തൃത്താലയിൽ ESSA ബെയ്സ് പെരുമ്പാവൂരിന് കിരീടം

അഖിലേന്ത്യാ സെവൻസിൽ ESSA ബെയ്സ് പെരുമ്പാവൂരിന് രണ്ടാം കിരീടം. ഇന്ന് തൃത്താല അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ മറികടന്നാണ് ബെയ്സ് പെരുമ്പാവൂർ കിരീടം നേടിയത്‌. ടോസിന്റെ ഭാഗ്യമായിരുന്നു ഇന്ന് കിരീട ജേതാവിനെ തീരുമാനിച്ചത്. മത്സരത്തിൽ ഗോൾ പിറന്നിരുന്നില്ല. മഴ കാരണം പ്രതികൂല സാഹചര്യത്തിൽ ആണ് ഇന്ന് കളി നടന്നത്.

കളി പൂർത്തിയാക്കി എങ്കിലും കളിക്ക് അനുയോജ്യമായ സാഹചര്യം ആയിരുന്നില്ല. അതുകൊണ്ട് തന്നെ ഗോളുകളും പിറന്നില്ല. അവസാനം ടോസിൽ ബെയ്സ് പെരുമ്പാവൂർ വിജയിക്കുകയായിരുന്നു. ബെയ്സ് പെരുമ്പാവൂരിന്റെ രണ്ടാം കിരീടമാണിത്. നേരത്തെ തിരൂർ അഖിലേന്ത്യാ സെവൻസിലായിരുന്നു ബെയ്സ് പെരുമ്പാവൂർ കിരീടം നേടിയത്.

സൂപ്പർ സ്റ്റുഡിയോക്ക് പരാജയത്തോടെ തുടക്കം, ഉഷയ്ക്ക് ആദ്യ വിജയം

ചെർപ്പളശ്ശേരി അഖിലേന്ത്യ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് പരാജയം. ഇന്ന് നടന്ന അവരുടെ സീസണിലെ ആദ്യ മത്സരത്തിൽ ഉഷാ തൃശൂരിനോടാണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറം പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഉഷ തൃശൂരിന്റെ വിജയം. നിശ്ചിത സമയത്ത് 1-1 എന്ന് നിന്ന മത്സരം മത്സരത്തിൽ എക്സ്ട്രാ ടൈമിലാണ് വിജയികളെ കണ്ടെത്തിയത്.

ഇന്നലെ കൊപ്പം സെവൻസിൽ പരാജയപ്പെട്ട ഉഷ തൃശ്ശൂരിന് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും. നാളെ ചെർപ്പുളശ്ശേരി നടക്കുന്ന മത്സരത്തിൽ അൽ മദീന ചെർപ്പളശ്ശേരി ബി എഫ് സി പാണ്ടിക്കാടിനെ നേരിടും.

ഇന്ന് കൊപ്പം സെവൻസിൽ നടന്ന മത്സരത്തിൽ ലിൻഷ മണ്ണാർക്കാട് റിയൽ എഫ് സി തെന്നലയെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം.

Fanport Sevens Ranking
2023-24 Season
1 Skyblue Edappal 1 1 0 0 3 0 +3 3
2 KMG Mavoor 1 1 0 0 3 1 +2 3
3 AYC Ucharakkadav 1 1 0 0 2 0 +2 3
4 Usha Thrissur 2 1 0 1 3 4 -1 3
5 Linsha Mannarkkad 2 1 0 1 2 3 -1 3

സെവൻസ് സീസൺ 2022-23, റാങ്കിംഗിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാമത് ഫിനിഷ് ചെയ്തു

ഫാൻപോർട്ട് ഒരുക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ് 2022-23 സീസണിലെ അവസാന റാങ്കിംഹ് പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാം സ്ഥാനത്ത്‌ ഫിനിഷ് ചെയ്തു. കഴിഞ്ഞ ദിവസം സീസൺ അവസാനിച്ചിരുന്നു. സീസൺ അവസാനം വരെയുള്ള റാങ്കിംഗ് ആണ് ഇന്ന് പ്രകാശനം ചെയ്തത്. ഫുട്ബോൾ നിരീക്ഷകൻ അമീർ ബാബു ആണ് റാങ്കിംഗ് പ്രകാശനം ചെയ്തത്‌.

