സൂപ്പർ കപ്പ്, ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് മികച്ച അറ്റാക്കിംഗ് ഫുട്ബോൾ ആണ് ആദ്യ പകുതിയിൽ കാഴ്ചവെച്ചത്.

അഞ്ച് വിദേശ താരങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് നിരവധി നല്ല അവസരങ്ങൾ സൃഷ്ടിച്ചു. രണ്ടാം മിനുറ്റിൽ തന്നെ ജീസസിന് നല്ല അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാൻ ആയില്ല. ജീസസിന് പിന്നെയും രണ്ട് നല്ല അവസരം ലഭിച്ചെങ്കിലും ടാർഗറ്റിൽ നിന്ന് പന്ത് അകന്നു.

അവസാനം 40ആം മിനുറ്റിൽ നോഹ നേടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ജീസസ് ജിമനസ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. ജിമനസിന്റെ ആദ്യ പെനാൽറ്റി ഗിൽ തടഞ്ഞു എങ്കിലും താരം കിക്ക് എടുക്കും മുമ്പ് ലൈൻ വിട്ടതിനാൽ കിക്ക് വീണ്ടും എടുക്കാൻ റഫറി വിധിച്ചു. ഇത്തവണ ജീസസിന് പിഴച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് 1-0 ഈസ്റ്റ് ബംഗാൾ.

ഇനി രണ്ടാം പകുതിയിലും ഈ പ്രകടനം തുടർന്ന് അടുത്ത റൗണ്ട് ഉറപ്പിക്കുക ആകും ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ കിക്കോഫ് ടൈം മാറ്റി

കലിംഗ സൂപ്പർ കപ്പ് 2025ലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ, ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരായ, ആദ്യ മത്സരത്തിന്റെ കിക്കോഫ് ടൈം പുനഃക്രമീകരിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന 4:30 PMന് പകരം ഏപ്രിൽ 20ന് രാത്രി 8:00 PMനാകും ഇനി കിക്കോഫ്. മത്സരം ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കും.


പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയുടെ കീഴിൽ ബ്ലാസ്റ്റേഴ്സ് പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്ന മത്സരം കൂടിയാണിത്. സ്പാനിഷ് പരിശീലകന്റെ നേതൃത്വത്തിൽ ടീം ഒഡീഷയിലേക്ക് യാത്ര തിരിച്ചു.


13 ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ടീമുകളും 3 ഐ-ലീഗ് ടീമുകളും ഉൾപ്പെടെ 16 ടീമുകളാണ് കലിംഗ സൂപ്പർ കപ്പ് 2025ൽ മത്സരിക്കുന്നത്. ഏപ്രിൽ 20 മുതൽ മെയ് 3 വരെ ഭുവനേശ്വറിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. സ്പോർട്സ്18 നെറ്റ്‌വർക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന മത്സരം ജിയോ സിനിമയിലും ലഭ്യമാകും.

സൂപ്പർ കപ്പിൽ ഒരു ടീമിൽ ആറ് വിദേശ കളിക്കാർക്ക് ഒരേ സമയം കളിക്കാം

വരാനിരിക്കുന്ന സൂപ്പർ കപ്പിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾക്ക് ടൂർണമെന്റിൽ ആറ് വിദേശ കളിക്കാരെ വരെ രജിസ്റ്റർ ചെയ്യാനും കളിപ്പിക്കാനുൻ കഴിയുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സ്ഥിരീകരിച്ചു. ഏപ്രിൽ 20 മുതൽ മെയ് 3 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകളും മൂന്ന് ഐ-ലീഗ് ടീമുകളും ഉൾപ്പെടെ 16 ടീമുകൾ പങ്കെടുക്കും.

ലീഗ് ചട്ടങ്ങളിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റത്തിൽ – ടീമുകൾക്ക് ആറ് വിദേശ കളിക്കാരെ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ട്. സൂപ്പർ കപ്പിൽ ആറ് വിദേശികൾക്കും ഒരുമിച്ച് കളിക്കാൻ കഴിയും.

നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്സിനെതിരായ റൗണ്ട് ഓഫ് 16 പോരാട്ടത്തോടെയാണ് കിരീട പ്രതിരോധത്തിന് തുടക്കമിടുന്നത്.

