അവസാന ഓവറിൽ സമദിന്റെ നാല് സിക്സുകൾ!! ലഖ്നൗവിന് മികച്ച സ്കോർ



ഇന്ന് നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ റോയൽസിനെതിരെ 180-5 റൺസ് നേടി. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവത്തിൽ റിയാൻ പരാഗിന്റെ നേതൃത്വത്തിൽ ഇറങ്ങിയ രാജസ്ഥാൻ റോയൽസ് മികച്ച ബോളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. എന്നിരുന്നാലും, ലഖ്‌നൗവിന് പൊരുതാവുന്ന സ്കോറിലേക്ക് എത്താൻ സാധിച്ചു.


ലഖ്‌നൗവിൻ്റെ ബാറ്റിംഗ് നിരയിൽ അർദ്ധ സെഞ്ചുറികൾ നേടിയ ആയുഷ് ബദോനിയും, ഐയ്ഡൻ മാർക്രവുമാണ് ടീമിന് തുണയായത്. മാർക്രം 45 പന്തുകളിൽ നിന്ന് 66 റൺസ് നേടിയപ്പോൾ, ബദോനി 34 പന്തുകളിൽ 50 റൺസ് സ്വന്തമാക്കി. മറ്റ് ലഖ്‌നൗ ബാറ്റർമാർക്ക് കാര്യമായ പ്രകടനം നടത്താനായില്ല. അവസാനം സമദ് 10 പന്തിൽ നിന്ന് 30 അടിച്ച് ലഖനൗവിനെ 180 കടക്കാൻ സഹായിച്ചു. സന്ദീപിന്റെ അവസാന ഓവറിൽ 4 സിക്സ് സമദ് അടിച്ചു.


രാജസ്ഥാൻ റോയൽസിൻ്റെ ബോളിംഗ് നിരയിൽ വാനിന്ദു ഹസരംഗ രണ്ട് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. സന്ദീപ് ശർമ്മ, ജോഫ്ര ആർച്ചർ, തുഷാർ പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി ലഖ്‌നൗവിനെ സമ്മർദ്ദത്തിലാക്കി.

സഞ്ജു സാംസൺ ഇല്ല, റിയാൻ പരാഗ് വീണ്ടും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ


കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് സഞ്ജു സാംസൺ ഇന്ന് കളിക്കില്ല. റിയാൻ പരാഗ് ക്യാപ്റ്റനായി ടീമിനെ നയിക്കും. നേരത്തെയും സഞ്ജുവിന് പരിക്കേറ്റപ്പോൾ പരാഗ് ക്യാപ്റ്റൻ ആയിട്ടുണ്ട്.

വെറും 14 വയസ്സും 23 ദിവസവും മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി ഐപിഎൽ ഇന്ന് അരങ്ങേറ്റം നടത്തും. ഐപിഎൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് താരം സ്വന്തമാക്കും.

ടോസ് നേടിയ ലഖ്നൗ ക്യാപ്റ്റൻ പന്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു.


രാജസ്ഥാൻ റോയൽസ് ടീം:
ജയ്സ്വാൾ, ശുഭം ദുബെ, റിയാൻ പരാഗ് (c), നിതീഷ് റാണ, ധ്രുവ് ജുറൽ (w), ഷിംറോൺ ഹെറ്റ്മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, സന്ദീപ് ശർമ്മ, തുഷാർ ദേശ്പാണ്ഡെ.

Lucknow Super Giants (Playing XI): Aiden Markram, Mitchell Marsh, Nicholas Pooran, Rishabh Pant(w/c), David Miller, Abdul Samad, Ravi Bishnoi, Shardul Thakur, Prince Yadav, Digvesh Singh Rathi, Avesh Khan

സഞ്ജുവും രാജസ്ഥാൻ മാനേജ്മെന്റുമായി പ്രശ്നം ഒന്നും ഇല്ലെന്ന് ദ്രാവിഡ്

രാജസ്ഥാൻ റോയൽസും സഞ്ജു സാംസണും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് നിഷേധിച്ചു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ 2025 മത്സരത്തിന് മുന്നോടിയായി സംസാരിക്കവെ ദ്രാവിഡ് ഈ അഭ്യൂഹങ്ങളെ “അടിസ്ഥാനരഹിതം” എന്ന് വിശേഷിപ്പിക്കുകയും ടീമിനുള്ളിൽ ഐക്യം ഉണ്ടെന്ന് ദ്രാവിഡ് ഊന്നിപ്പറയുകയും ചെയ്തു.


