ലൂയിസ് എൻറിക്വയുടെ കരാർ പി എസ് ജി പുതുക്കി

പാരീസ് സെന്റ്-ജെർമെയ്ൻ മുഖ്യ പരിശീലകനായ ലൂയിസ് എൻറിക്വയുടെ കരാർ 2027 ജൂൺ വരെ നീട്ടിയതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാനേജർക്കൊപ്പം, ഹക്കിമി, വിറ്റിൻഹ, നുനോ മെൻഡസ് എന്നിവരുൾപ്പെടെയുള്ള പ്രധാന കളിക്കാരും ദീർഘകാല കരാറുകൾ ഒപ്പുവെച്ചു. ഇവരെല്ലാം 2029 വരെ പിഎസ്ജിയിൽ തുടരും. യുവതാരം യോറം സാഗും തന്റെ കരാർ 2028 വരെയും നീട്ടിയിട്ടുണ്ട്.

കൂടാതെ, അക്കാദമി കളിക്കാരായ ഇബ്രാഹിം എംബയേ, നൗഫൽ എൽ ഹന്നാച്ച് എന്നിവർ 2027 വരെ നീണ്ടുനിൽക്കുന്ന അവരുടെ ആദ്യത്തെ പ്രൊഫഷണൽ കരാറുകളിൽ ഒപ്പുവച്ചതായും ക്ലബ് അറിയിച്ചു.

പി‌എസ്‌ജിയിൽ നുനോ മെൻഡിസ് പുതിയ ദീർഘകാല കരാറിൽ ഒപ്പുവച്ചു

പാരീസ് സെന്റ് ജെർമെയ്ൻ ലെഫ്റ്റ് ബാക്ക് നുനോ മെൻഡിസ് അടുത്ത അഞ്ച് വർഷത്തേക്ക് ക്ലബ്ബിൽ തുടരുന്ന ഒരു പുതിയ കരാറിൽ ഒപ്പുവച്ചു. ഡിസംബറിൽ അംഗീകരിച്ച കരാർ ഇപ്പോൾ ക്ലബ് അന്തിമമാക്കി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു. 2021 ൽ സ്‌പോർട്ടിംഗ് സിപിയിൽ നിന്ന് പി‌എസ്‌ജിയിൽ ചേർന്ന മെൻഡിസ്, യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഫുൾ ബാക്കുകളിൽ ഒരാളാണ്.

22 കാരൻ പി‌എസ്‌ജിയുടെ ഒരു പ്രധാന കളിക്കാരനായി തുടരുന്നു. മെൻഡസ് ഈ കരാറോടെ ക്ലബ്ബിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്നവരിൽ ഒരാളായി മാറും.

ഹാട്രിക്കും ആയി ഡെംബലെ, പ്ലെ ഓഫ് കളിക്കാൻ പി.എസ്.ജി, ബയേൺ, ഡോർട്ട്മുണ്ട് ടീമുകൾ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ജർമ്മൻ സ്റ്റുഗാർട്ടിനെ 4-1 നു തോൽപ്പിച്ചു പ്ലെ ഓഫ് കളിക്കാൻ ഇടം ഉറപ്പിച്ചു പി.എസ്.ജി. ജയത്തോടെ 13 പോയിന്റുകൾ നേടി 15 സ്ഥാനത്ത് എത്തിയ അവർ പ്ലെ ഓഫിൽ ഇടം നേടിയപ്പോൾ 26 മതുള്ള സ്റ്റുഗാർട്ട് ടൂർണമെന്റിൽ നിന്നു പുറത്തായി. 17, 35, 54 മിനിറ്റുകളിൽ ഗോളുകൾ നേടി ഹാട്രിക് പൂർത്തിയാക്കിയ ഉസ്മാൻ ഡെംബലെയുടെ മികവിൽ ആണ് പാരീസ് വലിയ ജയം ഇന്ന് കുറിച്ചത്. ബാർകോളയാണ് പാരീസിന്റെ നാലാം ഗോൾ നേടിയത്.

