രാജസ്ഥാൻ റോയൽസിന് ആദ്യ വിജയം!! ത്രില്ലറിൽ CSKയെ തോൽപ്പിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിൽ രാജസ്ഥാൻ റോയൽസ് അവരുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെ നേരിട്ട രാജസ്ഥാൻ റോയൽസ് 6 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 183 എന്ന വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് 20 ഓവറിൽ 176 റൺസ് എടുക്കാൻ മാത്രമേ ആയുള്ളൂ.

രാജസ്ഥാൻ സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് ആകട്ടെ ഇത് മൂന്നു മത്സരങ്ങൾക്കിടയിൽ ഉള്ള രണ്ടാം പരാജയമാണ്.

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സ് തുടക്കം മുതൽ തന്നെ പതറി. അവർക്ക് തുടക്കത്തിൽ തന്നെ രചിൻ രവീന്ദ്രയെ (0) നഷ്ടമായി. പിന്നീട് ക്യാപ്റ്റൻ ഋതുരാജും തൃപ്പാത്തിയും ചേർന്ന് കൂട്ടുകെട്ട് പടുത്തു. അവർ സ്കോർ ഉയർത്താൻ പ്രയാസപ്പെട്ടു. തൃപ്പാത്തി 19 പന്തൽ 23 റൺസെടുത്ത് പുറത്തായി. പിറകെ വന്ന ശിവം ദൂബെ (18) വിജയശങ്കർ (11) എന്നിവരും നിരാശപ്പെടുത്തി.

എങ്കിലും ഒരു വശത്ത് റുതുരാജ് പൊരുതി നിന്നു. അദ്ദേഹം ജഡേജമായി കൂട്ടുച്ചേർന്ന് പൊരുതി നോക്കി‌. 16ആം ഓവറിൽ ഹസരംഗയുടെ പന്തിൽ റുതുരാജ് പുറത്തായി. 44 പന്തിൽ 63 റൺസാണ് റുതുരാജ് എടുത്തത്. ഇതിനു ശേഷം ധോണി ജഡേജക്ക് ഒപ്പം ചേർന്നു. അവസാന 4 ഓവറിൽ 54 റൺസ് ആയിരുന്നു സി എസ് കെയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഇത് 2 ഓവറിൽ 39 ആയി.

തുശാർ പാണ്ഡെ എറിഞ്ഞ 19ആം ഓവറിൽ 19 റൺസ് വന്നു. അവസാൻ ഓവറിൽ ജയിക്കാൻ 20 റൺസ്. ധോണി സ്ട്രൈക്കിൽ. സന്ദീപ് എറിഞ്ഞ ആദ്യ ബൗൾ വൈഡ്. 6 പന്തിൽ 19. അടുത്ത പന്ത ധോണിയെ ഒരു മനോഹര ക്യാച്ചിലൂടെ ഹെറ്റ്മെയർ പുറത്താക്കി. ധോണി 11 പന്തിൽ 16 റൺസുമായി പുറത്ത്. അടുത്ത രണ്ട് പന്തുകളിലും സിംഗിളുകൾ. 3 പന്തിൽ 17.

നാലാം പന്തിൽ ഒവേർട്ടൻ സിക്സ് പറത്തി. 2 പന്തിൽ 11. അടുത്ത പന്തിൽ ഡബിൾ മാത്രം. ഇതോടെ രാജസ്ഥാൻ ജയം ഉറപ്പിച്ചു.

ഇമന്ന് രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റു ചെയ്തു പൊരുതാവുന്ന സ്കോർ ആണ് നേടിയത്. 20 ഓവറിൽ അവർ 182/9 റൺസ് ആണ് എടുത്തത്. നിതീഷ് റാണയുടെ മികച്ച ഇന്നിംഗ്സ് ആണ് രാജസ്ഥാൻ റോയൽസിന് കരുത്തായത്.