“ഈ റിപ്പോർട്ടുകൾ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. സഞ്ജുവും ഞാനും ഒരേ പേജിലാണ്,” ദ്രാവിഡ് മാധ്യമങ്ങളോട് പറഞ്ഞു. ടീമിന്റെ തീരുമാനങ്ങളിലും ചർച്ചകളിലും സഞ്ജു സാംസൺ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഒരു ടീം ഹഡിലിൽ സാംസൺ ഇല്ലാത്ത ഒരു വീഡിയോ വൈറലായതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. ഇത് ടീമിനുള്ളിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള ചർച്ചകൾക്ക് വഴി തെളിയിച്ചു. എന്നാൽ ദ്രാവിഡ് ഈ സംഭവം ലഘൂകരിക്കുകയും കളിക്കാർ അവരുടെ കഠിനാധ്വാനത്തെയും മോശം പ്രകടനത്തിന് ശേഷമുള്ള അവരുടെ വേദനയെയും അവഗണിക്കുന്ന തരത്തിലുള്ള നിഗമനങ്ങളിൽ എത്തുന്നത് ശരിയല്ലെന്നും പറഞ്ഞു.


അതേസമയം, പേശിവേദനയെ തുടർന്ന് സഞ്ജു സാംസൺ വരാനിരിക്കുന്ന മത്സരത്തിൽ കളിക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.

പരിക്ക് ഗുരുതരം അല്ലെന്ന് സഞ്ജു സാംസൺ, രാജസ്ഥാന് ആശ്വാസം


ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റിട്ടയേർഡ് ഹർട്ട് ആയ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ പരിക്ക് ഗുരുതരമല്ലെന്ന് സൂചന. മത്സരശേഷം സംസാരിച്ച സാംസൺ തൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദീകരിച്ചു.


“ഇപ്പോൾ കുഴപ്പമൊന്നുമില്ല. നാളെ ഞങ്ങൾ അത് വിലയിരുത്തും,” എന്നും സാംസൺ പറഞ്ഞു. വേദന പൂർണ്ണമായു മാറാത്തതിനാൽ ആണ് താൻ വീണ്ടും ബാറ്റ് ചെയ്യാൻ എത്താതിരുന്നത് എന്നും സഞ്ജു പറഞ്ഞു.

19 പന്തിൽ 31 റൺസുമായി ക്രീസിൽ ഉണ്ടായിരുന്ന സാംസൺ, പരിക്കിനെത്തുടർന്ന് കളം വിടുകയായിരുന്നു. പിന്നീട് സൂപ്പർ ഓവറിലും അദ്ദേഹം ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. അദ്ദേഹത്തിൻ്റെ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് അറിയാം.

മികച്ച ഫോമിൽ നിൽക്കെ സഞ്ജു സാംസണ് പരിക്ക്; റിട്ടയർ ചെയ്തു


ഇന്ന് ഡൽഹിക്കെതിരെ നടക്കുന്ന മത്സരത്തിൻ്റെ ആറാം ഓവറിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കേറ്റതിനെ തുടർന്ന് കളം വിടേണ്ടി വന്നു. മികച്ച ഫോമിൽ കളിക്കുകയായിരുന്ന സഞ്ജു ഒരു ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ആദ്യം ചികിത്സ തേടിയ ശേഷം ബാറ്റിംഗ് പുനരാരംഭിച്ചെങ്കിലും വേദന സഹിക്കാനാവാതെ വന്നതോടെ അദ്ദേഹം കളം വിടുകയായിരുന്നു.

19 പന്തിൽ 31 റൺസുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു സഞ്ജു. മൂന്ന് സിക്സറുകളും രണ്ട് ഫോറുകളും അടക്കം ആക്രമണോത്സുകമായ ബാറ്റിംഗാണ് സഞ്ജു കാഴ്ചവെച്ചത്.
സഞ്ജുവിന് വീണ്ടും ബാറ്റ് ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ടൂർണമെൻ്റിൻ്റെ ആദ്യ മത്സരങ്ങളിൽ താരത്തിന് വിരലിന് പരിക്കേറ്റതിനെ തുടർന്ന് ബാറ്റ് മാത്രമാണ് ചെയ്തിരുന്നത്. എന്നാൽ ഇത്തവണ സൈഡ് സ്ട്രെയിൻ ആണ് സഞ്ജുവിന് അനുഭവപ്പെട്ടിരിക്കുന്നത്. പരിക്കിൻ്റെ ഗൗരവം എത്രത്തോളമുണ്ടെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ.

