ഒന്നാം നമ്പറുകാരുടെ അടവ് ഇന്ത്യയോട് നടന്നില്ല, 8 വിക്കറ്റ് ജയം സ്വന്തമാക്കി പരമ്പരയില്‍ മുന്നില്‍

ടി20 പരമ്പരയിലെ വിജയത്തിനു ശേഷം ഏകദിന പരമ്പരയിലും ജയത്തോടെ തുടങ്ങി ഇന്ത്യ. ഒന്നാം റാങ്ക് തിരിച്ചുപിടിക്കുവാന്‍ പരമ്പര തൂത്തുവാരേണ്ടതുള്ള ഇന്ത്യ ഇന്ന് ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ ആധികാരിക ജയമാണ് ഉറപ്പാക്കിയത്. ബൗളിംഗില്‍ കുല്‍ദീപ് യാദവിന്റെ ആറ് വിക്കറ്റ് നേട്ടത്തിനൊപ്പം നില്‍ക്കുന്ന ബാറ്റിംഗ് പ്രകടനവുമായി രോഹിത് ശര്‍മ്മയും വിരാട് കോഹ്‍ലിയും അരങ്ങുവാണ മത്സരത്തില്‍ ഇന്ത്യ 40.1 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ജയം സ്വന്തമാക്കിയത്.

40 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് പുറത്തായ താരം 27 പന്തില്‍ നിന്നാണ് ധവാന്റെ 40 റണ്‍സ്. മോയിന്‍ അലിയ്ക്കാണ് വിക്കറ്റ്. ഒന്നാം വിക്കറ്റ്ലി്‍ 7.5 ഓവറില്‍ 59 റണ്‍സ് നേടിയ ശേഷമാണ് കൂട്ടുകെട്ട് തകര്‍ക്കുവാന്‍ ഇംഗ്ലണ്ടിനായത്. പകരമെത്തിയ വിരാട് കോഹ്‍ലിയും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കാന്‍ ഇംഗ്ലണ്ടിനായില്ല.

167 റണ്‍സ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ ആദില്‍ റഷീദ് പുറത്താക്കി മടങ്ങുമ്പോള്‍ കോഹ്‍ലി 75 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ്മ 114 പന്തില്‍ നിന്ന് 137 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. 4 സിക്സും 15 ബൗണ്ടറിയും അടക്കമാണ് രോഹിത്തിന്റെ മികച്ച ഇന്നിംഗ്സ്.

നേരത്തെ മികച്ച തുടക്കത്തിനു ശേഷം കുല്‍ദീപ് യാദവിനു മുന്നില്‍ മത്സരം ഇംഗ്ലണ്ട് കൈവിടുകയായിരുന്നു.6 വിക്കറ്റാണ് തന്റെ പത്തോവറില്‍ നിന്ന് വെറും 25 റണ്‍സ് വിട്ടു നല്‍കി കുല്‍ദീപ് പിഴുതെടുത്തത്. 73/0 എന്ന നിലയില്‍ നിന്ന് 105/4 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ അഞ്ചാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്സ്-ജോസ് ബട്‍ലര്‍ കൂട്ടുകെട്ടാണ് രക്ഷിച്ചെടുത്തത്. എന്നാല്‍ സ്റ്റോക്സിന്റെ മെല്ലെ പോക്ക് ടീമിന്റെ റണ്‍റേറ്റിനെ ഏറെ ബാധിച്ചിരുന്നു.

ബട്‍ലര്‍ പുറത്തായി ഏറെ വൈകാതെ സ്റ്റോക്സും പുറത്തായി. ബട്‍ലര്‍ 53 റണ്‍സ് നേടിയപ്പോള്‍ ബെന്‍ സ്റ്റോക്സ് 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഉടനെ പുറത്തായി. മോയിന്‍ അലി(24), ആദില്‍ റഷീദ്(22) എന്നിവരുടെ ഇന്നിംഗ്സുകളും കൂടിയായപ്പോള്‍ ഇംഗ്ലണ്ട് 268 റണ്‍സിലേക്ക് എത്തുകയായിരുന്നു. 49.5 ഓവറില്‍ ടീം ഓള്‍ഔട്ട് ആയി. ഉമേഷ് യാദവ്(2), യൂസുവേന്ദ്ര ചഹാല്‍ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രോഹിത് ശര്‍മ്മയുടെ ഇന്നിങ്ങ്സിനെ പുകഴ്ത്തി ഹര്‍ദിക് പാണ്ഡ്യ

