ആര്‍ക്കും സഖ്‍ലൈന്റെ ദൂസരയെ മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല – ഹര്‍ഭജന്‍ സിംഗ്

സഖ്‍ലൈന്‍ മുഷ്താഖ് ലോകോത്തര ബൗളറായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ഹര്‍ഭജന്‍ സിംഗ്. ഒരാള്‍ക്കും താരം എറിയുന്ന ദൂസര തിരിച്ചറിയുവാന്‍ സാധിച്ചിരുന്നില്ല. സഖ്‍ലൈന്‍ ശരിയായ മാച്ച് വിന്നറായിരുന്നുവെന്നും ഹര്‍ഭജന്‍ സിംഗ് വിലയിരുത്തി. മത്സരത്തിന്റെ 45-50 ഓവറില്‍ പന്തെറിയുവാന്‍ എത്തി തന്റെ ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ കഴിവുള്ള താരമായിരുന്നു സഖ്‍ലൈന്‍.

ആ സാഹചര്യത്തിലെത്തി കൃത്യതയോടെ പന്തെറിഞ്ഞ് ടീമിന് ഒന്നോ രണ്ടോ വിക്കറ്റ് നേടുക മാത്രമല്ല ടീമിന്റെ വിജയവും ഉറപ്പാക്കിയാവും മിക്കവാറും സഖ്‍ലൈന്‍ തന്റെ സ്പെല്‍ അവസാനിപ്പിക്കാറെന്ന് ഹര്‍ഭജന്‍ സിംഗ് അഭിപ്രായപ്പെട്ടു.

താന്‍ ഒരിക്കല്‍ മാത്രേ സച്ചിനെ സ്ലെഡ്ജ് ചെയ്തിട്ടുള്ളു, അന്നദ്ദേഹം പറഞ്ഞത് തന്നെ നാണംകെടുത്തി – സഖ്‍ലൈന്‍ മുഷ്താഖ്

സച്ചിന്‍ ടെണ്ടുല്‍ക്കറിനെ താന്‍ ഒരിക്കല്‍ സ്ലെഡ്ജ് ചെയ്തിട്ടുള്ളുവെന്നും അന്ന് സംഭവിച്ചതില്‍ പിന്നെ താന്‍ അത് ആവര്‍ത്തിച്ചിട്ടില്ലെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ സ്പിന്നര്‍ സഖ്‍ലൈന്‍ മുഷ്താഖ്. 1997ല്‍ ആണ് ആദ്യമായിട്ട് താന്‍ സച്ചിനെ സ്ലെഡ്ജ് ചെയ്തത്. അതിന് ശേഷം അദ്ദേഹം തന്നോട് പറഞ്ഞത് താന്‍ ഒരിക്കലും മറക്കില്ലെന്ന് സഖ്‍ലൈന്‍ പറഞ്ഞു.

തന്റെ അടുത്തേക്ക് വന്ന സച്ചിന്‍ പറഞ്ഞത്, ഞാന്‍ താങ്കളോട് അപമര്യാദയായി പെരുമാറിയിട്ടില്ല, പിന്നെ എന്തിനാണ് എന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്നാണ്. ഒരു വ്യക്തിയായും ഒരു കളിക്കാരനുമായി തന്നോട് ഏറെ മതിപ്പാണെന്ന് സച്ചിന്‍ പറഞ്ഞുവെന്നും സഖ്‍ലൈന്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞു.

അന്ന് അദ്ദേഹം പറഞ്ഞത് കേട്ട് തനിക്ക് തന്നോട് തന്നെ നാണക്കേട് തോന്നിയെന്നും അതിന് ശേഷം താന്‍ ഒരിക്കലും സച്ചിനെ സ്ലെഡ്ജ് ചെയ്തിട്ടില്ലെന്നും മുന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ താരം പറഞ്ഞു.