ടീമിന് അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ സഞ്ജു വീണ്ടും കളത്തിലിറങ്ങാൻ സാധ്യതയുള്ളൂ.


ഡൽഹി ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാൻ റോയൽസ് 5.3 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 61 റൺസ് എന്ന നിലയിലാണ് ഇപ്പോൾ ഉള്ളത്.

ബാറ്റു കൊണ്ടും ബൗളു കൊണ്ടും തിളങ്ങാതെ രാജസ്ഥാൻ!! RCB-ക്ക് അനായാസ വിജയം

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് വീണ്ടും പരാജയം. ഇന്ന് രാജസ്ഥാൻ ഉയർത്തിയ 175 എന്ന വിജയലക്ഷ്യം വെറും 1 വിക്കറ്റ് നഷ്ടത്തിൽ 18ആം ഓവറിലേക്ക് ആർ സി ബി മറികടന്നു. ഫിൽ സാൾട്ടിന്റെയും വിരാട് കോഹ്ലിയുടെയും ഇന്നിങ്സുകൾ ആണ് ആർ സി ബിക്ക് കരുത്തായത്.

ഫിൽ സാൾട്ട് 33 പന്തിൽ 65 റൺസ് അടിച്ചു. 6 സിക്സും 5 ഫോറും ഉൾപ്പെടുന്നതായിരുന്നു സാൾട്ടിന്റെ ഇന്നിംഗ്സ്. കോഹ്ലി 45 പന്തിൽ 62* റൺസും എടുത്തു. കോഹ്ലി ഇന്ന് 2 സിക്സും 4 ഫോറും അടിച്ചു. പടിക്കൽ 28 പന്തിൽ 40 റൺസ് എടുത്തു പുറത്താകാതെ നിന്നു.


ഇന്ന് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ 173-5 റൺസ് നേടാനേ സാധിച്ചുള്ളൂ. ബാറ്റിംഗിന് അത്ര എളുപ്പമല്ലാത്ത പിച്ചിൽ, ഓപ്പണർ യശസ്വി ജയ്സ്വാളിൻ്റെ മികച്ച പ്രകടനമാണ് രാജസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
യശസ്വി ജയ്സ്വാൾ 47 പന്തിൽ നിന്ന് 75 റൺസ് നേടി ടോപ് സ്കോററായി.

എന്നാൽ ക്യാപ്റ്റൻ സഞ്ജു സാംസണിന് ഇന്ന് തിളങ്ങാനായില്ല. പവർപ്ലേയിൽ ബൗണ്ടറികൾ കണ്ടെത്താൻ ബുദ്ധിമുട്ടിയ സഞ്ജു സാംസൺ 19 പന്തിൽ നിന്ന് 15 റൺസുമായി പുറത്തായി. പിന്നീട് വന്ന റിയാൻ പരാഗ് 22 പന്തിൽ നിന്ന് 30 റൺസ് എടുത്തു. ഒരു വശത്ത് ജയ്സ്വാൾ ഉറച്ചുനിന്നത് രാജസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ചു. ജയ്സ്വാളിൻ്റെ ഇന്നിംഗ്സിൽ 2 സിക്സറുകളും 10 ഫോറുകളും ഉൾപ്പെടുന്നു.

അവസാനം 23 പന്തിൽ നിന്ന് 35 റൺസ് എടുത്ത ജുറലിന്റെ ഇന്നിംഗ്സ് രാജസ്ഥാനെ 170 കടക്കാൻ സഹായിച്ചു.

ആർ സി ബിക്ക് ടോസ്, രാജസ്ഥാൻ ടീമിൽ ഒരു മാറ്റം

പ്രീമിയർ ലീഗൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടുന്ന ആർ സി ബി ടോസ് വിജയിച്ചു. ടോസ് നേടിയ ക്യാപ്റ്റൻ ആദ്യം ബോൾ ചെയ്യാൻ തീരുമാനിച്ചു. ആർ സി ബിയുടെ ടീമിൽ ഇന്ന് മാറ്റങ്ങൾ ഒന്നുമില്ല. രാജസ്ഥാൻ ടീമിൽ ഹസരംഗ തിരികെയെത്തി. സഞ്ജു സാംസൺ ഇന്ന് ആദ്യം ബൗൾ ചെയ്യാൻ ആണ് ആഗ്രഹിച്ചിരുന്നത് എന്ന് പറഞ്ഞു.