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരം വിജയിച്ചതിന്റെ മുഴുവന്‍ ഖ്യാതിയും രോഹിത് ശര്മക്ക് കൊടുത്ത് ഇന്ത്യന്‍ ഓള്‍ റൌണ്ടര്‍ ഹര്ദിക് പാണ്ഡ്യ. രോഹിതിന്റെ മികച്ച ഇന്നിങ്ങ്സ് ആണ് ഇന്ത്യയുടെ വിജയത്തിന് കാരണം എന്നാണ് ഹര്ദിക് പാണ്ഡ്യ പറഞ്ഞത്. രോഹിത് ശര്‍മ്മ തന്‍റെ മൂന്നാം ടി20 സെഞ്ച്വറി നേടിയ മത്സരത്തില്‍ 7 വിക്കറ്റ് ശേഷിക്കെയാണ് ഇന്ത്യ 199 എന്ന ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയ ലക്‌ഷ്യം മറികടന്നത്. വിജയത്തോടെ ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പര 2-1നു സ്വന്തമാക്കിയിരുന്നു.

“രോഹിത് വളരെ നന്നായി കളിച്ചു, ഒന്നാന്തരം ഒരു ഇന്നിങ്ങ്സ് ആയിരുന്നു രോഹിത് ഇന്ന് പുറത്തെടുത്തത്. ഇത് പോലുള്ള ഇന്നിങ്ങ്സുകള്‍ ആണ് രോഹിതില്‍ നിന്നും പ്രതീക്ഷിക്കുന്നത്, മുഴുവന്‍ ക്രെഡിറ്റും രോഹിത് അര്‍ഹിക്കുന്നു” – പാണ്ഡ്യ പറഞ്ഞു.

ഹര്ദിക് പാണ്ഡ്യയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 14 പന്തില്‍ നിന്നും 33 റണ്‍സ് എടുത്ത ഹര്ദിക് പാണ്ഡ്യ രോഹിത് ശര്‍മ്മക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശതകം ശീലമാക്കി ഹിറ്റ്മാന്‍, മണ്‍റോയ്ക്കൊപ്പം ടി20യില്‍ മൂന്ന് ശതകം

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശതകങ്ങള്‍ നേടുന്നത് ഹോബിയാക്കി മാറ്റി രോഹിത് ശര്‍മ്മ. ഇന്ന് ഇംഗ്ലണ്ടിനെതിരെ തന്റെ മൂന്നാം ടി20 ശതമാണ് രോഹിത് നേടിയത്. 56 പന്തില്‍ 100 റണ്‍സ് നേടി പുറത്താകാതിരുന്ന രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്‍ലി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഇംഗ്ലണ്ട് നല്‍കിയ 199 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്.

ഇന്നത്തെ ശതക നേട്ടത്തിലൂടെ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം ശതകങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമായി രോഹിത് ശര്‍മ്മ. ന്യൂസിലാണ്ട് താരം കോളിന്‍ മണ്‍റോയാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു താരം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മൂന്നിലധികം ശതകമുള്ള ഏക താരമെന്ന നേട്ടവും ഇതോടെ രോഹിത് ശര്‍മ്മയുടെ പേരിലായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രോഹിത് ശര്‍മ്മയുടെ തോളിലേറി ഇന്ത്യയ്ക്ക് ടി20 പരമ്പര ജയം

ഇംഗ്ലണ്ട് നല്‍കിയ 199 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ രണ്ട് തിരിച്ചടികളാണ് ലഭിച്ചതെങ്കിലും അവയില്‍ നിന്ന് കരകയറി 7 വിക്കറ്റ് വിജയം ഉറപ്പാക്കി ഇന്ത്യ. രോഹിത് ശര്‍മ്മയുടെ ശതകവും വിരാട് കോഹ്‍ലി, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ ഇന്ത്യ 18.4 ഓവറിലാണ് മികച്ച വിജയം സ്വന്തമാക്കിയത്.

തുടക്കത്തില്‍ ശിഖര്‍ ധവാനെ നഷ്ടമായ ഇന്ത്യയ്ക്കായി കെഎല്‍ രാഹുല്‍ വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും ക്രിസ് ജോര്‍ദാന്റെ തകര്‍പ്പന്‍ ക്യാച്ചിലൂടെ താരം മടങ്ങുമ്പോള്‍ 5.2 ഓവറില്‍ ഇന്ത്യ 62 റണ്‍സായിരുന്നു നേടിയിരുന്നത്. വിരാട് കോഹ്‍ലിയും വെടിക്കെട്ട് ബാറ്റിംഗുമായി രോഹിത് ശര്‍മ്മയ്ക്ക് പിന്തുണ നല്‍കിയപ്പോള്‍ ഇന്ത്യ 89 റണ്‍സ് കൂടി മൂന്നാം വിക്കറ്റില്‍ നേടി.

