ആസ്റ്റൺ വില്ലയുടെ പോരാട്ടത്തെ അതിജീവിച്ച് പിഎസ്ജി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ



രണ്ടാം പാദ മത്സരത്തിൽ ആസ്റ്റൺ വില്ലയോട് 3-2 ന് പരാജയപ്പെട്ടെങ്കിലും, അഗ്രിഗേറ്റിൽ 5-4 ന്റെ വിജയത്തോടെ പാരീസ് സെന്റ്-ജെർമെയ്ൻ യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ പ്രവേശിച്ചു. ഇന്ന് ആദ്യ പകുതിയിൽ 2-0 ന് ലീഡ് നേടിയ ശേഷം വില്ല പാർക്കിൽ പിഎസ്ജിക്ക് വലിയൊരു തിരിച്ചടി നേരിടേണ്ടിവന്നു. ശക്തമായ പോരാട്ടത്തിലൂടെ വില്ല തിരിച്ചുവന്നു.


അഷ്റഫ് ഹക്കിമിയും നുനോ മെൻഡസും തുടക്കത്തിൽ തന്നെ ഗോളുകൾ നേടി പിഎസ്ജിക്ക് മുൻതൂക്കം നൽകി, ഇത് ആദ്യ പാദത്തിലെ 3-1 ന്റെ വിജയത്തിന് കൂടുതൽ കരുത്ത് പകർന്നു. എന്നാൽ യൂറി ടീലെമാൻസിന്റെ ഗോളിലൂടെ വില്ല തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ കളി കൂടുതൽ ആവേശകരമായി, ജോൺ മക്ഗിന്നും എസ്‌റി കോൺസയും അടുത്തടുത്ത നിമിഷങ്ങളിൽ ഗോളുകൾ നേടിയതോടെ വില്ല ഒരു അവിശ്വസനീയമായ തിരിച്ചുവരവിന് തൊട്ടരികെയെത്തി.


പിഎസ്ജിയുടെ രക്ഷകനായത് ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറുമയായിരുന്നു. മാർക്കസ് റാഷ്‌ഫോർഡിന്റെയും ടീലെമാൻസിന്റെയും ഉൾപ്പെടെ നിരവധി മികച്ച ഷോട്ടുകൾ അദ്ദേഹം തടുത്തിട്ടു. നാടകീയമായ രണ്ടാം പകുതിക്ക് ഒടുവിൽ, ലൂയിസ് എൻറിക്വെയുടെ ടീം വിജയം ഉറപ്പിച്ചു. ഇഞ്ചുറി ടൈമിൽ വില്ലയുടെ സമനില ഗോൾ ശ്രമം വില്യം പാച്ചോ തടഞ്ഞു.


പിഎസ്ജി ഇനി സെമിഫൈനലിൽ ആഴ്സണലിനെയോ റയലിനെയോ നേരിടേണ്ടി വരും.

തകർപ്പൻ ഗോളുകൾ! ആദ്യ പാദത്തിൽ ആസ്റ്റൺ വില്ലക്ക് എതിരെ ആധിപത്യം നേടി പി എസ് ജി


ഖ്വിച്ച ക്വരത്‌സ്‌ഖേലിയയുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ പിഎസ്ജി ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ ആസ്റ്റൺ വില്ലയെ 3-1 ന് തോൽപ്പിച്ചു.
മോർഗൻ റോജേഴ്സ് മികച്ച ഒരു ഗോളിലൂടെ 35-ാം മിനിറ്റിൽ വില്ലയെ മുന്നിലെത്തിച്ചു. അവിടെ നിന്നായിരുന്നു പു എസ് ജിയുടെ തിരിച്ചുവരവ്. .

19 കാരനായ ഡെസിറെ ഡൗയിലൂടെ പിഎസ്ജി ഉടൻ തന്നെ തിരിച്ചടിച്ചു. താരം മനോഹരമായ ഒരു ഗോൾ നേടി സമനില പിടിച്ചു.


രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്വരത്‌സ്‌ഖേലിയ ഒരു മികച്ച സോളോ ഗോളിലൂടെ പിഎസ്ജിക്ക് ലീഡ് നൽകി. ഇഞ്ചുറി ടൈമിൽ നൂനോ മെൻഡസ് മൂന്നാം ഗോൾ നേടിയതോടെ പിഎസ്ജി രണ്ട് ഗോളിൻ്റെ മുൻതൂക്കം സ്വന്തമാക്കി.

