പിവി സിന്ധു സയ്യിദ് മോദി ഇൻ്റർനാഷണൽ ടൂർണമെന്റ് ഫൈനലിലെത്തി

സയ്യിദ് മോദി ഇൻ്റർനാഷണൽ സൂപ്പർ 300 ടൂർണമെൻ്റിൽ സിന്ധു ഫൈനലിൽ എത്തി. സെമിഫൈനലിൽ ഉന്നതി ഹൂഡയെ 21-12, 21-9 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പിവി സിന്ധു തൻ്റെ ആധിപത്യം പ്രകടിപ്പിച്ചത്. 36 മിനിറ്റ് ആണ് മത്സരം നീണ്ടു നിന്നത്. സിന്ധു തൻ്റെ മൂന്നാം സയ്യിദ് മോദി ഇൻ്റർനാഷണൽ കിരീടമാകും ലക്ഷ്യമിടുന്നത്.

മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ തനിഷ ക്രാസ്റ്റോ-ധ്രുവ് കപില സഖ്യം ചൈനയുടെ ഷി ഹോങ് ഷൗ-ജിയാ യി യാങ് സഖ്യത്തെ 21-16, 21-15 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയും ഫൈനലിൽ കടന്നു.

പി.വി. സിന്ധു ജപ്പാൻ മാസ്റ്റേഴ്സിൻ്റെ രണ്ടാം റൗണ്ടിൽ പുറത്തായി

പി.വി. സിന്ധു ജപ്പാൻ മാസ്റ്റേഴ്സ് സൂപ്പർ 500 ടൂർണമെൻ്റിൻ്റെ രണ്ടാം റൗണ്ടിൽ പുറത്തായി. മിഷേൽ ലിയെ നേരിട്ട സിന്ധു 21-17, 16-21, 17-21 എന്ന സ്‌കോറിൽ ആണ് പരാജയപ്പെട്ടത്. മൂന്നാം ഗെയിമിൽ 17-16ൻ്റെ ലീഡ് നിലനിർത്തിയെങ്കിലും, ഇന്ത്യൻ ഷട്ടിൽ തുടർച്ചയായി അഞ്ച് പോയിൻ്റുകൾ വഴങ്ങി അവസാനം പരാജയപ്പെടുകയായിരുന്നു.

ഈ തോൽവി സിന്ധുവിൻ്റെ മോശം സീസണിന്റെ തുടർച്ചയാണ്. അവസാന ആറ് ടൂർണമെന്റിലും ക്വാർട്ടറിന് അപ്പുറം എത്താൻ സിന്ധുവിന് ആയില്ല.

കുമാമോട്ടോ മാസ്റ്റേഴ്‌സിൽ പിവി സിന്ധു ആധിപത്യ വിജയത്തോടെ പ്രീക്വാർട്ടറിലേക്ക് മുന്നേറി

ഇന്ത്യയുടെ സ്റ്റാർ ഷട്ടിൽ പിവി സിന്ധു കുമാമോട്ടോ മാസ്റ്റേഴ്‌സ് 2024 ൻ്റെ ഓപ്പണിംഗ് റൗണ്ടിൽ മികച്ച വിജയം ഉറപ്പിച്ചു. വനിതാ സിംഗിൾസ് സിന്ധു റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറി. തായ്‌ലൻഡിൻ്റെ ബുസാനൻ ഒങ്‌ബാംരംഗ്‌ഫാനെതിരെ കളിച്ച സിന്ധു നേരിട്ടുള്ള 2 ഗെയിമുകളിൽ കളി വിജയിച്ചു. 21-12, 21-8 എന്നായിരുന്നു സ്കോർ.

പി വി സിന്ധു

റൗണ്ട് ഓഫ് 16ൽ ജപ്പാനിൽ നിന്നുള്ള നാറ്റ്സുകി നിദൈറയോ കാനഡയുടെ മിഷേൽ ലിയോടോ ആകും സിന്ധു മത്സരിക്കുക.

പാരീസ് 2024: പിവി സിന്ധു തകർപ്പൻ വിജയത്തോടെ തുടങ്ങി

ഇന്ത്യൻ ബാഡ്മിൻ്റൺ താരം പിവി സിന്ധു, പാരീസ് 2024 ഒളിമ്പിക്‌സിൻ്റെ രണ്ടാം ദിവസം വിജയത്തോടെ തന്റെ ക്യാമ്പയിൻ ആരംഭിച്ചു. ഇന്ന് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ മാലിദ്വീപിൻ്റെ ഫാത്തിമത്ത് റസാഖിനെതിരെ എകപക്ഷീയ വിജയം സിന്ധു ഉറപ്പിച്ചു. 21-9, 21-6 എന്നീ സ്‌കോറുകൾക്ക് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സിന്ധു ജയിച്ചത്.

