Picsart 24 06 30 00 09 57 358

ജസ്പ്രീത് ബുമ്ര!! ലോകകപ്പിലെ പ്ലയർ ഓഫ് ദി സീരീസ്!!

ജസ്പ്രീത് ബുമ്ര, ഇന്ത്യയുടെ ഈ ലോകകപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച താരം ആരായിരുന്നു എന്ന് ചോദിച്ചാൽ ബുമ്ര എന്നല്ലാതെ ഉത്തരം നൽകാൻ ആകില്ല. ഇന്ത്യയുടെ മാത്രമല്ല ഈ ടി20 ലോകകപ്പ് ടൂർണമെന്റിലെ തന്നെ താരമാണ് ബുമ്ര. ആ ബുമ്ര തന്നെ ഈ ലോകകപ്പിലെ പ്ലയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

ഈ ലോകകപ്പിൽ ആകെ 15 വിക്കറ്റുകൾ ബുമ്ര നേടിയിരുന്നു. അതും വെറും 4.17 എന്ന അത്ഭുതകരമായ എക്കോണമിയിൽ. ഇന്നും രണ്ട് വിക്കറ്റുകളുമായി ബുമ്ര തിളങ്ങിയിരുന്നു. അവസാനം ബുമ്രയുടെ രണ്ട് ഓവറുകൾ ആയിരുന്നു ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നത്.

വിരാട് കോഹ്ലി മാത്രമായിരുന്നു ഇതിനു മുമ്പ് ടി20 ലോകകപ്പിൽ പ്ലയർ ഓഫ് ദൊ സീരീസ് ആയ ഇന്ത്യൻ താരം. കോഹ്ലി മുമ്പ് രണ്ട് തവണ പ്ലയർ ഓഫ് ദി സീരീസ് ആയിട്ടുണ്ട്.

Exit mobile version