ശ്രീനിധി ഡെക്കാൻ കോച്ച് ഡൊമിംഗോ ഒറാമാസ് കബ്രേരയെ പുറത്താക്കി

ഹൈദരാബാദ്, സെപ്തംബർ 23: 2024-25 സീസൺ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ്, സ്പാനിഷ് ഹെഡ് കോച്ച് ഡൊമിംഗോ ഒറാമസ് കബ്രേരയെയും അസിസ്റ്റന്റ് കോച്ച് ബീരേന്ദ്ര ഥാപ്പയെയും ഡെക്കാൻ എഫ്‌സി പുറത്താക്കി. 2024 ഓഗസ്റ്റിൽ ടീമിന്റെ ചുമതല ഏറ്റെടുത്ത കാബ്രേര മുമ്പ് ഗോകുലം കേരള എഫ്‌സിയുടെ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. സീസൺ കിക്കോഫ് അടുത്തിരിക്കെ വേർപിരിയാനുള്ള തീരുമാനം ഞെട്ടിക്കുന്നതാണ്.

ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും കാബ്രേരയ്ക്ക് പകരക്കാരനെ ക്ലബ് ഇതിനകം തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്.

ശ്രീനിധിയെ തോല്പ്പിച്ച് റിയൽ കാശ്മീർ ഐ ലീഗിൽ രണ്ടാം സ്ഥാനത്ത്

ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ നടന്ന ആവേശകരമായ ഐ-ലീഗ് മത്സരത്തിൽ ആതിഥേയരായ ശ്രീനിധി ഡെക്കാൻ എഫ്‌സിയെ 3-2 ന് റിയൽ കശ്മീർ എഫ്‌സി പരാജയപ്പെടുത്തി. കിരീട പോരാട്ടത്തിൽ വളരെ നിർണായകമാകുന്ന ഒരു റിസൾട്ട് ആകും ഇത്. ഗ്നോഹെർ ക്രിസോ ഇന്ന് റിയൽ കാശ്മീരിനായി ഇരട്ടഗോൾ നേടി.

ഈ ഗോളുകളോടെ ഐ ലീഗിൽ ക്രിസോ തൻ്റെ ഗോൾ നേട്ടം 12 ആക്കി. റിയൽ കശ്മീരിൻ്റെ മറ്റൊരു ഗോൾ ഇഫ്ഹാം താരിഖ് മിറാണ് നേടിയത്. ശ്രീനിധി ഡെക്കാനായി റിൽവാൻ ഹസ്സൻ, എലി സാബിയ എന്നിവരാണ് ഗോൾ നേടിയത്.

86-ാം മിനിറ്റിൽ മുഹമ്മദ് സാജിദ് ധോട്ടിന് മാർച്ചിംഗ് ഓർഡർ ലഭിച്ചതിനെത്തുടർന്ന് ശ്രീനിധി ഡെക്കാൻ 10 പേരുമായാണ് മത്സരം അവസാനിപ്പിച്ചത്‌.

ജയത്തോടെ റിയൽ കശ്മീർ ഐ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 17 മത്സരങ്ങളിൽ നിന്ന് 10 ജയവും മൂന്ന് സമനിലയും നാല് തോൽവിയും സഹിതം 33 പോയിൻ്റുള്ള അവർ ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻ സ്‌പോർട്ടിംഗിൽ നിന്ന് അഞ്ച് പോയിൻ്റ് അകലെയാണ്.

സൂപ്പർ കപ്പ്; മോഹൻ ബഗാന് വിജയ തുടക്കം

കലിംഗ സൂപ്പർ കപ്പിൽ മോഹൻ ബഗാൻ ഗ്രൂപ്പ് ഘട്ടം വിജയിച്ച് തുടങ്ങി. ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാനെ നേരിട്ട മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മോഹൻ ബഗാൻ വിജയിച്ചത്. 28ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ വില്യം ഒലിവേരയാണ് ശ്രീനിധിക്ക് ലീഡ് നൽകിയത്.

39ആം മിനുട്ടിൽ കമ്മിങ്സിലൂടെ മോഹൻ ബഗാൻ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ സദികുവിലൂടെ ബഗാൻ ലീഡും എടുത്തു. അവസാനം ബഗാന്റെ അഭിഷേക് സൂര്യവംശി ചുവപ്പ് കണ്ട് പുറത്തായി എങ്കിലും അവർക്ക് വിജയം പൂർത്തിയാക്കാൻ ആയി.

കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾക്ക് തിരിച്ചടി, ശ്രീനിധിയോട് തോറ്റു

ഹീറോ സൂപ്പർ കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് പരാജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ ആണ് കേരള ബാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ‌രണ്ടു ഗോളിനാണ് ശ്രീനിധി വിജയിച്ചത്. ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ആണ് രണ്ടു ഗോളുകളും വന്നത്.