സ്ലൊവാക്യൻ ക്ലബ് സ്ലൊവനെ 3-1 നു മറികടന്ന ജർമ്മൻ വമ്പന്മാർ ആയ ബയേൺ മ്യൂണികും പ്ലെ ഓഫ് കളിക്കാൻ ആണ് യോഗ്യത നേടിയത്. 15 പോയിന്റുകൾ നേടിയ ബയേണിന് 12 സ്ഥാനത്ത് എത്താൻ ആണ് ആയത്. ബയേണിന് ആയി തോമസ് മുള്ളർ, ഹാരി കെയിൻ, കിങ്സിലി കോമാൻ എന്നിവർ ആണ് ഗോൾ നേടിയത്. ശാക്തറിനെ 3-1 നു മറികടന്ന ബൊറൂസിയ ഡോർട്ട്മുണ്ട് 15 പോയിന്റുകൾ തന്നെ നേടി ഗോൾ വ്യത്യാസത്തിന്റെ മികവിൽ പത്താം സ്ഥാനത്ത് എത്തി പ്ലെ ഓഫിലേക്ക് യോഗ്യത നേടി. ഗുയിറാസിയുടെ ഇരട്ടഗോൾ മികവിൽ ആണ് ഡോർട്ട്മുണ്ട് ജയം കണ്ടത്‌.

2 ഗോളിന് മുന്നിട്ടു നിന്ന ശേഷം വീണ്ടും തകർന്നടിഞ്ഞു മാഞ്ചസ്റ്റർ സിറ്റി

യുഫേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും തകർന്നടിഞ്ഞു മാഞ്ചസ്റ്റർ സിറ്റി. പി.എസ്.ജിക്ക് എതിരെ പാരീസിൽ ഏറ്റവും നിർണായകമായ മത്സരത്തിൽ 2 ഗോളുകൾക്ക് മുന്നിട്ടു നിന്ന ശേഷമാണ് അവർ 4-2 ന്റെ പരാജയം വഴങ്ങിയത്. നിലവിൽ ഗ്രൂപ്പിൽ 25 സ്ഥാനത്തുള്ള സിറ്റിക്ക് അവസാന പതിനാറിൽ എത്താനുള്ള പ്ലെ ഓഫ് കളിക്കാൻ ഇനി അവസാന മത്സരം ജയിക്കണം. അതേസമയം ജയത്തോടെ പി.എസ്.ജി 22 സ്ഥാനത്തേക്ക് മുന്നേറി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം അവിശ്വസനീയം ആയ രണ്ടാം പകുതി ആണ് പാരീസിൽ കണ്ടത്. രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ ജാക്ക് ഗ്രീലിഷിലൂടെയും 53 മത്തെ മിനിറ്റിൽ ഏർലിങ് ഹാളണ്ടിലൂടെയും സിറ്റി മത്സരത്തിൽ മുന്നിൽ എത്തി.

എന്നാൽ തുടർന്ന് അവിസ്മരണീയ തിരിച്ചു വരവ് നടത്തുന്ന പാരീസിനെ ആണ് കാണാൻ ആയത്. രണ്ടാം പകുതിയിൽ ഇറങ്ങിയ ഡെമ്പേല ബാർക്കോളയുടെ പാസിൽ നിന്നു 56 മത്തെ മിനിറ്റിൽ ഒരു ഗോൾ മടക്കി. തുടർന്ന് നാലു മിനിറ്റിനുള്ളിൽ സമനില ഗോൾ കണ്ടത്തിയ ബാർക്കോള പി.എസ്.ജിക്ക് സമനില ഗോൾ സമ്മാനിച്ചു. തുടർച്ചയായി വിജയഗോളിന് ആയി പരിശ്രമിച്ച പി.എസ്.ജി 78 മത്തെ മിനിറ്റിൽ വിറ്റിനയുടെ ക്രോസിൽ നിന്നു ജാവോ നെവസ് നേടിയ ഹെഡറിൽ മത്സരത്തിൽ ആദ്യമായി മുന്നിൽ എത്തി. തുടർന്ന് ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ ഗോൺസാലോ ഗോമസ് നേടിയ ഗോൾ പി.എസ്.ജി ജയം ഉറപ്പിച്ചു. ആദ്യം ഇത് ഓഫ് സൈഡ് വിളിച്ചു എങ്കിലും വാർ പരിശോധനക്ക് ശേഷം ഈ ഗോൾ അനുവദിക്കുക ആയിരുന്നു.

