ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും സ്വിസ് ഓപ്പൺ സെമിഫൈനലിൽ പുറത്ത്

ഇന്ത്യൻ വനിതാ ഡബിൾസ് ജോഡികളായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും 2025 ലെ സ്വിസ് ഓപ്പൺ സെമിഫൈനലിൽ പരാജയപ്പെട്ടു, മൂന്ന് ഗെയിം നീണ്ടുനിന്ന പോരാട്ടത്തിൽ ടോപ് സീഡായ ചൈനയുടെ ലിയു ഷെങ് ഷു, ടാൻ നിങ് എന്നിവരോടാണ് പരാജയപ്പെട്ടത്. ഇന്ത്യൻ ജോഡി ശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും ഒടുവിൽ 21-15, 15-21, 12-21 എന്ന സ്കോറിന് പരാജയപ്പെട്ടു.

ടൂർണമെന്റിന്റെ തുടക്കത്തിൽ, ട്രീസയും ഗായത്രിയും ശ്രദ്ധേയമായ ഫോം പ്രകടിപ്പിച്ചു, ഹോങ്കോങ്ങിന്റെ യെങ് എൻഗാ ടിംഗ്, യെങ് പുയി ലാം എന്നിവരെ 21-18, 21-14 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സെമിഫൈനലിൽ പ്രവേശിച്ചത്.

ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും സ്വിസ് ഓപ്പൺ സെമിഫൈനലിൽ

2025 ലെ സ്വിസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യൻ വനിതാ ഡബിൾസ് ജോഡികളായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും അവരുടെ മികച്ച കുതിപ്പ് തുടർന്നു. ഹോങ്കോങ്ങിന്റെ യുങ് എൻഗാ ടിംഗ്, യുങ് പുയി ലാം സഖ്യത്തിനെതിരെ നേരിട്ടുള്ള ഗെയിമുകൾക്ക് ജയിച്ച് അവർ സെമി ഫൈനൽ ഉറപ്പിച്ചു. 40 മിനിറ്റിനുള്ളിൽ 21-18, 21-14 എന്ന സ്കോറിന് ഇന്ത്യൻ ജോഡി വിജയിച്ചു.

ഇനി സെമിയിൽ ട്രീസയും ഗായത്രിയും ലോകത്തിലെ ഏറ്റവും മികച്ച റാങ്കുള്ള ചൈനയുടെ ലിയു ഷെങ് ഷു, ടാൻ നിംഗ് എന്നിവർക്കെതിരെ ഇറങ്ങും.

വമ്പന്മാരെ വീഴ്ത്തുന്നത് തുടര്‍ന്ന് ഗായത്രി – ട്രീസ് കൂട്ടുകെട്ട്

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണിൽ ജൈത്രയാത്ര തുടര്‍ന്ന് ട്രീസ ജോളി – ഗായത്രി ഗോപിചന്ദ്ര കൂട്ടുകെട്ട്. ഇന്ന് രണ്ടാം റൗണ്ടിൽ മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളും മുന്‍ ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്മാരുമായ ജപ്പാന്റെ ഫൂകുഷിമ – ഹിരോത ജോഡിയെ നേരിട്ടുള്ള ഗെയിമുകളിലാണ് വീഴ്ത്തിയത്.

സ്കോര്‍: 21-14, 24-22. നേരത്തെ ആദ്യ റൗണ്ടിൽ ലോക റാങ്കിംഗിലെ 9ാം നമ്പര്‍ താരങ്ങളെയാണ് ഈ കൂട്ടുകെട്ട് പരാജയപ്പെടുത്തിയത്.

വിജയത്തോടെ തുടങ്ങി ട്രീസ – ഗായത്രി സഖ്യം, സൈനയ്ക്ക് പരാജയം

മലേഷ്യ ഓപ്പൺ വനിത ഡബിള്‍സിൽ വിജയം കുറിച്ച് ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് കൂട്ടുകെട്ട്. ഇന്ന് നടന്ന മത്സരത്തിൽ ലോക റാങ്കിംഗിൽ 14ാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരങ്ങള്‍ ഹോങ്കോംഗിന്റെ ലോക റാങ്കിംഗിലെ 28ാം നമ്പര്‍ താരങ്ങളെയാണ് 21-19, 21-14 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്.

മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ സൈന നെഹ്‍വാൽ ആദ്യ റൗണ്ടിൽ പരാജയപ്പെടുകയായിരുന്നു. 12-21, 21-17, 12-21 എന്ന സ്കോറിനാണ് സൈനയുടെ പരാജയം. സൈന നിലവിൽ ലോക റാങ്കിംഗിൽ 30ാം സ്ഥാനത്താണ്. തുടര്‍‍ച്ചയായ അഞ്ചാം ടൂര്‍ണ്ണമെന്റിലാണ് സൈന ആദ്യ റൗണ്ടിൽ പുറത്താകുന്നത്.

ആകര്‍ഷി കശ്യപും ആദ്യ റൗണ്ടിൽ പുറത്തായി. പുരുഷ ഡബിള്‍സിൽ കൃഷ്ണ പ്രസാദ് – വിഷ്ണുവര്‍ദ്ധന്‍ കൂട്ടുകെട്ടും ആദ്യ റൗണ്ടിൽ പുറത്തായി.

ട്രീസ – ഗായത്രി കൂട്ടുകെട്ട് സെമിയിൽ, സാത്വിക് – ചിരാഗ് കൂട്ടുകെട്ടിന് തോൽവി

ഹൈലോ ഓപ്പൺ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ വനിത ഡബിള്‍സ് ജോഡികള്‍. ഇന്ന് നടന്ന മത്സരത്തിൽ ചൈനീസ് തായ്പേയുടെ താരങ്ങളെ മൂന്ന് ഗെയിം ത്രില്ലറിലാണ് ഇരുവരും കീഴടക്കിയത്. സ്കോര്‍: 21-17, 18-21, 21-8.

അതേ സമയം ഇന്ത്യയുടെ പുരുഷ വിഭാഗം ഡബിള്‍സ് ടീമിന് ക്വാര്‍ട്ടറിൽ തോൽവിയായിരുന്നു ഫലം. ഇരുവരും ഇംഗ്ലണ്ട് താരങ്ങളോട് നേരിട്ടുള്ള ഗെയിമുകളിൽ അടിയറവ് പറഞ്ഞു. സ്കോര്‍: 17-21, 14-21.

ഈ കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍ ടോക്കിയോ ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസ് ഫൈനലിലും പരാജയപ്പെടുത്തിയത്.

ഹൈലോ ഓപ്പൺ, ക്വാര്‍ട്ടറിൽ കടന്ന ഇന്ത്യന്‍ പുരുഷ – വനിത ഡബിള്‍സ് ടീമുകള്‍

ഹൈലോ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ പുരുഷ വനിത ഡബിള്‍സ് ടീമുകള്‍. വനിത ടീമായ ട്രീസ ജോളി – ഗായത്രി ഗോപിനാഥ് കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളിൽ 21-18, 21-19 എന്ന സ്കോറിന് ഡച്ച് താരങ്ങളോടാണ് വിജയം നേടിയത്.

അതേ സമയം കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് സാത്വിക്സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ക്വാര്‍ട്ടറിലെത്തിയത്. ഇരുവരും മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിൽ ഇംഗ്ലീഷ് താരങ്ങളെ 22-24, 21-15, 21-11 എന്ന സ്കോറിനാണ് കീഴടക്കിയത്.

റാങ്കിംഗിൽ മുന്നേറ്റം തുടര്‍ന്ന് ഗായത്രി – ട്രീസ കൂട്ടുകെട്ട്

ബാഡ്മിന്റൺ വനിത ഡബിള്‍സ് റാങ്കിംഗിൽ കുതിച്ചുയര്‍ന്ന് ഗായത്രി ഗോപിനാഥ് – ട്രീസ ജോളി കൂട്ടുകെട്ട്. 4 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നിലവിൽ 27ാം റാങ്കിലേക്ക് ഇരു താരങ്ങളും ഉയര്‍ന്നിട്ടുണ്ട്.

