Picsart 24 01 05 22 20 10 740

വീണ്ടും ടോസിൽ സൂപ്പർ സ്റ്റുഡിയോക്ക് കിരീടം നഷ്ടം, ഉഷാ തൃശ്ശൂർ കണിമംഗലത്ത് ചാമ്പ്യൻസ്

തുടർച്ചയായ രണ്ടാം രാത്രിയും ടോസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ചതിച്ചു. ഇന്ന് കണിമംഗലം അഖിലേന്ത്യാ സെവൻസിൽ നടന്ന ഫൈനൽ മത്സരത്തിൽ ഉഷ തൃശ്ശൂരും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ആയിരുന്നു ഏറ്റുമുട്ടിയത്. നിശ്ചിത സമയത്ത് സൂപ്പർ സ്റ്റുഡിയോയും ഉഷ തൃശ്ശൂരും 2 ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. തുടർന്ന് എക്സ്ട്രാ ടൈമിലും സമനില തെറ്റിയില്ല.

അവസാനം കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ ഇരു ടീമുകളും രണ്ട് വീതം കിക്കുകൾ പുറത്തടിച്ചു. ഇതോടെ ഷൂട്ടൗട്ട് കഴിഞ്ഞിട്ടും ടീമുകൾ ഒപ്പത്തിനൊപ്പം. അവസാനം ടോസിലൂടെ വിജയികളെ കണ്ടെത്താൻ തീരുമാനിച്ചു. ടോസിൽ ഭാഗ്യം ഉഷ തൃശ്ശൂരിന് ഒപ്പം നിന്നു. ഇന്നലെ തൃത്താല അഖിലേന്ത്യാ സെവൻസിലും ടോസിൽ ആയിരുന്നു സൂപ്പർ സ്റ്റുഡിയോക്ക് കിരീടം നഷ്ടമായത്.

Exit mobile version