അവർക്ക് ഇന്ന് തുടക്കത്തിൽ തന്നെ ഓപ്പണർ ജയ്സ്വാളിനെ നഷ്ടമായിരുന്നു. 20 റൺസ് എടുത്ത് സഞ്ജു സാംസണും നിരാശ നൽകി. നിതീഷ് 36 പന്തിൽ നിന്നാണ് 81 റൺസ് അടിച്ചു കൂട്ടിയത്. 5 സിക്സും 10 ഫോറും നിതീഷ് അടിച്ചു. നിതീഷ് പുറത്തായ ശേഷം നല്ല കൂട്ടുകെട്ട് പടുക്കാൻ അവർക്ക് ആയില്ല.

പരാഗ് നേടിയ 37 റൺസ് ആണ് രാജസ്ഥാനെ മാന്യമായ സ്കോറിൽ എത്തിച്ചത്.

നിതീഷ് റാണയുടെ വെടിക്കെട്ടിന് ശേഷം രാജസ്ഥാൻ പതറി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുന്ന രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റു ചെയ്തു പൊരുതാവുന്ന സ്കോർ നേടി. 20 ഓവറിൽ അവർ 182/9 റൺസ് ആണ് എടുത്തത്. നിതീഷ് റാണയുടെ മികച്ച ഇന്നിംഗ്സ് ആണ് രാജസ്ഥാൻ റോയൽസിന് കരുത്തായത്.

അവർക്ക് ഇന്ന് തുടക്കത്തിൽ തന്നെ ഓപ്പണർ ജയ്സ്വാളിനെ നഷ്ടമായിരുന്നു. 20 റൺസ് എടുത്ത് സഞ്ജു സാംസണും നിരാശ നൽകി. നിതീഷ് 36 പന്തിൽ നിന്നാണ് 81 റൺസ് അടിച്ചു കൂട്ടിയത്. 5 സിക്സും 10 ഫോറും നിതീഷ് അടിച്ചു. നിതീഷ് പുറത്തായ ശേഷം നല്ല കൂട്ടുകെട്ട് പടുക്കാൻ അവർക്ക് ആയില്ല.

പരാഗ് നേടിയ 37 റൺസ് ആണ് രാജസ്ഥാനെ മാന്യമായ സ്കോറിൽ എത്തിച്ചത്.

ഓക്ഷനിൽ തന്നെ രാജസ്ഥാൻ റോയൽസിന് പിഴച്ചു എന്ന് റോബിൻ ഉത്തപ്പ

2025 ലെ ഐപിഎല്ലിൽ തുടർച്ചയായ തോൽവികളുമായി തുടങ്ങിയ രാജസ്ഥാൻ റോയൽസിനെ വിമർശിച്ച് റോബിൻ ഉത്തപ്പ. രാജസ്ഥാൻ റോയൽസിന്റെ ഓക്ഷനിലെ തന്ത്രത്തെക്കുറിച്ച് റോബിൻ ഉത്തപ്പ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ മെഗാ ലേലത്തിൽ 14 കളിക്കാരെ തിരഞ്ഞെടുത്തിട്ടും, ശരിയായ സന്തുലിതാവസ്ഥ കണ്ടെത്താൻ ആർആർ പാടുപെടുകയാണ് എന്ന് അദ്ദേഹം പറഞ്ഞു.

രാജസ്ഥാൻ അവരുടെ സമീപനം പുനഃപരിശോധിക്കണമെന്ന് ഉത്തപ്പ പറഞ്ഞു. “അവർ അവരുടെ ഓക്ഷൻ തന്ത്രത്തെക്കുറിച്ച് ചിന്തിക്കുകയും അവർക്ക് എന്താണ് നഷ്ടമായതെന്ന് വിശകലനം ചെയ്യുകയും വേണം. എന്നാൽ ഇപ്പോൾ അവർക്ക് ഒന്നും ചെയ്യാൻ ആകില്ല. സന്ദീപ് ശർമ്മയെയും ജോഫ്ര ആർച്ചറെയും വളരെയധികം ആശ്രയിക്കുന്ന അവരുടെ ബൗളിംഗ് ആക്രമണം അൽപ്പം നേർത്തതായി എനിക്ക് തോന്നുന്നു.” ഉത്തപ്പ പറഞ്ഞു.