സച്ചിനെതിരെ ദൂസര എറിയുവാന്‍ പേടിയായിരുന്നു – സഖ്‍ലൈന്‍ മുഷ്താഖ്

പാക്കിസ്ഥാന്റെ ഐതിഹാസികമായ ചെന്നൈ ടെസ്റ്റ് വിജയത്തില്‍ ഒരറ്റത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പൊരുതി നിന്ന് ഇന്ത്യയെ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ നിന്ന് ഇന്ത്യ 12 റണ്‍സിന്റെ തോല്‍വിയിലേക്ക് വീണപ്പോള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായത് സച്ചിന്റെ വിക്കറ്റ് നേടിയ സഖ്‍ലൈന്‍ മുഷ്താഖിന്റെ പ്രകടനമായിരുന്നു.

81/5 എന്ന നിലയില്‍ നിന്ന് 218/6 എന്ന നിലയിലേക്ക് സച്ചിന്‍ ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും സച്ചിന്‍ പുറത്തായ ശേഷം ഇന്ത്യ 258 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 52 റണ്‍സ് നേടിയ നയന്‍ മോംഗിയയ്ക്കൊപ്പം സച്ചിന്‍ ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും സഖ്‍ലൈന്‍ നേടിയ ആ വിക്കറ്റ് കളി മാറ്റി മറിച്ചു.

മത്സരത്തില്‍ മികച്ച ഫോമില്‍ കളിയ്ക്കുകയായിരുന്ന സച്ചിന്‍ തനിക്കെതിരെ ബൗണ്ടറികള്‍ നേടുകയായിരുന്നു. താന്‍ ഒരു ഘട്ടത്തില്‍ താരത്തിനെതിരെ ദൂസര എറിയുവാന്‍ തന്നെ ഭയപ്പെട്ടു. താന്‍ എറിയുന്ന ദൂസരകളില്‍ ഭൂരിഭാഗവും ഇന്ത്യയുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അതിര്‍ത്തി കടത്തുകയായിരുന്നു.

താന്‍ ബൗണ്ടറികള്‍ അധികം വഴങ്ങിയെങ്കിലും സച്ചിന്റെ വിക്കറ്റ് നേടാനായതില്‍ സന്തോഷമുണ്ടെന്ന് സഖ്‍ലൈന്‍ വ്യക്തമാക്കി. തന്റെ കരിയറിലെ തന്നെ അസുലഭ നിമിഷമായാണ് താന്‍ സച്ചിന്റെ നിക്കറ്റ് നേടിയതിനെ കണക്കാക്കുന്നതെന്ന് മുഷ്താഖ് വ്യക്തമാക്കി.

ആ റെക്കോര്‍ഡ് ഇനി പഴങ്കഥ, സ്റ്റാര്‍ക്കിനു സ്വന്തം

ഏകദിനത്തില്‍ 150 വിക്കറ്റിലേക്ക് വേഗത്തിലെത്തുയകയെന്ന റെക്കോര്‍ഡ് ഇനി ഓസ്ട്രേലിയന്‍ പേസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനു സ്വന്തം. സഖ്‍ലൈന്‍ മുഷ്താഫിന്റെ 78 മത്സരങ്ങളില്‍ നിന്നുള്ള റെക്കോര്‍ഡ് ആണ് ഇന്നലെ തന്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ സ്റ്റാര്‍ക്ക് മറികടന്നത്. 77 മത്സരങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്കിന്റെ ഈ നേട്ടം.

ട്രെന്റ് ബോള്‍ട്ട് 81 മത്സരങ്ങളില്‍ നിന്നും ബ്രെറ്റ് ലീ 82 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടത്തിലേക്ക് എത്തിയത്. 20 വര്‍ഷമായി നിലനിന്ന റെക്കോര്‍ഡാണ് ഇന്നലത്തെ പ്രകടനത്തിലൂടെ മിച്ചല്‍ സ്റ്റാര്‍ക്ക് മറി കടന്നത്.

Exit mobile version