സഞ്ജു സാംസൺ ചെന്നൈക്ക് എതിരായ മത്സരത്തിൽ തിരിച്ചെത്തും



രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ വരാനിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ തിരികെയെത്തും. തിങ്കളാഴ്ച ചെപ്പോക്കിൽ നടക്കുന്ന പോരാട്ടത്തിൽ അദ്ദേഹം കളിക്കാനിറങ്ങാനും. ക്യാപ്റ്റൻ ആയി തന്നെ ആകും സഞ്ജു കളിക്കുക.

സഞ്ജുവിനെ ഈ സീസണിൽ പരിക്ക് വേട്ടയാടുക ആയിരുന്നു ഇതുവരെ‌. തുടക്കത്തിൽ വിരലിന് പരിക്കേറ്റതിനെ തുടർന്ന് ബുദ്ധിമുട്ടിയ സഞ്ജു പിന്നീട് ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൈഡ് സ്ട്രെയിൻ കാരണം വീണ്ടും പുറത്തായി.


ഇതുവരെ കളിച്ച 12 മത്സരങ്ങളിൽ 9 എണ്ണത്തിലും പരാജയപ്പെട്ട രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇതിനകം അവസാനിച്ചിട്ടുണ്ട്.

ഈഡൻ ഗാർഡൻസിൽ ത്രില്ലർ; ഒരു റൺസിന് രാജസ്ഥാനെ വീഴ്ത്തി കെകെആർ


ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഒരു റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. റിയാൻ പരാഗിൻ്റെ തകർപ്പൻ 95 റൺസ് പ്രകടനം ഉണ്ടായിട്ടും, രാജസ്ഥാന് കെകെആറിൻ്റെ 206/4 എന്ന സ്കോർ പിന്തുടർന്ന് 205/8 എന്ന നിലയിൽ എത്താനേ കഴിഞ്ഞുള്ളൂ.


ആദ്യം ബാറ്റ് ചെയ്ത കെകെആറിന് വേണ്ടി ആൻഡ്രെ റസ്സൽ 25 പന്തിൽ പുറത്താകാതെ 57 റൺസ് നേടിയപ്പോൾ, ഗുർബാസ് (35), രഹാനെ (30), യുവ താരം അംഗ്രിഷ് രഘുവൻഷി (44) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളിൽ റിങ്കു സിംഗ് (6 പന്തിൽ 19*) നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് കെകെആറിനെ 200 കടത്തി.


മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് തുടക്കത്തിൽ തന്നെ പ്രതിസന്ധി നേരിട്ടു. പവർപ്ലേയിൽ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ക്യാപ്റ്റൻ റിയാൻ പരാഗ് വെറും 45 പന്തിൽ 6 ഫോറുകളും 8 സിക്സറുകളുമായി 95 റൺസ് നേടി കളി തിരിച്ചുപിടിച്ചു. ഈ എട്ടു സിക്സിൽ 6 സിക്സുകൾ തുടർച്ചയായ പന്തുകളിൽ ആണ് വന്നത്. ഷിംറോൺ ഹെറ്റ്മെയർ (29), ശുഭം ദുബെ (പുറത്താകാതെ 25) എന്നിവരിൽ നിന്ന് പിന്തുണ ലഭിച്ചെങ്കിലും വിജയം നേടാൻ അവർക്ക് സാധിച്ചില്ല.


അവസാന ഓവറുകളിൽ വരുൺ ചക്രവർത്തി (2/32), ഹർഷിത് റാണ (2/41) എന്നിവർ മികച്ച ബോളിംഗ് കാഴ്ചവെച്ചു. അവസാന പന്തിൽ ജോഫ്ര ആർച്ചറെ റിങ്കു സിംഗ് റണ്ണൗട്ടാക്കിയതോടെ കെകെആർ വിജയം ഉറപ്പിച്ചു.


