ലിവർപൂൾ റയലിന്റെ റോഡ്രിഗോയുമായി ചർച്ചകൾ ആരംഭിച്ചു


റയൽ മാഡ്രിഡ് താരം റോഡ്രിഗോ ഗോസിനെ സ്വന്തമാക്കാൻ ലിവാർപൂൾ ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോഡ്രിഗോയുടെ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് ലിവർപൂൾ ഈ നീക്കത്തിന് ശ്രമിക്കുന്നത്. ഒരു അറ്റാക്കിംഗ് താരത്തെ സ്വന്തമാക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്.

2017-ൽ സാന്റോസിലായിരുന്നപ്പോൾ തന്നെ ലിവർപൂൾ ലക്ഷ്യമിട്ട താരമാണ് റോഡ്രിഗോ. അന്നത്തെ പരിശീലകൻ യർഗൻ ക്ലോപ്പ് തന്റെ ആദ്യത്തെ പ്രധാന സൈനിംഗ് ആയി റോഡ്രിഗോയെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും, ആ കൈമാറ്റം നടന്നില്ല. ഒടുവിൽ, 2018-ൽ €40 ദശലക്ഷം മുടക്കി റയൽ മാഡ്രിഡ് ഈ യുവതാരത്തെ സ്വന്തമാക്കി.


ഇപ്പോൾ റോഡ്രിഗോയുടെ റോളിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ആഴ്സണൽ, പിഎസ്ജി, സൗദി ക്ലബ്ബുകളും താരത്തിനായി ശ്രമിക്കുന്നുണ്ട്. ക്ലബ് ലോകകപ്പിൽ അലോൺസോ റോഡ്രിഗോയെ കളിപ്പിക്കാതിരുന്നത് ആണ് താരം ക്ലബ് വിടാൻ ശ്രമിക്കുന്നതിന്റെ പ്രധാന കാരണം. താരത്തെ സ്വന്തമാക്കണം എങ്കിൽ ലിവർപൂൾ വൻ തുക നൽകേണ്ടി വന്നേക്കു.

റോഡ്രിഗോയും വാസ്കസും ഒരു മാസം പുറത്ത്

റയൽ മാഡ്രിഡിന് പരിക്കിന്റെ പ്രശ്നങ്ങൾ തുടരുകയാണ്. ലൂക്കാസ് വാസ്‌ക്വസും റോഡ്രിഗോയും ഏകദേശം ഒരു മാസത്തേക്ക് പുറത്തിരിക്കുമെന്ന് ക്ലബ് ഇന്ന് സ്ഥിരീകരിച്ചു. 2024ൽ ഇനി ഇരുവരും കളിക്കാനുള്ള സാധ്യത കുറവാണ്. ഒസാസുനയ്‌ക്കെതിരായ മാഡ്രിഡിൻ്റെ ലാ ലിഗ മത്സരത്തിൻ്റെ ഇടയിലാണ് ഇരുവർക്കും പരിക്കേറ്റത്.

ലൂക്കാസ് വാസ്‌ക്വസിൻ്റെ ഇടതുകാലിലെ നീണ്ട അഡക്‌റ്റർ പേശിക്ക് പരിക്കേറ്റതായി പരിശോധനയിൽ കണ്ടെത്തി. സ്ക്വാഡിലെ മറ്റൊരു പ്രധാന കളിക്കാരനായ റോഡ്രിഗോയ്ക്കും ഒസാസുന മത്സരത്തിനിടെ ആണ് പരിക്കേറ്റത്. ഇടതു കാലിൽ റെക്ടസ് ഫെമോറിസ് പരിക്ക് ക്ലബ് സ്ഥിരീകരിച്ചു.

ഇതേ മത്സരത്തിൽ ഡിഫൻഡർ എഡർ മിലിറ്റാവോയ്ക്ക് ACL പരിക്കുമേറ്റിരുന്നു. അദ്ദേഹത്തിൻ്റെ പരിക്ക് പ്രത്യേകിച്ച് ഗുരുതരമാണ്, മാസങ്ങളോളം അദ്ദേഹം പുറത്തായിരിക്കും.

