Picsart 24 05 01 13 12 53 794

റാഷിദ് ഖാൻ തുടർച്ചയായി രണ്ടാം വർഷവും ബിഗ് ബാഷ് ലീഗിൽ കളിക്കില്ല

ബിഗ് ബാഷ് ലീഗ് പുതിയ സീസണിൽ റാഷിദ് ഖാൻ കളിക്കില്ല. ഡിസംബർ 15-ന് ആരംഭിക്കുന്ന ബിബിഎല്ലിൻ്റെ വരാനിരിക്കുന്ന എഡിഷനിൽ പങ്കെടുക്കില്ല എന്ന് താരം ഔദ്യോഗികമായി അറിയിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് റാഷിദ് ഖാൻ ബിബിഎൽ കളിക്കാതിരിക്കുന്നത്. ഓഗസ്‌റ്റ് 19 തിങ്കളാഴ്ച ടൂർണമെൻ്റ് സംഘാടകർ പുറത്തിറക്കിയ ബിബിഎൽ ഡ്രാഫ്റ്റിനായുള്ള വിദേശ നോമിനികളുടെ ആദ്യ പട്ടികയിൽ റാഷിദ് ഇല്ല.

തിരക്കേറിയ ഷെഡ്യൂൾ കാരണം ആണ് പിന്മാറുന്നത് എന്ന് താരം അറിയിച്ചു. അഫ്ഗാനിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാൻ ഓസ്‌ട്രേലിയ വിസമ്മതിച്ചതിന് ശേഷം റാഷിദ് ഖാൻ ബിഗ് ബാഷ് ലീഗിൽ കളിച്ചിട്ടില്ല.

ടി20 ലോകകപ്പിൻ്റെ സെമിഫൈനലിലേക്ക് അഫ്ഗാനിസ്ഥാനെ അദ്ദേഹം വിജയകരമായി നയിച്ച റാഷിദ് ഇനി സെപ്റ്റംബറിൽ ന്യൂസിലൻഡിനെതിരെ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റിലാകും താരം കളിക്കുക.

Exit mobile version