ഫ്രഞ്ച് ലീഗ് കിരീടം വീണ്ടും പി എസ് ജി സ്വന്തമാക്കി!!

പി എസ് ജി ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി. ഇന്ന് ആംഗേഴ്സുന് എതിരായ മത്സരം 1-0ന് വിജയിച്ചതോടെയാണ് പി എസ് ജി കിരീടത്തിലേക്ക് എത്തിയത്. ഇനിയും ആറു മത്സരങ്ങളിൽ ലീഗിൽ ശേഷിക്കുന്നുണ്ട് എങ്കിലും പിറകിലുള്ള ഒരു ടീമിനും ഇനി പി എസ് സി ഒപ്പം എത്താൻ ആകില്ല. യുവതാരം ഡിസൈർ ഡൂ ആണ് ഇന്ന് അവർക്കുവേണ്ടി ഗോൾ നേടിയത്.

ഈ സീസണിൽ ഇതുവരെ ഒരു മത്സരവും പരാജയപ്പെടാത്ത പി എസ് ജി ഇനി ശേഷിക്കുന്ന ആറു മത്സരങ്ങൾ കൂടി പരാജയപ്പെടാതിരുന്നാൽ ഫ്രാൻസിൽ ഒരു പരാജയം പോലും അറിയാതെ ലീഗ് കിരീടം നേടുന്ന ആദ്യ ടീമായി മാറും. പിഎസ്ജിയുടെ പതിമൂന്നാം ലീഗ് കിരീടമാണ് ഇത്. 2012 സീസണ് ശേഷമാണ് ഈ 13 കിരീടങ്ങളിൽ 11 ഉം പി എസ് ജി നേടിയത്.

ഒരു പോയിന്റ് നേടിയാൽ പി എസ് ജിക്ക് ലീഗ് കിരീടം നേടാം!

പാരീസ് സെന്റ് ജെർമെയ്ൻ മറ്റൊരു ലീഗ് 1 കിരീടത്തിന്റെ വക്കിലാണ്, തോൽവിയറിയാതെ ഒരു സീസൺ പൂർത്തിയാക്കുന്ന ആദ്യ ഫ്രഞ്ച് ക്ലബ്ബായും അവർ മാറിയേക്കാം. ആഞ്ചേഴ്‌സിനെതിരെ നാളെ ഇറങ്ങുന്ന പി എസ് ജിക്ക് ഒരു സമനില നേടിയാൽ 13 വർഷത്തിനിടെ അവരുടെ 11-ാം ചാമ്പ്യൻഷിപ്പ് ഉറപ്പാക്കാൻ സാധിക്കും.

21 പോയിന്റ് ലീഡും ഏഴ് മത്സരങ്ങൾ ബാക്കിയിരിക്കെ പി എസ് ജിക്ക് ഇപ്പോൾ 21 പോയിന്റിന്റെ ലീഡ് ഉണ്ട്. കഴിഞ്ഞ വർഷം മെയ് മുതൽ ആഭ്യന്തര മത്സരങ്ങളിൽ തോൽവിയറിയാതെ തുടരുകയാണവർ. ഒരു ഫ്രഞ്ച് ക്ലബ്ബും ഇതുവരെ ഒരു സീസൺ മുഴുവൻ തോൽവിയറിയാതെ കടന്നുപോയിട്ടില്ല.

ആവേശകരമായ തിരിച്ചുവരവ്, പി എസ് ജി ഫ്രഞ്ച് കപ്പ് ഫൈനലിൽ

ഫ്രഞ്ച് കപ്പ് സെമിഫൈനലിൽ രണ്ടാം ഡിവിഷൻ ക്ലബായ ഡൻകിർക്കിനെ 4-2ന് പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്ൻ മികച്ച തിരിച്ചുവരവ് നടത്തി. ആദ്യ സെമിഫൈനലിൽ കളിക്കുന്ന ഡങ്കെർക്വെയെ വിൻസെന്റ് സാസ്സോയും മുഹന്നദ് യഹ്യ അൽ-സാദും ചേർന്ന് 27 മിനിറ്റിനുള്ളിൽ തന്നെ രണ്ട് ഗോളിന് മുന്നിൽ എത്തിച്ചിരുന്നു.

