ എൽ രാഹുൽ, ശ്രേയസ് എന്നിവർ ടീമിൽ തിരികെ എത്തിയിട്ടുണ്ട്. ഗംഭീർ പരിശീലകനായ ശേഷമുള്ള ആദ്യ ഏകദിന മത്സരമാണിത്.

കുൽദീപ്, ദൂബെ എന്നിവരും ഇന്ന് ടീമിൽ ഉണ്ട്. ഗില്ലും രോഹിതും ആകും ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്യുന്നത്.

ഇന്ത്യൻ ഇലവൻ:
Rohit (C), Gill, Kohli, Iyer, Rahul, Dube, Axar, Sundar, Kuldeep, Siraj, Arshdeep.

ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തിന് ഇറങ്ങും

ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിന് ഇന്ത്യ ഇന്ന് ഇറങ്ങും. കൊളംബോയിൽ നടക്കുന്ന മത്സരം ഉച്ചയ്ക്ക് 2.30ന് ആണ് ആരംഭിക്കുക. മത്സരം തത്സമയം സോണി ലൈവിൽ കാണാൻ ആകും. ജിയോ സിം ഉള്ളവർക്ക് ജിയോ ടി വി വഴിയും മത്സരം കാണാൻ ആകും.

ക്യാപ്റ്റൻ രോഹിത് ശർമ്മയും ഗൗതം ഗംഭീറും ഒരുമിച്ച് പ്രവർത്തിക്കുന്ന ആദ്യ പരമ്പര ആകും ഇത്. ഗംഭീർ പരിശീലകൻ ആയി എത്തിയത് കൊണ്ട് വിശ്രമം മാറ്റുവെച്ചാണ് രോഹിത് ശർമ്മ ഏകദിന പരമ്പരയിൽ പങ്കെടുക്കാൻ എത്തിയത്. രോഹിത് ശർമ്മ, കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർ എല്ലാം ടീമിനൊപ്പം ചേർന്നിട്ടുണ്ട്.

ടി20 പരമ്പര നേരത്തെ ഇന്ത്യ 3-0ന് വിജയിച്ചിരുന്നു. ഏകദിന പരമ്പരയും വിജയിക്കുക ആകും ഇന്ത്യയുടെ ലക്ഷ്യം.

അത്ലറ്റിക്സ് നാളെ മുതൽ, ഇന്ത്യയുടെ അത്ലറ്റിക്സ് ഫിക്സ്ചർ അറിയാം

പാരീസ് ഒളിമ്പിക്സിലെ അത്ലറ്റിക്സ് ഫിക്സ്ചറുകൾ നാളെയാണ് ആരംഭിക്കുന്നത്. ഇന്ത്യയുടെ വലിയ പ്രതീക്ഷയായ നീരജ് ചോപ്ര ഉൾപ്പെടെ വലിയ സംഘം അത്ലറ്റിക്സിന്റെ ഭാഗമാകുന്നുണ്ട്. നാളെ പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യയുടെ അക്ഷദീപ് സിംഗ്, വികാശ് സിംഗ്, പരംജീത് സിംഗ് എന്നിവർ മത്സരിക്കുന്നുണ്ട്. വനിതകളുടെ നടത്ത മത്സരവും നാളെ നടക്കും. അതിൽ പ്രിയങ്ക ഗോസ്വാമി ആണ് ഇന്ത്യക്ക് ആയി ഇറങ്ങുന്നത്.

നീരജ് ചോപ്രയുടെ ജാവലിൻ ത്രോ ഓഗസ്റ്റ് 6ന് ആണ് നടക്കുന്നത്. ഇന്ത്യയുടെ മുഴുവൻ അത്ലറ്റിക്സ് ഫിക്സ്ചറുകൾ ചുവടെ കൊടുക്കുന്നു.

August 1, Thursday
Men’s 20km race walk
Indian Athletes: Akshdeep Singh, Vikash Singh, Paramjeet Singh Bisht
Stage: Final (medal round)
Time: 11:00 PM

Women’s 20km race walk
Indian Athletes: Priyanka Goswami
Stage: Final (medal round)
Time: 12:50 PM

August 2, Friday
Women’s 5000m
Indian Athletes: Parul Chaudhary, Ankita Dhyani
Stage: Round 1
Time: 9:40 PM

Men’s shot put
Indian Athlete: Tajinderpal Singh Toor
Stage: Qualification
Time: 11:40 PM

August 3, Saturday
Men’s shot put
Indian Athlete: Tajinderpal Singh Toor
Stage: Final (medal round)
Time: 11:05 PM

August 4, Sunday
Women’s 3000m steeplechase
Indian Athlete: Parul Chaudhary
Stage: Round 1
Time: 1:35 PM

Men’s long jump
Indian Athlete: Jeswin Aldrin
Stage: Qualification
Time: 2:30 PM

August 5, Monday
Women’s 400m
Indian Athlete: Kiran Pahal
Stage: Round 1
Time: 3:25 PM