“രണ്ടര വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജോഫ്ര ആർച്ചർ ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്‌. ഇത് പരിഗണിക്കേണ്ടത് പ്രധാനമാണ്. അദ്ദേഹം നിരവധി പരിക്കുകളും മറ്റ് വെല്ലുവിളികളും സഹിച്ചിട്ടുണ്ട്. അത് ഒരു കളിക്കാരന്റെ മാനസിക ഘടനയെയും ആത്മവിശ്വാസത്തെയും അനിവാര്യമായും ബാധിക്കുന്നു.” അദ്ദേഹം ജിയോഹോട്ട്സ്റ്റാറിൽ പറഞ്ഞു.

“ബാറ്റിംഗിൽ ജയ്സ്വാൾ ഉത്തരവാദിത്തം ഏറ്റെടുത്ത് ടീമിനെ മുന്നോട്ട് നയിക്കാനുള്ള ഒരു അവസരമായിരുന്നു ഇത്. ബാറ്റിംഗിന് എളുപ്പമല്ലാത്ത ഒരു പിച്ചിൽ അദ്ദേഹം ഒരു സെറ്റ് ബാറ്ററായി നിൽക്കണമായിരുന്നു. നിർഭാഗ്യവശാൽ, യശസ്വി സാഹചര്യം ഉപയോഗിച്ചില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ ജയം തേടി ഇന്ന് രാജസ്ഥാനും കെ കെ ആറും

സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് (ആർആർ) ഗുവാഹത്തിയിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) നേരിടും. രണ്ട് ടീമുകളും അവരുടെ ആദ്യ മത്സരങ്ങൾ പരാജയപ്പെട്ടിരുന്നു. സഞ്ജുവിന് പരിക്ക് ആയതിനാൽ ഇന്നും റിയാൻ പരാഗ് ആയിരിക്കും ക്യാപ്റ്റൻ. സഞ്ജു ഇമ്പാക്റ്റ് പ്ലയർ ആയി കളിക്കും.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ബൗളിംഗ് സമ്പൂർണ്ണ പരാജയമായിരുന്നു. ആർച്ചർ ഉൾപ്പെടെയുള്ള ബൗളർമാർ ഇന്ന് ഫോമിലേക്ക് ഉയരും എന്ന് രാജസ്ഥാൻ പ്രതീക്ഷിക്കുന്നു.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ആണ് കെകെആർ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്. ഉയർന്ന സ്കോറിംഗ് മത്സരങ്ങൾക്ക് പേരുകേട്ട ഗുവാഹത്തിയിലെ റൺ-ഫെസ്റ്റ് തന്നെ ഇന്ന് കാണാൻ ആകും.

സഞ്ജുവും രാജസ്ഥാനും പൊരുതി നോക്കി, എന്നിട്ടും സൺറൈസേഴ്സിന് 44 റൺസിന്റെ ജയം

ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് വിജയത്തോടെ സീസൺ തുടങ്ങി. ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിട്ട എസ് ആർ എച് 44 റൺസിന്റെ വിജയം നേടി. ഹൈദരാബാദ് മുന്നിൽ വെച്ച 287 എന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242/6 റൺസേ എടുക്കാനെ ആയുള്ളൂ.

സഞ്ജു സാംസണും ദ്രുവ് ജുറലും രാജസ്ഥാനായി പൊരുതി നോക്കി എങ്കിലും എത്തിപ്പിടിക്കാൻ ആവുന്ന ദൂരത്തിൽ ആയിരുന്നില്ല ലക്ഷ്യം. ഇന്ന് തുടക്കത്തിൽ യശസ്വി ജയ്സ്വാൾ (1), റിയാൻ പരാഗ് (4), നിതീഷ് റാണ (11) എന്നിവരെ നഷ്ടമായത് രാജസ്ഥാന് തിരിച്ചടിയായി.

