തായ്‍ലാന്‍ഡ് ഓപ്പണ്‍ കിരീടമെന്ന സിന്ധുവിന്റെ സ്വപ്നങ്ങള്‍ക്ക് ഫൈനലില്‍ തിരിച്ചടി. ഇന്ന് നടന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. സ്കോര്‍: 15-21, 18-21. മത്സരം 50 മിനുട്ടാണ് നീണ്ട് നിന്നത്.
ഇതിനു മുമ്പ് നടന്ന മലേഷ്യ, ഇന്തോനേഷ്യ ടൂര്‍ണ്ണമെന്റുകളിലും സിന്ധുവിനു മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.
ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയെ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ കീഴടക്കി ഇന്ത്യയുടെ പിവി സിന്ധു തായ്‍ലാന്‍ഡ് ഓപ്പണ്‍ ഫൈനലില്‍. നാളെ ജപ്പാന്റെ നൊസോക്കി ഒക്കുഹാരയാണ് സിന്ധുവിന്റെ ഫൈനല്‍ എതിരാളി. 23-21, 16-21, 21-9 എന്ന സ്കോറിനു 29ാം നമ്പര്‍ താരം ഗ്രിഗോറിയെ സിന്ധു ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്.
മലേഷ്യയുടെ സോണിയ ചിയയെ തായ്‍ലാന്‍ഡ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കീഴടക്കി ഇന്ത്യയുടെ പിവി സിന്ധു. ഇതോടെ ടൂര്‍ണ്ണമെന്റിലെ സെമിയില്‍ സിന്ധു എത്തുകയായിരുന്നു. തായ്‍ലാന്‍ഡ് ഓപ്പണിലെ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ സാന്നിധ്യമാണ് പിവി സിന്ധു. ഇന്നത്തെ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് മലേഷ്യന്‍ താരത്തെ സിന്ധു കെട്ടുകെട്ടിച്ചത്.
36 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-17, 21-13 എന്ന സ്കോറിനായിരുന്നു താരത്തിന്റെ വിജയം. ലോക റാങ്കിംഗില്‍ 35ാം നമ്പര്‍ താരമാണ് സോണിയ ചിയ. സെമിയില്‍ ലോക റാങ്കിംഗില്‍ 29ാം നമ്പര്‍ താരം ഇന്തോനേഷ്യന്‍ താരം ഗ്രിഗോറിയ മരിസ്കയാണ് സിന്ധുവിന്റെ എതിരാളി.
തായ്‍ലാന്‍ഡ് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ ജയം നേടി പിവി സിന്ധു. ഇന്ന് പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായപ്പോള്‍ ആശ്വാസമേകിയ ഫലമായി മാറുകയാണ് വനിത വിഭാഗത്തില്‍ നിന്നുള്ള ഈ ഫലം. 37 മിനുട്ട് പോരാട്ടത്തില്‍ ഹോങ്കോംഗിന്റെ പുയി യിന്‍ യിപിനെയാണ് സിന്ധു അടിയറവു പറയിച്ചത്.
തായ്‍ലാന്‍ഡ് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അനായാസ ജയം സ്വന്തമാക്കി പിവി സിന്ധു. ബള്‍ഗേറിയയുടെ ലിന്‍ഡ് സെറ്റ്ചിരിയോടാണ് സിന്ധുവിന്റെ ജയം. 26 മിനുട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരം ആധിപത്യമുറപ്പിച്ചത്. സ്കോര്‍ : 21-8, 21-15. അതേ സമയം വൈഷ്ണവി റെഡ്ഢി ജാക്ക തന്റെ ആദ്യ മത്സരം 13-21, 17-21 എന്ന സ്കോറിനു ജപ്പാന്റെ സയാക്ക സാറ്റോയോട് പരാജയം ഏറ്റവുാങ്ങി. 31 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.
പുരുഷ വിഭാഗത്തില്‍ സ്പെയിനിന്റെ പാബ്ലോ ഐബന്‍ വിസെനിനെ നേരിട്ടുള്ള ഗെയിമുകളില്‍ 21-16, 21-9 എന്ന സ്കോറിനു തകര്‍ത്താണ് പ്രണോയ്‍യുടെ വിജയം. സമീര്‍ വര്‍മ്മ ആദ്യ റൗണ്ടില്‍ ലോക് റാങ്കിംഗില്‍ 36ാം നമ്പര്‍ താരം തനോംഗ്സാകിനോട് 18-21, 16-21 എന്ന സ്കോറിനു പൊരുതി തോറ്റു.
പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യം (അനില്‍കുമാര്‍ രാജു-വെങ്കട് ഗൗരവ് പ്രസാദ്) ആദ്യ റൗണ്ടില്‍ പൊരുതി തോല്‍ക്കുകയായിരുന്നു. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ തോല്‍വി. 21-14, 12-21, 14-21.