ഏഴ് മാറ്റങ്ങളുമായി കളത്തിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് അത്ര നല്ല ആദ്യ പകുതി ആയിരുന്നില്ല ലഭിച്ചത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ ശ്രീനിധി ഡെക്കാൻ ലീഡ് എടുത്തു.

ഇടതു വിങ്ങിൽ നിന്ന് ഡ്രിബിൾ ചെയ്തു വന്ന ഹസൻ ആയുഷിനെ ഗ്വാർഡ് ആയി വെച്ച് തൊടുത്ത ഷോട്ട് സച്ചിൻ സുരേഷിനെ കീഴ്പ്പെടുത്തി വലയ്ക്ക് ഉള്ളിൽ പതിച്ചു. സ്കോർ 1-0. 43ആം മിനുട്ടിൽ കാസ്റ്റനെഡയുടെ ഒരു ആക്രിബാറ്റിക് ഫിനിഷ് ശ്രീനിധിയുടെ ലീഡ് ഇരട്ടിയാക്കി.

കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആദ്യ പകുതിയിൽ ആയില്ല. രണ്ടാം പകുതിയിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിക്കാൻ ബ്ലാസ്റ്റേഴ്സിനായി. ജിയാന്നു സബ്ബ് ആയി എത്തിയ ചില നല്ല അറ്റാക്കുകൾ നടത്താൻ ബ്ലാസ്റ്റേഴ്സിനെ സഹായിച്ചു. പക്ഷെ ഒന്നും ഗോളായി മാറിയില്ല. ഈ പരാജയം ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ്‌. രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 3 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പിൽ രണ്ടാമതാണ്‌. ശ്രീനിധി നാലു പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി‌. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സിയെ നേരിടും.

കേരള ബ്ലാസ്റ്റേഴ്സ് ശ്രീനിധിക്ക് എതിരെ 2 ഗോളിന് പിറകിൽ

ഹീറോ സൂപ്പർ കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാൻ മുന്നിൽ നിൽക്കുന്നു. മറുപടിയില്ലാത്ത രണ്ടു ഗോളിന്റെ ലീഡ് ആണ് ശ്രീനിധിക്ക് ഇപ്പോൾ ഉള്ളത്. ഏഴ് മാറ്റങ്ങളുമായി കളത്തിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് അത്ര നല്ല ആദ്യ പകുതി ആയിരുന്നില്ല ലഭിച്ചത്. മത്സരത്തിന്റെ 17ആം മിനുട്ടിൽ ശ്രീനിധി ഡെക്കാൻ ലീഡ് എടുത്തു.

ഇടതു വിങ്ങിൽ നിന്ന് ഡ്രിബിൾ ചെയ്തു വന്ന ഹസൻ ആയുഷിനെ ഗ്വാർഡ് ആയി വെച്ച് തൊടുത്ത ഷോട്ട് സച്ചിൻ സുരേഷിനെ കീഴ്പ്പെടുത്തി വലയ്ക്ക് ഉള്ളിൽ പതിച്ചു. സ്കോർ 1-0. 43ആം മിനുട്ടിൽ കാസ്റ്റനെഡയുടെ ഒരു ആക്രിബാറ്റിക് ഫിനിഷ് ശ്രീനിധിയുടെ ലീഡ് ഇരട്ടിയാക്കി.

കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആദ്യ പകുതിയിൽ ആയില്ല. രണ്ടാം പകുതിയിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചു കളിയിലേക്ക് തിരികെയെത്തുക ആകും ബ്ലാസ്റ്റേഴ്സ് ടീമിന്റെ ലക്ഷ്യം.

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ശ്രീനിധി ഡെക്കാന് എതിരെ

സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ശ്രീനിധി ഡെക്കാനെ നേരിടും. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വൈകിട്ട് 5 മണിക്കാണ് നടക്കുക. കളി ഫാൻകോഡ്, സോണി ലൈവ് ആപ്പുകൾ വഴിയും സോണി സ്പോർട്സ് വഴിയും തത്സമയം കാണാം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ് സിയെ 3-1ന് തോൽപ്പിച്ചിരുന്നു. ഇന്ന് വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിർത്താം.

ശ്രീനിധി ഡെക്കാൻ അവരുടെ ആദ്യ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ചിരുന്നു. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ രാത്രി 8 മണിക്ക് ബെംഗളൂരു എഫ് സിയും പഞ്ചാബ് എഫ് സിയും തമ്മിലും ഇ എം എസ് സ്റ്റേഡിയത്തിൽ വെച്ച് ഏറ്റുമുട്ടും.

