Picsart 24 01 15 22 36 07 475

കാദറലി സെവൻസ്!! സൂപ്പറിനെ തോൽപ്പിച്ച് സ്കൈബ്ലൂ എടപ്പാൾ കിരീടം നേടി

കാദറലി സെവൻസ് കിരീടം സ്കൈബ്ലൂ എടപ്പാൾ സ്വന്തമാക്കി. ഇന്ന് പെരിന്തൽമണ്ണയിൽ നടന്ന ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തോൽപ്പിച്ചാണ് സ്കൈ ബ്ലൂ എടപ്പാൾ കിരീടം നേടിയത്‌. 1-0 എന്ന സ്കോറിന് ജയിച്ചാണ് കാദറലി സെവൻസിന്റെ 51ആം പതിപ്പ് സ്കൈ ബ്ലൂ എടപ്പാൾ തങ്ങളുടേതാക്കി മാറ്റിയത്. ഒരു തകർപ്പൻ ഇടം കാലൻ ലോങ് റേഞ്ചിലൂടെ ആയിരുന്നു ഈ ഗോൾ വന്നത്. സ്കൈ ബ്ലൂ എടപ്പാളിന്റെ സീസണിലെ ആദ്യ കിരീടമാണിത്.

സ്കൈ ബ്ലൂ എടപ്പാൾ ESSA ബെയ്സ് പെരുമ്പാവൂരിനെ ആയിരുന്നു കാദറലി സെവൻസിന്റെ സെമിയിൽ തോൽപ്പിച്ചത്. മെഡിഗാഡ് അരീക്കോട്, അൽ മദീന ചെർപ്പുളശ്ശേരി എന്നിവരെ സ്കൈ ബ്ലൂ മുൻ റൗണ്ടുകളിൽ തോൽപ്പിച്ചിരുന്നു.

സെമി ഫൈനലിൽ കെ എം ജി മാവൂരിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയായിരുന്നു സൂപ്പർ സ്റ്റുഡിയോ
കലാശക്കളിയിലേക്ക് യോഗ്യത നേടിയത്.സൂപ്പർ സ്റ്റുഡിയോ നേരത്തെ കാദറലി സെവൻസിന്റെ മുൻ റൗണ്ടുകളിൽ എഫ് സി പെരിന്തൽമണ്ണ, സോക്കർ ഷൊർണ്ണൂർ, ലിൻഷ മണ്ണാർക്കാട് എന്നിവരെയും പരാജയപ്പെടുത്തിയിരുന്നു.

Exit mobile version