സഞ്ജു സാംസണും ജുറലും ചേർന്ന് നാലാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് ചേർത്തു. സഞ്ജു സാംസൺ 37 പന്തിൽ 66 റൺസ് എടുത്തു. 4 സിക്സും 7 ഫോറും സഞ്ജു അടിച്ചു. ജുറൽ 35 പന്തിൽ 70 റൺസും എടുത്തു. ജുറലിന്റെ ഇന്നിംഗ്സിൽ 6 സിക്സും 5 ഫോറും ഉണ്ടായിരുന്നു.

അവസാനം ശുഭം ദൂബെയും (11 പന്തിൽ 34*) ഹെറ്റ്മയറും (23 പന്തിൽ 42) എടുത്ത് രാജസ്ഥാന്റെ നെറ്റ് റൺ റേറ്റിനെ സഹായിച്ചു.

ഇന്ന് ഹൈദരാബാദിൽ ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് 20 ഓവറിൽ 286-6 റൺസാണ് അടിച്ചു കൂട്ടിയത്. ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് ഗംഭീര തുടക്കമാണ് എസ് ആർ എചിന് ഇന്ന് നൽകിയത്.

ആദ്യ 3 ഓവറിൽ 45 അടിച്ച എസ് ആർ എച് പവർ പ്ലേ കഴിയുമ്പോഴേക്ക് 94-1 എന്ന നിലയിൽ എത്തി. അഭിഷേക് 11 പന്തിൽ 24 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ പുറത്തായി.

ട്രാവിസ് ഹെഡ് 31 പന്തിൽ നിന്ന് 67 റൺസ് എടുത്താണ് പുറത്തായത്. 3 സിക്സും 9 ഫോറും അടിച്ചു. ഇതിന് ശേഷം ഇഷാൻ കിഷനും നിതീഷ് റെഡ്ഡിയും ചേർന്ന് ആക്രമണം തുടർന്നു. 15ആം ഓവറിലേക്ക് അവർ 200 കടന്നു.

നിതീഷ് റെഡ്ഡി 15 പന്തിൽ 30 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ ഔട്ട് ആയി. പിറകെ വന്ന ക്ലാസനും അടി തുടർന്നു. ഇഷൻ കിഷൻ 47 പന്തിൽ നിന്ന് 106 റൺസ് എടുത്തു പുറത്താകാതെ നിന്നു. 6 സിക്സും 11 ഫോറും ഇഷൻ കിഷൻ അടിച്ചു. ക്ലാസൻ 14 പന്തിൽ 34 അടിച്ചു.

രാജസ്ഥാൻ നിരയിൽ എല്ലാ ബൗളർമാരും കണക്കിന് പ്രഹരം വാങ്ങി. ജോഫ്രാ അർച്ചർ 4 ഓവറിൽ 76 റൺസ് വഴങ്ങി. ഇഷൻ 45 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും എക്സ്പൻസീവ് സ്പെൽ എറിഞ്ഞ് ആർച്ചർ!!

രാജസ്ഥാൻ റോയൽസിലേക്ക് തിരിച്ചെത്തിയ ജോഫ്ര ആർച്ചർ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും എക്സ്പൻസീവ് ആയ ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (എസ്ആർഎച്ച്) നാല് ഓവറിൽ 76 റൺസ് വഴങ്ങിയ താരം. ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ല.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും റൺ വഴങ്ങിയ ബൗളിംഗ് പ്രകടനമാണ് ഇത്. ഹൈദരാബാദ് 286/6 എന്ന കൂറ്റൻ സ്കോർ ഇന്ന് നേടി. ഇഷാൻ കിഷൻ 54 പന്തിൽ നിന്ന് പുറത്താകാതെ 106 റൺസ് നേടി, മറ്റ് ബാറ്റ്‌സ്മാൻമാർ ആക്രമണാത്മകമായി കളിച്ച് ആർആർ ബൗളിംഗ് ആക്രമണത്തെ തകർത്തു.

