ഗുജറാത്തിനെയും കെട്ടുകെട്ടിച്ച് കേരള വനിതകള്‍

സീനിയര്‍ വനിത ടി20 ലീഗില്‍ അഞ്ചാം ജയം സ്വന്തമാക്കി കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ഗുജറാത്തിനെ ബാറ്റിംഗിനയയ്ച്ചു. 18.3 ഓവറില്‍ ഗുജറാത്തിനെ 57 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ കേരളത്തിനായി മിന്നു മണി 3 വിക്കറ്റും, കീര്‍ത്തി ജെയിംസ്, ഷാനി എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ ആശ് എസ് ജോയ് ഒരു വിക്കറ്റും നേടി. രണ്ട് ഗുജറാത്ത് താരങ്ങള്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം സജന പുറത്താകാതെ നേടിയ 34 റണ്‍സിന്റെ ബലത്തിലാണ് ജയം സ്വന്തമാക്കിയത്. സജനയ്ക്ക് കൂട്ടായി 17 റണ്‍സുമായി അക്ഷയയും മികച്ച പിന്തുണ നല്‍കി. 15 ഓവറുകളില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ജയം കേരളം ജയം സ്വന്തമാക്കിയത്.

5 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി കേരളത്തിനു മോശം തുടക്കമാണ് ലഭിച്ചതെങ്കിലും സജന-അക്ഷയ കൂട്ടുകെട്ട് വിജയ നേടിക്കൊടുക്കുയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version