സീസണിൽ ആകെ രണ്ട് വിജയങ്ങൾ മാത്രമുള്ള രാജസ്ഥാൻ റോയൽസിന് ഇന്ന് വിജയം അനിവാര്യമാണ്

RR (Starting XI): Yashasvi Jaiswal, Sanju Samson (wk/c), Nitish Rana, Riyan Parag, Dhruv Jurel, Shimron Hetmyer 🇬🇾, Wanindu Hasaranga 🇱🇰, Jofra Archer 🏴󠁧󠁢󠁥󠁮󠁧󠁿, Maheesh Theekshana 🇱🇰, Sandeep Sharma, Tushar ഡെഷ്പന്ദെ

RCB (Starting XI): Phil Salt 🏴󠁧󠁢󠁥󠁮󠁧󠁿, Virat Kohli, Rajat Patidar (c), Liam Livingstone 🏴󠁧󠁢󠁥󠁮󠁧󠁿, Jitesh Sharma (wk), Tim David 🇦🇺, Krunal Pandya, Bhuvneshwar Kumar, Josh Hazlewood 🇦🇺, Suyash Sharma, Yash Dayal

വാനിന്ദു ഹസരംഗ തിരിച്ചെത്തി; ആർസിബിക്കെതിരെ കളിക്കും


റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ നിർണായക ഐപിഎൽ മത്സരത്തിന് മുന്നോടിയായി സ്റ്റാർ സ്പിന്നർ വാനിന്ദു ഹസരംഗ ടീമിൽ തിരിച്ചെത്തിയതായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ശ്രീലങ്കൻ ലെഗ് സ്പിന്നർക്ക് ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരം നഷ്ടമായിരുന്നു. ആ മത്സരത്തിൽ രാജസ്ഥാൻ 58 റൺസിന് പരാജയപ്പെട്ടു.


“ഹസരംഗ തിരിച്ചെത്തി, അവൻ ഇന്നലെ വൈകുന്നേരം വന്നു. ചില വ്യക്തിപരമായ കാരണങ്ങളാൽ അവൻ നാട്ടിലേക്ക് പോയിരുന്നു. നാളത്തെ മത്സരത്തിന് അവൻ ലഭ്യമാണ്.” സഞ്ജു പറഞ്ഞു.


ഹസരംഗയുടെ തിരിച്ചുവരവ് ആർആറിന് വലിയ ഉത്തേജനം നൽകും. ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് വിക്കറ്റുകൾ നേടിയ അദ്ദേഹം നിലവിൽ ടീമിൻ്റെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ ഒരാളാണ്. കഴിഞ്ഞ മത്സരത്തിൽ ഹസരംഗയുടെ അഭാവം ടീമിന് അനുഭവപ്പെട്ടിരുന്നു.
പോയിന്റ് പട്ടികയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയങ്ങളുമായി ഏഴാം സ്ഥാനത്തുള്ള രാജസ്ഥാൻ, ജയ്പൂരിലെ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.

ഗുജറാത്ത് ടൈറ്റൻസിനോടേറ്റ തോൽവിക്ക് കാരണം താനാണെന്ന് സഞ്ജു സാംസൺ


ഗുജറാത്ത് ടൈറ്റൻസിനോടേറ്റ 58 റൺസിൻ്റെ തോൽവിയിൽ നിർണായക നിമിഷങ്ങളിൽ ടീമിന് കളി നഷ്ടമായെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. 28 പന്തിൽ 41 റൺസ് നേടിയെങ്കിലും, തന്റെ പുറത്താകൽ വഴിത്തിരിവായെന്ന് സാംസൺ ചൂണ്ടിക്കാട്ടി.
218 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് താളം നിലനിർത്താൻ കഴിഞ്ഞില്ല.

“ബൗളിംഗിൽ 15-20 റൺസ് അധികം വഴങ്ങി. ഞാനും ഹെറ്റ്മെയറും ബാറ്റ് ചെയ്യുമ്പോൾ ചെയ്സ് സാധ്യമായിരുന്നു, പക്ഷേ എന്റെ വിക്കറ്റ് കളി മാറ്റി,” തോൽവിക്ക് ശേഷം സാംസൺ പ്രതികരിച്ചു. 13-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയാണ് ക്യാപ്റ്റനെ പുറത്താക്കിയത്, ഇത് ആർആറിനെ പ്രതിസന്ധിയിലാക്കി.