ആർച്ചറുടെ 0/76, ഐപിഎൽ 2024 ലെ മോഹിത് ശർമ്മയുടെ 0/73 എന്ന റെക്കോർഡിനെയാണ് മറികടന്നത്.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും എക്സ്പൻസീവ് ബൗളിംഗ്:

0/76 – ജോഫ്ര ആർച്ചർ (RR) vs SRH, 2025

0/73 – മോഹിത് ശർമ്മ (GT) vs DC, 2024

0/70 – ബേസിൽ തമ്പി (SRH) vs RCB, 2018

0/69 – യാഷ് ദയാൽ (GT) vs KKR, 2023

1/68 – റീസ് ടോപ്ലി (RCB) vs SRH, 2024

1/68 – ലൂക്ക് വുഡ് (MI) vs DC, 2024

ഇങ്ങനെയൊക്കെ തല്ലാമോ!! രാജസ്ഥാനെതിരെ 286 റൺസ് അടിച്ച് SRH

രാജസ്ഥാൻ റോയൽസിന് എതിരെ സൺ റൈസേഴ്സിന് കൂറ്റൻ സ്കോർ. ഇന്ന് ഹൈദരാബാദിൽ ആദ്യം ബാറ്റു ചെയ്ത സൺ റൈസേഴ്സ് 20 ഓവറിൽ 286-6 റൺസ് അടിച്ചു കൂട്ടി. ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് ഗംഭീര തുടക്കമാണ് എസ് ആർ എചിന് ഇന്ന് നൽകിയത്.

ആദ്യ 3 ഓവറിൽ 45 അടിച്ച എസ് ആർ എച് പവർ പ്ലേ കഴിയുമ്പോഴേക്ക് 94-1 എന്ന നിലയിൽ എത്തി. അഭിഷേക് 11 പന്തിൽ 24 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ പുറത്തായി.

ട്രാവിസ് ഹെഡ് 31 പന്തിൽ നിന്ന് 67 റൺസ് എടുത്താണ് പുറത്തായത്. 3 സിക്സും 9 ഫോറും അടിച്ചു. ഇതിന് ശേഷം ഇഷാൻ കിഷനും നിതീഷ് റെഡ്ഡിയും ചേർന്ന് ആക്രമണം തുടർന്നു. 15ആം ഓവറിലേക്ക് അവർ 200 കടന്നു.

നിതീഷ് റെഡ്ഡി 15 പന്തിൽ 30 റൺസ് എടുത്ത് തീക്ഷണയുടെ പന്തിൽ ഔട്ട് ആയി. പിറകെ വന്ന ക്ലാസനും അടി തുടർന്നു. ഇഷൻ കിഷൻ 47 പന്തിൽ നിന്ന് 106 റൺസ് എടുത്തു പുറത്താകാതെ നിന്നു. 6 സിക്സും 11 ഫോറും ഇഷൻ കിഷൻ അടിച്ചു. ക്ലാസൻ 14 പന്തിൽ 34 അടിച്ചു.

രാജസ്ഥാൻ നിരയിൽ എല്ലാ ബൗളർമാരും കണക്കിന് പ്രഹരം വാങ്ങി. ജോഫ്രാ അർച്ചർ 4 ഓവറിൽ 76 റൺസ് വഴങ്ങി. ഇഷൻ 45 പന്തിലാണ് സെഞ്ച്വറി പൂർത്തിയാക്കിയത്.

