രോഹിത് ശര്‍മ്മയുടെ ഇന്നിങ്ങ്സിനെ പുകഴ്ത്തി ഹര്‍ദിക് പാണ്ഡ്യ

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരം വിജയിച്ചതിന്റെ മുഴുവന്‍ ഖ്യാതിയും രോഹിത് ശര്മക്ക് കൊടുത്ത് ഇന്ത്യന്‍ ഓള്‍ റൌണ്ടര്‍ ഹര്ദിക് പാണ്ഡ്യ. രോഹിതിന്റെ മികച്ച ഇന്നിങ്ങ്സ് ആണ് ഇന്ത്യയുടെ വിജയത്തിന് കാരണം എന്നാണ് ഹര്ദിക് പാണ്ഡ്യ പറഞ്ഞത്. രോഹിത് ശര്‍മ്മ തന്‍റെ മൂന്നാം ടി20 സെഞ്ച്വറി നേടിയ മത്സരത്തില്‍ 7 വിക്കറ്റ് ശേഷിക്കെയാണ് ഇന്ത്യ 199 എന്ന ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയ ലക്‌ഷ്യം മറികടന്നത്. വിജയത്തോടെ ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പര 2-1നു സ്വന്തമാക്കിയിരുന്നു.

“രോഹിത് വളരെ നന്നായി കളിച്ചു, ഒന്നാന്തരം ഒരു ഇന്നിങ്ങ്സ് ആയിരുന്നു രോഹിത് ഇന്ന് പുറത്തെടുത്തത്. ഇത് പോലുള്ള ഇന്നിങ്ങ്സുകള്‍ ആണ് രോഹിതില്‍ നിന്നും പ്രതീക്ഷിക്കുന്നത്, മുഴുവന്‍ ക്രെഡിറ്റും രോഹിത് അര്‍ഹിക്കുന്നു” – പാണ്ഡ്യ പറഞ്ഞു.

ഹര്ദിക് പാണ്ഡ്യയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 14 പന്തില്‍ നിന്നും 33 റണ്‍സ് എടുത്ത ഹര്ദിക് പാണ്ഡ്യ രോഹിത് ശര്‍മ്മക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version