Picsart 24 01 28 12 50 03 737

വെസ്റ്റിൻഡീസ് ഹീറോ ഷമാർ ജോസഫ് പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും

വെസ്റ്റ് ഇൻഡീസിൻ്റെ ഫാസ്റ്റ് ബൗളർ ഷമാർ ജോസഫ് പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും. ഗബ്ബയിലെ ഷമാറിന്റെ വീരോചിത പ്രകടനത്തിന് പിന്നാലെ പാകിസ്ഥാൻ സൂപ്പർ ലീഗ് ടീമായ പെഷവാർ സാൽമി താരത്തെ സൈൻ ചെയ്തു.

ബ്രിസ്‌ബേനിലെ ഗാബയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 8 റൺസിൻ്റെ തകർപ്പൻ ജയം നേടിയ വെസ്റ്റ് ഇൻഡീസിൻ്റെ പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു ഷമാർ. 7 വിക്കറ്റ് ആണ് താരം രണ്ടാം ഇന്നിങ്സിൽ നേടിയത്.

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ഗസ് അറ്റ്കിൻസൻ്റെ പകരക്കാരനായാണ് ജോസഫിനെ പെഷവാർ സാൽമി സൈൻ ചെയ്തത്. പിഎസ്എൽ എട്ടാം സീസൺ ഫെബ്രുവരി 17ന് ഗദ്ദാഫി സ്റ്റേഡിയത്തിൽ ആരംഭിച്ച് മാർച്ച് 18 വരെ നീണ്ടുനിൽക്കും.

Exit mobile version