താന്‍ ഒരിക്കല്‍ മാത്രേ സച്ചിനെ സ്ലെഡ്ജ് ചെയ്തിട്ടുള്ളു, അന്നദ്ദേഹം പറഞ്ഞത് തന്നെ നാണംകെടുത്തി – സഖ്‍ലൈന്‍ മുഷ്താഖ്

സച്ചിന്‍ ടെണ്ടുല്‍ക്കറിനെ താന്‍ ഒരിക്കല്‍ സ്ലെഡ്ജ് ചെയ്തിട്ടുള്ളുവെന്നും അന്ന് സംഭവിച്ചതില്‍ പിന്നെ താന്‍ അത് ആവര്‍ത്തിച്ചിട്ടില്ലെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ മുന്‍ സ്പിന്നര്‍ സഖ്‍ലൈന്‍ മുഷ്താഖ്. 1997ല്‍ ആണ് ആദ്യമായിട്ട് താന്‍ സച്ചിനെ സ്ലെഡ്ജ് ചെയ്തത്. അതിന് ശേഷം അദ്ദേഹം തന്നോട് പറഞ്ഞത് താന്‍ ഒരിക്കലും മറക്കില്ലെന്ന് സഖ്‍ലൈന്‍ പറഞ്ഞു.

തന്റെ അടുത്തേക്ക് വന്ന സച്ചിന്‍ പറഞ്ഞത്, ഞാന്‍ താങ്കളോട് അപമര്യാദയായി പെരുമാറിയിട്ടില്ല, പിന്നെ എന്തിനാണ് എന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്നാണ്. ഒരു വ്യക്തിയായും ഒരു കളിക്കാരനുമായി തന്നോട് ഏറെ മതിപ്പാണെന്ന് സച്ചിന്‍ പറഞ്ഞുവെന്നും സഖ്‍ലൈന്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞു.

അന്ന് അദ്ദേഹം പറഞ്ഞത് കേട്ട് തനിക്ക് തന്നോട് തന്നെ നാണക്കേട് തോന്നിയെന്നും അതിന് ശേഷം താന്‍ ഒരിക്കലും സച്ചിനെ സ്ലെഡ്ജ് ചെയ്തിട്ടില്ലെന്നും മുന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ താരം പറഞ്ഞു.

Exit mobile version