പി വി സിന്ധു ടോക്കിയോ ഒളിമ്പിക്സിൽ

സിന്ധുവിൻ്റെ മികച്ച ഫുട്‌വർക്കുകളും ശക്തമായ സ്മാഷുകളും ഫാത്തിമയ്ക്ക് പൊരുതാൻ ഉള്ള അവസരം വരെ നൽകിയില്ല. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലും മെഡൽ നേടിയ സിന്ധു ഹാട്രിക്ക് നേട്ടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എസ്റ്റോണിയൻ താരം ക്രിസ്റ്റ്യൻ കുബയെ ആകും സിന്ധു അടുത്ത മത്സരത്തിൽ നേരിടേണ്ടത്. ബുധനാഴ്ച ആണ് ആ മത്സരം നടക്കുക.

പാരിസ് ഒളിമ്പിക്സ്, പ്രണോയിക്കും സിന്ധുവിനും എളുപ്പമുള്ള ഗ്രൂപ്പുകൾ

പാരിസ് ഒളിമ്പിക്സ് 2024ൽ പിവി സിന്ധുവിനുമെച് എസ് പ്രണോയിക്കും തുടക്കൻ എളുപ്പമാകും. ഇന്ന് നടന്ന ഗ്രൂപ്പ് തിരഞ്ഞെടുപ്പിൽ താരതമ്യേന എളുപ്പമുള്ള എതിരാളികളെ ആണ് അവർക്ക് ലഭിച്ചത്. ബാഡ്മിൻ്റൺ വേൾഡ് ഫെഡറേഷൻ (BWF) ഒളിമ്പിക് ഗെയിംസിൻ്റെ ഭാഗമാകുന്ന കായിക ഇനങ്ങളിൽ നാലെണ്ണത്തിൻ്റെ നറുക്കെടുപ്പ് ഇന്ന് നടത്തി. പുരുഷ ഡബിൾസിന്റെ നറുക്കെടുപ്പ് പിന്നീട് നടത്തും.

റിയോയിൽ വെള്ളിയും ടോക്കിയോയിൽ വെങ്കലവും നേടിയ പിവി സിന്ധു വനിതാ സിംഗിൾസിൽ പത്താം സീഡും പുരുഷ സിംഗിൾസിൽ എച്ച്എസ് പ്രണോയ് 13ാം സീഡുമാണ്. ലോക 75-ാം നമ്പർ താരം എസ്തോണിയയുടെ ക്രിസ്റ്റിൻ കുബ, പാക്കിസ്ഥാൻ്റെ ഫാത്തിമത്ത് നബാഹ അബ്ദുൾ റസാഖ് എന്നിവർക്കൊപ്പമാണ് സിന്ധു ഗ്രൂപ്പിൽ ഉള്ളത്.

അതേസമയം, എച്ച്എസ് പ്രണോയ് വിയറ്റ്നാമിൻ്റെ ലെ ഡുവോ ഫാറ്റിനും ജർമ്മനിയുടെ ഫാബിയൻ റോത്തിനും ഒപ്പം ആണ് ഗ്രൂപ്പിൽ ഉള്ളത്‌. പുരുഷ സിംഗിൾസിൽ മൂന്നാം സീഡ് ആയ ജൊനാഥൻ ക്രിസ്റ്റിയ്‌ക്കൊപ്പം ഗ്രൂപ്പിൽ ഇടം നേടിയ ലക്ഷ്യ സെന്നിന് കാര്യങ്ങൾ എളുപ്പമാകില്ല.