മറ്റൊരു മാറ്റത്തിൽ, ടൂർണമെന്റിൽ നോക്കൗട്ട് റൗണ്ടുകളിൽ (സെമിഫൈനൽ വരെ) അധിക സമയം ഉണ്ടായിരിക്കില്ല. 90 മിനിറ്റിനുശേഷം സമനിലയിലാകുന്ന മത്സരങ്ങൾ നേരിട്ട് പെനാൽറ്റിയിലേക്ക് പോകും, ​​ഫൈനൽ ഒഴികെ. ഫൈനലിൽ എക്സ്ട്രാ ടൈം ഉണ്ടാകും.

സൂപ്പർ കപ്പ് വിജയിക്കുന്ന ടീം 2025–26 എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ടിന്റെ പ്രാഥമിക റൗണ്ടിൽ സ്ഥാനം ഉറപ്പാക്കും.

സൂപ്പർ കപ്പ് ഉദ്ഘാടന മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങും!!

സൂപ്പർ കപ്പ് ഏപ്രിൽ 20ന് ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മത്സരത്തോടെയാക്കും ടൂർണമെന്റ് ആരംഭിക്കുന്നത്. എന്നാൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ക്ലബുകളുടെ എണ്ണത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ചർച്ചിൽ ബ്രദേഴ്‌സും ഇന്റർ കാശിയും മാത്രമെ ഐ-ലീഗ് ക്ലബ്ബുകളിൽ നിന്ന് സൂപ്പർ കപ്പിൽ പങ്കെടുക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുള്ളൂ. അതിനാൽ ടൂർണമെന്റിൽ ആസൂത്രണം ചെയ്തതിനേക്കാൾ കുറച്ച് ടീമുകൾ മാത്രമേ ഉണ്ടാകൂ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റ് ഈ മാസം അവസാനം ഒഡീഷയിൽ വെച്ചാണ് നടക്കുന്നത്. മൂന്ന് ഐ-ലീഗ് ക്ലബ്ബുകളെ ഉൾപ്പെടുത്താനാണ് എഐഎഫ്എഫ് ആദ്യം പദ്ധതിയിട്ടിരുന്നത്, എന്നാൽ രണ്ടെണ്ണം മാത്രമേ താൽപ്പര്യം പ്രകടിപ്പിച്ചുള്ളൂ, അതുകൊണ്ട് ഫോർമാറ്റിൽ മാറ്റങ്ങൾ വന്നേക്കാം.

പല ഐ-ലീഗ് ക്ലബ്ബുകളും സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഒഴിവാക്കലിന് കാരണമെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഏപ്രിൽ 20 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.

സൂപ്പർ കപ്പ് ജേതാക്കൾക്ക് AFC ചാമ്പ്യൻസ് ലീഗ് 2 (ACL2) പ്ലേഓഫിൽ സ്ഥാനം ലഭിക്കും, ഇത് കോണ്ടിനെന്റൽ ഫുട്ബോളിലേക്ക് യോഗ്യത ലഭിക്കും.

സൂപ്പർ കപ്പ് ഏപ്രിൽ 21 മുതൽ ഭുവനേശ്വറിൽ നടക്കും

സൂപ്പർ കപ്പ് 2025 ടൂർണമെന്റ് ഏപ്രിൽ 21 മുതൽ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. 16 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. നോക്കൗട്ട് ഫോർമാറ്റിലാകും നടക്കുക. 13 ഐഎസ്എൽ ക്ലബ്ബുകളും മൂന്ന് ഐ-ലീഗ് ക്ലബ്ബുകളും കിരീടത്തിനായി പോരാടും.

ടൂർണമെൻ്റ് വിജയിക്കുന്നവർക്ക് AFC ചാമ്പ്യൻസ് ലീഗ് 2 (ACL2) പ്ലേഓഫുകളിൽ ഒരു സ്ഥാനം ലഭിക്കിം. ഫിക്സ്ചറുകൾ ഉടൻ പുറത്തു വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈസ്റ്റ് ബംഗാൾ ആയിരുന്നു അവസാന സീസണിൽ സൂപ്പർ കപ്പ് ജയിച്ചത്.

സൂപ്പർകപ്പ് ഫൈനലിൽ ഇന്ന് എൽ ക്ലാസികോ പോരാട്ടം!!