ഈ ജയം പോയിന്റ് പട്ടികയിൽ കെകെആറിൻ്റെ സ്ഥാനം മെച്ചപ്പെടുത്തി അവരുടെ പ്ലേ ഓഫ് പ്രതീക്ഷയും കാത്തു

ഐപിഎല്ലിൽ ചരിത്രം കുറിച്ച് റിയാൻ പരാഗ്; തുടർച്ചയായി 6 സിക്സറുകൾ!


കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഇന്നത്തെ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ചരിത്രമെഴുതി. തുടർച്ചയായ ആറ് സിക്സറുകൾ നേടി താരം റെക്കോർഡ് കുറിച്ചു.


മത്സരത്തിൻ്റെ പതിമൂന്നാം ഓവറിലായിരുന്നു പരാഗിൻ്റെ വെടിക്കെട്ട് പ്രകടനം. കെകെആർ ബൗളർ മൊയിൻ അലിയുടെ അവസാന അഞ്ച് പന്തുകളും പരാഗ് സിക്സറിലേക്ക് പറത്തി. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തി തനിക്ക് എറിഞ്ഞ ആദ്യ പന്തും സിക്സറിലേക്ക് പായിച്ച് താരം റെക്കോർഡ് നേട്ടം പൂർത്തിയാക്കി.


മുൻപ് യുവരാജ് സിംഗ് ഒരോവറിൽ ആറ് സിക്സറുകൾ നേടിയതിൻ്റെ ഓർമ്മപ്പെടുത്തൽ പോലെയായിരുന്നു പരാഗിൻ്റെ ഓരോ സിക്സറുകളും.

റസലിന്റെ വെടിക്കെട്ട്!! രാജസ്ഥാന് എതിരെ കൊൽക്കത്ത 200 കടന്നു


ഈഡൻ ഗാർഡൻസിൽ നടന്ന ഐപിഎൽ 2025 ലെ 53-ാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ബാറ്റു ചെയ്യാനുള്ള തീരുമാനം ഫലം കണ്ടപ്പോൾ, ആൻഡ്രെ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് കെകെആറിന് മികച്ച സ്കോർ സമ്മാനിച്ചത്.


റഹ്‌മാനുള്ള ഗുർബാസ് 25 പന്തിൽ 35 റൺസുമായി മികച്ച തുടക്കം നൽകി. രഹാനെ 30 റൺസുമായി ഇന്നിംഗ്‌സിന് അടിത്തറയിട്ടു. യുവ താരം അംഗ്രിഷ് രഘുവൻഷി 31 പന്തിൽ 44 റൺസുമായി മധ്യനിരയിൽ തിളങ്ങി. അവസാനം ക്രീസിലെത്തിയ റസ്സൽ തകർത്ത്ടിച്ചു.

വെറും 25 പന്തിൽ 4 ഫോറുകളും 6 സിക്സറുകളുമായി പുറത്താകാതെ 57 റൺസ് നേടിയ റസ്സലാണ് കെകെആറിനെ 200 കടത്തിയത്. 6 പന്തിൽ 19 റൺസുമായി റിങ്കു സിംഗ് മികച്ച പിന്തുണ നൽകി.
യുധ്‌വീർ സിംഗും മഹീഷ് തീക്ഷണയും തുടക്കത്തിൽ വിക്കറ്റുകൾ നേടിയെങ്കിലും റൺ ഒഴുക്ക് തടയാൻ റോയൽസ് ബൗളർമാർക്ക് കഴിഞ്ഞില്ല. ആകാശ് മധ്വാളിന് ഇന്ന് മോശം ദിവസമായിരുന്നു. മൂന്ന് ഓവറിൽ 50 റൺസാണ് താരം വഴങ്ങിയത്. താത്കാലിക ക്യാപ്റ്റനായ റിയാൻ പരാഗ് ഒരു വിക്കറ്റ് നേടിയെങ്കിലും കെകെആറിൻ്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് രാജസ്ഥാന് ആശങ്ക നൽകും.