പരുക്ക് കാരണം റോഡ്രിഗോയ്ക്ക് എൽ ക്ലാസിക്കോ നഷ്ടമാകും

ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ ചാമ്പ്യൻസ് ലീഗ് 5-2ന് വിജയത്തിനിടയിൽ തുടയ്ക്ക് പരിക്കേറ്റതിനാൽ റയൽ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോ ശനിയാഴ്ച ബാഴ്‌സലോണയ്‌ക്കെതിരായ ലാ ലിഗ പോരാട്ടത്തിൽ കളിക്കില്ല. തുടയിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 85-ാം മിനിറ്റിൽ ബ്രസീൽ താരം പകരക്കാരനായി കളം വിട്ടിരുന്നു.

ഹെഡ് കോച്ച് കാർലോ ആൻസലോട്ടി മത്സരശേഷം പരിക്ക് സ്ഥിരീകരിച്ചു. മെഡിക്കൽ സ്കാൻ കഴിഞ്ഞാലെ റോഡ്രിഗോയുടെ പരിക്കിൻ്റെ വ്യാപ്തി സ്ഥിരീകരിക്കാൻ ആകു. നവംബറിലെ അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷമെ ഇനു റോഡ്രിഗോ തിരികെയെത്താൻ സാധ്യതയുള്ളൂ.

13 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയ റോഡ്രിഗോ ഈ സീസണിൽ റയൽ മാഡ്രിഡിനായി നല്ല ഫോമിലാണ്.

ബാലൺ ഡി ഓർ നോമിനേഷൻ അർഹിച്ചിരുന്നു എന്ന് റോഡ്രിഗോ

ബാലൺ ഡി ഓർ നോമിനികളിൽ ഉൾപ്പെടാത്തതിലുള്ള നിരാശ പങ്കുവെച്ച് റയൽ മാഡ്രിഡ് താരം റോഡ്രിഗോ “അവർ എന്നെ ബാലൺ ഡി ഓർ നോമിനികളിൽ ഉൾപ്പെടുത്താത്തത് കണ്ടപ്പോൾ ഞാൻ നിരാശനായിരുന്നു.” റയൽ മാഡ്രിഡ് ഫോർവേഡ് താൻ ലിസ്റ്റിൽ ഒരു സ്ഥാനത്തിന് അർഹനാണെന്ന് വിശ്വസിക്കുന്നു എന്ന് കൂട്ടിച്ചേർത്തു.

“അവിടെയുള്ള കളിക്കാരെ ഇകഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ എനിക്ക് അവിടെ ഒരു സ്ഥാനമുണ്ടെന്ന് ഞാൻ കരുതുന്നു.” അദ്ദേഹം പറഞ്ഞു.

തിരിച്ചടികൾക്കിടയിലും, റയൽ മാഡ്രിഡിനൊപ്പം കിരീടങ്ങൾ നേടാനുള്ള തൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് റോഡ്രിഗോ തൻ്റെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് പറഞ്ഞു. “റയൽ മാഡ്രിഡ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്, അവിടെ എല്ലാ കിരീടങ്ങളും നേടാൻ ഞാം ആഗ്രഹിക്കുന്നു. ഇതുവരെ വിജയിച്ച കിരീടങ്ങൾ എല്ലാം വീണ്ടും ജയിക്കാനും താൻ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ മൂന്നാം മത്സരവും വിജയിച്ച് റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് പോർച്ചുഗീസ് ക്ലബായ സ്പോർടിംഗ് ബ്രാഗയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളിനാണ് വിജയിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 16ആം മിനുട്ടിലേക്ക് ലീഡ് എടുക്കാൻ റയൽ മാഡ്രിഡിനായി. ബ്രസീലിയ കൂട്ടുകെട്ടിലായിരുന്നു ആ ഗോൾ പിറന്നത്. വിനീഷ്യസ് ജൂനിയർ ഒരുക്കിയ അവസരം റോഡ്രിഗോ ഫിനിഷ് ചെയ്യുകയായിരുന്നു‌. ആദ്യ പകുതി 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ജൂഡ് ബെല്ലിങ്ഹാമിലൂടെ റയൽ മാഡ്രിഡ് ലീഡ് ഇരട്ടിയക്കി. രണ്ടാം ഗോളും ഒരുക്കിയതും വിനീഷ്യസ് ജൂനിയർ ആയിരുന്നു.