2025 ലെ സ്പാനിഷ് സൂപ്പർ കപ്പ് കിരീടത്തിനായി റയൽ മാഡ്രിഡും ബാഴ്‌സലോണയും ഞായറാഴ്ച രാത്രി കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ പോരാട്ടം നടത്തും. മയ്യോർകയ്ർ 3-0ന് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് ഫൈനലിൽ എത്തുന്നത്, സെമിയിൽ ബാഴ്‌സലോണ അത്‌ലറ്റിക് ബിൽബാവോയെ 2-0നും പരാജയപ്പെടുത്തി.

റയൽ മാഡ്രിഡ് അവരുടെ 14-ാം കിരീടവും ബാഴ്സലോണ അവരുടെ 15-ാം കിരീടവും ആണ് ലക്ഷ്യമിടുന്നത്.

തുടർച്ചയായ അഞ്ച് മത്സരങ്ങൾ വിജയിച്ച റയൽ മാഡ്രിഡ് ശക്തമായ ഫോമിലാണ്. സെമിഫൈനലിന് ശേഷം ചെറിയ ആശങ്കകൾക്കിടയിലും ജൂഡ് ബെല്ലിംഗ്ഹാം, ഫെഡറിക്കോ വാൽവെർഡെ തുടങ്ങിയ പ്രധാന കളിക്കാർ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബാഴ്‌സലോണയുടേത് ഈയിടെ സമ്മിശ്ര ഫോമാണെങ്കിലും സീസണിൻ്റെ തുടക്കത്തിൽ റയൽ മാഡ്രിഡിനെതിരെ 4-0ന് വിജയിച്ചു എന്നത് അവർക്ക് ആത്മവിശ്വാസം നൽകും.

ഇരുടീമുകളും തങ്ങളുടെ ഏറ്റവും മികച്ച ലൈനപ്പുകളെ ഫീൽഡ് ചെയ്യുന്നതിനാൽ, ഫൈനൽ ആവേശകരമായ മത്സരമാകും കാണാൻ ആവുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

സൂപ്പർ കപ്പിന് ഇത്തവണ ഗോവ ആതിഥേയരായേക്കും

സൂപ്പർ കപ്പ് ടൂർണമെന്റിന് ഇത്തര ഗോവ ആതിഥേയരാകുമെന്ന് റിപ്പോർട്ടുകൾ. ടൂർണമെന്റ് ഒഡീഷയിൽ നിന്ന് മാറും എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 18-ന് ടൂർണമെന്റ് ആരംഭിക്കാൻ ആണ് ഇപ്പോൾ ടൂർണമെന്റ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. മത്സരം ഒരു നോക്കൗട്ട് ഫോർമാറ്റിൽ ആകും നടക്കുക.

ടൂർണമെൻ്റിൽ പ്രതിദിനം ഒരു മത്സരം നടക്കുക ആണെങ്കിൽ ടൂർണമെന്റ്, 20 ദിവസം നീണ്ടുനിൽക്കും, അതേസമയം പ്രതിദിനം രണ്ട് ഗെയിമുകൾ നടത്താൻ ആയാൽ ടൂർണമെന്റ് 13 ദിവസം മാത്രമെ ഉണ്ടാകൂ. ഒഡീഷയിൽ നിന്ന് മാറുന്നത് കൊണ്ട് തന്നെ ഇത്തവണ ഇത് “കലിംഗ സൂപ്പർ കപ്പ്” എന്ന പേരിൽ ആകില്ല അറിയപ്പെടുക. പുതിയ സ്പോൺസർ ടൂർണമെന്റിന് ഉണ്ടാകും.

സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസികോ ഫൈനൽ

സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസികോ ഫൈനൽ ഉറപ്പായി. ഇന്നലെ രണ്ടാം സെമിയിൽ ബാഴ്സലോണ വിജയിച്ചതോടെ ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്സയും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിയിൽ ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഇന്നലെ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ ഗോൾ ബാഴ്സലോണക്ക് ലീഡ് നൽകി.

അതു കഴിഞ്ഞ് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ യമാലിലൂടെ ബാഴ്സലോണ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. നേരത്തെ റയൽ മാഡ്രിഡ് അവരുടെ സെമിയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ 5-3 എന്ന സ്കോറിന് തോൽപ്പിച്ചിരുന്നു. ജനുവരി 14ന് ആണ് ഫൈനൽ നടക്കുക.

കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിന് ഗോകുലം കേരള എഫ്‌സി ഭുവനേശ്വറിലേക്ക്

ജനുവരി 9 ന് ആരംഭിക്കുന്ന കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിനായി ഗോകുലം കേരള എഫ്‌സി ഭുവനേശ്വറിലേക്ക് . ഐ-ലീഗിന്റെ ജനുവരി ഇടവേളയിൽ ടീമിന്റെ പെർഫോമൻസ് മിനുക്കിയെടുക്കാൻ മികച്ച അവസരമാണ് കലിംഗ സൂപ്പർ കപ്പ് എന്ന് ക്ലബ് കരുതുന്നു.

ഗ്രൂപ്പ് സിയിൽ, ഗോകുലം കേരള എഫ്‌സി ജനുവരി 11 ന് മുംബൈ സിറ്റിക്കെതിരെയും ജനുവരി 16 ന് ചെന്നൈയിൻ എഫ്‌സിക്കെതിരെയും ജനുവരി 21 ന് പഞ്ചാബ് എഫ്‌സിക്കെതിരെയും മത്സരിക്കും .

സെർബിയയിൽ നിന്നുള്ള മിഡ്ഫീൽഡർ നിക്കോള സ്റ്റൊഹനോവിച്ചിനെ സൈൻ ചെയ്തുകൊണ്ട് ട്രാൻസ്ഫർ വിൻഡോയിൽ ടീം ശ്രദ്ധേയമായ നീക്കം നടത്തിയിരുന്നു.സ്റ്റൊഹനോവിച്ചിന്റെ വരവ് ടീമിനെ ശക്തിപ്പെടുത്തുമെന്നും ടീമിന്റെ മധ്യനിരക്ക് ആഴവും അനുഭവപരിചയവും നൽകുമെന്നും ക്ലബ് പ്രതീക്ഷിക്കുന്നു. ഈ പുതിയ ഉൾപ്പെടുത്തലിലൂടെ, തങ്ങളുടെ കളി

നിലവിൽ ഐ ലീഗ് സ്റ്റാൻഡിംഗിൽ ആറാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ്‌സി ഒന്നാമതുള്ള മൊഹമ്മദൻസ് എസ്‌സിയുമായി 10 പോയിന്റിന് പിന്നിലാണ്.

സൂപ്പർ കപ്പ് ഗ്രൂപ്പുകൾ ആയി, കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിൽ

കലിംഗ സൂപ്പർ കപ്പ് 2024ന്റെ ഗ്രൂപ്പ് ഘട്ടത്തിനായുള്ള നറുക്കെടുപ്പ് 2023 ഡിസംബർ 18 തിങ്കളാഴ്ച ന്യൂഡൽഹിയിലെ ഫുട്ബോൾ ഹൗസിൽ വെച്ച് നടന്നു. കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിൽ ഇടം നേടി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷദ്പൂർ, ഒരു ഐ ലീഗ് ക്ലബ് എന്നിവരാകും ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ ഉണ്ടാവുക.

ടൂർണമെന്റിൽ 16 ടീമുകൾ ആകെ കളിക്കുക‌ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്ന് 12 ഉം ഐ-ലീഗിൽ നിന്ന് നാല് ക്ലബും പങ്കെടുക്കും. നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 2024 ജനുവരി 9 മുതൽ 28 വരെ ഒഡീഷയിലാണ് കലിംഗ സൂപ്പർ കപ്പ് നടക്കുന്നത്. ഐ ലീഗ് ക്ലബ് പ്ലേ ഓഫിലൂടെ ആകും ഗ്രൂപ്പ് ഘട്ടത്തിലേക്ക് എത്തുക.

സൂപ്പർ കപ്പ് 2023-ന് സമാനമായ ഫോർമാറ്റിലാകും ഈ സീസണിലെയും മത്സരം. ഓരോ ഗ്രൂപ്പിൽ നിന്നും ഉയർന്ന റാങ്കിലുള്ള ടീം സെമി ഫൈനലിലേക്ക് മുന്നേറും. ജനുവരി 28-ന് നടക്കുന്ന ഫൈനലിലെ വിജയിക്ക് 2024-25 AFC ചാമ്പ്യൻസ് ലീഗ് 2-ലേക്കുള്ള ടിക്കറ്റും ലഭിക്കും.