പഞ്ചാബിന്റെ വിജയകുതിപ്പ് അവസാനിപ്പിച്ച് സഞ്ജുവിന്റെ രാജസ്ഥാൻ!!

രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിന് അവരുടെ ഈ സീസണിലെ ആദ്യ പരാജയം സമ്മാനിച്ചു. ഇന്ന് രാജസ്ഥാൻ ഉയർത്തിയ 206 എന്ന വിജയലക്ഷം പിന്തുടർന്ന പഞ്ചാബ് കിംഗ്സ് 50 റൺസിന്റെ പരാജയം ഏറ്റുവാങ്ങി. അവർ 20 ഓവറിൽ 155-8 മാത്രമേ എടുത്തുള്ളൂ.

ഇന്ന് തുടക്കത്തിൽ തന്നെ പഞ്ചാബ് കിംഗ്സിന് പാളി. അവർക്ക് ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ ഇന്ന് നഷ്ടമായി. പ്രിയാൻഷ് ആര്യയുടെയും ശ്രേയസ് അയ്യറിന്റെയും വിക്കറ്റാണ് ആദ്യ ഓവറിൽ ആർച്ചർ വീഴ്ത്തിയത്. ഒരു റൺസ് എടുത്ത സ്റ്റോയിനസ്, 17 റൺസെടുത്ത പ്രബ്സിമ്രൻ എന്നിവരും നിരാശപ്പെടുത്തി.

നെഹാൽ വദേരയും മാക്സ്‌വെല്ലും ചേർന്ന് അവരുടെ ചെയ്സ് പുനരാരംഭിച്ചു. വദേര 33 പന്തിലേക്ക് 50യിൽ എത്തി. അവസാന 6 ഓവറിൽ അവർക്ക് ജയിക്കാൻ 85 റൺസ് വേണമായിരുന്നു. 21 പന്തിൽ നിന്ന് 30 റൺസ് എടുത്ത മക്സ്വെലിന്റെ തീക്ഷണ പുറത്താക്കിയത് രാജസ്ഥാന് ആശ്വാസമായി.

തൊട്ടടുത്താ പന്തിൽ നെഹാലും പുറത്തായി. 41 പന്തിൽ 62 റൺസ് ആണ് നെഹാൽ എടുത്തത്. അവസാന നാല് ഓവറിൽ പഞ്ചാബിന് ജയിക്കാൻ 70 റൺസ് വേണമായിരുന്നു. തുടരെ വിക്കറ്റുകൾ വീണതോടെ പഞ്ചാബ് ലക്ഷ്യത്തിൽ നിന്ന് അകന്നു. രാജസ്ഥാൻ റോയൽസിനായി ആർച്ചർ 3 വിക്കറ്റും സന്ദീപ് ശർമ്മ, മഹീഷ് തീക്ഷണ എന്നിവർ 2 വിക്കറ്റ് വീതവും നേടി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205-4 റൺസ് എടുത്തിരുന്നു. ഈ സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ഒരു ഐ പി എൽ ടീം 200 കടക്കുന്നത്.

സഞ്ജു സാംസനും ജയസ്വാളും ചേർന്ന് മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസിന് ഇന്ന് നൽകിയത്. അവർ 89 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തീർത്തു.

സഞ്ജു സാംസൺ 38 റൺസ് എടുത്താണ് പുറത്തായത്. ജയ്സ്വാൾ ഏറെക്കാലത്തിനുശേഷം ഫോമിലേക്ക് വരുന്നത് ഇന്ന് കണ്ടു. താരം മികച്ച ഇന്നിംഗ്സ് ആണ് പുറത്തെടുത്തത്. 45 പന്തിൽ നിന്ന് 67 റൺസ് എടുത്തും ജയ്സ്വാൾ 3 ഫോറും 5 സിക്സും ഇന്ന് പറത്തി. പിന്നീടവന്ന നിധീഷ് റാണ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചു എങ്കിലും 12ൽ പുറത്തായി.

