നെറോക്കയെ തകർത്ത് ശ്രീനിധി ഡെക്കാൻ സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക്

ഹീറോ സൂപ്പർ കപ്പ് ക്വാളിഫയർ മത്സരത്തിൽ നെറോക്ക എഫ്സിയെ കീഴടക്കി ശ്രീനിധി ഡെക്കാൻ. പയ്യനാട് വെച്ചു നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഐ ലീഗ് റണ്ണറപ്പുകൾ ജയം കണ്ടത്. നേരത്തെ രാജസ്ഥാൻ യുനൈറ്റഡിനെ പെനാൽറ്റി വരെ നീണ്ട മത്സരത്തിൽ വീഴ്ത്തിയാണ് നെറോക്ക ക്വാളിഫയറിലേക്ക് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്ന ശ്രീനിധിയെ കടുത്ത പോരാട്ടമാണ് കാത്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ്, റൗണ്ട് ഗ്ലാസ് പഞ്ചാബ്, ബെംഗളൂരു എഫ്സി എന്നുവരാണ് ഗ്രൂപ്പ് എ യിൽ അവരെ കാത്തിരിക്കുന്നത്. ശനിയാഴ്ച ബെംഗളൂരുവുമായി കോഴിക്കോട്‌ വെച്ചാണ് ശ്രീനിധിയുടെ ആദ്യ മത്സരം.

മത്സരത്തിന്റെ 38 ആം മിനിറ്റിൽ ഫയ്സലിലൂടെ ശ്രീനിധി തന്നെയാണ് ആദ്യം ലീഡ് എടുത്തത്. പിന്നീട് കസ്റ്റാന്യെഡയിലൂടെ 55ആം മിനിറ്റിൽ അവർ ലീഡ് ഇരട്ടിയാക്കി. സീസണിൽ ടീമിന്റെ സ്ഥിരം സ്‌കോറർ ആയിരുന്ന കസ്റ്റാന്യെഡ സൂപ്പർ കപ്പിലും തന്റെ വരവരിയിച്ചു. എന്നാൽ 67ആം മിനിറ്റിൽ ടാങ്ങാ റഗോയിലൂടെ ഒരു ഗോൾ മടക്കിയ നെറോക്ക 80ആം മിനിറ്റിൽ മറ്റൊരു ഇന്ത്യൻ യുവതാരം ബെഞ്ചമിനിലൂടെ സമനില ഗോളും നേടിയപ്പോൾ ശ്രീനിധി ഞെട്ടി. എന്നാൽ പകരക്കാരനായി കളത്തിൽ എത്തിയ റിൽവാൻ ഹസൻ ഇരട്ട ഗോളുകളുമായി ഡെക്കാൻ ടീമിന്റെ രക്ഷക്കെത്തി. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റിലും നാലാം മിനിറ്റിലും ആണ് താരത്തിന്റെ ഗോളുകൾ വന്നത്. ഇതോടെ ശ്രീനിധി ഡെക്കാൻ ഗ്രൂപ്പ് ഘട്ടത്തിലേക്ക് കടന്നു.

രാജസ്ഥാനെയും തകർത്ത് ഒന്നാം സ്ഥാനത്ത് ലീഡ് ഉയർത്തി ശ്രീനിധി ഡെക്കാൻ

തുടർച്ചയായ നാലാം വിജയവുമായി ശ്രീനിധി ഡെക്കാൻ കുതിപ്പ് തുടരുന്നു. രാജസ്ഥാൻ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി അവർ ഒന്നാം സ്ഥാനത്ത് മൂന്ന് പോയിന്റ് ലീഡ് വർധിപ്പിച്ചു. ആശീർ അഖ്തർ, ലാൽറോമാവിയ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ രാജസ്ഥാൻ താരം ഗുരുങ് ഇഞ്ചുറി ടൈമിൽ ചുവപ്പ് കാർഡ് കണ്ടു പുറത്തായി. തുടർച്ചയായ അഞ്ചാം തോൽവി വഴങ്ങിയ രാജസ്ഥാൻ ഒൻപതാം സ്ഥാനത്താണ്.

