ഏഷ്യൻ കപ്പ് സെമി, ഇന്ത്യൻ ബൗളിംഗിനു മുന്നിൽ ബംഗ്ലാദേശ് പതറി, ജയിക്കാൻ 81 റൺസ് മാത്രം

ഏഷ്യാകപ്പ് സെമിഫൈനലിൽ ആദ്യം ചെയ്ത ബംഗ്ലാദേശിനെ വെറും 80 റൺസിന് ഒതുക്കി ഇന്ത്യൻ വനിതാ ടീം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഇന്ന് കാര്യമായി ഒരു നല്ല പ്രകടനവും ബാറ്റിംഗ് നിരയിൽ നിന്ന് ലഭിച്ചില്ല. 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് അവർ 80 റൺസ് എടുത്തത്. 32 റൺസ് എടുത്ത് ക്യാപ്റ്റൻ മെഗാർ സുൽത്താന മാത്രമാണ് അവർക്ക് വേണ്ടി തിളങ്ങിയത്.

19 റൺസ് എടുത്ത ഷോർണ അക്തറും അവർക്ക് ആയി അവസാനം പൊരുതി. ഇവരല്ലാതെ ബംഗ്ലാദേശ് നിരയിൽ വേറെ ആരും ഇന്ന് രണ്ടക്കം കണ്ടില്ല. ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി രേണുക സിംഗും രാധാ യാദവും മൂന്ന് വിക്കറ്റുകൾ വീത. വീഴ്ത്തി. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു രേണുക മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. പൂജ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ബാറ്റിംഗിൽ സ്മൃതി മൂന്നാം റാങ്കിൽ, ബൗളിംഗിൽ രേണുക അഞ്ചാം സ്ഥാനത്തേക്ക്

പുതിയ ഐ സി സി ടി20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന വനിതാ ടി20 റാങ്കിംഗിൽ മൂന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സഹതാരം ജെമിമ റോഡ്രിക്‌സ് 12-ാം സ്ഥാനത്തേക്ക് ഉയർന്നു. അയർലൻഡിനെതിരെ 56 പന്തിൽ 87 റൺസെടുത്ത മന്ദാന ഇന്നലെ വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയെ സെമി ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് സഹായിച്ചിരുന്നു. ജമീമയും ഈ ടൂർണമെന്റിൽ ബാറ്റു കൊണ്ട് നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.

യുവ ബാറ്റർ റിച്ച ഘോഷ് ഇന്നലെ ഡക്കിൽ ഔട്ട് ആയത് കൊണ്ട് 572 പോയിന്റുമായി 20ആം സ്ഥാനത്ത് നിൽക്കുകയാണ്‌. ബൗള് കൊണ്ട് ഗംഭീര ഫോമിൽ ഉള്ള രേണുക 711 റേറ്റിംഗ് പോയിന്റുമായി ഐസിസി ടി20 ബൗളിംഗ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തെത്തി.

ഇന്ത്യൻ പേസർ രേണുകയെയും ആർ സി ബി സ്വന്തമാക്കി

ഡബ്ല്യുപിഎൽ ലേലത്തിൽ ഇന്ത്യൻ പേസർ രേണുക സിങ് താക്കൂറിനെ ഒന്നര കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കി. രേണുക കൂടിച്ചേർന്നതോടെ സ്മൃതി മന്ദാന, സോഫി ഡിവിൻ, എല്ലിസ് പെറി തുടങ്ങിയ താരങ്ങൾ ഉൾപ്പെടുന്ന ശക്തമായ ഒരു കോർ ടീമിനെ ആർസിബി കെട്ടിപ്പടുത്തു കഴിഞ്ഞു.

ഹിമാചൽ പ്രദേശിൽ നിന്നുഅ ക്രിക്കറ്റ് താരമാണ് രേണുക സിംഗ്. 2019-20 സീനിയർ വനിതാ ഏകദിന ലീഗിൽ 23 പുറത്താക്കലുകളോടെ മുൻനിര വിക്കറ്റ് വേട്ടക്കാരിയായിരുന്നു രേണുക. 2021 ഒക്ടോബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്‌ക്കായി സിംഗ് തന്റെ വനിതാ ട്വന്റി 20 ഇന്റർനാഷണൽ (WT20I) അരങ്ങേറ്റം കുറിച്ചു.

ഇന്ത്യൻ പേസർ രേണുക സിംഗ് 2022ലെ ഐസിസി എമർജിംഗ് വനിതാ ക്രിക്കറ്റർ

കഴിഞ്ഞ് വർഷം പന്ത് കൊണ്ട് നടത്തിയ മികച്ച പ്രകടനത്തിന് ഇന്ത്യൻ പേസർ രേണുക സിംഗ് 2022ലെ ഐസിസി എമർജിംഗ് വനിതാ ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയയുടെ ഡാർസി ബ്രൗൺ, ഇംഗ്ലണ്ടിന്റെ ആലിസ് കാപ്‌സി, സ്വദേശി യാസ്തിക ഭാട്ടിയ എന്നിവരെ പരാജയപ്പെടുത്തിയാണ് രേണുക ഈ ബഹുമതി നേടിയത്.

