നാല് വിക്കറ്റുമായി അക്ഷയ് കെസി, റിക്കി ഭുയിയ്ക്ക് ശതകം

കേരളത്തിനെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ ആന്ധ്രയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ന് മത്സരത്തിന്റെ ആദ്യ ദിവസം റിക്കി ഭുയി ശതകവുമായി ആന്ധ്രയ്ക്കായി പൊരുതിയെങ്കിലും ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ആന്ധ്ര 8 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയിട്ടുള്ളത്. 109 റണ്‍സ് നേടി പുറത്തായ റിക്കി ഭുയിയുടെ ഉള്‍പ്പെടെ 4 വിക്കറ്റ് നേടിയ അക്ഷയ് കെസിയാണ് കേരള നിരയിലെ ടോപ് സ്കോറര്‍.

ശിവ് ചരണ്‍ സിംഗ് 45 റണ്‍സ് നേടി. അക്ഷയ്ക്ക് പുറമേ ബേസില്‍ തമ്പി രണ്ട് വിക്കറ്റും ജലജ് സക്സേന, സന്ദീപ് വാര്യര്‍ എന്നിവര്‍ ഒരു വിക്കറ്റുമാണ് കേരളത്തിനായി നേടിയത്. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഷൊയ്ബ് മുഹമ്മദ് ഖാന്‍ ആണ് ക്രീസില്‍ നില്‍ക്കുന്നത്. 89.3 ഓവര്‍ ആണ് ആന്ധ്ര ഒന്നാം ദിവസം ബാറ്റ് ചെയ്തത്.

Exit mobile version