ടോസ് നേടി കൊൽക്കത്ത; രാജസ്ഥാൻ ടീമിൽ മൂന്ന് മാറ്റങ്ങൾ


ഐപിഎൽ 2025-ലെ നിർണായക മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ, പിച്ച് വരണ്ടതും രണ്ടാം ഇന്നിംഗ്സിൽ വേഗത കുറയാനും സാധ്യതയുണ്ടെന്ന് കെകെആർ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പറഞ്ഞു.

“ബോർഡിൽ ഒരു ടോട്ടൽ വെച്ച് അത് പ്രതിരോധിക്കുക എന്നതാണ് ടീമിൻ്റെ ലക്ഷ്യം,” എന്നും അദ്ദേഹം ടോസ് സ്വീകരിച്ച ശേഷം പറഞ്ഞു.


ആർആർ ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തി. വാനിന്ദു ഹസരംഗ, കുനാൽ റാത്തോഡ്, യുധ്വീർ സിംഗ് ചാരക് എന്നിവർ ടീമിൽ ഇടം നേടി. നിതീഷ് റാണയ്ക്ക് ചെറിയ പരിക്കുള്ളതിനാൽ കളിക്കാൻ കഴിയില്ല. പരിക്ക് കാരണം സഞ്ജു ഇന്നും ടീമിൽ ഇല്ല.

Playing XIs

Kolkata Knight Riders (KKR):
Rahmanullah Gurbaz (wk), Sunil Narine, Ajinkya Rahane (c), Angkrish Raghuvanshi, Moeen Ali, Venkatesh Iyer, Rinku Singh, Andre Russell, Ramandeep Singh, Varun Chakaravarthy, Vaibhav Arora

Rajasthan Royals (RR):
Yashasvi Jaiswal, Vaibhav Suryavanshi, Riyan Parag (c), Kunal Singh Rathore, Dhruv Jurel (wk), Shimron Hetmyer, Wanindu Hasaranga, Jofra Archer, Maheesh Theekshana, Yudhvir Singh Charak, Akash Madhwal

രാജസ്ഥാന് നന്ദി, ആർ സി ബി ആദ്യമായി ബെംഗളൂരുവിൽ ജയിച്ചു

ആർ സി ബിക്ക് ബെംഗളൂരുവിലെ ആദ്യ വിജയം. ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിട്ട ആർ സി ബി 11 റൺസിന്റെ വിജയമാണ് നേടിയത്. ആർസിബി ഉയർത്തിയ 206 എന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 194 റൺസെ എടുക്കാൻ ആയുള്ളൂ. ഇതിനു മുമ്പ് ഈ സീസണിൽ കളിച്ച എല്ലാ ഹോം മത്സരങ്ങളും ആർ സി ബി തോറ്റിരുന്നു.

മികച്ച തുടക്കമാണ് ഇന്ന് രാജസ്ഥാന്റെ ചെയ്സിന് ലഭിച്ചത്. ജയ്സ്വാളും വൈഭവും ചേർന്ന് ആക്രമിച്ചു തന്നെ കളിച്ചു‌. പവർപ്ലേയിൽ അവർ 72 റൺസ് അടിച്ചു. ജയ്സ്വാൾ 19 പന്തിൽ 49 റൺസ് അടിച്ചപ്പോൾ വൈഭവ് 16 റൺസ് എടുത്തു.

പിറകെ വന്ന ക്യാപ്റ്റൻ പരാഗ് 10 പന്തിൽ 22 റൺസ് അടിച്ചു. നിതീഷ് റാണ 29 റൺസ് എടുത്തും പുറത്തായി. ഇതോടെ അവസാബ രണ്ട് മത്സരങ്ങളിലും ടീമിനെ വിജയത്തിന്റെ വക്കിൽ എത്തി തോൽപ്പിച്ച ജൂറലും ഹെറ്റ്മറ്ററും ഒരുമിച്ചു. ഇവർ ഒരുമിക്കുമ്പോൾ 6 ഓവറിൽ 66 റൺസ് ആയിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്.