ഫ്രഞ്ച് കപ്പ് പ്രീക്വാർട്ടറിൽ പി എസ് ജി മൂന്നാം ഡിവിഷൻ ടീമായ ലെമാൻസിനെ നേരിടും

വ്യാഴാഴ്ചത്തെ ഡ്രോക്ക് ശേഷം ഫ്രഞ്ച് കപ്പിൻ്റെ അവസാന 16 റൗണ്ട് മത്സരങ്ങൾ തീരുമാനമായി. മൂന്നാം നിര ടീമായ ലെ മാൻസുമായി ഏറ്റുമുട്ടാൻ ആയി പാരീസ് സെൻ്റ് ജെർമെയ്ൻ യാത്ര ചെയ്യും. 15 തവണ ഈ കിരീടം നേടിയ പിഎസ്ജി, കഴിഞ്ഞ റൗണ്ടിൽ അഞ്ചാം ഡിവിഷൻ എസ്പാലിയെ പരാജയപ്പെടുത്തിയാണ് മുന്നേറിയത്.

ഈ ആഴ്ച ആദ്യം പെനാൽറ്റിയിൽ വലൻസിയെനെ മറികടന്ന് ആണ് ലെ മാൻസ് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചത്. മറ്റു മത്സരങ്ങളിൽ, ലിയോണിനെ ഞെട്ടിച്ച അഞ്ചാം നിര ടീമായ ബർഗോയിൻ-ജലിയു അവരുടെ അടുത്ത മത്സരത്തിൽ ലിഗ് 1 ടീമായ റീംസിന് ആതിഥേയത്വം വഹിക്കും.

പ്രീക്വാർട്ടർ മത്സരങ്ങൾ ഫെബ്രുവരി 4-5 തീയതികളിൽ നടക്കും.

പി എസ് ജി ക്വാറതസ്കേലിയയെ സ്വന്തമാക്കുന്നതിനോട് അടുക്കുന്നു

പാരീസ് സെൻ്റ് ജെർമെയ്ൻ (പിഎസ്ജി) നാപ്പോളി താരം ഖ്വിച ക്വാറത്‌സ്‌ഖേലിയയെ സ്വന്തമാക്കാനുള്ള ശ്രമം തുടരുകയാണ്. ജോർജിയൻ വിംഗർ ലൂയിസ് എൻറിക്വെയുടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യമായിരുന്നു. താരവും പി എസ് ജിയുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. നാപോളിയുമായി 2027 വരെ കരാറിൽ ഉണ്ട് എങ്കിലും ക്ലബ് വിടാൻ ആണ് ക്വിചയുടെ തീരുമാനം.

നാപ്പോളിയുടെ 2022/23 സീരീ എ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ച താരമാണ് ക്വാറ. പുതിയ കരാർ ചർച്ചകൾ നാപോളി ആരംഭിച്ചു എങ്കിലും ആ ചർച്ചകൾ മുന്നോട്ട് പോയില്ല. 80 മില്യണോളം ആണ് നാപോളി താരത്തിനായി ആവശ്യപ്പെടുന്നത്. പി എസ് ജി 70 മില്യൺ വരെ ഓഫർ ചെയ്യുന്നുണ്ട്‌.