സ്വന്തം തട്ടകത്തിൽ ആദ്യ പകുതിയിൽ ആണ് ശ്രീനിധി രണ്ടു ഗോളുകളും കണ്ടെത്തിയത്. അഞ്ചാം മിനിറ്റിൽ തന്നെ അവർ സ്‌കോർ ഷീറ്റ് തുറന്നു. വീണു കിട്ടിയ അവസരം മുതലെടുത്തു ബോക്സിനുള്ളിൽ നിന്നും മികച്ച ഫിനിഷിങ്ങോടെ ആശീർ ആണ് ആദ്യ ഗോൾ നേടിയത്. പിന്നീട് നാൽപതാം മിനിറ്റിൽ കസ്റ്റാന്യെഡയുടെ പാസിൽ നിന്നും ലാൽറോമാവിയ പട്ടിക തികച്ചു. രണ്ടാം പകുതിയിൽ ഗോളൊന്നും കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. സീസണിൽ ആദ്യ തവണ രാജസ്ഥാന്റെ തട്ടകത്തിൽ ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങേണ്ടി വന്ന ശ്രീനിധിക്ക് ഈ വിജയം മധുര പ്രതികാരം ആയി.

പ്രീസീസൺ, ഹൈദരാബാദ് എഫ് സിക്ക് സമനില

ഐ എസ് എല്ലിനായി ഒരുങ്ങുന്ന ഹൈദരാബാദ് എഫ് സി പ്രീസീസണിൽ ഒരു സമനില വഴങ്ങി. ഇന്ന് ഐ ലീഗ് ക്ലബായ ശ്രീനിധി ഡെക്കാനെ നേരിട്ട ഹൈദരാബാദ് എഫ് സി 2-2ന്റെ സമനില ആണ് വഴങ്ങിയത്. ഹൈദരബാദിനായി ചിംഗ്ലൻ സെന ഗോളുമായി തിളങ്ങി. അടുത്ത ഞായറാഴ്ച മുംബൈ സിറ്റിക്ക് എതിരെ ആണ് ഹൈദരബാദിന്റെ ഐ എസ് എല്ലിലെ ആദ്യ മത്സരം.

ഇന്ന് നടന്ന മറ്റൊരു പ്രീസീസൺ മത്സരത്തിൽ ചർച്ച ബ്രദേഴ്സ് രാജസ്ഥാൻ യുണൈറ്റഡിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ചർച്ചിൽ ബ്രദേഴ്സിന്റെ വിജയം.

ശ്രീനിധി ഡെക്കാന് പുതിയ പരിശീലകൻ | Sreenidi Deccan FC to appoint Carlos Vaz Pinto as new manager

ശ്രീനിധി ഡെക്കാൻ പുതിയ പരിശീലകനെ ടീമിൽ എത്തിച്ചു. കാർലോസ് വാസ് പിന്റോയെ ആണ് ശ്രീനിധി ഡെക്കാൻ പരിശീലകനായി നിയമിച്ചിരിക്കുന്നത് എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ ശ്രീനിധിയെ പരിശീലിപ്പിച്ചിരുന്ന വരേല സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. ഐ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടും വരേലയെ നിലനിർത്താൻ ക്ലബ് മാനേജ്മെന്റ് ശ്രമിച്ചില്ല.

കാർലോസ് വാസ് പിന്റോ അവസാനമായി പോർച്ചുഗീസ് ക്ലബായ നാസിയോണലിലാണ് പ്രവർത്തിച്ചത്. പോർച്ചുഗൽ, അംഗോള, എത്യോപ്യ, കെനിയ എന്നീ രാജ്യങ്ങളിൽ എല്ലാം അദ്ദേഹം പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

Story Highlight: Sreenidi Deccan FC to appoint Carlos Vaz Pinto as new manager

Exit mobile version