എന്നാൽ ഇരുവരും ബൗണ്ടറി കണ്ടെത്താൻ പാടുപെട്ടു. ഹെറ്റ്മയർ 8 പന്തിൽ 11 റൺസ് എടുത്ത് പുറത്തായി. അവസാന 3 ഓവറിൽ രാജസ്ഥാന് ജയിക്കാൻ 40 റൺസ്. ഭുവനേശ്വർ എറിഞ്ഞ 18ആം ഓവറിൽ 22 റൺസ് അടിച്ച് ജുറലും ശുഭം ദൂബെയും ചേർന്ന് കളി മാറ്റി. പിന്നെ 2 ഓവറിൽ ജയിക്കാൻ വെറും 18 റൺസ്.

ഹേസൽവുഡ് എറിഞ്ഞ 19ആം ഓവറിൽ ജുറൽ പുറത്തായി. 34 പന്തിൽ നിന്ന് 47 റൺസ് ആണ് ജുറൽ എടുത്തത്. ഇതോടെ 9 പന്തിൽ രാജസ്ഥാന് ജയിക്കാൻ 17 റൺസ് വേണമായിരുന്നു. അടുത്ത പന്തിൽ ആർച്ചറും വീണു. ആ ഓവറിൽ ആകെ വന്നത് ഒരു റൺ. അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ 17 റൺസ്. യാഷ് ദയാൽ അണ് അവസാന ഓവർ എറിഞ്ഞത്.

ആദ്യ പന്തിൽ തന്നെ ശുഭം ഔട്ട് ആയി. ഇതോടെ രാജസ്ഥാന്റെ പരാജയം ഉറപ്പായി.


ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന ശക്തമായ സ്കോർ നേടി.


വിരാട് കോഹ്ലി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 42 പന്തിൽ 8 ഫോറുകളും 2 സിക്സറുകളും സഹിതം 70 റൺസ് അദ്ദേഹം നേടി. 27 പന്തിൽ 50 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ മികച്ച പിന്തുണ നൽകി. ഫിലിപ്പ് സാൾട്ട് 26 റൺസുമായി മികച്ച തുടക്കം നൽകി.


അവസാന ഓവറുകളിൽ ടിം ഡേവിഡ് (23) ജിതേഷ് ശർമ്മ (10 പന്തിൽ 20 റൺസ്) എന്നിവർ ബാംഗ്ലൂരിനെ 200 കടത്തി.
രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ്മ 2 വിക്കറ്റുകൾ നേടിയെങ്കിലും 45 റൺസ് വഴങ്ങി.

തകർത്തടിച്ച് കോഹ്ലി, രാജസ്ഥാന് എതിരെ ആർ സി ബിക്ക് മികച്ച സ്കോർ


രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. എന്നാൽ ബാംഗ്ലൂർ ബാറ്റ്സ്മാൻമാർ അവസരം മുതലാക്കി 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എന്ന ശക്തമായ സ്കോർ നേടി.


വിരാട് കോഹ്ലി തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. 42 പന്തിൽ 8 ഫോറുകളും 2 സിക്സറുകളും സഹിതം 70 റൺസ് അദ്ദേഹം നേടി. 27 പന്തിൽ 50 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ മികച്ച പിന്തുണ നൽകി. ഫിലിപ്പ് സാൾട്ട് 26 റൺസുമായി മികച്ച തുടക്കം നൽകി.


അവസാന ഓവറുകളിൽ ടിം ഡേവിഡ് (23) ജിതേഷ് ശർമ്മ (10 പന്തിൽ 20 റൺസ്) എന്നിവർ ബാംഗ്ലൂരിനെ 200 കടത്തി.
രാജസ്ഥാന് വേണ്ടി സന്ദീപ് ശർമ്മ 2 വിക്കറ്റുകൾ നേടിയെങ്കിലും 45 റൺസ് വഴങ്ങി.