ക്വാറത്സ്ഖേലിയയെ സ്വന്തമാക്കാൻ പി എസ് ജി ശ്രമിക്കുന്നു

പാരീസ് സെൻ്റ് ജെർമെയ്ൻ (പിഎസ്ജി) നാപ്പോളി താരം ഖ്വിച ക്വാറത്‌സ്‌ഖേലിയയെ സ്വന്തമാക്കാനുള്ള ശ്രമം തുടരുന്നു. ജോർജിയൻ വിംഗർ ലൂയിസ് എൻറിക്വെയുടെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ലക്ഷ്യമാണ്. നാപോളിയുമായി 2027 വരെ കരാറിൽ ഉണ്ട് എങ്കിലും ക്ലബ് വിടാൻ ആണ് ക്വിചയുടെ തീരുമാനം.

നാപ്പോളിയുടെ 2022/23 സീരീ എ വിജയത്തിൽ നിർണായകമായ പങ്ക് വഹിച്ച താരമാണ് ക്വാറ. പുതിയ കരാർ ചർച്ചകൾ നാപോളി ആരംഭിച്ചു എങ്കിലും ആ ചർച്ചകൾ മുന്നോട്ട് പോയില്ല. 80 മില്യണോളം ആണ് നാപോളി താരത്തിനായി ആവശ്യപ്പെടുന്നത്. പി എസ് ജി ലോൺ പാക്കേജിലൂടെ താരത്തെ സ്വന്തമാക്കാൻ കഴിയുമോ എന്ന് നോക്കും. അവർ നാപോളിയുമായി ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ വീഴ്ത്തി നിർണായക ജയവുമായി ബയേൺ മ്യൂണിക്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ബയേൺ മ്യൂണിക്. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു പ്രതിരോധ താരം കിം മിൻ-ജെ നേടിയ ഗോൾ ആണ് ബയേണിന് നിർണായക ജയം സമ്മാനിച്ചത്. രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു ഉസ്‌മാൻ ഡംബേല പുറത്ത് പോയത് പാരീസിനു തിരിച്ചടിയായി.

10 പേരായി കളിച്ച പാരീസിനോട് ജർമ്മൻ വമ്പന്മാർ ജയം പിടിച്ചെടുക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ അഞ്ചാം മത്സരത്തിൽ മൂന്നാം ജയം ആണ് ബയേൺ ഇന്ന് കുറിച്ചത്. നിലവിൽ 5 കളികളിൽ നിന്നു വെറും 4 പോയിന്റുകൾ നേടി 26 സ്ഥാനത്തുള്ള പാരീസിന് പ്ലെ ഓഫ് യോഗ്യത നേടാൻ എങ്കിലും ഇനിയുള്ള മത്സരങ്ങൾ ജീവൻ മരണ പോരാട്ടങ്ങൾ ആവും.

പി.എസ്.ജിയെ സമനിലയിൽ തളച്ചു പി.എസ്.വി, വീണ്ടും ഗോളുമായി ഗ്യോകെറസ്

യുഫേഫ ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് ഡച്ച് ക്ലബ് പി.എസ്.വിയോട് 1-1 ന്റെ സമനില വഴങ്ങി ഫ്രഞ്ച് ചാമ്പ്യന്മാർ ആയ പി.എസ്.ജി. ആദ്യം ലഭിച്ച അവസരങ്ങൾ പി.എസ്.ജി പാഴാക്കിയപ്പോൾ 34 മത്തെ മിനിറ്റിൽ സായിബാറിയുടെ പാസിൽ നിന്നു ഗോൾ നേടിയ നോഹ ലാങ് പി.എസ്.സിയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഫാബിയൻ റൂയിസിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ അഷ്‌റഫ് ഹകീമി പി.എസ്.ജിക്ക് സമനില സമ്മാനിച്ചു.