മത്സരം ഏറെക്കുറെ ഇന്ത്യന്‍ പക്ഷത്തേക്ക് തിരിഞ്ഞുവെന്ന സ്ഥിതിയില്‍ ജോര്‍ദാന്‍ കോഹ്‍ലിയെ പുറത്താക്കി. 29 പന്തില്‍ 43 റണ്‍സായിരുന്നു കോഹ്‍ലിയുടെ സംഭാവന. പകരമെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ അധികം പന്തുകള്‍ നഷ്ടപ്പെടുത്താതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി.

19ാം ഓവറിന്റെ ആദ്യ പന്തില്‍ 56 പന്ത് നേരിട്ട രോഹിത് ശര്‍മ്മ(100*) തന്റെ ശതകം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയ്ക്ക് ജയം 4 റണ്‍സ് അകലെയായിരുന്നു. രോഹിത്തിനു കൂട്ടായി 33 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും. വെറും 14 പന്തില്‍ നിന്നാണ് ഹാര്‍ദ്ദിക്കിന്റെ ഈ റണ്ണുകള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രോഹിത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെപ്ലര്‍ വെസല്‍സ്

ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാനായ രോഹിത് ശര്‍മ്മയ്ക്കെതിരെ നിശിതമായ വിമര്‍ശനവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കെപ്ലര്‍ വെസല്‍സ്. രോഹിത്തിന്റെ മോശം ഫുട്‍വര്‍ക്ക് താരത്തെ ഇനിയും ദക്ഷിണാഫ്രിക്കയില്‍ പരാജയപ്പെടാന്‍ ഇടയാക്കുമെന്നാണ് കെപ്ലര്‍ വെസല്‍സ് അഭിപ്രായപ്പെട്ടത്. ഈ ഫുട്‍വര്‍ക്ക് ഇന്ത്യയിലോ ഓസ്ട്രേലിയയിലോ പ്രശ്നമുണ്ടാക്കില്ലായിരിക്കും എന്നാല്‍ ബൗണ്‍സുള്ള ദക്ഷിണാഫ്രിക്കയില്‍ വിജയിക്കുക പ്രയാസകരമാകും. രോഹിത്തിന്റെ ആവറേജ് അതിന്റെ ഉദാഹരണമാണെന്നും വെസല്‍സ് പറഞ്ഞു.

ഓഫ്-സൈഡിനു കുറുകെയായി ഫ്രണ്ട് ഫുട്ട് നീക്കുന്നതാണ് രോഹിത്തിന്റെ പിഴവെന്നാണ് കെപ്ലര്‍ വെസല്‍സ് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ശര്‍മ്മമാരെ ടീമിലെടുത്തതില്‍ അതൃപ്തി രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം

രണ്ടാം ടെസ്റ്റില്‍ നിന്ന് ഭുവിയെ ഒഴിവാക്കിയതും രഹാനയെ ഉള്‍പ്പെടുത്താതിരുന്നതും നാണംകെട്ട നടപടിയെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ മനോജ് പ്രഭാകര്‍. ഇന്ത്യയുടെ ടീം തെരഞ്ഞെടുപ്പ് എന്തടിസ്ഥാനത്തിലാണെന്ന് തോന്നിപ്പിക്കുന്ന നിലപാടുകളാണ് ടീം മാനേജ്മെന്റ് കൈ കൊണ്ടിട്ടുള്ളത്. ടെസ്റ്റ് മത്സരങ്ങളിലേക്ക് താരങ്ങളെ എടുക്കുന്നത് ഏകദിനത്തിലെ പ്രകടനം കണ്ടിട്ടാണോ എന്നും മനോജ് ചോദിച്ചു. അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെയാവും ഈ വാക്കുകള്‍ കൊണ്ട് മനോജ് ഉദ്ദേശിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഭുവിയെ ഒഴിവാക്കുക വഴി എന്ത് സന്ദേശമാണ് ഇന്ത്യ താരങ്ങള്‍ക്ക് നല്‍കുന്നത്. പ്രകടനം നടത്തിയാലും ടീമില്‍ നിന്ന് തഴയപ്പെടുന്നത് കളിക്കാരുടെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കുന്ന കാര്യമാണ്. ടി20 ഏകദിനങ്ങളിലെ പ്രകടനം നോക്കി ടെസ്റ്റില്‍ കളിപ്പിക്കുവാന്‍ ഇറക്കുകയാണെങ്കില്‍ 25-30 പന്തില്‍ ശതകം നേടുന്ന ഋഷഭ് പന്തിനെ ഇന്ത്യ ടെസ്റ്റില്‍ ഉള്‍പ്പെടുത്തുമോ എന്നും പ്രഭാകര്‍ ചോദിച്ചു.