പി വി സിന്ധുവിന് ഫൈനലിൽ പരാജയം

ഇന്ത്യൻ താരം പി വി സിന്ധുവിന് കിരീടം അകലെ തന്നെ. ഇന്ന് മലേഷ്യ മാസ്റ്റേഴ്‌സ് 2024ന്റെ ഫൈനലിൽ സിന്ധു പരാജയപ്പെട്ടു. ലോക ഏഴാം നമ്പർ ചൈനയുടെ വാങ് സി യിക്കെതിരെ ആണ് സിന്ധു ഇന്ന് തോറ്റത്. 2022ന് ശേഷമുള്ള തന്റെ ആദ്യ കിരീടം തേടി ആയിരുന്നു സിന്ധു ഇന്ന് ഇറങ്ങിയത്. 79 മിനിറ്റ് നീണ്ടുനിന്ന ഫൈനലിൽ 21-16, 5-21, 16-21 എന്ന സ്‌കോറിനാണ് വാങ് സി യി വിജയിച്ചത്.

ഇനി ഒളിമ്പിക്സിന് മുമ്പ് ഫോം വീണ്ടെടുക്കുക ആകും ഇന്ത്യൻ താരത്തിന്റെ ലക്ഷ്യം.

പി വി സിന്ധു മലേഷ്യൻ മാസ്റ്റേഴ്സ് ഫൈനലിൽ

പി വി സിന്ധു ഈ സീസണിലെ തന്റെ ആദ്യ ഫൈനലിൽ എത്തി. ഇന്ന് നടന്ന സെമിയിൽ തായ്‌ലൻഡിൻ്റെ ബുസാനൻ ഒങ്‌ബാംരുങ്‌ഫയെ തോൽപ്പിച്ചാണ് പിവി സിന്ധു 2024-ലെ മലേഷ്യ മാസ്റ്റേഴ്‌സിൻ്റെ ഫൈനലിൽ കടന്നത്. 13-21, 21-16 എന്ന സ്‌കോറിന് ആയിരുന്നു സിന്ധുവിന്റെ വിജയം. 2 മണിക്കൂറും 28 മിനിറ്റും മത്സരം നീണ്ടു നിന്നു.

2022-ലെ സിംഗപ്പൂർ ഓപ്പണിന് ശേഷം ഒരു ടൂർണമെൻ്റിലും സിന്ധു കിരീടം നേടിയിട്ടില്ല. ഇമ്മ് നടക്കുന്ന മറ്റൊരു സെമിയിൽ 21-9, 21-11 എന്ന സ്‌കോറിന് ഷാങ് യിമാനെ തോൽപ്പിച്ച ചൈനീസ് ലോക ഏഴാം നമ്പർ താരം വാങ് ഷി യിയെയാണ് സിന്ധു ഫൈനലിൽ നേരിടുക.

സ്പെയിന്‍ മാസ്റ്റേഴ്സ് പ്രീ ക്വാര്‍ട്ടറിൽ കടന്ന് പിവി സിന്ധു

സ്പെയിന്‍ മാസ്റ്റേഴ്സ് (സൂപ്പര്‍ 3000) ടൂര്‍ണ്ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറിൽ കടന്ന് ഇന്ത്യയുടെ പിവി സിന്ധു. ലോക റാങ്കിംഗിൽ 49ാം സ്ഥാനത്തുള്ള കാനഡയുടെ വെന്‍ യു ഷാംഗിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പിവി സിന്ധു ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയത്. സ്കോര്‍: 21-16, 21-12.

അതേ സമയം മറ്റൊരു ഇന്ത്യന്‍ താരം അഷ്മിത ചാലിഹ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റച്ചാനോക് ഇന്റാനോണിനോട് നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെട്ടു. സ്കോര്‍ 13-21, 11-21.

പി വി സിന്ധു വീണ്ടും സെമിയിൽ വീണു

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750-ലെ വനിതാ സിംഗിൾസിലും ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലിൽ വീണു. ഇന്ന് നടന്ന സെമി ഫൈനലിൽ സ്പെയിനിന്റെ കരോളിന മരിൻ ആണ് സിന്ധുവിനെ തോൽപ്പിച്ചത്. 18-21, 21-19, 7-21 എന്നായിരുന്നു സ്കോർ‌. സിന്ധു തുടർച്ചയായ അഞ്ചാം തവണയാണ് മരിനു മുന്നിൽ പരാജയപ്പെടുന്നത്.

ഇന്നലെ ക്വാർട്ടർ ഫൈനലിൽ സുപനിദ കതേതോങ്ങിനെ സിന്ധു പരാജയപ്പെടുത്തിയിരുന്നു. അതിനമ്നു മുമ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ലോക ഏഴാം നമ്പർ താരം ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്ക തുങ്‌ജംഗിനെയും പിവി സിന്ധു പരാജയപ്പെടുത്തിയിരുന്നു.