സൺ റൈസേഴ്സ് ഹൈദരാബാദിന് ടോസ് നഷ്ടപ്പെട്ടു, സഞ്ജു ഇമ്പാക്ട് പ്ലയർ ആയി ടീമിൽ

ഇന്ത്യൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ഇന്ന് സൺ റൈസേഴ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ വരികയാണ്. ഹൈദരാബാദിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് സൺ റൈസേഴ്സ് ഹൈദരബാദിനെ ബാറ്റിങിന് അയച്ചു.

സഞ്ജു സാംസൺ ഇന്ന് ഇമ്പാക്ട് പ്ലയർ ആയാണ് കളിക്കുന്നത്.

Sunrisers Hyderabad Playing XI 👇

Travis Head, Abhishek Sharma, Ishan Kishan, Nitish Kumar Reddy, Heinrich Klaasen (WK), Aniket Verma, Abhinav Manohar, Pat Cummins (C), Simarjeet Singh, Harshal Patel, Mohammed Shami

Rajasthan Royals Playing XI 👇

Yashasvi Jaiswal, Shubham Dubey, Nitish Rana, Riyan Parag (C), Dhruv Jurel (WK), Shimron Hetmyer, Jofra Archer, Maheesh Theekshana, Tushar Deshpande, Sandeep Sharma, Fazalhaq Farooqi

സഞ്ജു കളിക്കുന്നത് സംശയം, ആദ്യ 3 മത്സരത്തിൽ പരാഗ് രാജസ്ഥാന്റെ ക്യാപ്റ്റൻ

പരിക്കുമൂലം 2025 ഐപിഎല്ലിൻ്റെ ആദ്യ മൂന്ന് മത്സരങ്ങൾ തനിക്ക് നഷ്ടമാകുമെന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ സൂചന നൽകി. അദ്ദേഹത്തിൻ്റെ അഭാവത്തിൽ റിയാൻ പരാഗിനെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായി ടീം നിയമിച്ചു.

ഈ തീരുമാനം ടൂർണമെൻ്റിൻ്റെ തുടക്കത്തിൽ രാജസ്ഥാന് വലിയ തിരിച്ചടിയാണ്. ഫ്രാഞ്ചൈസിയുടെ ഏറ്റവും പ്രധാന കളിക്കാരനായ സഞ്ജു ഇല്ലാത്തത് ടീമിന്റെ സന്തുലിതാവസ്ഥയെ കാര്യമായി ബാധിക്കും. ഇന്ത്യക്ക് ആയി കളിക്കുന്നതിനിടയിൽ വിരലിന് പരിക്കേറ്റ സഞ്ജു ഇപ്പോഴും ആ പരിക്കിൽ നിന്ന് കരകയറിയിട്ടില്ല.

സഞ്ജുവിന്റെ അഭാവത്തിൽ ജൂറൽ ആകും അവരുടെ വിക്കറ്റ് കീപ്പ് ചെയ്യുന്നത്. സഞ്ജു തുടക്കത്തിൽ ഇമ്പാക്ട് പ്ലയർ ആയി കളിക്കുന്നതും ആലോചിക്കുന്നുണ്ട്. സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെ ആണ് രാജസ്ഥാന്റെ ആദ്യ മത്സരം.

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ എത്തി

വിരൽ ശസ്ത്രക്രിയയിൽ നിന്ന് സുഖം പ്രാപിച്ച സഞ്ജു സാംസൺ ഐപിഎൽ 2025 ന് മുമ്പായി രാജസ്ഥാൻ റോയൽസ് (ആർആർ) ടീമുമായി ചേർന്നു. ടീമിൻ്റെ സീസൺ ഓപ്പണറിന് രാജസ്ഥാൻ ക്യാപ്റ്റൻ പൂർണ ഫിറ്റ് ആകുമെന്ന് പ്രതീക്ഷിക്കുന്നു. സഞ്ജു ടീമിനൊപ്പം ചേരുന്നതിന്റെ വിശ്വൽസ് രാജസ്ഥാൻ റോയൽസ് ഇന്ന് പങ്കുവെച്ചു.