Kalinga Super Cup 2024 Group Stage Draw

GROUP A:
Mohun Bagan SG
East Bengal FC
Hyderabad FC
I-League 1

GROUP B:
Kerala Blasters FC
NorthEast United FC
Jamshedpur FC
I-League 2

GROUP C:
Mumbai City FC
Chennaiyin FC
Punjab FC
I-League 3

GROUP D:
FC Goa
Odisha FC
Bengaluru FC
I-League 4 (winner of qualifying play-off)

സൂപ്പർ കപ്പിൽ ആറ് വിദേശ താരങ്ങളെ കളിപ്പിക്കാം, ഗ്രൂപ്പുകൾ തിങ്കളാഴ്ച അറിയാം

സൂപ്പർ കപ്പ് 2024ന്റെ ഗ്രൂപ്പ് തിരഞ്ഞെടുക്കാനുള്ള ഡ്രോ തിങ്കളാഴ്ച നടക്കും. ജനുവരി രണ്ടാം വാരം ആരംഭിക്കുന്ന സൊപ്പ്പർ കപ്പിന് ഇത്തവണ ഒഡീഷ ആണ് ആതിഥ്യം വഹിക്കുന്നത്. കലിംഗ സൂപ്പർ കപ്പ് എന്നാകും സൂപ്പർ കപ്പ് അറിയപ്പെടുക. ഈ സീസണിൽ സൂപ്പർ കപ്പിൽ ഒരു ടീമിന് ആറ് വിദേശ താരങ്ങളെ കളിപ്പിക്കാ‌ൻ ആകും. എ ഐ എഫ് എഫ് ഇതിന് അംഗീകാരം നൽകിയതായി പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു.

ജനുവരി 9നാകും ടൂർണമെന്റ് ആരംഭിക്കുക. സൂപ്പർ കപ്പ് വിജയികൾക്ക് എ എഫ് സി ചാമ്പ്യൻസ് ലീഗ് 2വിലേക്ക് യോഗ്യത ലഭിക്കും. ഐ എസ് എല്ലിൽ ഇപ്പോൾ നാലു വിദേശ താരങ്ങൾക്ക് മാത്രമെ ഒരേ സമയം കളത്തിൽ ഇറങ്ങാൻ ആകൂ. സൂപ്പർ കപ്പിൽ അത് ആറായി ഉയരുന്നത് കളിയുടെ വേഗത കൂട്ടും. ഐ ലീഗ് ടീമുകൾ യോഗ്യത റയ്ണ്ട് കളിച്ചാകും സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിലേക്ക് എത്തുക.

വിവാദ റഫറി ക്രിസ്റ്റൽ ജോണിനെ സൂപ്പർ കപ്പിൽ നിന്ന് ഒഴിവാക്കി

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള പ്ലേ ഓഫ് മത്സരത്തിൽ വിവാദ തീരുമാനം എടുത്ത റഫറി ക്രിസ്റ്റൽ ജോൺ സൂപ്പർ കപ്പിന് ഉണ്ടാകില്ല. സൂപ്പർ കപ്പിലെ റഫറിയിംഗ് പാനലിൽ ക്രിസ്റ്റൽ ജോണിനെ എ ഐ എഫ് എഫ് ഉൾപ്പെടുത്തിയിട്ടില്ല. പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് ആണ് ക്രിസ്റ്റൽ ജോൺ സൂപ്പർ കപ്പിന് ഇല്ല എന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ബെംഗളൂരു എഫ് സിയും കേരള ബാാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടയിൽ ബെംഗളൂരു ഒരു വിവാദ ഗോൾ നേടിയപ്പോൾ ആ ഗോൾ ക്രിസ്റ്റൽ ജോൺ അനുവദിച്ചു കൊടുത്തിരുന്നു. അതിലുള്ള പ്രതിഷേധം ആയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടതും. അന്ന് മുതൽ വലിയ വിമർശനം ക്രിസ്റ്റൽ ജോൺ ഫുട്ബോൾ പ്രേമികളിൽ നിന്ന് ഏറ്റുവാങ്ങുന്നുണ്ട്. ഇതു കൂടെ കണക്കാാക്കിയാണ് ക്രിസ്റ്റൽ ജോണിനെ എ ഐ എഫ് എഫ് സൂപ്പർ കപ്പിൽ നിന്ന് മാറ്റി നിർത്തിയത്.

Exit mobile version