കേരള ഗെയിംസ് ടേബിള്‍ ടെന്നീസ് വിജയികളായി സോഹവും പ്രണതിയും

ഒന്നാമത് കേരള ഗെയിംസ് ടേബിള്‍ ടെന്നീസ് പുരുഷ – വനിത സിംഗിള്‍സ് ചാമ്പ്യന്മാരായി സോഹം ഭട്ടാചാര്യയും പ്രണതി പി നായരും. ടീം ചാമ്പ്യന്‍ഷിപ്പിൽ പുരുഷന്മാരിൽ ആലപ്പുഴയും വനിത വിഭാഗത്തിൽ എറണാകുളും ആണ് ജേതാക്കളായത്.

Sohamamir

പുരുഷ വിഭാഗം ടീം ചാമ്പ്യന്‍ഷിപ്പിൽ പാലക്കാട് വെള്ളി മെഡലും എറണാകുളം തിരുവനന്തപുരം എന്നീ ടീമുകള്‍ വെങ്കല മെഡലും നേടി. വനിത വിഭാഗത്തിൽ തിരുവനന്തപുരം ആണ് വെള്ളി മെഡൽ ജേതാക്കള്‍. തൃശ്ശൂര്‍, കോഴിക്കോട് ടീമുകള്‍ വെങ്കല മെഡലുകള്‍ നേടി.

പുരുഷ സിംഗിള്‍സിൽ ആലപ്പുഴയുടെ സോഹം വിജയി ആയപ്പോള്‍ ആലപ്പുഴയുടെ തന്നെ ആമിര്‍ അഫ്താഭ് ആണ് വെള്ളി മെഡൽ ജേതാവ്. തിരുവനന്തപുരത്തിന്റെ ഭരതും ആലപ്പുഴയുടെ ഉദിത് ഭട്ടാചാര്യയും വെങ്കല മെഡൽ ജേതാക്കളായി.

വനിത വിഭാഗത്തിൽ തിരുവനന്തപുരത്തിന്റെ പ്രണതി പി നായരും സ്വര്‍ണ്ണവും കോഴിക്കോടിന്റെ അനേഖ വെള്ളി മെഡലും നേടിയപ്പോള്‍ ഗൗരി എസ് നായരും അഞ്ജു കെ തോമസും വെങ്കല മെഡൽ ജേതാക്കളായി.

പുരുഷ ഡബിള്‍സിൽ തിരുവനന്തപുരത്തിന്റെ രഞ്ജിത് ബെന്നി – സെന്തിൽ ടീം ജേതാക്കളായപ്പോള്‍ ആലപ്പുഴയുടെ സോഹം – ഉദിത് സഖ്യം വെള്ളി മെഡല്‍ നേടി. പാലക്കാടിന്റെ ശ്രീഹരി – നിതിന്‍, തിരുവന്തപുരത്തിന്റെ ഭരത് – അശ്വിന്‍ ഗോകുൽ എന്നിവരാണ് വെങ്കല മെഡൽ നേട്ടക്കാര്‍.

a

വനിത ഡബിള്‍സിൽ എറണാകുളത്തിന്റെ ജാസ്മിന്‍ സണ്ണി – അനാമിക ജോൺസ് സഖ്യം സ്വര്‍ണ്ണവും തിരുവനന്തപുരത്തിന്റെ പ്രണതി – അഞ്ജു ജോഡി വെള്ളിയും നേടി. വെങ്കല ജേതാക്കള്‍ കോഴിക്കോടിന്റെ അങ്കിത – അനേഖയും വയനാടിന്റെ ജൂലിയ ജോഷി – അബിന വിൽസണും ആണ്.

മിക്സഡ് ഡബിള്‍സിൽ തിരുവനന്തപുരത്തിന്റെ പ്രണതി രഞ്ജിത് ബെന്നി കൂട്ടുകെട്ട് തൃശൂരിന്റെ ജേക്ക് അന്‍സൽ ജോൺ – ടിയ എസ് മുണ്ടന്‍കുര്യന്‍ കൂട്ടുകെട്ടിനെ തകര്‍ത്ത് സ്വര്‍ണ്ണം നേടി. ഭരത് – നാദിയ(തിരുവനന്തപുരം), അശ്വിന്‍ ഗോകുൽ – അദീന(തിരുവനന്തപുരം) എന്നിവരാണ് വെങ്കല മെഡൽ ജേതാക്കള്‍.

Exit mobile version