ഏകദിനത്തില്‍ ഇരട്ട ശതകം തികച്ചതോടെ ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ചിലര്‍ എന്ന് രോഹിതിനെ ഉദ്ദേശിച്ച് മനോജ് പറയുകയുണ്ടായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഫ്രീഡം സീരീസ് ദക്ഷിണാഫ്രിക്കയ്ക്ക്

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ തകര്‍ന്ന് വീണപ്പോള്‍ ഇന്ത്യയുടെ വിജയ പ്രതീക്ഷയായി രോഹിത് ശര്‍മ്മയും മുഹമ്മദ് ഷമിയും ബാറ്റ് വീശുന്ന കണ്ട ആദ്യ സെഷന്‍. ഉച്ച ഭക്ഷണത്തിനു മുമ്പുള്ള അവസാന ഓവറെന്ന് കരുതിയ ഓവറിന്റെ രണ്ടാം പന്തില്‍ കാഗിസോ റബാ‍ഡ രോഹിത്ത് ശര്‍മ്മയെ(47) പുറത്താക്കുമ്പോള്‍ ഫ്രീഡം സീരീസ് ഇന്ത്യ അടിയറവ് പറഞ്ഞു കഴിയുകയായിരുന്നു . 53 റണ്‍സ് കൂട്ടുകെട്ടുമായി എട്ടാം വിക്കറ്റില്‍ ഷമിയും രോഹിതും ഇന്ത്യന്‍ പ്രതീക്ഷകളുമായി ചെറുത്ത് നില്പ് തുടരുകയായിരുന്നു അതു വരെ. വിജയം അപ്രാപ്യമെങ്കിലും തോല്‍വിയെ വൈകിപ്പിക്കാം എന്നുള്ള ദൗത്യമായിരുന്നു ഇന്ത്യന്‍ സഖ്യത്തിനു മുമ്പിലുള്ള പോംവഴി.

രോഹിത് പുറത്തായി തൊട്ടടുത്ത ഓവറില്‍ ലുംഗിസാനി ഗിഡി തന്റെ അരങ്ങേറ്റത്തിലെ അഅഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 28 റണ്‍സ് നേടിയ മുഹമ്മദ് ഷമിയെ പുറത്താക്കി ഗിഡി തന്റെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഏറെ വൈകാതെ ജസ്പ്രീത് ബുംറയെയും മടക്കി അയയ്ച്ച് ഗിഡി ദക്ഷിണാഫ്രിക്കയ്ക്ക് മത്സരവും പരമ്പരയും സ്വന്തമാക്കുവാന്‍ സഹായിച്ചു. 135 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ വീഴ്ത്തിയത്.

ഇന്നിംഗ്സില്‍ ഗിഡി ആറ് വിക്കറ്റ് നേടിയപ്പോള്‍ റബാഡയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നേടാനായി. ഇതോടെ തുടര്‍ച്ചയായ 9 പരമ്പരകള്‍ ജയിച്ച ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് അവസാനമാവുകയാണ്.

ദക്ഷിണാഫ്രിക്ക 335, 258

ഇന്ത്യ 307, 151

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ചാമ്പ്യന്‍ നായകനൊപ്പം ബുംറയും ഹാര്‍ദ്ദിക്കും

നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് പ്രതീക്ഷിച്ച പോലെ മൂന്ന് ഇന്ത്യന്‍ താരങ്ങളെ. മികച്ച ഫോമില്‍ കളിക്കുന്ന നായകന്‍ രോഹിത് ശര്‍മ്മയും ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് മുംബൈ ഈ സീസണില്‍ നിലനിര്‍ത്തുന്ന താരങ്ങള്‍. 2 റൈറ്റ് ടു മാച്ച കാര്‍ഡുകള്‍ ടീം ആരെ നില നിര്‍ത്തുവാന്‍ ഉപയോഗിക്കുമെന്നാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ മൂന്ന് നിലനിര്‍ത്തലുകളും അവര്‍ക്ക് പ്രതീക്ഷിച്ച പോലെയുള്ളതായിരുന്നു.

47 കോടി രൂപയാണ് ഇനി മുംബൈയുടെ കൈവശമുള്ളത്. രോഹിത് ശര്‍മ്മയ്ക്ക് 15 കോടി നല്‍കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് 11 കോടിയും ജസ്പ്രീത് ബുംറയ്ക്ക് 7 കോടിയും ലഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version