ശ്രീനിധിയെ ഞെട്ടിച്ച് കെങ്ക്രെ, ഫലം ഗോകുലത്തിന് അനുകൂലം

ഇന്ന് ഐ ലീഗിൽ നടന്ന വാശിയേറിയ മത്സരത്തിൽ കെങ്ക്രെ എഫ്‌സി 1-2 എന്ന സ്‌കോറിന് ശ്രീനിധി ഡെക്കാനെ പരാജയപ്പെടുത്തി. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ശ്രീനിധി പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരം ആണ് നഷ്ടപ്പെടുത്തിയത്. 26 പോയിന്റുമായി പഞ്ചാബ് എഫ്‌സി ഒന്നാം സ്ഥാനത്ത് തുടരുന്നു.

കേരള ക്ലബ് ഗോകുലം കേരളക്ക് അനുകൂലമായ ഒരു ഫലം ആണ് ഇത്. അവർ ഇപ്പോൾ ശ്രീനിധിക്ക് നാല് പോയിന്റ് മാത്രം പിന്നിലാണ്, ഒരു മത്സരം കൈയിലുമുണ്ട്.

75-ാം മിനിറ്റിൽ പെനാൽറ്റി കിക്കിൽ നിന്ന് ഗെയ്‌ക്‌വാദ് കെങ്ക്രെയ്‌ക്കായി ഗോൾ നേടുന്നതുവരെ മത്സരം താരതമ്യേന ഒപ്പത്തിനൊപ്പം ആയിരുന്നു ഇന്നത്തെ കളി മുന്നോട്ട് പോയത്. കെഞ്രെയുടെ ഗോളിന് രണ്ട് മിനിറ്റിനുള്ളിൽ ലൂയിസിന്റെ ഗോളിലൂടെ ശ്രീനിധി അതിവേഗം മറുപടി നൽകി. സമനില ഗോൾ വഴങ്ങിയിട്ടും വിട്ടുകൊടുക്കാൻ കെങ്ക്രെ വിസമ്മതിക്കുകയും 90-ാം മിനിറ്റിൽ ഫൈസ് ഖാനിലൂടെ വിജയഗോൾ നേടുകയും ചെയ്തു.

പ്രീസീസണിൽ ജംഷദ്പൂർ എഫ് സിക്ക് വിജയം

ഐ എസ് എൽ സീസണായി ഒരുങ്ങുന്ന ജംഷദ്പൂർ എഫ് സിക്ക് പ്രീസീസണിൽ ഒരു വിജയം. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാനെ നേരിട്ട ജംഷദ്പൂർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു‌. മൂന്ന് ഗോളുകളും ആദ്യ പകുതിയിൽ ആണ് വന്നത്. റിത്വിക് ദാസിലൂടെ ആണ് ജംഷദ്പൂർ ലീഡ് എടുത്തത്‌. ഇതിനു ശേഷം ചിമയിലൂടെ ജംഷദ്പൂർ രണ്ട് തവണ കൂടെ സ്കോർ ചെയ്ത് വിജയം ഉറപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ ജംഷദ്പൂർ പഞ്ചാബ് എഫ് സിയോട് പരാജയപ്പെട്ടിരുന്നു‌.

ശ്രീനിധി ഡെക്കാന് പുതിയ പരിശീലകൻ | Sreenidi Deccan FC to appoint Carlos Vaz Pinto as new manager

ശ്രീനിധി ഡെക്കാൻ പുതിയ പരിശീലകനെ ടീമിൽ എത്തിച്ചു. കാർലോസ് വാസ് പിന്റോയെ ആണ് ശ്രീനിധി ഡെക്കാൻ പരിശീലകനായി നിയമിച്ചിരിക്കുന്നത് എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ശ്രീനിധിയെ പരിശീലിപ്പിച്ചിരുന്ന വരേല സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. ഐ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടും വരേലയെ നിലനിർത്താൻ ക്ലബ് മാനേജ്മെന്റ് ശ്രമിച്ചില്ല.

കാർലോസ് വാസ് പിന്റോ അവസാനമായി പോർച്ചുഗീസ് ക്ലബായ നാസിയോണലിലാണ് പ്രവർത്തിച്ചത്. പോർച്ചുഗൽ, അംഗോള, എത്യോപ്യ, കെനിയ എന്നീ രാജ്യങ്ങളിൽ എല്ലാം അദ്ദേഹം പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

Story Highlight: Sreenidi Deccan FC to appoint Carlos Vaz Pinto as new manager

Exit mobile version