Picsart 24 07 22 22 22 31 983

റൂട്ട് സച്ചിന്റെ ടെസ്റ്റ് റൺസ് റെക്കോർഡ് മറികടക്കും എന്ന് മൈക്കിൾ വോൺ

സച്ചിൻ ടെണ്ടുൽക്കറുടെ ടെസ്റ്റ് റെക്കോർഡ് ജോ റൂട്ടിന് മറികടക്കാൻ ആകും എന്ന് മൈക്കിൾ വോൺ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് എന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടക്കാൻ കരിയർ അവസാനിക്കും മുമ്പ് ജോ റൂട്ടിന് കഴിയുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ പറയുന്നു.

വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ടിൻ്റെ മത്സരത്തിനിടെ റൂട്ട് തൻ്റെ 32-ാം ടെസ്റ്റ് സെഞ്ച്വറി നേടിയിരുന്നു. ഈ മികച്ച സ്കോറിലൂടെ, ഇതിഹാസ താരം ശിവനാരായണൻ ചന്ദർപോളിനെ മറികടന്ന് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന എട്ടാമത്തെ താരമായി റൂട്ട് മാറി.

“അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ജോ റൂട്ട് ഇംഗ്ലണ്ടിൻ്റെ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായി മാറും. അവസാന. സച്ചിൻ ടെണ്ടുൽക്കറെയും ഒടുവിൽ മറികടക്കാൻ അദ്ദേഹത്തിന് കഴിയും. ”വോൺ ദി ടെലിഗ്രാഫിൻ്റെ കോളത്തിൽ എഴുതി.

നിലവിൽ അലസ്റ്റർ കുക്ക് ആണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇംഗ്ലീഷ് താരം. കുക്കിനെ മറികടക്കാൻ റൂട്ടിന് ഇനി 532 റൺസ് മാത്രം മതി. 11940 റൺസ് ആണ് ഇപ്പോൾ റൂട്ടിന് ഉള്ളത്. സച്ചിന് 15921 റൺസും. ഇനി സച്ചിനെ മറികടക്കാൻ 3981 റൺസ് ആണ് അദ്ദേഹത്തിന് വേണ്ടത്.

Exit mobile version