Picsart 24 05 31 21 02 00 759

മലയാളി ഇന്ത്യയുടെ ഭാഗ്യം!! മലയാളി ടീമിൽ ഉണ്ടോ ലോകകപ്പ് കിരീടം ഉറപ്പ്!!

ടീമിൽ മലയാളി ഉണ്ടോ ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് കിരീടം ഉറപ്പ്!! ഇത് മലയാളികൾ ഏറെ കാലമായി പറയുന്നതാണ്. ഇന്ന് ആ മലയാളി ഭാഗ്യം വീണ്ടും ആവർത്തിച്ചു. മലയാളി ആയ സഞ്ജു സാംസൺ ടീമിൽ ഉള്ള ഭാഗ്യത്തിൽ ആണ് ഇന്ത്യ ലോകകപ്പ് നേടിയത് എന്ന് മലയാളികൾ എങ്കിലും വിശ്വസിക്കും.

ഇന്ത്യ ഇന്ന് നടക്കം നാലു തവണ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴും മലയാളികൾ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നു. മലയാളികൾ ഇല്ലാതെ ഇന്ത്യ പോയ ഒരു ലോകകപ്പും ഇന്ത്യയ്ക്ക് വിജയിക്കാൻ ആയിട്ടുമില്ല.

ഇത്തവണ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ മുതൽ മലയാളി കൊണ്ടുവരുന്ന ആ കിരീട ഭാഗ്യം ഇന്ത്യക്ക് തിരികെ കിട്ടും എന്നാണ് മലയാളികൾ വിശ്വസിച്ചത്. സഞ്ജു സാംസണ് ഈ ലോകകപ്പിൽ ആദ്യ ഇലവനിൽ അവസരം കിട്ടിയില്ല എങ്കിലും സഞ്ജു സ്ക്വാഡിനൊപ്പം ഉണ്ട് എന്നത് തന്നെ സന്തോഷമാണ്.

ഇന്ത്യ ആദ്യമായിട്ട് 1983ല്‍ ലോകകപ്പ് നേടിയപ്പോൾ സുനിൽ വത്സൻ മലയാളി ആയി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. മലയാളിയായ സുനിൽ വാൾസൻ അന്ന് ഒരു മത്സരം പോലും കളിച്ചിട്ടില്ല എങ്കിലും ലോകകപ്പ് കിരീട നേട്ടത്തിന്റെ ഭാഗമായി.

പിന്നീട് 2007 ഇന്ത്യ T20 ലോകകപ്പ് വിജയിച്ചപ്പോൾ പേസ് ബൗളർ ശ്രീശാന്ത് ഇന്ത്യയുടെ ഭാഗമായിരുന്നു. അന്ന് ശ്രീശാന്ത് ഫൈനലിൽ കിരീടം ഉറപ്പിച്ച ക്യാച്ച് നേടി കൊണ്ട് വിജയ നിമിഷത്തിന്റെ ഭാഗവുമായിരുന്നു. 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് മലയാളി സാന്നിധ്യമായി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു.

അവസാനം ഈ ലോകകപ്പിൽ സഞ്ജുവിലൂടെയും ആ ഭാഗ്യം ആവർത്തിച്ചു.

Exit mobile version