Picsart 23 10 17 20 32 12 347

പി വി സിന്ധു ഡെന്മാർക് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി

ഡെൻമാർക്ക് ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിൽ പി വി സിന്ധു രണ്ടാം റൗണ്ടിൽ. സ്‌കോട്ട്‌ലൻഡിന്റെ കിർസ്റ്റി ഗിൽമോറിനെതിരായ ആദ്യ റൗണ്ട് പോരാട്ടത്തിൽ 3 ഗെയിം നീണ്ട പോരാട്ടത്തിൽ ജയിച്ചാണ് പിവി സിന്ധു വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിലെത്തിയത്. 21-14, 18-21, 21-10 എന്ന സ്‌കോറിനായിരുന്നു ലോക 28-ാം നമ്പർ താരത്തിന് എതിരായ വിജയം.

ലോക റാങ്കിങ്ങിൽ 12-ാം സ്ഥാനത്തുള്ള സിന്ധു ആർടിക് ഓപ്പണിലെ നിരാശ കഴിഞ്ഞാണ് ഡെന്മാർക് ഓപ്പണിലേക്ക് എത്തുന്നത്‌. ആർട്ടിക് ഓപ്പണിന്റെ സെമിഫൈനലിക്ക് സിന്ധു ചൈനയുടെ വാങ് ഷി യിയോട് തോറ്റിരുന്നു.

ഇന്ത്യയുടെ ആകർഷി കശ്യപും രണ്ടാം റൗണ്ടിലേക്ക് മുന്നേറി, ജർമ്മനിയുടെ യുവോൺ എൽഐയെ ആണ് ആകർഷി പരാജയപ്പെടുത്തിയത്. 10-21, 22-20, 21-12 എന്ന സ്‌കോറിന് ആയിരുന്നു ജയം. കിടംബി ശ്രീകാന്ത് ഇന്ന് ആദ്യ റൗണ്ടിൽ പുറത്തായി.

Exit mobile version