Picsart 24 05 10 11 33 14 528

ഈ ലോകകപ്പ് തന്റെ ഇന്ത്യൻ പരിശീലകനായുള്ള അവസാന ടൂർണമെന്റ് ആണെന്ന് ദ്രാവിഡ്

ടി20 ലോകകപ്പിൻ്റെ അവസാനത്തോടെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി സ്ഥാനമൊഴിയും എന്ന് ദ്രാവിഡും സ്ഥിരീകരിച്ചു. തൻ്റെ തീരുമാനം രാഹുൽ ദ്രാവിഡ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. താൻ ഇനി പരിശീലക സ്ഥാനത്തിനായി അപേക്ഷ നൽകില്ല എന്നുൻ ദ്രാവിഡ് വ്യക്തമാക്കി.

“ഓരോ ടൂർണമെൻ്റും പ്രധാനമാണ്. ഇന്ത്യക്കായി ഞാൻ പരിശീലിപ്പിച്ച എല്ലാ മത്സരങ്ങളും എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ എനിക്ക് ഇത് വ്യത്യസ്തമല്ല, ഇത് എൻ്റെ ചുമതലയുള്ള ടീമിന്റെ അവസാന ടൂർണമെന്റ് ആണ് എങ്കിലും അതും എല്ലാ മത്സരം പോലെയാണ് താൻ കാണുന്നത്,” അദ്ദേഹം പറഞ്ഞു.

“എനിക്ക് ഈ ജോലി ചെയ്യാൻ ഇഷ്ടമാണ്. ഇന്ത്യയെ പരിശീലിപ്പിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു, ഇത് ശരിക്കും ഒരു സ്പെഷ്യൽ ജോലിയാണെന്ന് ഞാൻ കരുതുന്നു. ഈ ടീമിനൊപ്പം പ്രവർത്തിക്കുന്നത് ഞാൻ ആസ്വദിച്ചു. ഞാൻ ഈ ജോലിക്ക് ആയി വീണ്ടും അപേക്ഷിക്കും എന്ന് ഞാൻ കരുതുന്നില്ല,” അദ്ദേഹം പറഞ്ഞു.

Exit mobile version