സഞ്ജു പരിക്ക് മാറി തിരികെയെത്തുന്നത് വൈകുമെന്ന് സൂചന


വയറിലെ പേശികൾക്ക് പരിക്കേറ്റതിനെ തുടർന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് 2025 ഐപിഎല്ലിലെ കൂടുതൽ മത്സരങ്ങൾ നഷ്ടമാകും. ഈ മാസം ആദ്യം ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഏപ്രിൽ 24 ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ടീമിന്റെ മത്സരത്തിലും സഞ്ജു കളിക്കില്ലെന്ന് ഉറപ്പായി.


മെഡിക്കൽ ടീം സഞ്ജുവിന് യാത്ര ചെയ്യാൻ അനുമതി നൽകിയിട്ടില്ലെന്ന് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് അറിയിച്ചു. ഒന്നിലധികം വിമാന യാത്രകൾ ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് താരത്തെ ടീമിനൊപ്പം കൂട്ടാത്തതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

“സഞ്ജുവിന് ചെറിയൊരു പേശിവേദനയുണ്ട്, വിശ്രമം വേണമെന്ന് ഫിസിയോ നിർദ്ദേശിച്ചു. അവന്റെ പുനരധിവാസം വേഗത്തിലാക്കാൻ ഫിസിയോയെ ഞങ്ങൾ അവനോടൊപ്പം നിർത്തിയിരിക്കുകയാണ്,” ദ്രാവിഡ് വ്യക്തമാക്കി.


ഈ സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ പ്രധാന താരമായിരുന്നു സഞ്ജു. ഏഴ് മത്സരങ്ങളിൽ നിന്ന് 140 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 224 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ എട്ട് മത്സരങ്ങളിൽ ആറ് തോൽവിയുമായി എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. ടീമിൻ്റെ പ്ലേ ഓഫ് സാധ്യതകൾ ഇപ്പോൾ ആശങ്കയിലാണ്.


സഞ്ജുവിൻ്റെ തിരിച്ചുവരവിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ, വരും മത്സരങ്ങളിലും റിയാൻ പരാഗ് തന്നെയാകും റോയൽസിനെ നയിക്കുക.

രാജസ്ഥാൻ റോയൽസിനെതിരെ ഒത്തുകളി ആരോപണം


IPL 2025-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് (LSG) രണ്ട് റൺസിന് നാടകീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് (RR) വിവാദത്തിൽ. അവസാന ഓവറിൽ ആറ് വിക്കറ്റുകൾ ശേഷിക്കെ ഒമ്പത് റൺസ് നേടാൻ ടീം എങ്ങനെ പരാജയപ്പെട്ടു എന്ന് ചോദ്യം ചെയ്ത രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ (RCA) അഡ്‌ഹോക് കമ്മിറ്റി കൺവീനർ ജയ്ദീപ് ബിഹാനി ടീമിനെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചു.


“ഹോം ഗ്രൗണ്ടിൽ വെറും കുറച്ച് റൺസ് മാത്രം മതിയായിരിക്കെ അവർ എങ്ങനെ തോറ്റു എന്നത് ഞെട്ടിക്കുന്നതാണ്,” ബിഹാനി ന്യൂസ്18 രാജസ്ഥാനോട് പറഞ്ഞു. 2013-ലെ വാതുവെപ്പ് വിവാദങ്ങളും ടീം ഉടമ രാജ് കുന്ദ്രയുടെ വാതുവെപ്പിലെ പങ്കാളിത്തവും അദ്ദേഹം ഓർമ്മിപ്പിച്ചു.

2016 ലും 2017 ലും സിഎസ്കെയ്‌ക്കൊപ്പം ആർആറിനെയും ഒത്തുകളിക്ക് രണ്ട് സീസണുകൾക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. “ഞാൻ അന്വേഷണം ആവശ്യപ്പെടുന്നു. ബിസിസിഐയും മറ്റ് ഏജൻസികളും രാജസ്ഥാന്റെ മത്സരങ്ങൾ അന്വേഷിക്കണം,” അദ്ദേഹം പറഞ്ഞു.



