ദേശീയ സീനിയർ വനിതാ ട്വൻ്റി ടൂർണ്ണമെൻ്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം

ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഗുജറാത്തിനെ തോല്പിച്ച് കേരളം. നാല് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 16.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ കേരളം ഗുജറാത്തിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ സിമ്രാനും അർഷിയ ധരിവാളും ചേർന്ന് ഗുജറാത്തിന് മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 56 റൺസ് പിറന്നു. എന്നാൽ വെറും ഒൻപത് റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ വീണത് ഗുജറാത്തിന് തിരിച്ചടിയായി. ഇതിൽ മൂന്ന് വിക്കറ്റുകളും നേടി കളിയുടെ ഗതി കേരളത്തിന് അനുകൂലമാക്കിയത് എസ് ആശയാണ്. 46 റൺസുമായി ആർഷിയ ധരിവാൽ ചെറുത്തു നിന്നെങ്കിലും തുടർന്നെത്തിയവർക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ഗുജറാത്തിൻ്റെ ഇന്നിങ്സ് 100 റൺസിൽ അവസാനിച്ചു. ഗുജറാത്തിന് വേണ്ടി സിമ്രാൻ 30 റൺസെടുത്തു.കേരളത്തിന് വേണ്ടി എസ് ആശ മൂന്നും ടി ഷാനി, സലോനി ഡങ്കോരെ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് അക്ഷയയും ഷാനിയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 45 റൺസ് നേടി. ഷാനി 11 റൺസുമായി മടങ്ങിയെങ്കിലും 31 റൺസ് വീതം നേടിയ അക്ഷയയുടേയും ദൃശ്യയുടെയും ഇന്നിങ്സുകൾ കേരളത്തിന് കരുത്തായി. വിജയത്തിനരികെ ദൃശ്യയുടെ വിക്കറ്റ് നഷ്ടമായെങ്കിലും 20 പന്തുകൾ ബാക്കി നില്ക്കെ കേരളം അനായാസം ലക്ഷ്യത്തിലെത്തി. ഗുജറാത്തിന് വേണ്ടി പുഷ്ടി നഡ്കർണി നാല് വിക്കറ്റ് വീഴ്ത്തി.

ചരിത്രം സൃഷ്ടിച്ച് കേരള വനിതകള്‍, പ്ലേറ്റ് വിഭാഗം ഫൈനലില്‍

സീനിയര്‍ വനിത ടി20 ലീഗിന്റെ പ്ലേറ്റ് വിഭാഗം ഫൈനലില്‍ യോഗ്യത നേടി കേരള വനിത. ഇന്ന് നടന്ന് ആദ്യ സെമിയില്‍ ജാര്‍ഖണ്ഡിനെതിരെ 42 റണ്‍സിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 132/6 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചപ്പോള്‍ ജാര്‍ഖണ്ഡിനു 90 റണ്‍സ് മാത്രമേ നേടാനായുള്ളു.

കേരള നിരയില്‍ സഞ്ജന 46 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ ഷാനി 32 റണ്‍സും ജിന്‍സി ജോര്‍ജ്ജ് 22 റണ്‍സും സ്വന്തമാക്കി. ജാര്‍ഖണ്ഡിന്റെ നിഹാരിക മൂന്ന് വിക്കറ്റ് വീഴ്ത്തി.

കേരളത്തിനു വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി ഷാനിയും കീര്‍ത്തി കെ ജെയിംസും ബൗളിംഗില്‍ തിളങ്ങി. അലീന സുരേന്ദ്രന്‍, മിന്നു മണി, ആശ എന്നിവരും ഓരോ വിക്കറ്റ് നേടി. ജാര്‍ഖണ്ഡിന്റെ ക്യാപ്റ്റന്‍ കവിത റോയി ആണ് ടീമിന്റെ ടോപ് സ്കോറര്‍. 32 റണ്‍സാണ് കവിത നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗുജറാത്തിനെയും കെട്ടുകെട്ടിച്ച് കേരള വനിതകള്‍

സീനിയര്‍ വനിത ടി20 ലീഗില്‍ അഞ്ചാം ജയം സ്വന്തമാക്കി കേരളം. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ഗുജറാത്തിനെ ബാറ്റിംഗിനയയ്ച്ചു. 18.3 ഓവറില്‍ ഗുജറാത്തിനെ 57 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ കേരളത്തിനായി മിന്നു മണി 3 വിക്കറ്റും, കീര്‍ത്തി ജെയിംസ്, ഷാനി എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ ആശ് എസ് ജോയ് ഒരു വിക്കറ്റും നേടി. രണ്ട് ഗുജറാത്ത് താരങ്ങള്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം സജന പുറത്താകാതെ നേടിയ 34 റണ്‍സിന്റെ ബലത്തിലാണ് ജയം സ്വന്തമാക്കിയത്. സജനയ്ക്ക് കൂട്ടായി 17 റണ്‍സുമായി അക്ഷയയും മികച്ച പിന്തുണ നല്‍കി. 15 ഓവറുകളില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ജയം കേരളം ജയം സ്വന്തമാക്കിയത്.

5 റണ്‍സ് നേടുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി കേരളത്തിനു മോശം തുടക്കമാണ് ലഭിച്ചതെങ്കിലും സജന-അക്ഷയ കൂട്ടുകെട്ട് വിജയ നേടിക്കൊടുക്കുയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ജിന്‍സി ജോര്‍ജ്ജിന്റെ അര്‍ദ്ധ ശതകം, കര്‍ണ്ണാടകയെയും വീഴ്ത്തി കേരളം

സീനിയര്‍ വനിത ടി20 ലീഗില്‍ വീണ്ടും കേരളത്തിന്റെ വിജയക്കുതിപ്പ്. ശക്തരായ കര്‍ണ്ണാടകയെ ഗ്രൂപ്പ് എ പ്ലേറ്റ് മത്സരത്തിലാണ് കേരളം ഇന്ന് പരാജയപ്പെടുത്തിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 7 റണ്‍സ് വേണ്ടിയിരുന്ന കേരളം 2 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് 7 വിക്കറ്റ് ജയം സ്വന്തമാക്കിയത്. ഗ്രൂപ്പില്‍ കേരളത്തിന്റെ നാലാം വിജയമാണിത്. 55 റണ്‍സ് നേടിയ ജിന്‍സി അവസാന ഓവറിന്റെ ആദ്യ പന്തില്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളം കര്‍ണ്ണാടകയെ 20 ഓവറില്‍ 110 റണ്‍സില്‍ തളച്ചിടുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടമായ കര്‍ണ്ണാടകയ്ക്കായി ശുഭ(41), രക്ഷിത(33) എന്നിവരാണ് തിളങ്ങിയത്. കേരളത്തിനായി മിന്നു മണി രണ്ടും സജന, ആശ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version