Picsart 24 01 12 10 33 42 792

സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസികോ ഫൈനൽ

സ്പാനിഷ് സൂപ്പർ കപ്പിൽ എൽ ക്ലാസികോ ഫൈനൽ ഉറപ്പായി. ഇന്നലെ രണ്ടാം സെമിയിൽ ബാഴ്സലോണ വിജയിച്ചതോടെ ഫൈനലിൽ റയൽ മാഡ്രിഡും ബാഴ്സയും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിയിൽ ഒസാസുനയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഇന്നലെ ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ ലെവൻഡോസ്കിയുടെ ഗോൾ ബാഴ്സലോണക്ക് ലീഡ് നൽകി.

അതു കഴിഞ്ഞ് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ യമാലിലൂടെ ബാഴ്സലോണ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. നേരത്തെ റയൽ മാഡ്രിഡ് അവരുടെ സെമിയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ 5-3 എന്ന സ്കോറിന് തോൽപ്പിച്ചിരുന്നു. ജനുവരി 14ന് ആണ് ഫൈനൽ നടക്കുക.

Exit mobile version