Men’s 3000m steeplechase
Indian Athlete: Avinash Sable
Stage: Round 1
Time: 10:34 PM

August 6, Tuesday
Women’s 5000m
Indian Athletes: Parul Chaudhary, Ankita Dhyani
Stage: Final (medal round)
Time: 12:40 AM

Men’s javelin throw
Indian Athletes: Neeraj Chopra (Group A), Kishore Jena (Group B)
Stage: Qualification
Time: 1:50 PM (Group A), 3:20 PM (Group B)

Women’s 400m
Indian Athlete: Kiran Pahal
Stage: Repechage Round
Time: 2:50 PM

Men’s long jump
Indian Athlete: Jeswin Aldrin
Stage: Final (medal round)
Time: 11:50 PM

August 7, Wednesday
Women’s 3000m steeplechase
Indian Athlete: Parul Chaudhary
Stage: Final (medal round)
Time: 12:40 AM

Marathon race walk relay mixed
Indian Athletes: Suraj Panwar, Priyanka Goswami
Stage: Final (medal round)
Time: 11:00 AM

Men’s high jump
Indian Athlete: Sarvesh Kushare
Stage: Qualification
Time: 1:35 PM

Women’s 100m hurdles
Indian Athlete: Jyothi Yarraji
Stage: Round 1
Time: 1:45 PM

Women’s javelin throw
Indian Athlete: Annu Rani
Stage: Qualification (Group A)
Time: 1:55 PM

Women’s javelin throw
Indian Athlete: Annu Rani
Stage: Qualification (Group B)
Time: 3:20 PM

Men’s Triple Jump
Indian Athletes: Praveen Chithravel, Abdulla Aboobacker
Stage: Qualification
Time: 10:45 PM

August 8, Thursday
Women’s 400m
Indian Athlete: Kiran Pahal
Stage: Semi-final
Time: 12:15 AM

Men’s 3000m steeplechase
Indian Athlete: Avinash Sable
Stage: Final (medal round)
Time: 1:10 AM

Women’s 100m hurdles
Indian Athlete: Jyothi Yarraji
Stage: Repechage round
Time: 2:05 PM

Men’s javelin throw
Indian Athletes: Neeraj Chopra, Kishore Jena
Stage: Final (medal round)
Time: 11:55 PM

August 9, Friday
Women’s 4 x 400m relay
Indian Athletes: Jyothika Sri Dandi, Subha Venkatesan, Vithya Ramraj, MR Poovamma, Prachi
Stage: Round 1
Time: 2:10 PM

Men’s 4 x 400m relay
Indian Athletes: Muhammed Anas, Muhammed Ajmal, Amoj Jacob, Santhosh Kumar Tamilarasan, Rajesh Ramesh, Mijo Chacko Kurian
Stage: Round 1
Time: 2:35 PM

Women’s 100m hurdles
Indian Athlete: Jyothi Yarraji
Stage: Semi-final
Time: 3:35 PM

Women’s 400m
Indian Athlete: Kiran Pahal
Stage: Final (medal round)
Time: 11:30 PM

Men’s triple jump
Indian Athletes: Praveen Chithravel, Abdulla Aboobacker
Stage: Final (medal round)
Time: 11:40 PM

August 10, Saturday
Men’s high jump
Indian Athlete: Sarvesh Kushare
Stage: Final (medal round)
Time: 10:40 PM

Women’s javelin throw
Indian Athlete: Annu Rani
Stage: Final (medal round)
Time: 11:10 PM

Women’s 100m hurdles
Indian Athlete: Jyothi Yarraji
Stage: Final (medal round)
Time: 11:15 PM

August 11, Sunday
Men’s 4 x 400m relay
Indian Athletes: Muhammed Anas, Muhammed Ajmal, Amoj Jacob, Santhosh Kumar Tamilarasan, Rajesh Ramesh, Mijo Chacko Kurian
Stage: Final (medal round)
Time: 12:42 AM

Women’s 4 x 400m relay
Indian Athletes: Jyothika Sri Dandi, Subha Venkatesan, Vithya Ramraj, MR Poovamma, Prachi
Stage: Final (medal round)
Time: 12:52 AM

50m റൈഫിൾ ഷൂട്ടിംഗിൽ ഇന്ത്യയുടെ സ്വപ്നിൽ ഫൈനലിൽ

പാരീസ് ഒളിമ്പിക്സ് ഷൂട്ടിംഗ് മത്സരത്തിൽ പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ ഇന്ത്യൻ ഷൂട്ടർ സ്വപ്നിൽ കുസാലെ ഫൈനലിൽ ഇടം നേടി. യോഗ്യതാ റൗണ്ടിൽ 590-38x എന്ന സ്‌കോറോടെ ഏഴാം സ്ഥാനത്തെത്തിയാണ് കുസാലെ ഫൈനലിന് യോഗ്യത നേടിയത്. സമ്മർദ്ദത്തിൻകീഴിലും തൻ്റെ കൃത്യതയും സ്ഥിരതയും പ്രകടമാക്കാൻ സ്വപ്നിലിന് ആയി.