26 കാരിയായ രേണുക കഴിഞ്ഞ വർഷം 29 വൈറ്റ് ബോൾ മത്സരങ്ങളിൽ നിന്ന് 14.88 ന് 18 ഏകദിന വിക്കറ്റുകളും 4.62, 23.95 ന് 22 ടി20 വിക്കറ്റുകളും 6.50 ഇക്കോണമിയും നേടിയിരുന്നു.

കോമൺവെൽത്ത് ഗെയിംസിലും ഏഷ്യാ കപ്പിലും തിളങ്ങാൻ രേണുകയ്ക്ക് ആയിരുന്നു‌. 2023ലെ ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും അവർ ഇടംനേടിയിട്ടുണ്ട്.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ അഞ്ച് വിക്കറ്റ് നഷ്ടം, ശ്രീലങ്കയ്ക്ക് ഫൈനലില്‍ ബാറ്റിംഗ് പരാജയം

ഇന്ത്യയ്ക്കെതിരെ ഏഷ്യ കപ്പ് ഫൈനലില്‍ ബാറ്റിംഗ് പരാജയം നേരിട്ട് ശ്രീലങ്ക. പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 5 വിക്കറ്റ് നഷ്ടമായ ടീമിന് 65 റൺസാണ് നേടാനായത്. 9 വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക ഈ സ്കോര്‍ നേടിയത്.  18 റൺസ് നേടിയ ഇനോക രണവീരയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഇതിൽ താരം അവസാന ഓവറിൽ രണ്ട് ബൗണ്ടറി നേടി ശ്രീലങ്കയെ 69 റൺസിലേക്ക് എത്തിച്ചു. 13 റൺസ് നേടിയ ഒഷാഡി രണസിംഗേ ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.

ഇന്ത്യയ്ക്കായി രേണുക സിംഗ് മൂന്ന് വിക്കറ്റ് നേടി. രാജേശ്വരി ഗായക്വാഡും സ്നേഹ് റാണയും രണ്ട് വീതം വിക്കറ്റ് നേടി.

ഓസ്ട്രേലിയയെ എറിഞ്ഞിട്ട് രേണുക സിംഗ്, എന്നിട്ടും ഇന്ത്യയ്ക്ക് ജയിക്കാനായില്ല

രേണുക സിംഗിന്റെ ഓപ്പണിംഗ് സ്പെല്ലിൽ നാല് വിക്കറ്റുകള്‍ നഷ്ടമായ ഓസ്ട്രേലിയയ്ക്ക് മേൽ ഇന്ത്യ മേൽക്കൈ നേടിയെങ്കിലും ആഷ്‍ലി ഗാര്‍ഡ്നറുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകം ഓസ്ട്രേലിയയ്ക്ക് 3 വിക്കറ്റ് വിജയം സമ്മാനിച്ചു. ആദ്യം ഗ്രേസ് ഹാരിസുമായി ആറാം വിക്കറ്റിൽ 51 റൺസ് നേടിയ ശേഷം മറുവശത്ത് വിക്കറ്റുകള്‍ വീണുവെങ്കിലും ഓസ്ട്രേലിയയുടെ വിജയം ഗാര്‍ഡ്നര്‍ ഉറപ്പാക്കുകയായിരുന്നു.

ഇന്ന് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഷഫാലി വര്‍മ്മ, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് മികവിൽ 154/8 എന്ന സ്കോര്‍ നേടുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തിൽ അലൈസ ഹീലിയെ പുറത്താക്കിയ രേണുക തന്റെ രണ്ടാം ഓവറിൽ മെഗ് ലാന്നിംഗിനെയും ബെത്ത് മൂണിയെയും പുറത്താക്കിയപ്പോള്‍ ഓസ്ട്രേലിയ 21/3 എന്ന നിലയിലായിരുന്നു.

താഹ്‍ലിയ മഗ്രാത്തിനെ വീഴ്ത്തി താരം തന്റെ നാലാം വിക്കറഅറ് നേടിയപ്പോള്‍ 18 റൺസാണ് തന്റെ നാലോവറിൽ രേണുക വഴങ്ങിയത്.

ഗ്രേസ് ഹാരിസ് – ആഷ്‍ലി ഗാര്‍ഡ്നര്‍ കൂട്ടുകെട്ട് ഓസ്ട്രേലിയയെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 51 റൺസ് ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ 20 പന്തിൽ 37 റൺസ് നേടിയ ഗ്രേസിനെ മേഘനയാണ് പുറത്താക്കിയത്.

19ാം ഓവറിൽ ഓസ്ട്രേലിയ വിജയം കൊയ്യുമ്പോള്‍ 35 പന്തിൽ 52 റൺസുമായി ആഷ്‍ലി ഗാര്‍ഡ്നറും 18 റൺസുമായി അലാന കിംഗുമാണ് വിജയം ഒരുക്കിയത്. 28 പന്തിൽ 47 റൺസാണ് ഈ കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ നേടിയത്.

Exit mobile version