എന്നിരുന്നാലും, പകുതി സമയത്തിന് മുമ്പ് പി‌എസ്‌ജി പ്രതികരിച്ചു. ഔസ്മാൻ ഡെംബെലെ ഒരു ഗോൾ അടിച്ച് തിരിച്ചുവരവിന് തുടക്കം കുറിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർക്വിനോസ് സമനില ഗോളും നേടി.

62-ാം മിനിറ്റിൽ ഡിസയർ ഡൗവിന്റെ ഗോൾ പിഎസ്ജിക്ക് ലീഡ് നൽകി, തുടർന്ന് ഇഞ്ചുറി ടൈമിൽ തന്റെ രണ്ടാം ഗോളിലൂടെ ഡെംബെലെ വിജയം ഉറപ്പിച്ചു. ഈ വിജയം പിഎസ്ജിയെ പതിനാറാം ഫ്രഞ്ച് കപ്പ് കിരീടം എന്ന റെക്കോർഡ് നേട്ടത്തിന് അടുത്തേക്ക് നയിക്കുന്നു.

പിഎസ്ജി ലീഗ് 1 കിരീടത്തിലേക്ക് അടുത്തു, ഇനി ഒരു പോയിന്റ് കൂടെ

13 സീസണുകളിൽ 11-ാം ലീഗ് 1 കിരീടം എന്ന ലക്ഷ്യത്തിനടുത്ത് എത്തിയിരിക്കുകയാണ് പി എസ് ജി. സെന്യ് എത്തിയ്ൻ ക്ലബ്ബിനെ 6-1 ന് പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്ന് ഇനി ലീഗ് കിരീടം നേടാൻ ഒരു പോയിന്റ് കൂടെയേ വേണ്ടൂ. നേരത്തെ റീംസിനോട് 3-1 ന് മാഴ്‌സെ തോറ്റതൽതോടെ മാഴ്സെ കിരീട പോരാട്ടത്തിൽ നിന്ന് പുറത്തായി. ഇന്നലെ നീസിനെ മൊണാക്കോ തോൽപ്പിച്ച് കൊണ്ട് കണക്കിൽ ഇപ്പോൾ മൊണാക്കോയ്ക്ക് മാത്രമേ പിഎസ്ജിക്ക് ഒപ്പം എത്താൻ ആവുകയുള്ളൂ.

ലൂക്കാസ് സ്റ്റാസിനിലൂടെ സെന്റ് എറ്റിയെൻ തുടക്കത്തിൽ തന്നെ ലീഡ് നേടിയെങ്കിലും പകുതി സമയത്തിന് മുമ്പ് പെനാൽറ്റി സ്പോട്ടിൽ നിന്ന് ഗൊൺസാലോ റാമോസ് സമനില പിടിച്ചു. രണ്ടാം പകുതിയിൽ പിഎസ്ജി ആധിപത്യം സ്ഥാപിച്ചു, ഖ്വിച്ച ക്വാററ്റ്‌സ്‌ഖേലിയ, ഡിസയർ ഡൗ (2 ഗോൾ), ജോവോ നെവസ്, ഇബ്രാഹിം എംബയേ എന്നിവർ ഗോൾ നേടി വലിയ ജയത്തിലേക്ക് പി എസ് ജിയെ നയിച്ചു.

പി‌എസ്‌ജി ഇപ്പോൾ മൊണാക്കോയ്ക്ക് 21 പോയിന്റ് മുന്നിലാണ്.

പിഎസ്ജി ക്യാപ്റ്റന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ-ഫൈനൽ ആദ്യ പാദം നഷ്ടമാകും

ആൻഫീൽഡിൽ ലിവർപൂളിനെ പെനാൽറ്റിയിൽ തോൽപ്പിച്ച് ഇന്നലെ പാരീസ് സെന്റ്-ജെർമെയ്ൻ യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. എന്നാൽ, സസ്‌പെൻഷൻ കാരണം പി.എസ്.ജി. ക്യാപ്റ്റൻ മാർക്വിനോസിന് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദം നഷ്ടമാകും.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലൂയിസ് ഡയസിനെ ഫൗൾ ചെയ്തതിന് ബ്രസീലിയൻ ഡിഫൻഡർക്ക് മഞ്ഞ കാർഡ് ലഭിച്ചു, ഇതാണ് നിർണായക പോരാട്ടത്തിൽ നിന്ന് താരം ഒഴിവാക്കപ്പെടാൻ കാരണം.