സ്വപ്നിൽ

ഫൈനൽ ഓഗസ്റ്റ് 1-ന് 13:00 IST ന് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അന്ന് കുസാലെ മെഡലിനായി പോരാടും. 589-33x എന്ന സ്‌കോറുമായി 11-ാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ഷൂട്ടർ ഐശ്വരി പ്രതാപിന് ഫൈനലിലേക്ക് മുന്നേറാനായില്ല.

ഇന്ത്യക്ക് പാരീസിൽ രണ്ടാം മെഡൽ!! മനു-സരബ്ജോത് സഖ്യത്തിന് ഷൂട്ടിംഗിൽ വെങ്കലം

പാരീസ് ഒളിമ്പിക്സ് 2024 ഗെയിംസിൽ ഇന്ത്യ തങ്ങളുടെ രണ്ടാം മെഡൽ ഉറപ്പിച്ചു. ഇന്ന് 10മീറ്റർ എയർ പിസ്റ്റൽ മിക്സ്ഡ് ടീം ഇവന്റിൽ ഇന്ത്യയുടെ മനു ഭാകർ/സരബ്ജോത് സഖ്യം ആണ് വെങ്കല മെഡൽ നേടിയത്. ആദ്യ നാല് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തതോടെ വെങ്കലത്തിനായുള്ള പോരാട്ടത്തിന് മനു/സരബ്ജോത് സഖ്യം ഇന്നലെ യോഗ്യത നേടിയിരുന്നു. ഇന്ന് കൊറിയൻ സഖ്യത്തെ ആയിരുന്നു ഇന്ത്യൻ സഖ്യം വെങ്കല പോരാട്ടത്തിൽ നേരിട്ടത്. 16-10 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം ജയിച്ചത്.

മനു ഭാകർ സരബ്ജോത്

യോഗ്യതാ റൗണ്ടിൽ 580 പോയിന്റ് നേടാൻ ഇന്ത്യൻ സഖ്യത്തിനായിയിരുന്നു. മെഡൽ റൗണ്ടിൽ നല്ല നിലയിൽ അല്ല ഇന്ത്യ കളി ആരംഭിച്ചത്. തുടക്കത്തിൽ കൊറിയൻ സഖ്യം ലീഡ് എടുത്തു. എന്നാൽ ശക്തമായി തിരിച്ചുവരാൻ ഇന്ത്യക്ക് ആയി. അവസാനം മാച്ച് പോയിന്റിൽ നിൽക്കെ ഇന്ത്യ പതറി എങ്കിലും അവസാനം മെഡൽ ഉറപ്പിക്കാൻ ആയി‌.

ഇന്ത്യയുടെ രണ്ടാം മെഡൽ ആണിത്. നേരത്തെ മനു ഭാകർ ഇതേ ഇനത്തിൽ വനിതകളുടെ സിങ്കിൾസിൽ വെങ്കലം നേടിയിരുന്നു. രണ്ട് ഷൂട്ടിംഗ് മെഡലുകൾ ഒരൊറ്റ ഒളിമ്പിക്സിൽ നേടി മനു ഭാകർ ഇതോടെ ചരിത്രം കുറിച്ചു.

ഇന്ന് അവസാന ടി20 മത്സരം, സഞ്ജു കളിക്കാൻ സാധ്യത

ഇന്ന് ശ്രീലങ്കയ്ക്ക് എതിരായ ഇന്ത്യയുടെ അവസാന ടി20 മത്സരം നടക്കും. രാത്രി 7.30നാണ് മത്സരം നടക്കുക. മലയാളി താരം സഞ്ജു സാംസൺ ഇന്നും ടീമിൽ ഉണ്ടാകും എന്നാണ് സൂചനകൾ. ഗില്ലിന് ഏകദിന പരമ്പര കൂടെ കളിക്കാൻ ഉള്ളതിനാൽ ഒരു മത്സരത്തിൽ കൂടെ വിശ്രമം നൽകി പരിക്കിന്റെ ആശങ്ക ഒഴിവാക്കാൻ ഇന്ത്യ ശ്രമിക്കും എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മത്സരത്തിൽ സഞ്ജു സാംസൺ കളിച്ചിരുന്നു എങ്കിലും ആദ്യ പന്തിൽ ഡക്കിൽ പുറത്തായി അദ്ദേഹം നിരാശ നൽകിയിരുന്നു. പരമ്പര ഇതിനകം തന്നെ സ്വന്തമാക്കിയ ഇന്ത്യ ഇന്ന് ആദ്യ ഇലവനിൽ നിരവധി മാറ്റങ്ങൾ നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version