അവസാന പരാഗും ഹെറ്റ്മയറും ചേർന്നാണ് രാജസ്ഥാൻ റോയൽസിനെ 200 കടക്കാൻ സഹായിച്ചത്. പരാഗ് 25 പന്തിൽ 43* റൺസും ഹെറ്റ്മയർ 12 പന്തിൽ 20 റൺസും ജുറൽ 5 പന്തിൽ 13 റൺസും എടുത്തു.

ജയിക്കാൻ റെക്കോർഡ് ചെയ്സ് വേണം! പഞ്ചാബിനെതിരെ മികച്ച സ്കോർ ഉയർത്തി രാജസ്ഥാൻ റോയൽസ്!!

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടുന്ന രാജസ്ഥാൻ റോയൽസ് മികച്ച സ്കോർ നേടി. ഇന്ന് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205-4 റൺസ് എടുത്തു. ഈ സ്റ്റേഡിയത്തിൽ ഏറ്റവും ഉയർന്ന ചെയ്സ് റെക്കോർഡ് 177 ആണ്. അതുകൊണ്ട് തന്നെ ഒരു റെക്കോർഡ് ചെയ്സ് വേണം പഞ്ചാബിന് ജയിക്കാൻ. ഈ സ്റ്റേഡിയത്തിൽ ഇതാദ്യമായാണ് ഒരു ഐ പി എൽ ടീം 200 കടക്കുന്നത്.

സഞ്ജു സാംസനും ജയസ്വാളും ചേർന്ന് മികച്ച തുടക്കമാണ് രാജസ്ഥാൻ റോയൽസിന് ഇന്ന് നൽകിയത്. അവർ 89 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് തീർത്തു.

സഞ്ജു സാംസൺ 38 റൺസ് എടുത്താണ് പുറത്തായത്. ജയ്സ്വാൾ ഏറെക്കാലത്തിനുശേഷം ഫോമിലേക്ക് വരുന്നത് ഇന്ന് കണ്ടു. താരം മികച്ച ഇന്നിംഗ്സ് ആണ് പുറത്തെടുത്തത്. 45 പന്തിൽ നിന്ന് 67 റൺസ് എടുത്തും ജയ്സ്വാൾ 3 ഫോറും 5 സിക്സും ഇന്ന് പറത്തി. പിന്നീടവന്ന നിധീഷ് റാണ ആക്രമിച്ചു കളിക്കാൻ ശ്രമിച്ചു എങ്കിലും 12ൽ പുറത്തായി.

അവസാന പരാഗും ഹെറ്റ്മയറും ചേർന്നാണ് രാജസ്ഥാൻ റോയൽസിനെ 200 കടക്കാൻ സഹായിച്ചത്. പരാഗ് 25 പന്തിൽ 43* റൺസും ഹെറ്റ്മയർ 12 പന്തിൽ 20 റൺസും ജുറൽ 5 പന്തിൽ 13 റൺസും എടുത്തു.

രാജസ്ഥാൻ റോയൽസ് ഇന്ന് പഞ്ചാബ് കിംഗ്സിന് എതിരെ, സഞ്ജു നായകനായി തിരികെയെത്തും

ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ സ്ഥിരം നായകനായി സഞ്ജു സാംസൺ തിരികെയെത്തും. ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായാകും സഞ്ജു തിരിച്ചെത്തുന്നത്. വിരലിനേറ്റ പരിക്ക് കാരണം ആദ്യ മൂന്ന് മത്സരങ്ങളിൽ, ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി മാത്രമേ സഞ്ജ്യ് കളിച്ചിരുന്നുള്ളൂ.

റിയാൻ പരാഗ് ആണ് ഇതുവരെ ടീമിനെ നയിച്ചത്. മൂന്ന് മത്സരങ്ങളിൽ ഒരു വിജയം മാത്രം നേടിയ രാജസ്ഥാന് ഇന്ന് വിജയം അനിവാര്യമാണ്‌. മറുവശത്ത് ആകട്ടെ പഞ്ചാബ് കിങ്സ് ഗംഭീര ഫോമിലാണ്.

മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സംസാരിച്ച സാംസൺ, തന്റെ പതിവ് റോളിലേക്ക് മടങ്ങുന്നതിന്റെ ആവേശം പ്രകടിപ്പിച്ചു. ധ്രുവ് ജുറലിൽ നിന്ന് വിക്കറ്റ് കീപ്പിംഗ് ചുമതലകൾ ഏറ്റെടുക്കുമെന്നും ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

Exit mobile version