അവസാന നിമിഷങ്ങളിൽ പി.എസ്.വി ഗോൾ കീപ്പറുടെ മികവ് ആണ് പി.എസ്.ജിയെ വിജയം നേടുന്നതിൽ നിന്നു തടഞ്ഞത്. അവസാന നിമിഷങ്ങളിൽ പി.എസ്.ജിക്ക് പെനാൽട്ടി സാധ്യത കിട്ടിയെങ്കിലും വാർ പരിശോധനക്ക് ശേഷവും റഫറി അത് അനുവദിച്ചില്ല. അതേസമയം പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബൺ ഓസ്ട്രിയൻ ക്ലബ് സ്ട്രം ഗ്രാസിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. സീസണിൽ ഗോൾ അടിച്ചു കൂട്ടുന്ന വിക്ടർ ഗ്യോകെറസ് നുനോ സാന്റോസിന്റെ ഗോളിന് അസിസ്റ്റും മറ്റൊരു അതുഗ്രൻ ഗോളും നേടി അവരുടെ വിജയശില്പി ആയി. എതിർ പ്രതിരോധത്തെ നാണം കെടുത്തുന്ന വിധമുള്ള ഗോൾ ആണ് ഗ്യോകെറസ് ഇന്ന് കണ്ടെത്തിയത്.

പാരീസിനെ തോൽപ്പിച്ചു ചാമ്പ്യൻസ് ലീഗിൽ ജയം കുറിച്ച് ആഴ്‌സണൽ

യുഫേഫ ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ തങ്ങളുടെ ആദ്യ ജയം കുറിച്ചു ആഴ്‌സണൽ. സീസണിൽ ഇത് വരെ പരാജയം അറിയാത്ത ഫ്രഞ്ച് ജേതാക്കൾ ആയ പി.എസ്.ജിയെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് ചാമ്പ്യൻസ് ലീഗിൽ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ആഴ്‌സണൽ തോൽപ്പിച്ചത്. പന്തിൽ ആധിപത്യം പാരീസിന് നൽകിയ ആഴ്‌സണൽ പക്ഷെ വലിയ അവസരങ്ങൾ ഒന്നും അവർക്ക് നൽകിയില്ല. 20 മത്തെ മിനിറ്റിൽ ട്രൊസാർഡിന്റെ ഒരു മികച്ച ക്രോസിന് ധൈര്യത്തോടെ തല വെച്ച കായ് ഹാവർട്‌സ് ഡോണരുമയെ മറികടന്നു ആഴ്‌സണലിന് ആദ്യ ഗോൾ സമ്മാനിക്കുക ആയിരുന്നു.

കായ് ഹാവർട്‌സ്

തുടർന്നും പാരീസ് പ്രതിരോധം ആഴ്‌സണൽ പരീക്ഷിച്ചു. ഇടക്ക് മെന്റസിന്റെ ഷോട്ട് ആഴ്‌സണൽ പോസ്റ്റിൽ ഉരസിയും പോയി. 35 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ ബുകയോ സാകയുടെ അപകടകരമായ ഒരു ഫ്രീ കിക്ക് ആരുടെയും ദേഹത്ത് തട്ടാതെ ഗോൾ കീപ്പർക്ക് ആശയക്കുഴപ്പം സമ്മാനിച്ചു ഗോൾ ആയതോടെ ആഴ്‌സണൽ മുൻതൂക്കം ഇരട്ടിയായി. ഇടക്ക് പാരീസ് പ്രതിരോധം വിറപ്പിച്ച ആഴ്‌സണലിന് ലഭിച്ച മികച്ച അവസരങ്ങൾ പക്ഷെ മാർട്ടിനെല്ലിക്ക് മുതലാക്കാൻ ആയില്ല. ഒന്നാന്തരം ടീം ഗോൾ ആവേണ്ട മാർട്ടിനെല്ലിയുടെ ഷോട്ട് ഡോണരുമ രക്ഷിക്കുക ആയിരുന്നു. പലപ്പോഴും ഡോണരുമ രണ്ടാം പകുതിയിലെ പ്രകടനം ആണ് പാരീസിനെ വലിയ തോൽവിയിൽ നിന്നു രക്ഷിച്ചത്‌. അതേസമയം രണ്ടാം പകുതിയിൽ കോർണറിൽ നിന്നു ബാറിൽ ഒരു ഷോട്ട് അടിച്ചത് ആണ് പാരീസിന് എടുത്ത് പറയാൻ ഉള്ള കാര്യം. ആഴ്‌സണലിന് ആയി സ്പാനിഷ് മധ്യനിര താരം മിഖേൽ മെറീനോ ഇന്ന് പകരക്കാരനായി അരങ്ങേറ്റവും കുറിച്ചു.

