Picsart 24 08 07 01 01 47 961

ഇന്ന് അവസാന ഏകദിനം, ഇന്ത്യക്ക് വിജയം നിർബന്ധം

ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. പരമ്പര നഷ്ടപ്പെടാതിരിക്കണം എങ്കിൽ ഇന്ത്യക്ക് ഇന്ന് ജയിക്കേണ്ടതുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ശ്രീലങ്ക 1-0ന് മുന്നിൽ ആണ്. പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ ആവുകയും രണ്ടാം മത്സരം ഇന്ത്യ തോൽക്കുകയും ആയിരുന്നു.

ഇന്ന് വിജയിച്ചില്ല എങ്കിൽ ഗംഭീറിന് താൻ പരിശീലകനായുള്ള ആദ്യ ഏകദിന പരമ്പരയാകും നഷ്ടമാകുന്നത്. ഇന്ത്യക്ക് ഈ പരമ്പരയിൽ അവരുടെ ബാറ്റർമാരുടെ ഫോം ആണ് പ്രധാന പ്രശ്നമായത്. രോഹിത് ശർമ്മയല്ലാതെ ഇന്ത്യൻ ബാറ്റർമാർ ആരും ഫോമിൽ അല്ല. ഇന്ന് ഇന്ത്യ ആദ്യ ഇലവനിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്‌.

പരാഗ്, പന്ത് എന്നിവർ ആദ്യ ഇലവനിൽ എത്തിയേക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കുന്ന മത്സരം ജിയോ ടിവിയിലും സോണി നെറ്റ്വർക്കിലും തത്സമയം കാണാം.

Exit mobile version