പി വി സിന്ധു ഡെന്മാർക്ക് ഓപ്പൺ സെമി ഫൈനലിലേക്ക് മുന്നേറി

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750-ലെ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ സുപനിദ കതേതോങ്ങിനെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. 21-19, 21-12 എന്ന സ്‌കോറിന് നേരിട്ടുള്ള ഗെയിമുകൾക്ക് ആയിരുന്നു സിന്ധുവിന്റെ വിജയം.

ഇന്നലെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ലോക ഏഴാം നമ്പർ താരം ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്ക തുങ്‌ജംഗിനെയും പിവി സിന്ധു പരാജയപ്പെടുത്തിയിരുന്നു. ഇന്ന് സെമി ഫൈനലിലേക്ക് മുന്നേറിയതോടെ സിന്ധു റാങ്കിംഗിൽ ആദ്യ പത്തിലേക്ക് മടങ്ങി എത്തും എന്ന് ഉറപ്പായി.

നാളെ സെമി ഫൈനലിൽ കരോലിന മാരിൻ vs തായ് സൂ-യിംഗ് മത്സരത്തിലെ വിജയിയെ ആകും സിന്ധു നേരിടുക.

ഡെന്മാർക്ക് ഓപ്പണിൽ പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750-ലെ വനിതാ സിംഗിൾസിക് ഇന്ത്യയുടെ പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ. ഇന്നലെ നടന്ന പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ തുടക്കത്തിൽ ഒരു ഗെയിമിനു പിന്നിട്ടു നിന്ന ശേഷമാണ് സിന്ധു വിജയിച്ചത്.ലോക ഏഴാം നമ്പർ താരം ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസ്ക തുങ്‌ജംഗിനെയാണ് പിവി സിന്ധു പരാജയപ്പെടുത്തിയത്.

ഗ്രിഗോറിയയെ 18-21, 21-15, 21-13 എന്ന സ്‌കോറിന് ആണ് തോൽപിച്ചത്‌. സിന്ധുവിന് ഒരു മണിക്കൂറും 11 മിനിറ്റും വേണ്ടിവന്നു മത്സരം പൂർത്തിയാക്കാൻ.

ഇന്ത്യയുടെ തന്നെ ആകർഷി കശ്യപും തായ്‌ലൻഡിന്റെ സുപനിദ കാറ്റേതോങ്ങും തമ്മിലുള്ള മറ്റൊരു റൗണ്ട് ഓഫ് 16 മത്സരത്തിലെ വിജയിയെയം ആകും‌ സിന്ധു അടുത്തതായി നേരിടുക.

പി വി സിന്ധു ഡെന്മാർക് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ പി വി സിന്ധു രണ്ടാം റൗണ്ടിൽ. സ്‌കോട്ട്‌ലൻഡിന്റെ കിർസ്റ്റി ഗിൽമോറിനെതിരായ ആദ്യ റൗണ്ട് പോരാട്ടത്തിൽ 3 ഗെയിം നീണ്ട പോരാട്ടത്തിൽ ജയിച്ചാണ് പിവി സിന്ധു വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിലെത്തിയത്. 21-14, 18-21, 21-10 എന്ന സ്‌കോറിനായിരുന്നു ലോക 28-ാം നമ്പർ താരത്തിന് എതിരായ വിജയം.

ലോക റാങ്കിങ്ങിൽ 12-ാം സ്ഥാനത്തുള്ള സിന്ധു ആർടിക് ഓപ്പണിലെ നിരാശ കഴിഞ്ഞാണ് ഡെന്മാർക് ഓപ്പണിലേക്ക് എത്തുന്നത്‌. ആർട്ടിക് ഓപ്പണിന്റെ സെമിഫൈനലിക്ക് സിന്ധു ചൈനയുടെ വാങ് ഷി യിയോട് തോറ്റിരുന്നു.

ഇന്ത്യയുടെ ആകർഷി കശ്യപും രണ്ടാം റൗണ്ടിലേക്ക് മുന്നേറി, ജർമ്മനിയുടെ യുവോൺ എൽഐയെ ആണ് ആകർഷി പരാജയപ്പെടുത്തിയത്. 10-21, 22-20, 21-12 എന്ന സ്‌കോറിന് ആയിരുന്നു ജയം. കിടംബി ശ്രീകാന്ത് ഇന്ന് ആദ്യ റൗണ്ടിൽ പുറത്തായി.

Exit mobile version