സീസണിൽ 103 മത്സരങ്ങളിൽ നിന്ന് 226 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് ഫിനിഷ് ചെയ്തത്. 10 കിരീടങ്ങളും സൂപ്പർ സ്റ്റുഡിയോ ഈ സീസണിൽ നേടിയിട്ടുണ്ട്. 99 മത്സരങ്ങളിൽ 185 പോയിന്റുമായി സബാൻ കോട്ടക്കൽ ആണ് പോയിന്റ് പട്ടികയിൽ രണ്ടാമത് ഉള്ളത്. സബാന് സീസണിൽ 3 കിരീടങ്ങൾ ആണ് നേടാൻ ആയത്.

അൽ മദീന ചെർപ്പുളശ്ശേരി 183 പോയിന്റുമായി മൂന്നാം സ്ഥാനത്തും ഫിനിഷ്. അൽ മദീനയും ഈ സീസണിൽ നാലു കിരീടങ്ങൾ നേടിയിട്ടുണ്ട്.

2016 മുതൽ ആണ് അഖിലേന്ത്യാ സെവൻസിലെ കണക്കുകൾ ഏകീകരിച്ചു കൊണ്ട് സെവൻസ് ഫുട്ബോളിൽ ഫാൻപോർട്ട് റാങ്കിംഗ് കൊണ്ടു വന്നത്. ഈ സീസണിൽ ആകെ 746 മത്സരങ്ങൾ ആണ് സെവൻസിൽ നടന്നത്. 2212 ഗോളുകൾ പിറന്നു. സെവൻസിലെ വമ്പന്മാരായ ഫിഫ മഞ്ചേരിക്കും റോയൽ ട്രാവൽസിനും ഇത് അത്ര നല്ല സീസൺ ആയിരുന്നില്ല.

റാങ്കിംഗ് ടേബിൽ ചുവടെ:

വീണ്ടും അൽ മദീന സൂപ്പർ സ്റ്റുഡിയോയോട് തോറ്റു

അൽ മദീനക്ക് ബാലികേറാ മലയായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം മാറിയിരിക്കുകയാണ്. ഒരിക്കൽ കൂടെ അൽ മദീന ചെർപ്പുളശ്ശേരി ഈ സീസണിൽ സൂപ്പർ സ്റ്റുഡിയോയോട് പരാജയപ്പെട്ടു. ഇന്ന് മുണ്ടൂർ സെവൻസിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സൂപ്പർ സ്റ്റുഡിയോയുടെ വിജയം. ഇന്നലെ ആലത്തിയൂരിലും സൂപ്പർ സ്റ്റുഡിയോ മദീനയെ തോൽപ്പിച്ചിരുന്നു.

സീസണിൽ ഇതുവരെ സൂപ്പർ സ്റ്റുഡിയോസ് എട്ടു തവണ മദീനയെ നേരിട്ടു. എട്ടിൽ ആറു തവണയും വിജയം സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്. സൂപ്പർ ജയിച്ച ആറിൽ നാലും ഫൈനൽ മത്സരങ്ങൾ ആയിരുന്നു എന്നതും മദീനക്ക് വലിയ വേദന നൽകുന്നു. മദീന രണ്ട് തവണ മാത്രമെ സൂപ്പറിനെ ഈ സീസണിൽ തോൽപ്പിച്ചുള്ളൂ.

സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് സീസണിലെ എട്ടാം കിരീടം!!

ഈ അഖിലേന്ത്യാ സെവൻസ് സീസണിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒരു കിരീടം കൂടെ ഉയർത്തി. ഇന്ന് ആലത്തിയൂർ അഖിലേന്ത്യാ സെവൻസ് ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം അൽ മദീന ചെർപ്പുളശ്ശേരിയെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു സൂപ്പർ സ്റ്റുഡിയോയുടെ വിജയം. ഇത് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ സീസണിലെ എട്ടാം കിരീടമാണ്. ഈ എട്ട് കിരീടങ്ങളിൽ നാലെണ്ണവും ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരിയെ വീഴ്ത്തി കൊണ്ടായിരുന്നു.

ഇതിനു മുമ്പ് എടപ്പാൾ, മണ്ണാർക്കാട്, ബേക്കൽ സെവൻസുകളിലും അൽ മദീന ഫൈനലിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തോട് പരാജയപ്പെട്ടിരുന്നു. ഈ സീസണിൽ എട്ടു ടൂർണമെന്റിന്റെ ഫൈനലുകൾ കളിച്ച സൂപ്പർ സ്റ്റുഡിയോ ഒരു ഫൈനലിൽ പോലു‌ പരാജയപ്പെട്ടിട്ടില്ല.

അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്: സൂപ്പർ സ്റ്റുഡിയോ മുന്നിൽ

ഫാൻപോർട്ട് ഒരുക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ് ഇന്ന് പ്രസിദ്ധീകരിച്ചപ്പോൾ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ഒന്നാം സ്ഥാനത്ത്‌. ഫെബ്രുവരി 18വരെയുള്ള കണക്കു പ്രകാരം ഉള്ള റാങ്കിംഗ് ആണ് ഇന്ന് പ്രകാശനം ചെയ്തത്. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സൂപ്പർ അഷ്റഫ് (ബാവാക്ക) ആണ് റാങ്കിംഗ് പ്രകാശനം ചെയ്തത്‌.

സീസണിൽ 67 മത്സരങ്ങളിൽ നിന്ന് 150 പോയിന്റുമായാണ് സൂപ്പർ സ്റ്റുഡിയോ ഒന്നാമത് ഉള്ളത്. 6 കിരീടങ്ങളും സൂപ്പർ സ്റ്റുഡിയോ ഈ സീസണിൽ നേടിയിട്ടുണ്ട്. 63 മത്സരങ്ങളിൽ 128 പോയിന്റുമായി സബാൻ കോട്ടക്കൽ ആണ് പോയിന്റ് പട്ടികയിൽ രണ്ടാമത് ഉള്ളത്. സബാന് സീസണിൽ ഇതുവരെ 2 കിരീടങ്ങൾ നേടാൻ ആയിട്ടുണ്ട്.

അൽ മദീന ചെർപ്പുളശ്ശേരി 123 പോയിന്റുമായി മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അൽ മദീനയും ഈ സീസണിൽ ഇതുവരെ രണ്ടു കിരീടങ്ങൾ നേടിയിട്ടുണ്ട്.

2016 മുതൽ ആണ് അഖിലേന്ത്യാ സെവൻസിലെ കണക്കുകൾ ഏകീകരിച്ചു കിണ്ട് സെവൻസ് ഫുട്ബോളിൽ ഫാൻപോർട്ട് റാങ്കിംഗ് കൊണ്ടു വന്നത്. അടുത്ത റാങ്കിംഗ് മാർച്ച് രണ്ടാം കാരം ആകും പുറത്തിറക്കുക.

റാങ്കിംഗ് ടേബിൽ ചുവടെ:

ആറാം കിരീടവുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം!!

ഈ സീസൺ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റേത് തന്നെ. അവർ ഈ സീസണിലെ ആറാം കിരീടം സ്വന്തമാക്കി. ഇന്ന് ബേക്കൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ആവേശകരമായ ഫൈനലിൽ അൽ മദീനയെ 1-0ന് തകർത്ത് സൂപ്പർ സ്റ്റുഡിയോ ചാമ്പ്യന്മാരായി. ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. മത്സരം അവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെ ആണ് സൂപ്പർ സ്റ്റുഡിയോ വിജയ ഗോൾ കണ്ടെത്തിയത്.

ഇത് സൂപ്പർ സ്റ്റുഡിയോയുടെ സീസണിലെ ആറാമത്തെ ട്രോഫിയാണ്. ഇത് അഖിലേന്ത്യാ സെവൻസിലെ സൂപ്പറിന്റെ ആധിപത്യത്തിന്റെ തെളിവാണ്. അവരുടെ 6 ഫൈനൽ വിജയങ്ങളിൽ 3 എണ്ണം അവരുടെ കടുത്ത എതിരാളികളായ അൽ മദീനയ്‌ക്കെതിരെയാണ് എന്നതാണ് കൂടുതൽ ശ്രദ്ധേയമായ കാര്യം. എടപ്പാൾ, മണ്ണാർക്കാട് എന്നീ ടൂർണമെന്റുകളിലും അൽ മദീനയെ തോൽപ്പിച്ച് ആയിരുന്നു സൂപ്പർ സ്റ്റുഡിയോ കിരീടം നേടിയത്‌.

എടപ്പാളിലും കിരീടം, അഞ്ച് ഫൈനൽ അഞ്ച് കിരീടങ്ങൾ!! ഇത് സൂപ്പർ സ്റ്റുഡിയോയുടെ സീസൺ!!

2022-23 സെവൻസ് സീസണിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് എതിരാളികൾ ഇല്ല എന്ന് പറയേണ്ടി വരും. ഇന്ന് എടപ്പാളിൽ അവർ സീസണിലെ അഞ്ചാം കിരീടത്തിലാണ് മുത്തമിട്ടത്. എടപ്പാൾ അഖിലേന്ത്യാ സെവൻസിൽ അൽ മദീന ചെർപ്പുളശ്ശേരിയെ തകർത്തെറിഞ്ഞ് കൊണ്ടായിരുന്നു സൂപ്പറിന്റെ കിരീട നേട്ടം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് അവർ വിജയിച്ചത്. ഇന്ന് ഒരു ഘട്ടത്തിൽ പോലും അൽ മദീനക്ക് സൂപ്പറിന് വെല്ലുവിളി ഉയർത്താൻ ആയില്ല.