പാരീസിൽ നിന്നു കാർലോസ് സോളറെ ടീമിൽ എത്തിച്ചു വെസ്റ്റ് ഹാം

പാരീസ് സെന്റ് ജർമൻ താരം കാർലോസ് സോളറെ ടീമിൽ എത്തിച്ചു വെസ്റ്റ് ഹാം യുണൈറ്റഡ്. സീസൺ മുഴുവൻ ലോണിൽ ആണ് 27 കാരനായ സ്പാനിഷ് മധ്യനിര താരത്തെ ഇംഗ്ലീഷ് ക്ലബ് ടീമിൽ എത്തിച്ചത്. ഈ സീസണിൽ ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ തുക ഇറക്കിയ വെസ്റ്റ് ഹാം ഈ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ എത്തിക്കുന്ന ഒമ്പതാം താരമാണ് സോളർ.

വലൻസിയയിൽ കഴിവ് തെളിയിച്ച സോളർ വലിയ പ്രതീക്ഷയോടെ 2022 ൽ ആണ് പാരീസിലേക്ക് പോകുന്നത്. എന്നാൽ പാരീസിൽ പലപ്പോഴും താരത്തിനുള്ള അവസരങ്ങൾ കുറഞ്ഞതും ഫോമില്ലായ്മയും മറ്റ്‌ താരങ്ങളുടെ വരവും വിനയായി. സ്പാനിഷ് ദേശീയ ടീമിന് ആയി 14 പ്രാവശ്യം ബൂട്ട് കെട്ടിയ താരത്തിന്റെ വരവ് വെസ്റ്റ് ഹാമിനെ ഒന്നു കൂടി ശക്തമാക്കും എന്നുറപ്പാണ്.

45 മില്യൺ നൽകി വില്യൻ പാച്ചോയെ പി എസ് ജി സ്വന്തമാക്കും

ഫ്രാങ്ക്ഫർട്ട് സെൻ്റർ ബാക്ക് വില്ലിയൻ പാച്ചോയെ സൈൻ ചെയ്യുന്നതിൻ അടുത്ത് എത്തിയിരിക്കുകയാണ് പി എസ് ജി എന്ന് റിപ്പോർട്ടുകൾ. ഫ്രഞ്ച് ചാമ്പ്യന്മാർ ഇക്വഡോറിയൻ ഡിഫൻഡറെ ഒപ്പിടുന്നതിനുള്ള ഒരു കരാറിൽ എത്തിയതായാണ് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താമസിയാതെ താരം മെഡിക്കലിനായി പാരീസിൽ എത്തും.

22-കാരന് ആയി PSG 45 ദശലക്ഷം യൂറോ ട്രാൻസ്ഫർ ഫീസായി നൽകും. ഫ്രാങ്ക്ഫർട്ടിലെ തൻ്റെ ഹ്രസ്വകാല കാലയളവിൽ, ക്ലബിനായി 44 മത്സരങ്ങൾ കളിക്കാനും പതിനൊന്ന് ക്ലീൻ ഷീറ്റുകൾ സൂക്ഷിക്കാനും രണ്ട് അസിസ്റ്റുകൾ രജിസ്റ്റർ ചെയ്യാനും പാച്ചോയ്ക്ക് കഴിഞ്ഞു.

ഇക്വഡോറിനായി ഇതിനകം തന്നെ 15 മത്സരങ്ങൾ ഡിഫൻഡർ കളിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫർടിൽ എത്തും മുമ്പ് റോയൽ ആന്റ്വർപ്പിൽ ആയിരുന്നു.

Exit mobile version