63ആം മിനുട്ടിൽ അല്വാരോ ഡ്യാലോയിലൂടെ ഒരു ഗോൾ ബ്രാഗ മടക്കി‌. പക്ഷെ വിജയം ഉറപ്പിക്കാൻ റയലിനായി. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. സ്പോർടിങ് ബ്രാഗ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.

റോഡ്രിഗോയുടെ ഇരട്ട ഗോൾ!! റയൽ മാഡ്രിഡ് രണ്ടാം സ്ഥാനം ഉറപ്പിക്കുന്നു

ഇന്ന് നടന്ന വാശിയേറിയ ലാലിഗ ഏറ്റുമുട്ടലിൽ റയൽ മാഡ്രിഡ് സെവിയ്യയെ 2-1ന് തോൽപ്പിച്ചു. ഈ വിജയം റയൽ മാഡ്രിഡിന് രണ്ടാം സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കൊടുക്കുകയാണ്. കളി തുടങ്ങി മൂന്നാം മിനിറ്റിൽ സെവിയ്യയുടെ മിർ നേടിയ ഗോളിൽ ലീഡ് എടുത്തതായിരുന്നു. അവിടെ നിന്ന് റോഡ്രിഗോ ആണ് റയൽ മാഡ്രിഡിനെ വിജയത്തിലേക്ക് എത്തിച്ചത്.

29-ാം മിനിറ്റിൽ ബ്രസീലിയൻ താരം റോഡ്രിഗോ ഒരു മനോഹര ഫ്രീകിക്കിലൂടെ റയൽ മാഡ്രിഡിന് സമനാ നൽകി. 69-ാം മിനിറ്റിൽ റോഡ്രിഗോ തന്നെ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ച് വിജയം ഉറപ്പിക്കുകയും ചെയ്തു. ഈ വിജയത്തോടെ 77 പോയിന്റുമായി റയൽ മാഡ്രിഡ് ലാലിഗയിൽ രണ്ടാം സ്ഥാനത്താണ്. സീസണിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ഒരു വിജയം കൂടെ നേടിയാൽ റയലിന്റെ രണ്ടാം സ്ഥാനം ഉറപ്പാകും.

“ഗോൾ ആഹ്ലാദിക്കും മുമ്പ് റൊണാൾഡോയെ ഓർമ്മ വന്നു” , SIU സെലിബ്രേഷനെ കുറിച്ച് റോഡ്രിഗോ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ചെൽസിക്ക് എതിരായ വിജയത്തിൽ രണ്ടു ഗോളുകളും നേടിയത് ബ്രസീലിയൻ യുവതാരം റോഡ്രിഗോ ആയിരുന്നു. ചെൽസിയുടെ പ്രതീക്ഷകൾ തകർത്ത ആദ്യ ഗോൾ നേടിയ ശേഷം റോഡ്രിഗോ ഗോൾ ആഹ്ലാദിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഐക്കോണിക് SIU സെലിബ്രേഷനോടെ ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകനായ റോഡ്രിഗോ തന്റെ ഐഡോൾ ആയ റൊണാൾഡോയെ ഓർത്തു തന്നെയാണ് ആ ഗോൾ അങ്ങനെ ആഹ്ലാദിച്ചത് എന്ന് പറഞ്ഞു.

ഗോളടിച്ചപ്പോൾ ആദ്യം ഞാൻ നീ സ്ലൈഡ് ചെയ്ത് ആഹ്ലാദിക്കാം എന്നായിരുന്നു കരുതിയത്‌. അപ്പോഴാണ് തനിക്ക് തന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഓർമ്മ വന്നത്. റോഡ്രിഗോ ആ ആഹ്ലാദത്തെ കുറിച്ചു പറഞ്ഞു. തനിക്ക് ചാമ്പ്യൻസ് ലീഗിൽ എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല എന്നും താരം പറഞ്ഞു‌. ഇന്നലെ ഉൾപ്പെടെ പല നിർണായക ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും റോഡ്രിഗോ റയലിന്റെ രക്ഷകനായിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഇതുവരെ റയലിനായി 15 ഗോളുകൾ താരം നേടിയിട്ടുണ്ട്. എന്നാൽ ലാലിഗയിൽ 12 ഗോളുകളെ നേടിയിട്ടുള്ളൂ.

