182 റണ്‍സിന് ആന്ധ്രയെ എറിഞ്ഞിട്ട് ആധികാരിക ജയവുമായി ഗുജറാത്ത് സെമിയിലേക്ക്

അര്‍സന്‍ നഗവാസ്‍വാലയും പിയൂഷ് ചൗളയും ആന്ധ്ര ബാറ്റ്സ്മാന്മാരെ വരിഞ്ഞുകെട്ടിയപ്പോള്‍ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ 117 റണ്‍സ് വിജയവുമായി ഗുജറാത്ത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് നേടിയപ്പോള്‍ ആന്ധ്ര 41.2 ഓവറില്‍ 182 റണ്‍സിന് ഓള്‍ഔട്ട് ആയി.

അര്‍സന്‍ നാലും പിയൂഷ് ചൗള മൂന്ന് വിക്കറ്റുമാണ് ഗുജറാത്തിന് വേണ്ടി നേടിയത്. ആന്ധ്രയ്ക്ക് വേണ്ടി റിക്കി ഭുയി 67 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ നരേന്‍ റെഡ്ഡി(28), ഷൊയ്ബ് മുഹമ്മദ് ഖാന്‍(23), കെവി ശശികാന്ത്(25) എന്നിവര്‍ ചേര്‍ന്നാണ് തോല്‍വിയുടെ ഭാരം കുറച്ചത്.

അവസാന രഞ്ജി മത്സരത്തില്‍ ശതകത്തിനരികെ ഗംഭീര്‍

തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന മത്സരം കളിയ്ക്കുന്ന ഗൗതം ഗംഭീര്‍ ശതകത്തിനു 8 റണ്‍സ് അകലെ നിലകൊള്ളുന്നു. ഫിറോസ് ഷാ കോട്‍ലയില്‍ ആന്ധ്രയ്ക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഗൗതം ഗംഭീര്‍ 92 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയാണ്. 39 റണ്‍സ് നേടിയ ധ്രുവ് ഷോറെയാണ് ഗംഭീറിനൊപ്പം കൂട്ടായിയുള്ളത്. ഹിത്തെന്‍ ദലാല്‍(58) ആണ് പുറത്തായ താരം.

ആന്ധ്ര തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 390 റണ്‍സ് നേടി പുറത്താകുകയായിരുന്നു. റിക്കി ഭുയി നേടിയ 187 റണ്‍സാണ് ആന്ധ്രയുടെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഡല്‍ഹിയ്ക്ക് വേണ്ടി സുബോധ് ഭട്ടി 5 വിക്കറ്റുകള്‍ വീഴ്ത്തി.

നാല് വിക്കറ്റുമായി അക്ഷയ് കെസി, റിക്കി ഭുയിയ്ക്ക് ശതകം

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ആന്ധ്രയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം റിക്കി ഭുയി ശതകവുമായി ആന്ധ്രയ്ക്കായി പൊരുതിയെങ്കിലും ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ആന്ധ്ര 8 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയിട്ടുള്ളത്. 109 റണ്‍സ് നേടി പുറത്തായ റിക്കി ഭുയിയുടെ ഉള്‍പ്പെടെ 4 വിക്കറ്റ് നേടിയ അക്ഷയ് കെസിയാണ് കേരള നിരയിലെ ടോപ് സ്കോറര്‍.

ശിവ് ചരണ്‍ സിംഗ് 45 റണ്‍സ് നേടി. അക്ഷയ്ക്ക് പുറമേ ബേസില്‍ തമ്പി രണ്ട് വിക്കറ്റും ജലജ് സക്സേന, സന്ദീപ് വാര്യര്‍ എന്നിവര്‍ ഒരു വിക്കറ്റുമാണ് കേരളത്തിനായി നേടിയത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഷൊയ്ബ് മുഹമ്മദ് ഖാന്‍ ആണ് ക്രീസില്‍ നില്‍ക്കുന്നത്. 89.3 ഓവര്‍ ആണ് ആന്ധ്ര ഒന്നാം ദിവസം ബാറ്റ് ചെയ്തത്.

ബേസില്‍ തമ്പിയ്ക്ക് രണ്ട് വിക്കറ്റ്, തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചുവരവ് നടത്തി ആന്ധ്ര

കേരളത്തിനെതിരെ രഞ്ജി മത്സരത്തിന്റെ ആദ്യ ദിവസത്തില്‍ മികച്ച തുടക്കവുമായി ആന്ധ്ര. ഇന്ന് സെയിന്റ് സേവിയേഴ്സ് കെസിഎ ഗ്രൗണ്ടില്‍ ആരംഭിച്ച മത്സരത്തില്‍ 18/2 എന്ന നിലയിലേക്ക് വീണ ആന്ധ്രയെ മൂന്നാം വിക്കറ്റില്‍ 63 റണ്‍സ് നേടിയ രവി തേജ-റിക്കി ഭുയി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വരുന്നത്. എന്നാല്‍ 24 റണ്‍സ് നേടിയ തേജയുടെ വിക്കറ്റ് അക്ഷയ് കെസി വീഴ്ത്തിയതോടെ ആദ്യ ദിവസം ലഞ്ചിനായി ടീമുകള്‍ പിരിഞ്ഞു.

49 റണ്‍സില്‍ നില്‍ക്കുന്ന റിക്കി ഭുയിയുടെ പ്രകടനമാണ് ആന്ധ്ര നിരയിലെ ശ്രദ്ധേയമായ പ്രകടനം. കേരളത്തിനായി അക്ഷയ് കെസിയ്ക്ക് പുറമേ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് നേടി.

Exit mobile version