അടുത്ത റൗണ്ടിൽ പി.എസ്.ജി. ആസ്റ്റൺ വില്ലയെയോ ക്ലബ് ബ്രൂജിനെയോ നേരിടും, വില്ല പാർക്കിൽ രണ്ടാം പാദത്തിലേക്ക് കടക്കുമ്പോൾ പ്രീമിയർ ലീഗ് ടീം 3-1 ന്റെ മുൻതൂക്കത്തിലാണ് ഉള്ളത്.

ലിവർപൂളിനെതിരായ വിജയം ഒരു തുടക്കം മാത്രമാണ് എന്ന് ലൂയിസ് എൻറികെ

ആൻഫീൽഡിൽ പാരീസ് സെന്റ്-ജെർമെയ്ൻ ഇന്നലെ ചരിത്രപരമായ ഒരു തിരിച്ചുവരവാണ് നടത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂളിനെ പരാജയപ്പെടുത്തി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അവർ സ്ഥാനം ഉറപ്പിച്ചു.

മത്സരത്തിന് ശേഷം കനാൽ പ്ലസിനോട് സംസാരിച്ച പി‌എസ്‌ജി മാനേജർ ലൂയിസ് എൻറിക് ഈ വിജയം ഒരു തുടക്കം മാത്രമാണെന്ന് ഊന്നിപ്പറഞ്ഞു. “ഞങ്ങൾ ഒരു യഥാർത്ഥ ടീമാണെന്ന് കാണിച്ചു തന്നു. ഈ ടീം അതിന്റെ പരമാവധിയിലാണോ? ഇല്ല. ഇത് ഒരു തുടക്കം മാത്രമാണ്. ഏറ്റവുൻ മികച്ചതാവുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.

“ഇന്ന് വളരെ ബുദ്ധിമുട്ടുള്ള ഒരു മത്സരമായിരുന്നു. ലിവർപൂൾ വളരെ മികച്ച ഒരു ടീമാണ്, പക്ഷേ ഞങ്ങളുടെ മാനസികാവസ്ഥയും വ്യക്തിത്വവും – പ്രത്യേകിച്ച് ജിജിയോയുടെ പ്രകടനം – ഞങ്ങളെ വിജയിക്കാൻ സഹായിച്ചു.” – എൻറികെ പറഞ്ഞു.

ആൻഫീൽഡിൽ പാരീസ് ചിരി! ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ നിന്നു പുറത്ത്

യുഫേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ ട്രബിൾ സ്വപ്നവും ആയി എത്തിയ ലിവർപൂളിനെ പുറത്താക്കി പാരീസ് സെന്റ് ജർമ്മൻ. ആദ്യ പാദത്തിൽ 1-0 ന്റെ പരാജയവും ആയി ആൻഫീൽഡിൽ എത്തിയ പി.എസ്.ജി പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ലിവർപൂളിനെ പുറത്താക്കിയത്. ആദ്യ പാദത്തിൽ നിർത്തിയ നിടത്ത് നിന്നു പി.എസ്.ജി തുടങ്ങുന്നത് ആണ് രണ്ടാം പാദത്തിലും കണ്ടത്. നിരന്തരം ആക്രമിച്ചു കളിച്ച അവർ 12 മത്തെ മിനിറ്റിൽ മത്സരത്തിൽ മുന്നിൽ എത്തി. ബ്രാകോളയുടെ ക്രോസിനുള്ള ശ്രമം കൊനാറ്റ തടഞ്ഞെങ്കിലും പിന്നാലെ എത്തിയ ഡെമ്പെല പാരീസിൽ തങ്ങളുടെ വഴി മുടക്കിയ ആലിസണിനെ ആദ്യമായി മറികടന്നു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ബ്രാകോളക്ക് ലഭിച്ച അവസരത്തിൽ മികച്ച സേവ് ആലിസൺ നടത്തി. ആദ്യ പകുതിയിൽ പി.എസ്.ജിയുടെ വേഗത്തിനും മധ്യനിരയിലെ മികവിനും മുന്നിൽ ലിവർപൂൾ പതറി. പ്രതിരോധത്തിൽ സലാഹിനെ പൂട്ടിയ നൂനോ മെന്റസും മധ്യനിരയിൽ വിറ്റീനയും നെവസും നന്നായി ആണ് കളിച്ചത്.