നേരത്തെ ഡൽഹി ക്യാപിറ്റൽസിനെതിരായ മറ്റൊരു ക്ലോസ് ഗെയിമിലും രാജസ്ഥാൻ റോയൽസ് തോറ്റിരുന്നു. ഏഴ് വിക്കറ്റുകൾ ശേഷിക്കെ അവസാന ഓവറിൽ ഒമ്പത് റൺസ് നേടാൻ അവർക്ക് കഴിഞ്ഞില്ല. ആ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു, അവിടെയും അവർ പരാജയപ്പെട്ടു.
നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയങ്ങളുമായി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്.

യുവതാരങ്ങളെ വളർത്തുന്നതിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് രാജസ്ഥാൻ റോയൽസിനെ വിമർശിച്ച് അമ്പാട്ടി റായിഡു


മുൻ സിഎസ്കെ, എംഐ ബാറ്റർ അമ്പാട്ടി റായിഡു രാജസ്ഥാൻ റോയൽസിനെതിരെ (ആർആർ) രംഗത്ത്. യുവതാരങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്ന അവരുടെ തന്ത്രം പരാജയമാണെന്ന് റായിഡു കുറ്റപ്പെടുത്തി.


“രാജസ്ഥാൻ റോയൽസിനെക്കുറിച്ച് എപ്പോഴും എന്റെ മനസ്സിലുള്ള ഒരു ചോദ്യമാണിത്: അവർ വർഷങ്ങളായി യുവതാരങ്ങളിൽ ഇത്രയധികം നിക്ഷേപം നടത്തിയിട്ടും അവർക്ക് എന്താണ് ലഭിച്ചത്?” ഇഎസ്പിഎൻക്രിൻഫോയുടെ ടൈംഔട്ടിൽ റായിഡു ചോദിച്ചു.

“അവർ ഈ കളിക്ക് ചെയ്യുന്നത് നല്ലൊരു കാര്യമായിരിക്കാം ഇത്, പക്ഷേ ഇതൊരു മത്സരമാണ്.” – അമ്പാട്ടി റായിഡു പറഞ്ഞു.


വർഷം തോറും അവരുടെ യുവതാരങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനത്തെ അവർ എങ്ങനെ ന്യായീകരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. “ലോകമെമ്പാടുമുള്ള യുവതാരങ്ങൾക്ക് ഐപിഎല്ലിൽ മികച്ച അവസരം നൽകി, നിങ്ങൾ ഒരു നല്ല ടീമാണെന്ന് ആളുകൾ അംഗീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.


ലഖ്‌നൗവിനോട് തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരാഗ്


ജയ്പൂരിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനോട് രാജസ്ഥാൻ റോയൽസ് രണ്ട് റൺസിന് തോറ്റിരുന്നു. 181 റൺസ് പിന്തുടർന്ന രാജസ്ഥാന് 2 റൺസിന്റെ തോൽവി ആണ് ഏറ്റുവാങ്ങിയത്‌. സഞ്ജു സാംസണിന്റെ അഭാവത്തിൽ ടീമിനെ നയിച്ച റിയാൻ പരാഗ് 26 പന്തിൽ 39 റൺസ് നേടി എങ്കിലും വിജയത്തിലേക്ക് ടീമിനെ എത്തിക്കാൻ ആയില്ല.

“ഞാൻ ഈ പരാജയത്തിൽ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു. 19-ാം ഓവറിൽ ഞാൻ ആ കളി ഫിനിഷ് ചെയ്യേണ്ടതായിരുന്നു,” മത്സരം കഴിഞ്ഞ ശേഷം പരാഗ് പറഞ്ഞു.


അവസാന രണ്ട് ഓവറിൽ 20 റൺസ് വേണ്ടിയിരുന്നപ്പോൾ, 19-ാം ഓവറിൽ പ്രിൻസ് യാദവിനെതിരെ 11 റൺസ് നേടാൻ രാജസ്ഥാന് കഴിഞ്ഞു. ഇതോടെ അവസാന ഓവറിൽ 9 റൺസായി വിജയലക്ഷ്യം. എന്നാൽ ആവേശ് ഖാൻ മികച്ച രീതിയിൽ പന്തെറിഞ്ഞു, ആറ് റൺസ് മാത്രം വഴങ്ങി ടീമിനെ ജയത്തിൽ എത്തിച്ചു.