സെമിഫൈനലിൽ വിവാദ മത്സരത്തിൽ ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തി ആയിരുന്നു സൂപ്പർ സ്റ്റുഡിയോ ഫൈനലിലേക്ക് എത്തിയത്. എങ്കിലും ഫൈനലിൽ ഭാഗ്യം മാത്രമല്ല കളിയും കയ്യിൽ ഉണ്ടെന്ന് സൂപ്പർ തെളിയിച്ചു. ഈ സീസണിൽ അവർ കളിച്ച അഞ്ചു ഫൈനലുകളിലും കപ്പ് ഉയർത്തി. സൂപ്പർ തന്നെയാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമും. നേരത്തെ മണ്ണാർക്കാട് സെവൻസ് ടൂർണമെന്റിന്റെ ഫൈനലിലും സൂപ്പർ സ്റ്റുഡിയോ അൽ മദീനയെ തോൽപ്പിച്ച് ആയിരിന്നു കിരീടം ഉയർത്തിയത്.

വിവാദം നിറഞ്ഞ് സെവൻസ്, അടിച്ച ഗോൾ ഓഫ്സൈഡ് എന്ന് വിധി, വിവാദത്തിന് ഒടുവിൽ സൂപ്പർ സ്റ്റുഡിയോ ഫൈനലിൽ

സെവൻസ് ഫുട്ബോളിലൊരോ ദിവസവും ഒരോ വിവാദങ്ങൾ ആണ്. ഇന്ന് എടപ്പാൾ സെമി ഫൈനലിലെ വിവാദ റഫറിയിംഗ് ആണ് പ്രശ്നമായത്. എടപ്പാൾ സെവൻസിന്റെ രണ്ടാം പാദ സെമിയിൽ സ്റ്റുഡിയോ മലപ്പുറവും മെഡിഗാഡ് അരീക്കോടും ആയിരുന്നു നേർക്കുനേർ വന്നത്. ആദ്യ പാദത്തിൽ ഇരുവരും സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം പാദത്തിൽ കളി ആവേശകരമായി മുന്നേറുമ്പോൾ ആയിരുന്നു സൂപ്പർ സ്റ്റുഡിയോക്ക് എതിരെ ടൗൺ ടീം അരീക്കോട് ഗോൾ നേടിയത്.

ഗോൾ എന്ന് ഉറച്ച നീക്കം എന്നാൽ ലൈൻ റഫറിഓഫ് സൈഡ് വിളിച്ചത് വലിയ വിവാദമായി. ഗ്യാലറിയിൽ അടക്കം പ്രതിഷേധങ്ങൾ ഉയർന്നു എങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. കളി തുടരുകയും മത്സരം ഗോൾ രഹിതമായി അവസാനിക്കുകയും ചെയ്തു. തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ട് വിജയിച്ച് സൂപ്പർ സ്റ്റുഡിയോ ഫൈനലിലേക്കും മുന്നേറി.

ഫൈനലിൽ അൽ മദീന ചെർപ്പുളശ്ശേരി ആകും സൂപ്പർ സ്റ്റുഡിയോയുടെ എതിരാളികൾ. സെമിയിൽ ലിൻഷാ മണ്ണാർക്കാടിനെ മറികടന്നായിരുന്നു അൽ മദീന ഫൈനലിൽ എത്തിയത്.

ഓഫ്സൈഡ് വീഡിയോ;

സൂപ്പർ സ്റ്റുഡിയോ മലപ്പുറം അഭിലാഷ് കുപ്പൂത്തിനെ തോൽപ്പിച്ച് തുടങ്ങി

ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയവുമായി തുടങ്ങി. ഇന്ന് നടന്ന മത്സരത്തിൽ അഭിലാഷ് കുപ്പൂത്തിനെ നേരിട്ട സൂപ്പർ സ്റ്റുഡിയോ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. സൂപ്പറിന്റെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്. നിഖിൽ, ഹൈദർ, ഗലിൻ, ബിബിൻ അജയൻ, വിശാഖ്, ആൽവെസ്, സാം എന്നിവരാണ് സൂപ്പറിനായി ഇന്ന് സ്റ്റാർട്ട് ചെയ്തത് .

നാളെ ചെർപ്പുളശ്ശേരി സെവൻസിൽ ജിംഖാന തൃശ്ശൂർ ഫിഫാ മഞ്ചേരിയെ നേരിടും.

Exit mobile version