എന്നാൽ രണ്ടാം പകുതിയിൽ ലിവർപൂൾ കളി കയ്യിൽ എടുത്തു. നിരന്തരം ആക്രമിച്ച അവർക്ക് മുന്നിൽ എന്നാൽ ഡൊണറൂമ വൻ മതിൽ തീർത്തു. ഇടക്ക് സൊബസ്ലായി പന്ത് വലയിൽ എത്തിച്ചെങ്കിലും അത് ഓഫ് സൈഡ് ആയി. തുടർന്ന് പകരക്കാരനായി ഇറങ്ങിയ ക്വനാഷിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങിയത് ലിവർപൂളിന് വമ്പൻ നിരാശ സമ്മാനിച്ചു. ലിവർപൂൾ ആധിപത്യം കാണിച്ച രണ്ടാം പകുതിയിൽ അവർക്ക് ഗോൾ ഒന്നും നേടാൻ ആവാത്തതോടെ മത്സരം എക്സ്ട്രാ സമയത്തിലേക്ക് നീണ്ടു. എന്നാൽ ആ 30 മിനിറ്റിൽ പി.എസ്.ജിയാണ് മികവ് കാണിച്ചത്. അവസാന നിമിഷങ്ങളിൽ ഡെമ്പെലയുടെ ഉഗ്രൻ ശ്രമം ആലിസൺ അവിശ്വസനീയം ആയാണ് രക്ഷിച്ചത്. തുടർന്ന് ഗോൾ പിറക്കാതിരുന്നതോടെ മത്സരം പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക്. എന്നാൽ അവിടെ ലിവർപൂളിന്റെ ഡാർവിൻ നൂനസ്, കർട്ടിസ് ജോൺസ് എന്നിവരുടെ പെനാൽട്ടി രക്ഷിച്ച പാരീസ് ഗോൾ കീപ്പർ ഡൊണരുമ ആൻഫീൽഡിൽ പാരീസിന് സ്വപ്ന രാത്രി സമ്മാനിച്ചു. പാരീസിന് ആയി പെനാൽട്ടി എടുത്ത 4 പേരും ലക്ഷ്യം കണ്ടപ്പോൾ സലാഹ് മാത്രമാണ് ലിവർപൂളിന് ആയി പെനാൽട്ടി ലക്ഷ്യം കണ്ടത്. ക്വാർട്ടർ ഫൈനലിൽ ആസ്റ്റൺ വില്ല, ക്ലബ് ബ്രൂഷെ മത്സര വിജയിയെ ആണ് പാരീസ് നേരിടുക.

ചാമ്പ്യൻസ് ലീഗ്; പിഎസ്ജിയെ പാരീസിൽ ചെന്ന് തോൽപ്പിച്ച് ലിവർപൂൾ

പാർക് ഡെസ് പ്രിൻസസിൽ നടന്ന ചാമ്പ്യൻസ് ലീഗ് ലാസ്റ്റ്-16 പോരാട്ടത്തിൻ്റെ ആദ്യ പാദത്തിൽ ലിവർപൂൾ പാരീസ് സെൻ്റ് ജെർമെയ്‌നെതിരെ 1-0ന്റെ നാടകീയമായ വിജയം നേടി. ഹാർവി എലിയട്ട് തൻ്റെ ആദ്യ ടച്ചിൽ തന്നെ സ്‌കോർ ചെയ്ത് സൂപ്പർ സബ്ബായി മാറുക ആയിരുന്നു‌.

87-ാം മിനിറ്റിൽ മുഹമ്മദ് സലായ്ക്ക് പകരക്കാരനായി ഇറങ്ങിയ എലിയട്ട്, ഡാർവിൻ നൂനെസിൻ്റെ അസിസ്റ്റിൽ നിന്നാണ് ഗോൾ നേടിയത്. അടുത്ത ആഴ്‌ച ആൻഫീൽഡിൽ വെച്ച് റിട്ടേൺ ലെഗ് നടക്കും.

ആദ്യ പകുതിയിൽ ഖ്വിച ക്വാറത്‌സ്‌ഖേലിയ പി എസ് ജിക്ക് വേണ്ടി വലകുലുക്കി എങ്കിലും വാർ അത് ഓഫ്സൈഡ് ആണെന്ന് കണ്ടെത്തിയത് പി എസ് ജിക്ക് തിരിച്ചടിയായി.