https://twitter.com/rajasthanroyals/status/1901667277281599989?t=Oms0fNs0xudRkcFS7H6YGg&s=19

തോളിനേറ്റ പരുക്ക് മൂലം അന്താരാഷ്ട്ര മത്സരങ്ങൾ നഷ്ടമായ റിയാൻ പരാഗും RR-ന് വേണ്ടി കളിക്കാൻ ഒരുങ്ങുകയാണ്. പരാഗും പരിക്ക് മാറി എത്തിയ യശസ്വി ജയ്സ്വാളും രാജസ്ഥാൻ സ്ക്വാഡിനൊപ്പം ചേർന്നിട്ടുണ്ട്. രാജസ്ഥാൻ സൺ റൈസേഴ്സ് ഹൈദരാബാദിനെ ആണ് സീസണിലെ ആദ്യ മത്സരത്തിൽ നേരിടുന്നത്.

ജയ്സ്വാൾ ഫിറ്റ്നസ് ക്ലിയർ ചെയ്തു, രാജസ്ഥാന്റെ ആദ്യ മത്സരത്തിൽ കളിക്കും

യശസ്വി ജയ്‌സ്വാൾ പൂർണ്ണ ശാരീരികക്ഷമത വീണ്ടെടുത്തു. മാർച്ച് 23-ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആദ്യ ഐപിഎൽ 2025 മത്സരത്തിൽ രാജസ്ഥാൻ റോയൽസിനായി കളിക്കാൻ താരം തയ്യാറാണെന്ന് ദേശീയ മാധ്യമങ്ങൾ സ്ഥിരീകരിച്ചു. വിദർഭയ്‌ക്കെതിരായ മുംബൈയുടെ രഞ്ജി ട്രോഫി സെമിഫൈനലിനിടെ കണങ്കാലിന് പരിക്കേറ്റ ഇന്ത്യൻ യുവ ഓപ്പണർ അതിനു ശേഷം ക്രിക്കറ്റ് കളിച്ചിരുന്നില്ല.

2025ലെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യയുടെ റിസർവ് സ്ക്വാഡിൽ ഇടം നേടിയ ജയ്‌സ്വാൾ ഇതിനകം തന്നെ റോയൽസിൻ്റെ ക്യാമ്പിൽ ചേരുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് ടീമിന് ഒരു പ്രധാന ഉത്തേജനമാണ്. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുവും ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്.

സഞ്ജു സാംസൺ IPL തുടക്കം മുതൽ തന്നെ കളിക്കും, പക്ഷെ കീപ്പർ നിൽക്കില്ല

സഞ്ജു സാംസൺ ബാറ്റിങ്ങിനുള്ള ഫിറ്റ്‌നസ് ക്ലിയർ ആയതായി റിപ്പോർട്ട്. എന്നാൽ വിക്കറ്റ് കീപ്പിംഗ് ഫിറ്റ്‌നസ് ടെസ്റ്റ് ഇനിയും പാസ് ആയിട്ടില്ല. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്കായി കളിക്കുന്നതിനിടെ വിരലിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ബാറ്റ് ചെയ്യാൻ വേണ്ടത്ര സുഖം താരം പ്രാപിച്ചെങ്കിലും, ഐപിഎൽ സീസണിൻ്റെ തുടക്കത്തിൽ അദ്ദേഹം വിക്കറ്റ് കീപ്പിംഗ് ചുമതലകൾ ഏറ്റെടുക്കാൻ സാധ്യതയില്ല. പകരം, രാജസ്ഥാൻ റോയൽസ് തുടക്കത്തിൽ സ്റ്റമ്പിന് പിന്നിൽ ധ്രുവ് ജൂറലിനെ ആശ്രയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് മത്സരങ്ങൾക്ക് ശേഷം സാംസണിന് വിക്കറ്റ് കീപ്പിംഗ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസി.

Exit mobile version