തങ്ങളുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പിവി സിന്ധുവും എച്ച് എസ് പ്രണോയും തോല്‍വിയേറ്റു വാങ്ങിയതോടെ ഇന്തോനേഷ്യ ഓപ്പണിലെ ഇന്ത്യന്‍ പ്രാധിനിധ്യം അവസാനിച്ചു. ഇന്ന് നടന്ന മത്സരങ്ങളില്‍ എച്ച് എസ് പ്രണോയ് ഷി യൂഖിയോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെട്ടപ്പോള്‍ പിവി സിന്ധു നേരിട്ടുള്ള ഗെയിമുകളില്‍ ഹി ബിംഗ്ജിയാവോട് തോല്‍വിയേറ്റു വാങ്ങി.
ഇരു താരങ്ങളും ചൈനീസ് താരങ്ങളോടാണ് പരാജയപ്പെട്ടത്. സിന്ധു 14-21, 15-21 എന്ന സ്കോറിനു 37 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് പരാജയപ്പെട്ടതെങ്കില്‍ പ്രണോയ് 17-21, 18-21 എന്ന സ്കോറിനു 39 മിനുട്ട് നീണ്ട വീരോചിതമായ പോരാട്ടതിനു ശേഷമാണ് കീഴടങ്ങിയത്.
ഇന്തോനേഷ്യ ഓപ്പണില്‍ പിവി സിന്ധു ക്വാര്‍ട്ടറില്‍ കടന്നു. 21-17, 21-14 എന്ന സ്കോറിനു നേരിട്ടുള്ള ഗെയിമിലാണ് സിന്ധുവിന്റെ വിജയം. ഇന്ന് സിന്ധുവിന്റെ ജന്മദിനത്തിന്റെ അന്ന് ജപ്പാന്‍ താരമായ അയ ഒഹോരിയ്ക്കെതിരെയാണ് പ്രീക്വാര്‍ട്ടര്‍ ജയം ഇന്ത്യന്‍ താരം ഉറപ്പാക്കിയത്. ലോക റാങ്കിംഗില്‍ 17ാം സ്ഥാനത്താണ് അയ ഒഹോരി.
നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഹീ ബിംഗ്ജിയാവോയാവും സിന്ധുവിന്റെ എതിരാളി. ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള ചൈനീസ് താരം ഇന്നത്തെ പ്രീക്വാര്‍ട്ടര്‍ മത്സരം വിജയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 36 മിനുട്ട് നീണ്ട മത്സരത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം.
ഇന്തോനേഷ്യ ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ കടന്ന് പിവി സിന്ധു. ഇന്ന് നടന്ന മത്സരത്തില്‍ മൂന്ന് ഗെയിം പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. തായ്‍ലാന്‍ഡിന്റെ പോണ്‍പാവി ചോചോവുംഗിനെയാണ് സിന്ധു ഇന്ന് മറികടന്നത്. 63 മിനുട്ട് നീണ്ട പോരാട്ടത്തില്‍ ആദ്യത്തെയും മൂന്നാമത്തെയും ഗെയിം സിന്ധു നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ തായ്‍ലാന്‍ഡ് താരം വിജയം നേടി.
സ്കോര്‍: 21-15, 19-21, 21-13. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ അയ ഒഹോരിയാണ് സിന്ധുവിന്റെ എതിരാളി.
ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ ഇന്ത്യന്‍ ടീമിനു തോല്‍വി. ജപ്പാനോട് 4-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ സിംഗിള്‍സില്‍ നേരിട്ടുള്ള ഗെയിമുകളില്‍ പിവി സിന്ധു 21-19, 21-15 എന്ന സ്കോറിനു അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തി മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.
എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ എല്ലാം ഇന്ത്യന്‍ ടീം പരാജയപ്പെടുകയായിരുന്നു. തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
ഇന്തോനേഷ്യ മാസ്റ്റേഴ്സ് സെമിയില്‍ കടന്ന ഇന്ത്യയുടെ സൈന നേഹ്‍വാല്‍. മറ്റൊരു ഇന്ത്യന്‍ താരം പിവി സിന്ധുവിനെയാണ് സൈന ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മറികടന്നത്. സ്കോര്‍: 21-13, 21-19. ആദ്യ ഗെയിം അനായാസം നേടിയ സൈനയ്ക്ക് രണ്ടാം ഗെയിമില്‍ സിന്ധുവില്‍ നിന്ന് ചെറുത്ത് നില്പുണ്ടായിരുന്നുവെങ്കിലും നേരിട്ടുള്ള ഗെയിമുകളില്‍ ജയം നേടാന്‍ സൈനയ്ക്കായി.
രണ്ടാം ഗെയിമിന്റെ ഇടവേള സമയത്ത് 11-10നു സിന്ധുവായിരുന്നു ലീഡ് ചെയ്തിരുന്നത്. ഇരു താരങ്ങളും 14-14 വരെ പിന്നീട് ഒപ്പത്തിനൊപ്പമാണ് നിങ്ങിയത്. ഒടുവില്‍ സിന്ധുവിന്റെ പ്രതിരോധത്തെ മറികടന്ന് സൈന തന്റെ ജയം സ്വന്തമാക്കി.