Picsart 24 07 01 12 27 12 045

കേരളത്തിന്റെ എല്ലാ പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി – സഞ്ജു സാംസൺ

ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസൺ ഈ സന്തോഷം വിവരിക്കാൻ ആവില്ല എന്ന് പറഞ്ഞു. സിബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കുവെച്ച സഞ്ജുവുമായുള്ള അഭിമുഖത്തിൽ ആണ് സഞ്ജു ലോകകപ്പ് വിജയത്തെ കുറിച്ച് പ്രതികരിച്ചത്.

“ഈ വികാരം വിവരിക്കാനാവില്ല. വാക്കുകൾ കിട്ടുന്നില്ല. ഇത് വളരെ വലുതാണ്. ഈ നിമിഷത്തിൽ ടീമിനൊപ്പമുള്ളത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. മുൻകാലങ്ങളിൽ, ഞങ്ങൾക്ക് കപ്പ് നഷ്ടമായത് വെറും ചെറിയ മാർജിനുകളിലായിരുന്നു. പക്ഷേ, ഞങ്ങൾക്ക് ഈ ലോകകപ്പ് ലഭിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അത് കിട്ടിയതിൽ വളരെ സന്തോഷം.” സഞ്ജു പറഞ്ഞു.

ടീമിൽ മലയാളിയുണ്ടെങ്കിൽ കപ്പ് കിട്ടും എന്ന സിദ്ധാന്തത്തെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഇനി അത് വിശ്വസിച്ചല്ലേ പറ്റൂ എന്ന് സഞ്ജു തമാശയായി മറുപടി പറഞ്ഞു. ഇന്ത്യ നാലു തവണ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴും ടീമിൽ ഒരു മലയാളി താരം ഉണ്ടായിരുന്നു.

“ജനങ്ങളുടെ പിന്തുണയും പ്രാർത്ഥനയുമാണ് തന്നെയും ടീമിനെയും ഏറ്റവും ശക്തമായത്. , എനിക്ക് വേണ്ടി ഇത്രയധികം ആളുകൾ പ്രാർത്ഥിക്കുന്നത് വിശ്വസിക്കാൻ ആകുന്നില്ല. ഞാൻ ഇത് വിലമതിക്കുന്നു. ഈ പിന്തുണക്ക് എല്ലാവരോടും നന്ദിയും സ്നേഹവും ഉണ്ട്.” സഞ്ജു പറഞ്ഞു.

മുഴുവൻ അഭിമുഖത്തിന്റെ വീഡിയോ;

Exit mobile version