വീണ്ടും ടോസിൽ സൂപ്പർ സ്റ്റുഡിയോക്ക് കിരീടം നഷ്ടം, ഉഷാ തൃശ്ശൂർ കണിമംഗലത്ത് ചാമ്പ്യൻസ്

തുടർച്ചയായ രണ്ടാം രാത്രിയും ടോസ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ ചതിച്ചു. ഇന്ന് കണിമംഗലം അഖിലേന്ത്യാ സെവൻസിൽ നടന്ന ഫൈനൽ മത്സരത്തിൽ ഉഷ തൃശ്ശൂരും സൂപ്പർ സ്റ്റുഡിയോ മലപ്പുറവും ആയിരുന്നു ഏറ്റുമുട്ടിയത്. നിശ്ചിത സമയത്ത് സൂപ്പർ സ്റ്റുഡിയോയും ഉഷ തൃശ്ശൂരും 2 ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. തുടർന്ന് എക്സ്ട്രാ ടൈമിലും സമനില തെറ്റിയില്ല.

അവസാനം കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. ഷൂട്ടൗട്ടിൽ ഇരു ടീമുകളും രണ്ട് വീതം കിക്കുകൾ പുറത്തടിച്ചു. ഇതോടെ ഷൂട്ടൗട്ട് കഴിഞ്ഞിട്ടും ടീമുകൾ ഒപ്പത്തിനൊപ്പം. അവസാനം ടോസിലൂടെ വിജയികളെ കണ്ടെത്താൻ തീരുമാനിച്ചു. ടോസിൽ ഭാഗ്യം ഉഷ തൃശ്ശൂരിന് ഒപ്പം നിന്നു. ഇന്നലെ തൃത്താല അഖിലേന്ത്യാ സെവൻസിലും ടോസിൽ ആയിരുന്നു സൂപ്പർ സ്റ്റുഡിയോക്ക് കിരീടം നഷ്ടമായത്.

സെവൻസ് സീസണിലെ ആദ്യ കിരീടം ഉഷാ എഫ് സിക്ക്

അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ കിരീടം ഉഷാ എഫ് സി സ്വന്തമാക്കി. ചെർപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസിൽ ഇന്ന് നടന്ന ഫൈനലിൽ ജിംഖാന തൃശ്ശൂരിനെ തോൽപ്പിച്ച് ആണ് ഉഷാ എഫ് സി കിരീടം നേടിയത്. ഈ സീസണിൽ മികച്ച ടീമും ആയി എത്തി ഉഷ എഫ് സി ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.

ആദ്യ പകുതിയിൽ ഉഷാ തൃശ്ശൂരും ജിംഖാനയും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. രണ്ടാം പകുതിയിൽ ഉഷ രണ്ടാം ഗോൾ കണ്ടെത്തിയപ്പോക്ക് ജിംഖാനക്ക് മറുപടി ഉണ്ടായിരുന്നില്ല. സെമി ഫൈനലിൽ ഉഷാ തൃശ്ശൂർ ഫ്രണ്ട്സ് മമ്പാടിനെ തോൽപ്പിച്ചിരുന്നു. സബാൻ കോട്ടക്കൽ, ലക്കി സോക്കർ എന്നിവരും മുൻ റൗണ്ടുകളിൽ ചെർപ്പുളശ്ശേരിയിൽ ഉഷക്ക് എതിരെ പരാജയപ്പെട്ടിരുന്നു.

Exit mobile version