അവസാന രഞ്ജി മത്സരത്തില്‍ ശതകത്തിനരികെ ഗംഭീര്‍

തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന മത്സരം കളിയ്ക്കുന്ന ഗൗതം ഗംഭീര്‍ ശതകത്തിനു 8 റണ്‍സ് അകലെ നിലകൊള്ളുന്നു. ഫിറോസ് ഷാ കോട്‍ലയില്‍ ആന്ധ്രയ്ക്കെതിരെയുള്ള മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഗൗതം ഗംഭീര്‍ 92 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയാണ്. 39 റണ്‍സ് നേടിയ ധ്രുവ് ഷോറെയാണ് ഗംഭീറിനൊപ്പം കൂട്ടായിയുള്ളത്. ഹിത്തെന്‍ ദലാല്‍(58) ആണ് പുറത്തായ താരം.

ആന്ധ്ര തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 390 റണ്‍സ് നേടി പുറത്താകുകയായിരുന്നു. റിക്കി ഭുയി നേടിയ 187 റണ്‍സാണ് ആന്ധ്രയുടെ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഡല്‍ഹിയ്ക്ക് വേണ്ടി സുബോധ് ഭട്ടി 5 വിക്കറ്റുകള്‍ വീഴ്ത്തി.

Exit mobile version