റോഡ്രിഗോയുടെ മാജിക്കിൽ റയൽ മാഡ്രിഡ് വിജയം

കോപ ഡെൽ റേയിൽ റൗണ്ട് ഓഫ് 32ൽ റയൽ മാഡ്രിഡിന് വിജയം. ഇന്ന് ചെറിയ ക്കബായ കാസെറിനോയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ചെറിയ മത്സരമായത് കൊണ്ട് തന്നെ ഇന്ന് ആഞ്ചലോട്ടി ഒരുപാട് മാറ്റങ്ങളാണ് സ്ക്വാഡിൽ വരുത്തിയത്‌. ബെൻസീമയും വിനീഷ്യസും മോഡ്രിചും ഒന്നും ഇന്ന് സ്ക്വാഡിനൊപ്പം ഉണ്ടായിരുന്നില്ല.

ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും വന്നില്ല. രണ്ടാം പകുതിയിൽ 69ആം മിനുട്ടിൽ റോഡ്രിഗോ ആണ് വിജയ ഗോൾ നേടിയത്. സെബയോസിൽ നിന്ന് പാസ് സ്വീകരിച്ച റോഡ്രിഗോ പെനാൾട്ടി ബോക്സിൽ മികച്ച ചുവടുകൾ വെച്ച ശേഷം തൊടുത്ത ഷോട്ടാണ് ഗോളായത്. ഈ വിജയത്തോടെ റയൽ മാഡ്രിഡ് കോപ ഡെൽ റേ പ്രീക്വാർട്ടറിലേക്ക് മുന്നേറി.

വിനിയും റോഡ്രിഗോയും ഉള്ളപ്പോൾ മറ്റുള്ളവരെ പറ്റി എന്തിന് ചിന്തിക്കണം: പെരെസ്

ഏർലിംഗ് ഹാലണ്ടിനേയും കിലിയൻ എമ്പാപ്പെയേയും കുറിച്ചുള്ള വാർത്തകളെ കുറിച്ചു പ്രതികരിച്ച് ഫ്ലോറന്റിനോ പെരെസ്. ഇരുവർക്കും വേണ്ടി റയൽ മാഡ്രിഡ് വീണ്ടും കളത്തിൽ ഇറങ്ങിയെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബാലൻഡിയോർ ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് അദ്ദേഹം പ്രതികരിച്ചത്. ഹാലണ്ടിന്റെ കരാറിൽ റിലീസ് ക്ലോസ് ചേർത്തിട്ടുളളതിനെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് അറിവൊന്നും ഇല്ലെന്നാണ് പെരെസ് പ്രതികരിച്ചത്. താരത്തിന് വേണ്ടി മാഡ്രിഡ് നീക്കം നടത്തിയെക്കുമോ എന്ന താരത്തിൽ യാതൊരു സൂചനയും അദ്ദേഹത്തിൽ നിന്നുണ്ടായില്ല.

ഏറെ ശ്രമിച്ചിട്ടും കയ്യിൽ നിന്നും വഴുതിപ്പോയ കിലിയൻ എമ്പാപ്പെയെ കുറിച്ചും മാധ്യമങ്ങൾ പെരെസിന്റെ പ്രതികരണം ആരാഞ്ഞു. താരത്തിനെ പറ്റിയുള്ള സംഭവവികാസങ്ങൾ താനിപ്പോൾ ശ്രദ്ധിക്കുന്നില്ലെന്നും എന്നാൽ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ തന്നെ മടുപ്പിച്ചു എന്ന് ഇതിന് അർത്ഥമില്ലെന്നും പെരെസ് പറഞ്ഞു. “തങ്ങളുടെ ഭാവി ശുഭകരമാണ്, വിനിഷ്യസ്,റോഡ്രിഗോ തുടങ്ങി ലോകോത്തര താരങ്ങൾ നിലവിൽ തങ്ങൾക്കുണ്ട്. ഒരു പക്ഷെ ഭാവിയിൽ ബാലൻഡിയോർ നേടാൻ കെൽപ്പുള്ളവർ” പെരെസ് പറഞ്ഞു. കരീം ബെൻസിമ അവാർഡ് അർഹിക്കുന്നുണ്ടെന്നും റൊണാൾഡോ നസരിയോയും സിദാനും ചേർന്ന കഴിവുള്ള താരമാണ് ബെൻസിമ എന്നും മാഡ്രിഡ് പ്രെസിഡന്റ് പുകഴ്ത്തി.

Exit mobile version