ഈ വര്‍ഷം ഇതുവരെ ഇരുവരും 88 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയിട്ടുള്ളത്.

വനിത ഡബിള്‍സ് ജോഡിയ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ മടക്കം

ഡെന്മാര്‍ക്ക് ഓപ്പണിൽ വനിത ഡബിള്‍സ് താരങ്ങളായ ഗായത്രി ഗോപിനാഥ് – ട്രീസ ജോളി കൂട്ടുകെട്ടിന് പരാജയം. തായ്‍ലാന്‍ഡിന്റെ ടീമിനോടാണ് 47 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യന്‍ താരങ്ങള്‍ അടിയറവ് പറഞ്ഞത്.

ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് കാഴ്ചവെച്ചതെങ്കിലും 21-23 എന്ന സ്കോറിന് ഇന്ത്യന്‍ താരങ്ങള്‍ പിന്നിൽ പോയി. രണ്ടാം ഗെയിമിൽ നിറം മങ്ങിയ പ്രകടനം ആണ് ഇന്ത്യന്‍ ജോഡി പുറത്തെടുത്തത്. ഇതോടെ ടീം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

സ്കോര്‍: 21-23, 13-21.

പുരുഷ ഡബിള്‍സ് ടീം ഫൈനലില്‍, വനിത ഡബിള്‍ ടീമിന് പരാജയം

കോമൺവെൽത്ത് ബാഡ്മിന്റണിൽ പുരുഷ ഡബിള്‍സിൽ ഇന്ത്യയുടെ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഫൈനലില്‍ കടന്നു. മലേഷ്യന്‍ താരങ്ങളെ നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-6, 21-5.

അതേ സമയം വനിത സെമി ഫൈനലില്‍ ഇന്ത്യയുടെ ഗായത്രി – ട്രീസ കൂട്ടുകെട്ട് നേരിട്ടുള്ള ഗെയിമുകളിൽ പരാജയം ഏറ്റുവാങ്ങി. 13-21, 16-21 എന്ന സ്കോറിന് മലേഷ്യയുടെ ലോക റാങ്കിംഗിലെ 11ാം സ്ഥാനക്കാരോടാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്.

ഇന്ന് വെങ്കല മെഡൽ പോരാട്ടത്തിൽ ഇരുവരും ഓസ്ട്രേലിയയെ നേരിടും.

രണ്ട് മാച്ച് പോയിന്റുകളെ അതിജീവിച്ച് ഗായത്രി ഗോപിനാഥ് – ട്രീസ ജോളി സഖ്യം വനിത ഡബിള്‍സ് സെമിയിൽ, പുരുഷ ടീമിന് പരാജയം

ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് 2022ൽ വനിത പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. വനിത ഡബിള്‍സിൽ ഇന്ത്യയുടെ ഗായത്രി ഗോപിനാഥ്- ട്രീസ ജോളി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം നേടിയപ്പോള്‍ പുരുഷ ടീമായ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ട് കൂട്ടുകെട്ടിന് കാലിടറി.

വനിത ടീം ദക്ഷിണ കൊറിയയുടെ ടീമിനെ 14-21, 22-20, 21-15 എന്ന സ്കോറിന് തീപാറും പോരാട്ടത്തിന് ശേഷമാണ് മറികടന്നത്. 67 മിനുട്ട് നീണ്ട പോരാട്ടത്തിൽ രണ്ടാം സെറ്റിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം ആണ് കണ്ടത്. രണ്ട് മാച്ച് പോയിന്റുകളെ അതിജീവിച്ചാണ് ടീം മത്സരത്തിലേക്ക് തിരികെ എത്തിയത്.

അതേ സമയം പുരുഷന്മാരുടെ ടീം നേരിട്ടുള്ള ഗെയിമിൽ ഇന്തോനേഷ്യയുടെ ടീമിനോട് പരാജയം ഏറ്റു വാങ്ങി. സ്കോര്‍: 22-24, 17-21. ആദ്യ സെറ്റിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയത്.

 

Exit mobile version