“ഞങ്ങൾക്ക് അവരെ 165-170 റൺസിൽ ഒതുക്കാൻ കഴിയുമെന്ന് കരുതിയിരുന്നു, പക്ഷേ ഞങ്ങൾ കൂടുതൽ റൺസ് വിട്ടുകൊടുത്തു,” അദ്ദേഹം പറഞ്ഞു.
റോയൽസ് ഇപ്പോൾ പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

അവസാന ഓവറിൽ ആവേശ് ഖാന്റെ തകർപ്പൻ പ്രകടനം, വീണ്ടും കളി കൈവിട്ട് രാജസ്ഥാൻ


ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 2 റൺസിന്റെ തകർപ്പൻ വിജയം നേടി. അവസാന ഓവറിൽ ആവേശ് ഖാന്റെ ബൗളിംഗ് ആണ് ലഖ്‌നൗവിന് അവിസ്മരണീയ വിജയം സമ്മാനിച്ചത് അവസാന 6 പന്തിൽ 9 റൺസ് പ്രതിരോധിക്കവെ ആവേശ് മികച്ച പ്രകടനം കാഴ്ചവെച്ചു.


ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. എയ്ഡൻ മാർക്രം 45 പന്തിൽ 66 റൺസും, ആയുഷ് ബദോണി 34 പന്തിൽ 50 റൺസും നേടി മികച്ച അടിത്തറ നൽകി. അവസാന ഓവറുകളിൽ അബ്ദുൾ സമദിന്റെ വെറും 10 പന്തിൽ 30 റൺസ് നേടിയ വെടിക്കെട്ട് ബാറ്റിംഗ് ടീമിന് മികച്ച ഫിനിഷ് നൽകി. രാജസ്ഥാൻ ബൗളർമാരിൽ വനിന്ദു ഹസരംഗ 31 റൺസിന് 2 വിക്കറ്റ് വീഴ്ത്തിയെങ്കിലും ഡെത്ത് ഓവറുകളിലെ റൺ ഒഴുക്ക് നിയന്ത്രിക്കാൻ അവർക്ക് കഴിഞ്ഞില്ല.


മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് മികച്ച തുടക്കമാണ് നേടിയത്. യಶಸ್വി ജയ്‌സ്വാളും (52 പന്തിൽ 74) വൈഭവ് സൂര്യവംശിയും (20 പന്തിൽ 34) ചേർന്ന് 85 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാൽ പിന്നീട് ആവശ്യമുള്ള സമയത്ത് മധ്യനിര തകർന്നത് അവർക്ക് തിരിച്ചടിയായി. റിയാൻ പരാഗ് 26 പന്തിൽ 39 റൺസ് നേടി പ്രതീക്ഷ നൽകിയെങ്കിലും, ആവേശ് ഖാന്റെ നിർണായക ബൗളിംഗ് രാജസ്ഥാനെ വിജയത്തിൽ നിന്ന് അകറ്റി.
ആവേശ് ഖാൻ 37 റൺസിന് 3 വിക്കറ്റ് നേടി ലഖ്‌നൗവിന്റെ ഹീറോയായി. രാജസ്ഥാന് 178/5 എന്ന സ്കോറിൽ എത്താനേ കഴിഞ്ഞുള്ളൂ.


അവസാന ഓവറിൽ രാജസ്ഥാന് 6 പന്തിൽ 9 റൺസ് വേണമായിരുന്നു. ആവേശ് 6 റൺസ് മാത്രം വിട്ടുകൊടുത്തു, 19-ാം ഓവറിൽ ഹെറ്റ്മെയറിന്റെ നിർണായക വിക്കറ്റും നേടി.

Exit mobile version