7-0 ജയവുമായി പി.എസ്.ജി ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ

7-0 ത്തിന്റെ വമ്പൻ ജയം നേടി ലൂയിസ് എൻറിക്വയുടെ പി.എസ്.ജി ചാമ്പ്യൻസ് ലീഗ് അവസാന പതിനാറിൽ. നാട്ടുകാരായ ബ്രസ്റ്റിനെ ആദ്യ പാദത്തിൽ 3-0 നു തോൽപ്പിച്ച പി.എസ്.ജി ഇരു പാദങ്ങളിലും ആയി 10-0 ന്റെ വമ്പൻ ജയം ആണ് കുറിച്ചത്. ഏഴ് വ്യത്യസ്ത താരങ്ങൾ ആണ് പാരീസിന് ആയി ഗോൾ നേടിയത്. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇത് ആദ്യമായാണ് ഒരു ടീമിലെ 7 താരങ്ങൾ ഗോൾ നേടുന്നത്. ആദ്യ പകുതിയിൽ 20 മത്തെ മിനിറ്റിൽ ബ്രോഡിലി ബ്രാകോള, 39 മത്തെ മിനിറ്റിൽ ടീമിന് ആയി ആദ്യ ഗോൾ നേടിയ വിച എന്നിവരുടെ ഗോളിൽ പാരീസ് 2 ഗോളിന് മുന്നിൽ എത്തി. ജോർജിയൻ ക്ലബിന് ആയുള്ള ആദ്യ ഗോൾ ആയിരുന്നു ഇത്.

രണ്ടാം പകുതിയിൽ 27 മിനിറ്റിനു ഇടയിൽ 5 ഗോൾ നേടിയ പാരീസ് ബ്രസ്റ്റിനെ തകർക്കുക ആയിരുന്നു. 59 മത്തെ മിനിറ്റിൽ വിറ്റീന, 64 മത്തെ മിനിറ്റിൽ ഡിസെയർ ഡൗ, 69 മത്തെ മിനിറ്റിൽ നൂനോ മെന്റെസ്, 76 മത്തെ മിനിറ്റിൽ ഗോൺസാലോ റാമോസ്, 86 മത്തെ മിനിറ്റിൽ 18 കാരനായ സെന്നി മയലു എന്നിവർ ആണ് പി.എസ്.ജി ഗോളുകൾ നേടിയത്. ഗോൾ നേടിയില്ല എങ്കിലും ഉഗ്രൻ പ്രകടനം ആണ് ഫാബിയൻ റൂയിസ്, അഷ്‌റഫ് ഹകീമി എന്നിവരും ഇന്ന് നടത്തിയത്. അവസാന പതിനാറിൽ ലിവർപൂൾ അല്ലെങ്കിൽ ബാഴ്‌സലോണ ടീമുകളിൽ ഒന്നിനെ ആവും പി.എസ്.ജി അവസാന പതിനാറിൽ നേരിടുക.

ഡെംബലെ വീണ്ടും തിളങ്ങി, ആദ്യ പാദം ജയിച്ച് പിഎസ്ജി

ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് ടൈയുടെ ആദ്യ പാദത്തിൽ പാരീസ് സെന്റ്-ജെർമെയ്ൻ ബ്രെസ്റ്റിനെതിരെ 3-0 ന് വിജയിച്ചു. ഔസ്മാൻ ഡെംബെലെ ഇരട്ട ഗോളുകൾ നേടി തന്റെ തകർപ്പൻ ഫോം തുടർന്നു. ആദ്യ പകുതിയുടെ മധ്യത്തിൽ പെനാൽറ്റി സ്പോട്ടിൽ നിന്ന് വിറ്റിഞ്ഞ ആദ്യ ഗോൾ നേടി. പകുതി സമയത്തിന് തൊട്ടുമുമ്പും പിന്നെ 66-ാം മിനിറ്റിലും ഗോൾ കൂടി നേടിയതോടെ പി എസ് ജി വിജയം ഉറപ്പിച്ചു.

ഡെംബെലെ ഈ സീസണിൽ ഇതുവരെ 23 ഗോളുകൾ നേടിയിട്ടുണ്ട്. അവസാന നാല് മത്സരങ്ങളിൽ നിന്ന് മാത്രമായി 10 ഗോളുകൾ അദ്ദേഹം നേടി. റൗണ്ട് ഒഫ് 16-ലേക്ക് മുന്നേറിയാൽ ലിവർപൂളിനെയോ ബാഴ്‌സലോണയെയോ ആകും പി എസ് ജി നേരിടുക.

Exit mobile version